പൗരാണികതയും ആധുനികതയും അറബിഭാഷയിലധിഷ്ടിതം
കാലം മാറ്റിത്തിരുത്തലുകൾക്കും സുതാര്യ വിനിമയ കൈമാറ്റത്തിനും സാക്ഷിയാകുമ്പോൾ ഭാഷയും ഇന്ന് ഏറെ വൈവിദ്ധ്യം ചെലുത്തുകയാണ്. ഭാഷയാണ് സംസ്കാരത്തിന്റെ കാതൽ, സംസ്കാരം സമൂഹത്തിന്റെ പശയാണ്. ഭാഷയില്ലാതെ സംസ്കാരം ഒരു തലമുറയിൽ നിന്ന് അടുത്ത തലമുറയിലേക്ക് കൈമാറാൻ കഴിയുകയില്ല എന്ന് കാലവും സമയവും തെളിയിച്ചതാണ്. ചിന്തകളും വികാരങ്ങളും ഒരാളിൽ നിന്നും മറ്റൊരാളിലേക്കും ഭൂതകാലത്തു നിന്ന് വർത്തമാന കാലത്തിലേക്കും ആശയ വിനിമയത്തിനുതകുന്ന രീതിയിൽ എന്നും മാധ്യമമായി നിലനിൽക്കുന്നു.
ഇന്ത്യ മഹാരാജ്യം വൈവിദ്യങ്ങളാൽ സമ്പന്നമാണ്. വിദേശ ഭാഷകളെ സ്വീകരിക്കാനും പുതിയ ഭാഷകൾക്ക് ജന്മം നൽക്കുക എന്നതും നമ്മുടെ നാടിന്റെ സൗന്ദര്യമാണ്. 'നാനാത്വത്തിൽ ഏകത്വം ' എന്ന പൈതൃകമാണ് ഏറെ സ്വാധീനിക്കപ്പെടുന്നത്. വിവിധ സംസ്കാരങ്ങൾ ഏറ്റുവാങ്ങിയ പാരമ്പര്യം, ഭാഷകൾ കൈമാറ്റം ചെയ്ത ദർശനങ്ങളെ അംഗീകരിച്ച വിശാലത, എന്നിങ്ങനെ പൈതൃക തുല്യമാണ് നമ്മുടെ ഇന്ത്യ.
ഭാഷ വികസനം, കലാസാഹിത്യം, സംഗീതം, സംസ്കാരം എന്നിവയെ രൂപപ്പെടുത്തുന്നതിൽ അറബി ഭാഷയ്ക്ക് വളരെയേറെ പങ്കും സാംസ്കാരിക പ്രാധ്യാന്യവുമുണ്ട്. ഏകദേശം 450 മില്യൺ ജനങ്ങൾ സംസാരിക്കുന്നതും വിനിമയം ചെയ്യുന്നതുമായ, ലോകത്തിൽ വെച്ച് 24 രാജ്യങ്ങളുടെ ഔദ്യോഗിക ഭാഷയുമായ ഐക്യരാഷ്ട്രസഭയുടെ 6 ഭാഷകളിലൊന്നാണ്. ഡിസംമ്പർ 18 അറബി ഭാഷാദിനമായി ആഘോഷിക്കുമ്പോൾ ഇന്ന് ഒട്ടേറെ വിദ്യാഭ്യാസ സ്ഥാപനങ്ങളും മറ്റു മത സമൂഹങ്ങളും അറബി ഭാഷ പഠിക്കാൻ ഉത്സാഹം വെമ്പുകയാണ്. സെമിറ്റിക് ഭാഷയായ ഹിബ്രു, ഗ്രീക്ക് തുടങ്ങി ഭാഷകൾക്കൊന്നുമില്ലാത്ത സമഗ്രമായ കുതിച്ചു ചാട്ടമായിരുന്നു അറബി ഭാഷയുടേത്. ഷേക്സ്പിയറിന്റെയും മറ്റു പ്രശസ്ത കവികളുടെയും ഗ്രന്ഥപുസ്തകങ്ങൾ മനസ്സിലാക്കാൻ പ്രയാസപ്പുടുമ്പോൾ അറബി ഗ്രന്ഥങ്ങൾ വളരെ അനായാസം ഗ്രഹിച്ചെടുക്കാനും നിസ്തുലം വളർത്തിയെടുക്കാനും സാധിക്കുന്നത് വളരെ ലളിതമായത് കൊണ്ടാണ്. അറബി ഭാഷ പൗരാണിക കാലം മുതലേ വളരെ ലളിതവും നിസാരവുമായി കമ്പോളത്തിലും വർത്തമാന വിനിമയത്തിലും കലയിലും സംസ്കാരത്തിലും പാശ്ചാത്യ ലോകങ്ങൾ വളരെ അംഗീകരിച്ച ഭാഷയായി മാറുകയായിരുന്നു. നാം ചില നാമങ്ങളുടെ അടിസ്ഥാന വേരുകൾ പരിശോധിക്കുകയാണെങ്കിൽ തീർത്തും അത്ഭുതപ്പെടും വിതം അറബി ഭാഷയിൽ അലങ്കാരപ്പെടുത്തിയിരിക്കുന്നു . ഉദാഹരണമായി കല്ലാഹ് കല്ലായിയിലേക്കും ശാലിഹാർ ചാലിയാർ പുഴയിലേക്കും മാറ്റത്തിരുത്തലുകൾക്ക് വിധേയമായതും അറബി ഭാഷയിൽ നിന്നാണ്. വാസ്കോ ഡാ ഗാമ കേരളത്തിൽ ആഗമാനസമയം സാമൂതിരിക്ക് നൽകിയ കത്ത് അറബി ഭാഷയിലാണെന്നത് തീർത്തും ആശ്ചര്യകരമാണ്. ഇത് ഗുണ്ടർട്ട് കേരളപഴമയിൽ ആവർത്തിക്കുന്നുണ്ട്. പൊന്നാനി, തിരൂരങ്ങാടി പുരാതന കാല അറബി ഭാഷ പഠന കേന്ദ്രമായി അറിയപ്പെടുമ്പോൾ ഇന്നും അത് നിലനിൽക്കുന്നുണ്ടെന്ന വാസ്തവം തിരിച്ചറിയാൻ വൈകിക്കൂടാ.
