സൂറതു ശുഅറാഅ്; കവികളും പൊരുളും
പരിശുദ്ധ ഖുർആനിലെ ഇരുപത്തിയാറാം അധ്യായമായ സൂറത്തു ശുഅറാഅ് മക്കയിലാണ് അവതരിച്ചത്. 224 ആം സുക്തത്തിൽ കവികളെ പറ്റി സൂചിപ്പിക്കുന്നതു കാരണത്താലാണ് ഈ സൂറത്തിന് ശുഅറാഅ് എന്ന് നാമകരണം ചെയ്തിട്ടുള്ളത്.
ആദ്യമായിട്ട് തന്നെ അവിശ്വാസികളെ കുറിച്ചാണ് അള്ളാഹു നബിയോട് പറയുന്നത്;
"നബീ, ആ നിഷേധികള്‍ സത്യവിശ്വാസം കൈവരിക്കാത്തതിന്റെ പേരില്‍ താങ്കള്‍ ജീവത്യാഗം വരെ ചെയ്‌തേക്കാവുന്നതാണ്."
ആവിശ്വാസികൾക്ക് എത്ര തന്നെ ദൃഷ്ടാന്തം കാണിച്ചുകൊടുത്താലും അവർ മുഖം തിരിക്കുകയെ ചെയ്യൂ.അള്ളാഹു ഭൂമിയിലേക്ക് നോക്കുന്നില്ലേ എന്ന് ചോദിക്കുന്നുണ്ട്, അതിൽ ഒരുപാട് ദൃഷ്ടാന്തങ്ങൾ ഉണ്ട്. എന്നാൽ ആവിശ്വാസികൾ ഒരിക്കലും വിശ്വസിക്കുകയില്ല.
പരലോകത്തെ കുറിച്ച് വിശ്വസിക്കാത്തവരുടെ കര്‍മങ്ങള്‍ നാം അലംകൃതമാക്കിയിരിക്കയാണ്.
പിന്നെ മൂസ നബി (അ ) ന് പ്രബോധനത്തിനുള്ള അനുവാദം കിട്ടുകയും ഫിര്‍ഔന്റെയാളുകളിലേക്ക് പോകാനും കല്പിച്ചു, മൂസ നബി തന്നെ തന്റെ ജനത വധിച്ചുകളയുമെന്നും അത്കൊണ്ട് തന്റെ സഹോദരൻ ഹാറൂനിനെ നബിയാക്കാനും പറഞ്ഞു.അങ്ങനെ അള്ളാഹു ഹാറൂൻ എന്നവരെയും പ്രവാചകനാക്കി.അള്ളാഹു മൂസ നബിയോട് ഭയക്കേണ്ടതില്ല എന്നും ദൃഷ്ടാന്തങ്ങളുമായി പോയ്‌ക്കൊള്ളുക എന്നും പറഞ്ഞു. മൂസ നബി (അ ) ഫറോവ യുടെ അടുക്കലേക്ക് ചെല്ലുകയും ചെയ്തു . ഇസ്രായീല്യരെ ഞങ്ങളൊന്നിച്ച് വിട്ടുതരാനായി പ്രപഞ്ചനാഥനാല്‍ നിയുക്തരായ ദൂതന്മാരാണു ഞങ്ങള്‍ എന്നു ബോധിപ്പിക്കുകയും ചെയ്തു . പിന്നെ അവർക്കിടയിൽ ഉണ്ടാകുന്ന സംഭാഷണമാണ്.
കുട്ടികാലം തൊട്ടേ മൂസ നബി (അ ) ഫറോവ യുടെ അടുക്കൽ കൊട്ടാരത്തിലാണ് വസിച്ചത്. എന്നും അതിനുള്ള നന്ദിയായിട്ടാണ് ഖിബ്ഥിയെ കൊന്നത് എന്നും ഞാൻ അല്ലാതെ ഏതെങ്കിലും ദൈവത്തെ വരിക്കുന്നുവെങ്കില്‍ നിന്നെ ഞാന്‍ ജയിലിലടക്കുക തന്നെ ചെയ്യും! എന്നും പറഞ്ഞു.
