എന്റെ കഥ
(കമല സുരയ്യ )
"സത്യസന്ധതയോടെ യാതൊന്നും മറച്ചുവെക്കാതെ ഇങ്ങനെ ഒരാത്മകഥ എഴുതുക എന്നുള്ളത് ഒരു തരത്തിലുള്ള വസ്ത്രമഴിക്കലാണെന്ന് ചിലർ എന്നോട് പറഞ്ഞത് ശരിയായിരിക്കാം ..."
ഒരു സ്ത്രീയുടെ സത്യസന്ധമായ തുറന്ന് പറച്ചിലുകളെ മാധവിക്കുട്ടിയുടെ എന്റെ കഥ എന്നതിനപ്പുറം ഒരുപാട് സ്ത്രീകളുടെ കഥ എന്ന് പറയാനും അതിനെ സത്യസന്ധതയോടെ വായിക്കപ്പെടാനും വ്യക്തിഗതമായി ഞാനാഗ്രഹിക്കുന്നു .കമല സുരയ്യ എന്ന സാഹിത്യകുലപതി തന്റെ പരിപൂർണ്ണമായ ബോധത്തോടെ അഴിച്ചുവെച്ച ജീവിത കഥ ഇന്ന് വരെ സാഹിത്യ ലോകം നേടാത്ത പല അനിർവ്വചനീയമാം വൈശിഷ്ട്യങ്ങളും കൈവശമാക്കുന്നു ,കാരണം ചരിത്രം അഭിമാനത്തോടെ വളർത്തിക്കൊണ്ടുവന്ന സദാചാരബോധത്തെ തകർത്തെറിയുക ,ഒരു സ്ത്രീയെ സംബന്ധിച്ചിടത്തോളം അവളുടെ സ്നേഹസങ്കല്പങ്ങൾ തുറന്ന് പറയുക തുടങ്ങിയ പല വിശേഷണസ്വായത്തവതിയാണ് സാഹിത്യകാരിയായ കമല സുരയ്യ . ഒരു സാഹിത്യകാരന് കാലത്തിനെ അതിജീവിക്കുന്ന കൃതികളും കഴിവും ഉണ്ടെങ്കിൽ പിന്നെ അയാളുടെ സ്വകാര്യജീവിതത്തിലെ ചപലതകളെ നാം എന്തിന് ചികഞ്ഞന്വേഷിക്കണം എന്നവർ പറയാറുണ്ടായിരുന്ന അതേ ആശയമണ്ഡലത്തിൽ നിന്ന് തന്നെ ആമി തന്റെ മലയാള വായനാപ്രേമികൾക്കിടയിൽ ഇന്നും ജീവിക്കുന്നു .
"ഭാവിയുടെ ഒരു ഭാരവുമില്ലാത്ത ഒരാൾക്കുമാത്രം എഴുതാൻ കഴിയുന്ന വിധത്തിൽ ഞാൻ എഴുതട്ടെയെന്ന് എന്റെ കഥയിൽ മാധവിക്കുട്ടി എഴുതുന്നു ..." ജീവിത കാലത്ത് പല കാര്യങ്ങളും തുറന്ന്പറയാൻ കഴിയാതിരുന്ന കമലക്ക് തന്റെ വാക്കുകളും വായന ലോകത്ത് തനിക്കുള്ള സ്വീകാര്യതയുമായിരുന്നിരിക്കണം ഈ സാഹിത്യകൃതി എഴുതാനുള്ള ശക്തിയായി മാറിയത് .സ്ത്രീകൾ പലപ്പോഴും സ്നേഹത്തിന് ആർത്തിയുള്ളവരാണ് , ആത്മാവിനോടുള്ള തലോടലാണ് അവർക്കെല്ലാം ആവിശ്യം,ഭർത്താവിന്റെ ഭാര്യ,കുട്ടികളുടെ അമ്മ എന്നതിലപ്പുറം പല തരത്തിലുള്ള പരിഗണനകളും പരിചരണങ്ങളും സ്ത്രീ ആഗ്രഹിക്കുന്നുണ്ടെന്ന് മാധവിക്കുട്ടിയിലൂടെ ലോകം മനസ്സിലാക്കുന്നു .മനുഷ്യന്റെ സ്വകാര്യതകളെ പോലും ഒട്ടും ഭയമില്ലാതെ തന്നെ എഴുത്തുകളിലൂടെ അവതരിപ്പിക്കുന്നുണ്ടെങ്കിലും സാഹിത്യലോകം കമലാസുരയ്യയെ വിലയിരുത്തുന്നത് അവരുടെ എഴുത്തുകളിലെ ആത്മാവിന്റെ സാന്നിധ്യത്തിലാണ് .ആത്മാവുള്ള വായനക്കാരൻ ആത്മാവുള്ള വ്യക്തികളെയും ആത്മാവുള്ള രചനകളെയും സ്നേഹിക്കുന്നു .സൗന്ദര്യബോധം, അവബോധം,അഭിമാന ബോധം എന്നിവയെപ്പറ്റിയെല്ലാം സത്യസന്ധമായി എഴുതുമ്പോൾ അവൻ ഇതിഹാസങ്ങളായിത്തീരുകയും മരണശേഷം ആ വ്യക്തിയെപ്പറ്റി എഴുതപ്പെടാൻ സാധ്യതയുള്ള ജീവചരിത്രത്തെയും അതിലുള്ള പൊള്ളുകളെയും നിർവീര്യമാക്കുകയും മനുഷ്യമനസ്സിൽ ആ വ്യക്തിയെ സജീവമാക്കുകയും ചെയ്യുന്നു .