അറബി അക്കങ്ങൾ ഗണിത ശാസ്ത്രത്തിൽ വളരെ വലിയ വിപ്ലവം തന്നെ സൃഷ്ടിക്കുകയുണ്ടായി. ജ്യോതി ശാസ്ത്രം, വൈദ്യ ശാസ്ത്രം, കല, വിവിധ പ്രസിദ്ധ മേഖലകളിലും ഉജ്ജ്വലമായ വളർച്ചയുണ്ടാക്കി. വിഷ്വൽ സൗന്ദര്യ ശാസ്ത്രത്തെ രേഖാമൂലമുള്ള ആവിഷ്കാരവുമായി ബന്ധിപ്പിച്ച് പള്ളി , കൊട്ടാരം, മിനാരങ്ങൾ തുടങ്ങിയവ സങ്കീർണമായ പാറ്റേണും, ജ്യാമിതീയ രൂപങ്ങളാലും കലാപരമായതിനാൽ ഉയർന്ന അലങ്കാരമുന്നയിക്കുന്നു. ഇത് ആധുനിക കാലഘട്ടത്തിലെ അതിശയകരമായ രചനകളിലും കലാ വൈവിദ്യത്തിലും ഒന്നാണ്. മറ്റു പല രാജ്യങ്ങളിലും സാഹിത്യ അംഗീകാരം നേടുന്നതിലും അറബിഭാഷ ഒട്ടും പിറകിലല്ല എന്നത് നഗ്നസത്യമാണ് . അൽമുതനബ്ബിയുടെയും അൽ നുവാസിന്റെയും കവിത സമന്വയവും ഖുർആനും ഗ്രന്ഥങ്ങളും തെളിയിക്കുന്ന പ്രകാശവും ഒട്ടും പിറകോട്ടില്ലാതെ വളർന്നു കൊണ്ടിരിക്കുകയാണ്.
അടിസ്ഥാന തത്വങ്ങൾക്ക് വിള്ളലുകൾ തീർത്ത് പല ഭാഷ വകഭേദങ്ങളും മാറ്റതിരുത്തലുകൾക്ക് വിധേയമാകുമ്പോഴും അറബി ഭാഷ അതിന്റെ തന്മയത്വത്തോടെയും പാരമ്പര്യ വികാസ വഴികളിലും പുതിയ തലങ്ങളിലേക്ക് പരിണമിച്ചു കൊണ്ടിരിക്കുന്നത് ചെറിയ കാര്യമല്ല. ഭാഷ വികസനം, കലാ സാഹിത്യം, സംസ്കാരം തുടങ്ങിയവ രൂപപ്പെടുത്തുന്നതിലും ആഗോള സമൂഹത്തെ വളർത്തിയെടുക്കുന്ന വലിയ ഉത്തരവാദിത്വത്തിലും അറബി ഭാഷ മടി കൂടാതെ വളരുകയാണ്. അറബി ഭാഷ ധർണ വളർത്തിയെടുക്കാനും മാനുഷിക ആവിഷ്കാരത്തിന്റെ സമ്പന്നത ആഘോഷിക്കാൻ കഴിയുമെന്നതും ദിനേനെയുള്ള ഭാഷാ വളർച്ചയിൽ തെളിയിച്ചു കൊണ്ടിരിക്കുകയാണ്. ഇസ്‌ലാമികേതര പാരമ്പര്യം നിലനിറുത്താനും അറബി ചരിതങ്ങൾ ആവാഹിച്ചെടുക്കാനും അറബി ഭാഷ അനിവാര്യതയും ജീവിത ഉപാധിയുമാണ്.
Haseena
Bafakhy wafiyya college

0 Comments