മൂസ നബി (അ) അന്ന് അബദ്ധവശാല്‍ ചെയ്തുപോയതാണെന്നും അങ്ങനെ നിങ്ങളെപ്പേടിച്ച് ഞാന്‍ ഒളിച്ചോടി. എന്നിട്ട് നാഥന്‍ എനിക്ക് തത്ത്വജ്ഞാനം നല്‍കുകയും എന്നെ ദൈവദൂതരിലുള്‍പ്പെടുത്തുകയും ചെയ്തു. എന്നോടു കാണിച്ച ഔദാര്യം ഇസ്രയേല്യരെ നീ അടിമകളാക്കിവെച്ചു എന്നതാണല്ലോ! എന്നും പറഞ്ഞു.ഈ ലോകനാഥൻ ആരാണ് എന്ന് ഫാറോഹ ചോദിച്ചു, ഭുവന-വാനങ്ങളുടെയും അവക്കിടയിലുള്ളതിന്റെയും നാഥനാണവന്‍ എന്ന് മൂസ നബി (അ ) മറുപടി പറയുകയുണ്ടായി. അന്നേരം മൂസ നബി യെ പരിഹസിക്കുകയാണ് ചെയ്തത്, ചുറ്റുമുള്ളവരോട് നിങ്ങളിലേക്ക് നിയുക്തനായ ഈ ദൂതന്‍ ഒരു ഭ്രാന്തന്‍ തന്നെ എന്ന് ഫറോവാ പറയുകയും ചെയ്തു. അങ്ങനെ മൂസ നബി സ്പഷ്ടമായ ദൃഷ്ടാന്തം നിനക്കു ഞാന്‍ കാണിച്ചു തരാമെന്നും എങ്കില്‍, നീ സത്യവാദിയാണെങ്കില്‍ അതുകൊണ്ടുവാ.. എന്ന് ഫാറോവ പറയുകയും ചെയ്തു.
തത്സമയം മൂസ നബി തന്റെ കയ്യിലുള്ള വടി താഴെ ഇടുകയും അത് വലിയ സർപ്പമായി മാറുകയും ചെയ്തു. എല്ലാവരും അത്ഭുതപ്പെട്ടു ഇന്നലെ ഫാറോവാ മൂസ നബി ജാലവിദ്യക്കാരന്‍ ആണ് എന്ന് തട്ടിവിട്ടു. മൂസ നബിയോട് വെല്ലുവിളിച്ചു വ്യത്യസ്ത നാടുകളിലേക്ക് ആഭിചാരകരെ ക്ഷണിക്കാനായി ദൂതരെ അയക്കുകയും ഉണ്ടായി. അങ്ങെനെ എല്ലാവരും വന്നപ്പോൾ മൂസ നബി അവരുടെ കയ്യിൽ ഉള്ളതൊക്കെ താഴെ ഇടാൻ കല്പിച്ചു. അവർ അവരുടെ കയ്യിലുള്ള കയറും വടിയും എല്ലാം താഴെ ഇട്ടു അവയൊക്കെ പാമ്പുകളായി.
പിന്നീട് മൂസാ നബി തന്റെ വടി താഴെയിട്ടു. തത്സമയമതാ, അവര്‍ വ്യാജനിര്‍മിതി നടത്തിയവയെല്ലാം അതു വിഴുങ്ങി. അന്നേരം ആഭിചാരകര്‍ സാഷ്ടാംഗമായി വീഴുകയും, മൂസാ നബിയുടെയും ഹാറൂന്‍ നബിയുടെയും നാഥനായ സര്‍വലോക രക്ഷിതാവില്‍ ഞങ്ങളിതാ വിശ്വസിച്ചിരിക്കുന്നു എന്നു പ്രഖ്യാപിക്കുകയുമുണ്ടായി.
