അൽ അറേബ്യൻ നോവൽ ഫാക്ടറി
അറബിനാടിന്റെ രാഷ്ട്രീയവും ഭരണവും ഉള്‍ക്കൊള്ളിച്ചു കൊണ്ട് ജെ.സി.ബി സാഹിത്യj പുരസ്‌കാരജേതാവായ ബെന്യാമിന്‍ രചിച്ച നോവലാണ് അല്‍ അറേബ്യന്‍ നോവല്‍ ഫാക്ടറി. .അറേബ്യൻ രാജ്യങ്ങളെ വളരെയധികം സ്വാധീനിച്ച അല്ലെങ്കിൽ ഇളക്കിമറിച്ച മുല്ലപ്പൂ വിപ്ലവത്തിന്റെ പശ്ചാത്തലത്തിൽ രചിക്കപ്പെട്ട ഒരു നോവലാണിത്.സമകാലിക അറബ് ജീവിതം വ്യക്തമായ രീതിയിൽ ഇത് വരച്ചു കാട്ടുന്നു.ഇതൊരു അറബ് നഗരത്തിന്റെ കഥയാണ്. ആ ദേശത്തെ അവരുടെ സംസ്കാരങ്ങളിലൂടെയും ആശയങ്ങളിലൂടെയും ജീവിത രീതികളിലൂടെയുമാണ് ഈ നോവൽ കടന്നു പോകുന്നത്.
സ്വപ്നത്തിനുള്ളിലെ സ്വപ്നം പോലെ നോവലിനുള്ളിലെ നോവൽ. അതാണ് ' അൽ അറേബ്യൻ നോവൽ ഫാക്ടറി'യും 'മുല്ലപ്പൂ നിറമുള്ള പകലു'കളും നൽകിയ വായനാനുഭവം. സാധാരണ ഗതിയില്‍ നമ്മുടെ എഴുത്തുകാരില്‍ പലരും മധ്യപൂര്‍വേഷ്യന്‍ രാജ്യങ്ങളുടെ രാഷ്ട്രീയവും, മതചിന്തകളും ചര്‍ച്ചയിലേക്ക് കൊണ്ട് വരാറില്ല.. പൊതുവായ മുസ്ലീം ചിന്താഗതികളുടെ മറ്റൊരു തലം തന്നെയാണ് ഇത്തരം രാഷ്ട്രങ്ങളുടെ രാഷ്ട്രീയ നിലപാടുകളിലും പലപ്പോഴും പ്രതിഫലിക്കുന്നതെന്നുള്ളതാവാം ഒരുപക്ഷെ ഇതിനു കാരണം. എന്നാല്‍ ബെന്യാമിന്‍ ഈ പുസ്തകത്തിലൂടെ ശെരിക്കും ഓരോ വ്യക്തികളിലൂടെയും, രാജ്യത്തിന്‍റെ ഗല്ലികളിലൂടെയും, എണ്ണപ്പാടങ്ങള്‍ക്കിടയിലൂടെയും നമ്മളെ കൊണ്ടു പോയി അവരുടെ അരക്ഷിതാവസ്ഥയും, നിസ്സഹായാവസ്ഥയും എടുത്തു കാണിക്കുന്നു എന്ന് വേണം പറയാൻ. ചില സാഹചര്യങ്ങളില്‍ ചില ഭാഗങ്ങള്‍ ആഴത്തില്‍ നമുക്കുള്ളിലേൽപ്പിക്കുന്ന പൊള്ളലുകള്‍ വല്ലാതെ വേദനയുളവാക്കുന്നതാണ്.
