വിധിയുടെ വികൃതികൾ



കാലത്തിൻ്റെ ചീറിപ്പായുന്ന നൽപ്പടികക്കുമീതെ മാറ്റങ്ങളുടെ വേരറുത്തിട്ട്, മലയാള മണ്ണിന്റെ രസക്കൂട്ടങ്ങൾക്ക് തനിമയാർന്ന നിറത്തിലും ഭാവത്തിലും ചേരുവകളിൽ പോലും കലർപ്പില്ലാത്ത, ഓർത്തിരിക്കാൻ ഇമ്പം കൂട്ടുന്ന സൗരഭ്യമാർന്ന ചിന്തകൾക്കും ഒഴുകി കിടക്കുന്ന ജീവിതത്തിൻ്റെ കുതിപ്പുറ്റ നീരസത്തിൻ അനർഘമായ അലയടികൾക്കുമുള്ള ഉത്തരമാണ്  തൃശൂരിൻ്റെ കൈയ്യൊപ്പ് ചാലിച്ച മീരയുടെ *വിധിയുടെ വികൃതികൾ* എന്ന നോവൽ. ഓടി പായുന്ന കാലത്തിൻ ചെറു കുസൃതികളുടെ തിര പാർന്ന കാമ്പുകളിലുലയുന്ന മനുഷ്യൻ്റെ ജീവിതോതിഹാസമാണ് ഈ നോവലിൽ ഉടനീളമായി കടന്നു പോകുന്നത്. നടന്നു നീങ്ങുന്ന ഓരോ പാതയിലും തൻ്റേതായ അടയാളം പതിപ്പിക്കാൻ മോഹിക്കുന മനുഷ്യൻ ആരും കാണാത്ത താമരപ്പൂക്കളുടെ കൂട്ടം എവിടെയോ ഉണ്ടെന്ന് വിശ്വസിച്ച് അലയുന്നു. അവസാനം അതിനെ *വിധി* എന്ന രണ്ടക്ഷര ത്രാസിൻ്റെ നീർചൂഴികയിൽ കെട്ടിവെക്കുന്നു. ഏതൊരു ജീവിതവും എന്നും മധുരമുള്ളതാകണമെന്നില്ലല്ലോ !എല്ലാം വെറും സന്തോഷങ്ങളായിരുന്നെങ്കിൽ ജീവിതം എന്ന വാക്ക് അതിൻ്റെ സമ്പൂർണ തലങ്ങളിലേക്കെത്തുകയുമില്ല.




മനുഷ്യൻ എന്നും പർവതനിരകളോളമുള്ള കിനാവുകളും പേറി നടക്കുന്ന ഒരു വർഗമാണല്ലോ. അതിനാൽ തന്നെ ഈ കഥ അങ്ങനെ മോഹിച്ചു നടന്നതിൽ പിന്നീട് കിട്ടിയ നൊമ്പരങ്ങളുടെയും സ്നേഹത്തിൻ്റെയും അടയാളപ്പെടുത്തലുകളാണ്.മനുവിൻ്റെ മനസ്സിൽ എന്നും ആ പഴയ ഷിമോഗ പട്ടണവും ജസ്റ്റിൻ്റെ മനസ്സിനെ വരിഞ്ഞ് മുറുക്കുന്ന അരുണിമയോടുള്ള അടങ്ങാത്ത സ്നേഹവും ഈ കഥയുടെ അഭിരുചിയെ വർദ്ധിപ്പിക്കുന്നു. അതിനോടൊപ്പം അവരുടെ കുഞ്ഞു ജീവിതത്തിലേക്ക് ചേക്കേറി വരുന്ന മീനാക്ഷിയും... സ്നേഹത്തിൻ്റെ മായാജാലങ്ങളാണ് മനുവിന് നൽകിയത്.


ചെറുപ്പത്തിൽ തന്നെ അനാഥനായ ജസ്റ്റിനെ ആരൊക്കെയോ  ഏറ്റടുത്തെങ്കിലും എന്നും ഒറ്റക്കായവനെ അരുണിമയെന്ന പ്രണയത്തിന്റെ  നേർക്കരങ്ങൾ  തേടിയെത്തി.എന്നാൽ ആരെയും കാത്തിരിക്കാതെ, ഒരു പൈതലിനെയും സമ്മാനിച്ച് അവൾ ദൈവത്തിൻ്റെ വിളിക്കുത്തരം നൽകി.