എന്നാൽ ഫിര്‍ഔന്‍ ആക്രോശിച്ചു, നിങ്ങൾക്ക് ഞാൻ സമ്മതം നൽകാതെ നിങ്ങൾ മതം മാറുകയോ എന്നിട്ടവർക്ക് ശിക്ഷ വിധിക്കുകയും ചെയ്തു. എന്നാൽ അവർ തെല്ലുപോലും പിന്മാറിയില്ല ,അവർ അല്ലുഹുവിൽ വിശ്വാസം ഉറപ്പിക്കുകയും ചെയ്തു.
പിന്നീട് മൂസ നബിക്ക് അള്ളാഹു അടിമകളുമായി താങ്കള്‍ നിശാസഞ്ചാരം നടത്താൻ കല്പിച്ചു അങ്ങനെ
ഫറോവയും സംഘവും സൂര്യോദയവേളയില്‍ ഇസ്രയേല്യരുടെ തൊട്ടുപിറകെയെത്തി. ഇസ്രായേൽ ഇതുകണ്ടപ്പോൾ ഭയപ്പെടുകയും എന്നാൽ മൂസ നബി അള്ളാഹു നമ്മുടെ കൂടെ ഉണ്ട് എന്ന ബോധനം നൽകുകയും അള്ളാഹു കല്പനപ്രകാരം വടി കൊണ്ട് കടലിൽ അടിക്കുകയും അത് രണ്ടായി പിളരുകയും ചെയ്തു . മൂസ നബിയെയും വിശ്വാസികളെയും അള്ളാഹു രക്ഷിക്കുകയും ഫറോവയെയും സംഘത്തെയും മുക്കികൊല്ലുകയും ചെയ്തു.
പിന്നീട് ഇബ്രാഹീം നബി യുടെ ജനതയുടെ കാര്യമാണ്, അവർ ആരാധിക്കുന്ന ബിംബങ്ങളെ കുറിച് ചോദിക്കുകയുണ്ടായി, അവരുടെ പിതാക്കന്മാർ ചെയ്തുപോന്നതാണ് അവർ ചെയ്യുന്നത് എന്നും പറഞ്ഞു എന്നാൽ മിണ്ടാനും കേൾക്കാനും കഴിയാത്ത ഈ കല്ലുകളെ ആരാധിച്ചാലുണ്ടാകുന്ന വിപത്തിനെ കുറിച്ച് അള്ളാഹു വ്യക്തമാക്കുന്നുണ്ട് അവർക്ക് നാളെ ശുപാർശക്ക് പോലും അവരുണ്ടാവുകയില്ല. അന്ന് അവർ ദുനിയാവിലേക്ക് തിരിച്ചുപോയിരുന്നുവെങ്കിൽ എന്ന് പോലും അവർ ചോദിക്കുമെന്നാണ്.
പിന്നീട് അല്ലാഹു പ്രബോധത്തിനിറക്കിയത് നൂഹ് നബിയെയാണ്.നൂഹ് നബിയോട് സത്യനിഷേധികൾ പറഞ്ഞത്:നിന്നെ പിന്തുടർന്നിട്ടുള്ളത് ഏറ്റവും താഴ്ന്ന ആളുകളാണ്, എന്നിരിക്കെ നിന്നെ ഞങ്ങൾ വിശ്വസിക്കുകയോ..നൂഹ് നബി പറഞ്ഞു:അവർ പ്രവർത്തിച്ചിരുന്നത് പറ്റി എനിക്ക് എന്തറിയാം.