സ്നേഹത്തെ പറ്റി അനന്തമായ സങ്കല്പങ്ങളാണ് കഥാകാരിക്കുള്ളതെന്ന് ഈ കൃതി വായിച്ച ഏതൊരാളും വിലയിരുത്തുന്നു .സൗന്ദര്യം എത്രയോ ഹ്രസ്വമായ ഭൂതകാലമാണെന്നും സ്നേഹം തപസ്സാകുന്നു ,തപസ്സിന്റെ അന്ത്യമായ സായൂജ്യവും അതുതന്നെയെന്നും കമല സുരയ്യ പറയുന്നു ,..ഈ പുസ്തകം വായനക്കാരന് നൽകുന്ന വൈവിധ്യമായ അനുഭൂതികളെ ഒഴിച്ചുനിർത്തിയാൽ പല കമലമാരുടെയും കഥ എന്ന് ഞാൻ വിളിക്കാൻ ഇഷ്ട്ടപ്പെടുന്ന ഈ പുസ്തകം വായനക്കാരന് എന്ത് നൽകുന്നു എന്ന് ചോദിച്ചാൽ അതിനുത്തരം എനിക്ക് വശമില്ല, എന്നിരുന്നാലും ജീവിത യാതനകളിൽ പിന്മാറലല്ല അതിനെയെല്ലാം ആസ്വദിച്ചും അതിജീവിച്ചും മുന്നോട്ട് പോക്കലാണ് ധൈര്യമെന്ന് കഥാകാരി പറയും പോലെ മനുഷ്യന്റെ സകല ദോഷങ്ങളെയും വെളിയിൽ കൊണ്ട് വരുന്ന ഈ കഥ രഹസ്യമായി ഉന്നയിക്കും പോലെ ധൈര്യമുള്ള ഓരോ വനിതകളും പിറക്കണം .ഓരോ മനുഷ്യവ്യക്തിയും തന്റെ കഴിവില്ലായ്മയെയും ദുസ്വഭാവത്തെയും അംഗീകരിച്ചുകൊണ്ട്തന്നെ അവകളെ തിരുത്താൻ ശ്രമിക്കണം ,അതല്ലാതെ കഥാകാരി പറഞ്ഞത് പോലെ മനുഷ്യർക്ക് സാധാരണ കാണാറുള്ള ദോഷങ്ങളൊന്നും എനിക്കില്ല എന്ന് കരുതി ജീവിച്ച് ദൈവത്തെ കബളിപ്പിക്കാൻ ശ്രമിക്കരുത്...മറ്റു സാഹിത്യ കലാകാരന്മാരായ വ്യക്തികളെ പോലെ തന്നെ കമല സുരയ്യയും വരാനിരിക്കുന്ന നവലോകങ്ങളിൽ ഇംഗ്ലീഷും മലയാളവുമടങ്ങിയ തന്റെ രചനാ സമൃദ്ധിയുടെ സജീവത കൊണ്ടെന്നുമാത്രമല്ല അവരുടെ ആദർശത്തിന്റെ ശക്തികൊണ്ട് തന്നെ യുഗങ്ങളെ അതിജീവിച്ച് മുന്നോട്ട് പോകും...
Fouziya KP
Aliya 3
Darul Anwar Islamic And Arts College For Women (Wafiyya) Pallippuram

7 Comments
This comment has been removed by the author.
ReplyDeleteനമുക്ക് നമ്മുടെ ജീവിത ചാപല്യങ്ങളെ പുറത്ത് കാണിക്കാം പക്ഷെ അത് കാണാൻ അർഹതയുള്ളവർക്ക് മാത്രം. അർഹതയില്ലാത്തവർ നമ്മെ വീണ്ടും ആ ചാപല്യങ്ങളിലേക്ക് വഴിനടത്താതിരിക്കാനാണത്. നബി സ അതുസമ്പന്ധിയായി പറഞ്ഞതായി ഹദീസിൽ കാണാം. ജീവിത ചാപല്യങ്ങളിലേക്ക് മടങ്ങിയവരുടെ കഥ വായിച്ചാൽ വ്യക്തവുമാണത്. നമ്മളെ സൽവഴിനടത്താൻ കഴിവുള്ളവർക്ക് മുമ്പാകെ നമുക്ക് നമ്മളുടെ ഹൃദയം തുറക്കാം. അതറിയാൻ നമ്മൾ നമ്മളെ ആദ്യം അറിയുക തന്നെ വേണം. ശേഷം അയാളെയും. സ്വകാര്യതയാണ് മനുഷ്യന്റെ നിലനിൽപ്പ്. എല്ലാം പരസ്യമാണെങ്കിൽ അവിടെ രസങ്ങളുണ്ടാകുമായിരുന്നില്ല. തുറന്ന ചിന്താഗതിക്കാരായ പടിഞ്ഞാറുകളാണത്രെ ഏറ്റവും കൂടുതൽ സ്വയമൃത്യുവിൻ്റെ തുറന്നുവെപ്പാകുന്നത്.
ReplyDeleteVery good
ReplyDelete🌼🌼
ReplyDeleteഭാവിയുടെ ഒരു ഭാരവുമില്ലാത്ത ഒരാൾക്കുമാത്രം എഴുതാൻ കഴിയുന്ന വിധത്തിൽ ഞാൻ എഴുതട്ടെയെന്ന് എന്റെ കഥയിൽ മാധവിക്കുട്ടി എഴുതുന്നു .
ReplyDeleteമനോഹരം....🌺
Ma sha Allaah 💖💖
ReplyDeleteMaa Shaa Allah 💞
ReplyDelete