ദ്വീപിലെ മോദി ഫിക്കേഷൻ
ലക്ഷദ്വീപ്! കേരളത്തിന്റെ പടിഞ്ഞാറ് ഭാഗത്ത് ഏകദേശം നാനൂറ് കിലോ മീറ്റർ അപ്പുറത്ത് നിലനിൽക്കുന്ന ശാന്തവും സാംസ്കാരിക പാരമ്പര്യവും മികച്ച സാമൂഹിക നിലവാരവും സ്നേഹവും കൊണ്ടെല്ലാം മനോഹരമാകുന്ന മുപ്പത്തി ആറ് ദ്വീപുകളുടെ ഒരു കൂട്ടം.
മുപ്പത്തി ആറ് ദ്വീപുകളിൽ തന്നെ പത്ത് എണ്ണത്തിൽ മാത്രമാണ് ജനവാസമുള്ളത്.അതിൽ _ആന്ത്രോത്ത്,കവരത്തി, മിനിക്കോയ്,അമിനി,_ എന്നീ നാല് ദ്വീപുകളിലാണ് കൂടുതൽ ജനവാസം നിലനിൽക്കുന്നത്.
കവരത്തി എന്നത് ഏറ്റവും ചെറിയ ജനസംഖ്യയുള്ള ഒരു കേന്ദ്ര ഭരണ പ്രദേശം.
എന്നാൽ, ഇവർ സാക്ഷരതയിൽ ഒട്ടും പിറകിലല്ല. 93% സാക്ഷരതയുള്ളവരും 95% മുസ്ലിം ജനതയും ജീവിക്കുന്ന ക്രൂരതയും അക്രമവും കൊണ്ട് ചോര പൊഴിയാത്ത തീരം.
കൊപ്ര,മീൻ കച്ചവടം, കയറ് വ്യവസായം, ടൂറിസം എന്നതൊക്കെയാണ് അവരുടെ സാമ്പത്തിക മാർഗം.
ഏറെ അത്ഭുതം തന്നെയെന്ന് കുറിക്കാം ചോര കൊണ്ട് കളം വരക്കുന്ന ഇന്ത്യാ രാജ്യത്ത് 1956 ൽ കേന്ദ്ര ഭരണ പ്രദേശം സ്ഥാപിച്ച ശേഷം, ആകെ മൂന്ന് കൊലപാതകങ്ങൾ മാത്രമാണ് ഇവിടെ നടന്നിട്ടുള്ളത്. കുറഞ്ഞ കുറ്റകൃത്യ കണക്കുകൾ സൂചിപ്പിക്കുന്ന ഏക പ്രദേശവും ഇവിടെയാണെന്നതിൽ സംശയമില്ല.
കൊല്ലും കൊലയും പട്ടിണി പാവങ്ങളെ പോലും വെറുതെ വിടാത്ത, അമ്മയാരെന്ന് പെങ്ങളാരെന്ന് തിരിച്ചറിയാത്ത നീചന്മാരില്ലാത്ത ഒരു ശാന്തമായ പ്രദേശം അതാണ് ലക്ഷദ്വീപ്...
ഇത്രത്തോളം മനോഹരവും സാംസ്കാരികവും നിറഞ്ഞ നാടിനെയാണ് ഇന്ന് വർഗ്ഗീയ അജണ്ടകളിലൂടെ തകർക്കാൻ ശ്രമിക്കുന്നത് എന്നത് തീർത്തും അപലപനീയം.
വർഗീയതയോ രാഷ്ട്രീയ നിലപാടുകളോ ഇല്ലാതെ ചെറിയ വീടുകൾ കെട്ടി മത്സ്യം പിടിച്ചും നാളികേരം കൃഷി ചെയ്തും ഏറെ സമാധാന പരമായ ജീവിതം നയിക്കുന്നവർക്കിടയിലേക്കാണ് ഒരു അഡ്മിനിസ്ട്രേറ്ററുടെ രൂപത്തിൽ സമാധാനത്തിന്റെ സ്വസ്ഥത തകർക്കാനുള്ള കപ്പലുകൾ തീരമണഞ്ഞു കൊണ്ടിരിക്കുന്നത്.