അവരുടെ കർമാമമാണ് അവരുടെ താഴ്ച്ചക്കും ഉയർച്ചക്കും നിദാനം.കർമങ്ങളുടെ കണക്കെനിക്കറിയില്ല.അല്ലാഹു ആണ് കണക്ക് നോക്കി പ്രതിഫലം നിശ്ചയിക്കുന്നത്.അതിനാൽ നിങ്ങൾ തരം താഴ്ത്തുന്ന സത്യവിശ്വാസികളെ നിങ്ങളുടെ പ്രീതിക്കുവേണ്ടി ഞാൻ ആട്ടിയകറ്റുകയില്ല എന്നാണ് നൂഹ് നബി പറഞ്ഞതിൻ്റെ സാരം.തുടർന്ന് നൂഹ് നബിയെ നിഷേധിച്ചു തള്ളുകയും അല്ലാഹു നൂഹ് നബിയെ കപ്പലിലൂടെ രക്ഷപ്പെടുത്തുകയും ചെയ്തു.
തുടർന്ന് അല്ലാഹു ഹൂദ് നബിയെ ആദ് സമുദായത്തിലേക്ക് പ്രബോധത്തിനായയച്ചു.സത്യനിഷേധികൾ ഹൂദ് നബിയോട് പറഞ്ഞത്:ഇത് പൂർവ്വികൻമാരുടെ സമ്പ്രദായം തന്നെയാകുന്നു എന്നാണ്.'ഇത്' എന്ന വാക്ക് കൊണ്ട് സൂചിപ്പിക്കപ്പെടുന്നത് അവരുടെ മതാചാരമാകാം.ഞങ്ങൾ സ്വീകരിച്ചിട്ടുള്ള ഈ മതം ഞങ്ങളുടെ പൂർവപിതാക്കളുടെ
സമ്പ്രദായം തന്നെയാകുന്നു.അത് ഞങ്ങൾ കൈവെടിയുകയില്ല എന്നായിരിക്കും ഈ വാക്യത്തിൻ്റെ വിവക്ഷ.അങ്ങനെ ഹൂദ് നബിയെ നിഷേധിച്ചു തള്ളുകയും ,അതിനാൽ അല്ലാഹു അവരെ നശിപ്പിക്കുകയും ചെയ്തു. സ്വാലിഹ് നബിയെ അല്ലാഹു അയച്ചത് സമൂദ് സമുദായത്തിലേക്കാണ്.അവർ പറഞ്ഞു:നീ മാരണം ബാധിച്ചവരിൽ പെട്ട ഒരാൾ മാത്രമാകുന്നു.നീ സത്യവാന്മാരിൽ പെട്ടവനാണെങ്കിൽ ഒരു ദ്യഷ്ടാന്തം കൊണ്ട് വരാൻ പറയുകയും സ്വാലിഹ് നബി ഒരു ഒട്ടകത്തെ കൊണ്ട് വന്നു പറഞ്ഞു:അതിന് വെള്ളം കുടിക്കാൻ ഒരു ഊഴമുണ്ട് നിങ്ങൾക്കും ഊഴമുണ്ട് നിശ്ചിത ദിവസത്തിൽ.നിങ്ങളതിന് യാതൊരു ദ്രോഹവും ഏൽപിക്കരുത്.എന്നാൽ അവർ അദ്ദേഹം പറഞ്ഞതിനെതിരാണ് പ്രവർത്തിച്ചത്.അതിനെ വെട്ടിക്കൊന്നു.ഉടനെ ശിക്ഷ അവരെ പിടികൂടി.