ഇന്ന് മനുവും ജസ്റ്ററിനും  ഫ്ളോറൻസ് മലയുടെ കൂട്ടുകാരന്മാരാണ്.അവിടെ വെച്ചാണ് ഭാനുവമ്മയും പ്രിയതമൻ മുഴുകുടിയനായ ചാക്കോച്ചനും മകൾ മീനാക്ഷിയും,ചാക്കോച്ചൻ്റെ കാമഭ്രാന്തനായ സുഹൃത്ത് മമ്മദും അവരുടെ മനസ്സിൽ ഇടം പിടിക്കുന്നത്. ഏതാനും ദിവസങ്ങൾക്ക് ശേഷം ഭാനുവമ്മ വീട്ടുജോലിക്കാരിയായി വരികയും,ജസ്റ്റിനോട് കൂടുതൽ കൂറ് പുലർത്തുകയും ചെയ്തു. കാരണം മൂത്തവൾ ഒളിച്ചോടി പോയി, എന്നാൽ ഇളയവളായ മീനാക്ഷിയെ എങ്ങനെയെങ്കിലും നല്ലവനായ ജസ്റ്റിന് കെട്ടിച്ചു കൊടുക്കണം എന്ന മോഹത്തോടെയായിരുന്നുവത് .ഭാഗ്യമില്ലായ്മ എന്നു പറയാം മമ്മദിൻ്റെ കരങ്ങൾ കൊണ്ട് പിതാവിൻ്റെ അരികിൽ വച്ച് മീനാക്ഷി നിശ്കരുണം വധിക്കപ്പെടുകയും ചെയ്തു.പിന്നീട് താമസിയാതെ ആ ചെറു കുടിലും വീട്ട് അവരിരുവരും എങ്ങോട്ടോ എന്നില്ലാതെ യാത്ര പോയി.എന്നാൽ മനുവിന് ഒരമ്മയുടെ സ്നേഹം തന്ന മീനാക്ഷിയുടെ വേർപ്പാട് വേദനാജനകമായിരുന്നു.വൈകാതെ മനുവിന് അസുഖം വരികയും, ജസ്റ്റിൻ തൻ്റെ എല്ലാമായ മകനെ എടുത്ത്,അവൻ മറ്റൊരു വിവാഹം കഴിക്കാത്തതിൻ്റെ പേരിൽ അവനെ കൊല ചെയ്യാൻ നടക്കുന്ന ആത്മസുഹൃത്ത് ഡോക്ടർ ജോണിൻ്റെ അടുത്ത് ചികിത്സക്ക് കൊണ്ട് പോയി, അവിടെ വെച്ച് ജോണിൻ്റെ കൂടെയുള്ള സംഘം മനുവിനെ തട്ടികൊണ്ട് പോവുകയും ചെയ്തു.ഇതറിഞ്ഞ ജസ്റ്റിന് ഒന്നും ചെയ്യാനാകാതെ നിസ്സാ ഹായനായി നാട്ടിലേക്ക് മടങ്ങി. ചുറ്റുമുള്ള ചെടികളും പൂക്കളുമെല്ലാം ആ രാത്രിയിൽ ജസ്റ്റിന് അപരിചിതമായി തോന്നി. കൂട്ടിനാരുമില്ലാതെ ഇരുട്ടു നിറഞ്ഞ ആ നാളുമങ്ങനെ കൊഴിഞ്ഞ് പോയി.