ദിവസങ്ങൾക്കു ശേഷം വളരെയധികം ആവേശത്തോടു കൂടി ഞാൻ വായിച്ചുതീർത്ത ഒരു പുസ്തകമാണിത്. ഓരോ വായനക്കാരെയും വളരെയധികം ആകാംഷയോടു കൂടി നോവലിന്റെ ഉള്ളറകളിലേക്ക് കൂട്ടി കൊണ്ടുപോകുന്നു. ഒരു വിദേശ നോവലിസ്റ്റിന് നോവലെഴുത്തിനുള്ള വിവരശേഖരത്തിനായി ഒരു ഏജൻസി ചുമതലപ്പെടുത്തിയ പത്രപ്രവർത്തകനായ പ്രതാപിന്റെ വീക്ഷണങ്ങളിലൂടെയും കാഴ്ചപ്പാടുകളിലൂടെയും വികസിക്കുന്ന നോവലാണിത്.ഒരിക്കലും ഒരു നോവലിന് വേണ്ടിയുള്ള വിവരശേഖരണത്തിന്റെ തിരച്ചിൽ അല്ലായിരുന്നു പ്രതാപിനെ കാത്തിരുന്നത്, മറ്റു പലതും ഉണ്ടായിരുന്നു. ഒരു അറബ് രാജ്യത്തിന്റെ ഭരണകൂടത്തിന്റെ മറവിൽ നടക്കുന്ന ഭീകരാക്രമണങ്ങളും കുതന്ത്രങ്ങളും നയങ്ങളും വളരെ വ്യക്തമായി തന്നെ ഈ നോവൽ വിവരിക്കുന്നു. നോവലിന്റെ ആദ്യത്തിൽ ഒരു പുസ്തകത്തിനുള്ള വിവരശേഖരണമായിരുന്നെങ്കിലും പിന്നീട് അത് ഒരു നോവൽ തേടിയുള്ള യാത്രയായി പരിണമിക്കുന്നു. കഥയുടെ മധ്യഭാഗം പിന്നിടുമ്പോൾ തികച്ചും ഇതൊരു അന്വേഷണമായി മാറുന്നു."എ സ്പ്രിങ് വിതൗട്ട് സ്‌മൈൽ "എന്ന നോവലിന്റെ ഉള്ളറകളും യാഥാർഥ്യങ്ങളും അതിന്റെ എഴുത്തുകാരി സമീറ പർവീണിനെയും തേടിയുള്ള യാത്രയിൽ പ്രതാപും സുഹൃത്തുക്കളും കണ്ട കാഴ്ചകളും അനുഭവങ്ങളും ഇതിലൂടെ പങ്ക് വെക്കുന്നു.പുറമെ നിന്ന് കാണുന്നവർക്ക് ശാന്ത സുന്ദരമായ അറബ് രാജ്യങ്ങളുടെ ആരും വളരെയധികം കടന്നുചെല്ലാത്ത അർത്ഥ തലങ്ങളിലൂടെയുമാണ് ഈ നോവൽ സഞ്ചരിക്കുന്നത്. ചുരുക്കത്തിൽ ആരും എത്തിനോക്കുക പോലും ചെയ്യാതിരുന്ന പ്രവാസ ജീവിതത്തിലെ പ്രശ്‌നങ്ങളും മധ്യപൂര്‍വ്വേഷ്യന്‍ രാജ്യങ്ങളിലെ രാഷ്ട്രീയത്തിലേക്കുമാണ് ബെന്യാമിന്‍ തന്റെ നോട്ടമെത്തിച്ചത്......
ഇത്തരത്തിൽ കാലിക പ്രസക്തമായ വിഷയങ്ങളിലൂടെ ഏറെ സാമ്യം ജനിപ്പിക്കുന്നതും, വരികൾക്കിടയിലൂടെ വായിച്ചെടുത്ത് അർത്ഥതലങ്ങളിലൂടെ സഞ്ചരിച്ച് പ്രചോദനം ഉൾകൊള്ളാൻ സഹായിക്കുന്നതുമായ പുസ്തകങ്ങൾ വായിക്കുകയും അതിലൂടെ കരുത്താർജിക്കാനും പുതു സമൂഹത്തിന് കഴിയട്ടെ....
NABEELA. T. K
CORDOVA WAFIYYA COLLEGE

15 Comments
Ma sha Allah 🔥
ReplyDelete🌹🌹🌹
ReplyDeleteMashaallah🌼🌼
ReplyDeleteMaasha allah
ReplyDelete👍
ReplyDeleteMasha allah 👍👍👍
ReplyDelete👍
ReplyDelete👍
ReplyDeleteMasha allah🔥🔥
ReplyDelete❤❤
ReplyDeleteMasha Allah
ReplyDeleteMa sha Allah
ReplyDeleteSuccessful work
I like this novel very much... Its interseting.. U xplained it well. Ma sha allah
ReplyDeleteOne of my fav book ❣️.. nalla അവതരണം. Masha allah
ReplyDelete"*spring without smell *"
❤️❤️
ReplyDelete