പിന്നീട് ഈ സൂറത്തിൽ പറയുന്ന ജനത ലൂത്ത് നബിയുടേതാണ്.അവരിലുണ്ടായിരുന്ന ദുഷ്പ്രവർത്തി ആയിരുന്നു സ്വന്തം ഇണകളെ മാറ്റിനിർത്തി ഒരേ ലിംഗക്കാർ തമ്മിലുള്ള നീച്ചപ്രവത്തി.ഇതിൽ നിന്നും മാറ്റിനിർത്താൻ കുറെയേറെ ശ്രമിച്ചെങ്കിലും സാധിച്ചില്ല.അല്ലാഹു അവർക്ക് ശിക്ഷ ഇറക്കി.ഒരു തരം ചുടുകല്ലുകൾ അവരുടെ മേൽ വർശിപ്പിക്കുകയാണ് ഉണ്ടായത്.ശുഐബ് നബിയെ അല്ലാഹു അയ്ക്ക(أيكة) എന്ന പ്രദേശത്തേക്ക് അയച്ചു.അവർ ജനങ്ങൾക്ക് കൊടുക്കുന്ന സാധനങ്ങളുടെ അളവുകളിൽ കമ്മി വരുത്തുന്ന കൂട്ടരായിരുന്ന്.അതുകൊണ്ട് തന്നെ അളവുകളുടെ കാര്യത്തിൽ ശ്രദ്ധ പുലർത്തണമെന്ന് പറഞ്ഞിരുന്നു അവരത് സ്വീകരിച്ചില്ല.അങ്ങനെ അവരിലേക്ക് മേഘപടലത്തിൽനിന്നുമുള്ള തീ വർഷിച്ചു.
അല്ലാഹു ഇതെല്ലാം ചെയ്തതിനുശേഷം ഓരോന്നിലായും പറയുന്നുണ്ട് മനുഷ്യർക്ക് തീർച്ചയായും ഇതിൽ ദൃഷ്ടാന്തമുണ്ട്.എന്നൽ അവരിലധികപേരും വിശ്വസിക്കുന്നവരായില്ല എന്നും.
ഇത്രയേറെ പ്രവാചകന്മാരെ സത്യവിശ്വാസത്തിലേക്ക് നയിക്കാനായി ഓരോ സമുദായത്തിലേക്കിറക്കിയിട്ടും അവരത് ചെവികൊണ്ടില്ല.അവർക്ക് നേരിട്ട് ശിക്ഷ ഇരക്കുകയാണ് ചെയ്തത്.ഇന്നത്തെ ലോകത്ത് സത്യം അറിയാനുള്ള മാർഗങ്ങൾ നിരവധിയാണ്.അതിലേക്ക് നയിക്കുന്നവരും അനവധിയാണ്.എന്നിട്ടും സത്യത്തിലേക്ക് വരാതിരിക്കുന്നവരുടെ അവസ്ഥ വളരെ ഭയാനകമാണെന്ന് ഈ സൂറത്ത് നമ്മെ ഉണർത്തുന്നു.
ഈ സൂറത്തിന് ശുഅറാഅ് എന്ന് പേര് വരാനുള്ള കാരണം കവികളെ പറ്റി 224- മത്തെ സൂക്തത്തിൽ പറയുന്നുണ്ട്.പിശാചുക്കൾ ഇറങ്ങുന്നത് പെരുംനുണയന്മാരും പാപികളായ മനുഷ്യരിലാകുന്നു.അതിൽ ദുർമാർഗികളായ കവികളും പെടും.കവിത ഒരു മാധ്യമം ആണ്.നന്മ പരിപോഷിപ്പിക്കുവാനും തിന്മ വളർത്തുവാനും അത് ഉപയോഗപ്പെടുത്താവുന്നതാണ്.സമൂഹത്തോട് തങ്ങൾക്ക് ഒരു കടപ്പാടുമില്ലെന്നും,തങ്ങൾക്ക് സുന്ദരമായി തോന്നുന്നതെന്തും ആവിഷ്കരിക്കാനുള്ളതാണ് സാഹിത്യം എന്നുമുള്ള കാഴ്ചപാട് ഇന്നത്തെ പോലെ അന്നും കവികളെ ഏറെ സ്വാധീനിച്ചിരുന്നു.അഴിഞ്ഞാടുന്ന ലൈംഗികതയും,അപവാദവും,സ്വഭാവ ഹത്യയും ഒക്കെ ആയിരുന്നു അന്ന് പല കവികളുടെയും പ്രമേയം.ഇതാണ് ദുർമാർഗികളായ കവികൾ എന്ന് പറയാനുള്ള കാരണം.
Shareefa & mufliha
Kbb wafiyya college, vellarkkad
0 Comments