അഡ്മിനിസ്ട്രേറ്റർ ! കേന്ദ്ര ഭരണ പ്രദേശത്തെ ഏറ്റവും പ്രധാനിയായ ഓഫീസർ. കേരളം അനുകരണീയ മാതൃകയാക്കിയ ദ്വീപുകാർ കേരള ഹൈക്കോടതിക്ക് കീഴിലാണ്.
പക്ഷേ, ഏത് നിയമവും എടുത്ത് കളയാനും പുനർനിർമ്മിക്കാനും കഴിവുള്ളയാളാണ് അഡ്മിനിസ്ട്രേറ്റർ.
വ്യത്യസ്ത ജീവിത രീതിയും നയതന്ത്രത്തിൽ പ്രാധാന്യമേറിയവരുമായ ദ്വീപുകാർക്കിടയിലേക്കാണ് ഒരു ജനതയുടെ ജീവിതത്തേയും സംസ്കാരത്തേയും അട്ടിമറിക്കുന്ന അജണ്ടകൾ പ്രഫുൽ പട്ടേൽ കൊണ്ടു വരുന്നത്.
ഒന്നാലോചിച്ചു നോക്കൂ..ജയിലറകൾ ശൂന്യമായി കിടക്കുന്ന, ക്രിമിനലുകളും ക്രൂരതയുമില്ലാത്ത ദ്വീപിൽ എന്തിന് ഗുണ്ടാ ആക്ട്??
പരസ്പരമറിയുന്ന ജനത, അക്രമികളുമല്ല. പിന്നെ എന്ത് വികസനത്തിന് വേണ്ടിയാണു ഈ ആക്ട്?
ശാന്തമായ അന്തരീക്ഷത്തിൽ അടച്ചിട്ടിരുന്ന മദ്യശാലകൾ തുറക്കാൻ നടത്തുന്ന ഉത്തരവുകളും ബീഫ് നിരോധിത മേഖലയാക്കാൻ ശ്രമിക്കുന്നതും എല്ലാം ചില വർഗീയതകൾക്ക് ദ്വീപൊരുക്കുന്ന കള്ളകളികളല്ലേ.ലക്ഷ്യദ്വീപ് അതിനൊരു ലക്ഷ്യസ്ഥാനമായിക്കൊണ്ടിരിക്കുകയല്ലേ..
രണ്ട് കുട്ടികൾ ഉള്ളവർക്ക് പഞ്ചായത്ത് ഭരണസമിതിയിലേക്ക് മത്സരിക്കാനാവില്ലായെന്നും കുറഞ്ഞ മോട്ടോർ വാഹനങ്ങൾ മാത്രമുള്ള പ്രദേശത്ത് റോഡിൻ്റെ വീതി ഏഴ് മീറ്റർ കൂട്ടണമെന്നും നിയമത്തിൽ പറയുന്നു.
ഇത് കാരണം, തന്നെ ഒരുപാട് വീടുകൾ തകർക്കേണ്ടിയും താൽക്കാലിക നിർമ്മിതികളെല്ലാം പൊളിക്കപ്പെടേണ്ടിയും വരുമ്പോൾ ഇവിടെയുള്ള ജനങ്ങൾ നിസ്സഹയരാവുകയാണ്.
ഓരോ പ്രദേശവും തദ്ദേശീയർക്ക് അവരുടെ വികാരവും അവകാശവും ആണെന്നിരിക്കെ എല്ലാം വളരെ പ്രാധാന്യം നിറഞ്ഞതാണ്.എന്നാൽ അവിടുത്തെ സാംസ്കാരവും ജീവിതവും നിയമങ്ങൾക്ക് മുന്നിൽ യാതൊരു ബന്ധവുമില്ലെങ്കിൽ തീർച്ചയായും അവിടെ അസ്വസ്ഥതതയും അപകർഷതാ ബോധവും മാത്രമേ സൃഷ്ടിക്കൂ.
"അഡ്മിനിസ്ട്രേറ്റർ" എന്ന പദവി ദുരുപയോഗം ചെയ്ത് സമാധാനം നിറഞ്ഞ ആ തീരത്ത് കാട്ടിക്കൂട്ടുന്ന ക്രൂരതകൾക്ക് അന്ത്യം കുറിക്കാൻ നാം കച്ചകെട്ടി ഇറങ്ങേണ്ടതുണ്ട്.അക്രമവും അനീതിയും ലോകത്ത് ചോര കൊണ്ട് ചിത്രം വരക്കുമ്പോൾ ഒരിക്കലും മൗനിയാവാൻ മനുഷ്യ സമൂഹത്തിനാവില്ല.
