ആസൂത്രിതവും ആകർഷണാപരവുമായി രൂപപ്പെടുത്തിയിരിക്കുന്ന ഘടനാപരമായ ഈ പ്രാപഞ്ചിക പിറവിക്ക് പിന്നിൽ ഒരു സൃഷ്ടാവ് ഉണ്ടായിരിക്കും എന്നത് വാസ്തവമാണ്. എന്നാൽ, സൃഷ്ടാവിനെ മനസ്സിലാക്കുന്നതിലും, നിരന്തരം അനുഭവിച്ചറിയുന്ന അനുഗ്രഹങ്ങളെ തിരിച്ചറിയുന്നതിലും, മനുഷ്യലോകം അന്ധതയിലാണ്. പ്രാപഞ്ചിക വായനയിലെ അപാകതയാണ് ഇതിന് കാരണമാകുന്നത്. ഭംഗിയാർന്ന ചിത്രരൂപങ്ങളുടെയും, ശില്പ വിദ്യകളുടെയും, ആഭരണങ്ങളുടെയുമെല്ലാം ,നിർമിതിയിൽ ഒരു ശില്പി ഉണ്ടാവുക എന്നത് പ്രാപഞ്ചിക സത്യങ്ങൾക്ക് പിന്നിലെ വ്യക്തവും, യാഥാർത്ഥ്യവുമായ വസ്തുക്കൾ മുന്നിൽ കണ്ടുകൊണ്ടാണ് സൃഷ്ടാവിന്റെ സാന്നിധ്യമില്ലെന്ന് ദൈവനിഷേധികൾ വാദിക്കുന്നത്.
പ്രപഞ്ചത്തിന് സൃഷ്ടാവുണ്ടെന്ന് തിരിച്ചറിയുന്നതിന് അന്വേഷണത്വര എന്ന സവിശേഷബുദ്ധി ഉണ്ടായിരിക്കണം. പ്രസ്തുത സത്യം മനസ്സിലാക്കണമെങ്കിൽ സത്യം അംഗീകരിക്കുകയും ആരാധിക്കണമെങ്കിൽ ത്യാഗമനോഭാവവും അവനു ണ്ടായിരിക്കണം.പടുകൂറ്റൻ വൃക്ഷം മുതൽ അതിന്റെ വിത്ത് വരെയുള്ള പരിശോധന നടത്തുകയാണെങ്കിൽ ഘടനാപരവും, ക്രമരഹിതവുമല്ലാത്ത സൃഷ്ടിപ്പിന്റെ വൈവിധ്യത്തെ നമുക്ക് ദർശിക്കാനാകും.കേവലം അക്ഷരങ്ങളിലൂടെയോ, നോവലുകളിലൂടെയോ, നേടിയെടുക്കുന്നതല്ല അറിവ്! മറിച്ച്, അനുഗ്രഹങ്ങളുടെ ഉള്ളറിവിലൂടെ ചിന്തിച്ചെടുക്കുന്ന തിരിച്ചറിവാണ് അറിവ്.
ഇസ്ലാം മതവിശ്വാസികൾക്ക് അത്ഭുതവും, അദൃശ്യകരവുമായ ഒന്നാണ് വിശുദ്ധ ഖുർആൻ. ഖുർആൻ പാരായണം ചെയ്യുന്നതിലൂടെയാണ് അത് ദൈവികമാണെന്നും, പ്രവാചകത്വം സത്യമാണെന്നും, മനസ്സിലാക്കാൻ സാധിക്കുന്നത്. ഖുർആനിന് അനുകരണമായി മറ്റൊരു ഗ്രന്ഥത്തെ രചിച്ചെടുക്കാൻ സാധിക്കുകയില്ല. അതിനു സമാനമായതു കൊണ്ടുവരാനുള്ള പല നിരീശ്വരവാദികളുടെയും ശ്രമങ്ങൾ നിഷ്ഫലമായി തീർന്നതുമാണ്. ഖുർആനിൽ അവതരിപ്പിക്കപ്പെട്ടിട്ടുള്ള ത് തീർത്തും യാഥാർത്ഥ്യപരമായതും, തെളിവനുസരിച്ച് സമർത്ഥിക്കാൻ കഴിയുന്നതുമാണ്. കെട്ടിച്ചമക്കപ്പെടുന്ന കാര്യങ്ങളോ,പുതുമ നിറഞ്ഞ പൊള്ളത്തരങ്ങളോ, ഖുർആനിൽ എഴുതി ചേർക്കപ്പെട്ടിട്ടുമില്ല. ഖുർആനിലെ യാഥാർത്ഥ്യ വൈപുല്യമാണ് ഇസ്ലാം മത വിശ്വാസികളെ ആകർഷിക്കുന്നതും, ഏകദൈവവിശ്വാസിയാക്കാൻ പ്രാപ്തനാക്കുന്നതും. ഖുർആനിൽ ആദ്യമായി അവതരിപ്പിക്കപ്പെട്ട സൂക്തം 'إقرأ' എന്നതാണ്. "നീ വായിക്ക്" എന്ന സൂചന തന്നെയാണ് ഖുർആൻ ജനങ്ങളിലേക്ക് എത്തിക്കുന്നത്. പ്രകൃതിയിലെ ഓരോ വസ്തുക്കളിലൂടെയും സൃഷ്ടാവിനെ വായിച്ചെടുക്കാൻ മനുഷ്യൻ പ്രാപ്തനായിരിക്കണം. അതിനായി ദൈവനിഷേധികൾ ഉയർത്തുന്ന വാദങ്ങളെ നീക്കം ചെയ്യുകയും ആരാധനാകർമങ്ങളിൽ ആത്മീയ സാന്നിധ്യം വരുത്തുകയും വേണം.
" വായിച്ചു എന്നത് കൊണ്ട് മാത്രം കാര്യമില്ല......
വായിച്ചു കൊണ്ട് അവൻ എന്ത് നേടി എന്നതിലാണ് കാര്യം.... "
Sunaina TP
STEA Maniyoor

0 Comments