 അങ്ങനെയിരിക്കെ ഒരു പിച്ചക്കാരൻ അവനോട് പറഞ്ഞു:"നല്ലവരെ ദൈവം ഒരിക്കലും ശപിക്കില്ല പക്ഷേ പരീക്ഷിക്കും.നന്മയ്ക്കൊരിക്കലും പരാജയമില്ല;തിന്മയ്ക്ക് വിജയവും.ജീവിതമെന്നത് ഒരു പ്രാദേശിക പരീക്ഷയാണ്.സമ്പത്ത്, ദാരിദ്യം,സല്‍സ്വഭാവം , ദുഷ്ഭാവം ഇതെല്ലാത്തിൻ്റെ വെറും ഭാഷകളാണ് ". ഇത് കേട്ട് ജസ്റ്റിൻ മൗനമായിരുന്നു. *സത്യത്തിനു മരണമില്ല .അവൻ വീണ്ടും ,വീണ്ടും ഉയർത്തെഴുന്നേറ്റു കൊണ്ടിരിക്കും. എന്തെന്നാൽ അവനാണല്ലാത്തിനും സാക്ഷി *!*



പിന്നീടും അദ്ദേഹം തുടർന്നു " നിൻ്റെ സ്നേഹം അനന്തമാണ്. ഈ ലോകത്തേക്കാളും ,ലോകത്തിലുള്ളതിനേക്കാളും വിലപിടിച്ച ഒന്നാണ് *സ്നേഹം*. നീ വിളിക്കൂ... നിൻ്റെ മകനെ നീ മനസ്സറിഞ്ഞ് വിളിക്കു..." അത്ഭുതമെന്നു പറയാല്ലോ അതാ കൺമുമ്പിൽ തൻ്റെ ഹൃദയത്തിൻ്റെ കഷ്ണമായ മനു റോസാപുഷ്പങ്ങളുമായി ഓടി വരുന്നു. സന്തോഷാധിക്യത്താൽ അവൻ്റെ കണ്ണുകൾ നിറഞ്ഞു.എന്നാൽ മകനെ സ്വന്തം കൈകളിലേക്ക് പകുത്തു നൽകിയത് തൻ്റെ ഗുരുവായ ഗോവിന്ദൻ മാസ്റ്ററായിരുന്നു. *"സ്നേഹമെന്നത് അനശ്വരമാണ് .അത് തോന്നുമ്പോൾ സൃഷ്ടിക്കാൻ കഴിയുന്ന ഒന്നല്ല. സൃഷ്ടിക്കപ്പെട്ട സ്നേഹത്തെ എളുപ്പം നിർജ്ജീവമാക്കാം. എന്നാൽ നിർജ്ജീവമായ സ്നേഹത്തെ പുനർജനിപ്പിക്കുവാൻ മനുഷ്യൻ അതികഠിനമായി പ്രയത്നിക്കേണ്ടി വരും.ഒന്നു നിർത്തിയിട് ഒരു നെടുവീർപ്പോടെ അദ്ദേഹം പറഞ്ഞു....."അതെ, മകനേ, ഇതാണ് ജീവിതം!*



സ്വർഗ്ഗീയ കുസുമങ്ങളിൽ ആടിയുലഞ്ഞ ജസ്റ്റിന് ഇന്ന് ഇരുമ്പഴികൾക്കുള്ളിലാണ്.ഇന്നിരുന്നാലും മനുവിൻ്റെയും ജസ്റ്റിന്റെയും അണയാത്ത സ്നേഹം അവനിൽ തളം കെട്ടി നിൽക്കുന്നുണ്ടായിരുന്നു.


ഇത് വെറുമൊരു തൂലികയുടെ ചലനത്തിൽ നിറം പൂശിയ മായാലോകത്തിന്റെ കഥയല്ല. ജീവിതത്തിൻ്റെ ഓരോ നിമിഷങ്ങളും കാലത്തിൻ്റെ അതിവേഗതയിലുള്ള പ്രയാണവും കുസൃതികളും കാണിച്ചുതരുന്ന ഈ കുറിപ്പുനുള്ളിൽ ദൈവത്തിൻ്റെ ഒരു കൂട്ടം വികൃതികളും ഒളിഞ്ഞു കിടപ്പുണ്ട്. *സ്നേത്തിൻ്റെ കിളിർപ്പുറ്റ പൊഴിഞ്ഞു പോയ ചെറു മുത്തുകൾ ഇതിൽ നിന്നും പെറുക്കിയെടുക്കാനാവും!*





✍🏻Fathima nafia ak