അധികാരത്തിന്റെ തണലിലിരുന്ന് ദ്വീപിൻ്റെ സമാധാന മേഖലയിലേക്ക് മണ്ണ് വാരിയിടാൻ നാം അനുവദിച്ചു കൂടാ.."ലക്ഷദ്വീപ്" എന്ന നാടിന്റെ ഐശ്വര്യത്തെ തകർക്കാൻ ഫാഷിസ്റ്റു ശക്തികൾ ഒന്നിച്ചു നിൽക്കുമ്പോൾ ഒറ്റക്കെട്ടായി പ്രതികരിക്കുക എന്നത് ഓരോ മലയാളി മനസ്സിന്റേയും ഉത്തരവാദിത്വമാണ്.
ദ്വീപ് ജനതയുടെ ഭക്ഷ്യസംസ്കാരത്തിലും ജീവിത രീതിയിലും ഏകാധിപത്യ തീരുമാനങ്ങൾ അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്ന കേന്ദ്ര സർക്കാരിനെതിരെ പ്രതികരിക്കേണ്ടത് നമ്മുടെ കടമയാണ്.
ഇന്നലെ കാശ്മീരായിരിന്നുവെങ്കിൽ ഇന്ന് ലക്ഷദ്വീപാണ്.
പ്രകൃതി മനോഹാരിത നിറഞ്ഞ ഒരു സുന്ദരമായ പ്രദേശമായിരുന്നു കാശ്മീർ.എന്നാൽ നിലക്കാത്ത വെടിയൊച്ചകൾ മൂലം "ഏഷ്യയുടെ വെടിപ്പുര" എന്ന നാമവും ഇന്ന് അതിലേക്ക് ചേർക്കപ്പെട്ടിരിക്കുന്നു. അക്രമങ്ങൾ കൊണ്ട് ഒരു കാലത്ത് അവിടെയും അശാന്തി മൂടിയിരുന്നു.
പാവപ്പെട്ട തൊഴിലാളികളെ അതിതീവ്രമായി കൊല്ലുന്നതും സ്ഥിരം കാഴ്ച്ചയായിരുന്നു.ഒറ്റപ്പെട്ട സംസ്ഥാനമായി കശ്മീർ മാറിപ്പോയതും ചില നേതൃത്വങ്ങളുടെ ആസൂത്രമാണെന്ന് ആര് കണ്ടു..??
ഇനിയും ദ്വീപിൻ്റെ മണ്ണ് കാശ്മീരാവാതിരിക്കാൻ വർഗീയത തുപ്പുന്ന സംഘ്പരിവാറിനെതിരെ ശബ്ദം ഉയർത്തേണ്ടത് നമ്മുടെ ആവശ്യമാണ്..
അവർക്ക് വേണ്ടി വിരൽ ചൂണ്ടേണ്ടത് നമ്മുടെ കടമയാണ്..
ഏത് കടലിടുക്കിലാണെങ്കിലും അവരുടെ സ്നേഹത്തിന് മുന്നിൽ കണ്ണടക്കാൻ കേരള മണ്ണിന് സാധിക്കുകയില്ല.
ഉയർത്തേണ്ടത് നമ്മുടെ ശബ്ദമാണ്.
ഉയർത്തുക.. സമാധാന തീരത്ത് സ്വസ്ഥത തകർക്കാനിറങ്ങിയ ഭരണകൂടത്തിന് നേരെ..
നമ്മുടെ മൗനം അവരുടെ ആയുധമാകാതിരിക്കാൻ വേണ്ടി...
ലക്ഷദ്വീപിന്റെ പോക്ക് കാശ്മീരിലേക്കാവാതിരിക്കാൻ വേണ്ടി, നാളെ നമ്മുടെ മണ്ണാവാതിരിക്കാൻ വേണ്ടി, ശബ്ദമില്ലാത്തവരുടെ ശബ്ദമായി കൊണ്ട് ഉച്ചത്തിൽ ശബ്ദിക്കാം..
*#save_lakshadweep*

3 Comments
മാഷാ അള്ളാഹ്... 👍
ReplyDelete👍👍✌️
ReplyDelete😍ماشاء الله۔۔۔
ReplyDelete