സമസ്ത :സത്യസന്ദേശത്തിന്റെ നേർസാക്ഷ്യം
ഇന്ത്യൻ ഇസ്ലാമിക തരംഗങ്ങളിൽ ഏറെ വികസിച്ചതും ചരിത്ര രചനകളിൽ ഇടം നേടിയതുമായ ഒന്നാണ് കേരളത്തിലേക്കുള്ള ഇസ്ലാമിൻറെ ആഗമനവും ആവിർഭാവവും. വ്യതിരിക്തമായ ആചാരാനുഷ്ഠാനങ്ങളും സംസ്കൃതിയും ഇന്നും സംരക്ഷിക്കപ്പെടുന്ന ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ ആദ്യമായി ദീനുൽ ഇസ്ലാമിന്റെ അലയൊലികൾ മുഴങ്ങിയ കേരള മണ്ണിൽ ഇസ്ലാമിക സംസ്കാരത്തിന്റെ വേരുകൾ നുബുവ്വത്തിന്റെ ഉറവിടമായ അറേബ്യൻ ഭൂമിയുമായി ബന്ധപ്പെട്ടിരിക്കുന്നു..
ഇസ്ലാമിക ചുറ്റുപാടിൽ വ്യാപ്തി കൈവരിച്ചുകൊണ്ടിരിക്കുന്ന കേരളീയ സംസ്കാരത്തിൽ വഹാബിസം, സലഫിസം തുടങ്ങിയവ വിഭാഗീയത വരിച്ചപ്പോഴാണ് ഈ പ്രസ്ഥാനങ്ങളോട് പ്രതികരണമെന്ന നിലയിൽ സമസ്ത കേരള ജംഇയ്യത്തുൽ ഉലമ എന്ന കേരളത്തിലെ ആധികാരിക മുസ്ലിം മത പണ്ഡിതസഭ രൂപം കൊള്ളുന്നത്.പ്രവാചക ജീവിത കാലത്തോളം പഴക്കമുണ്ടെന്ന് വിശ്വസിക്കുന്ന കേരളീയ മുസ്ലിം സമൂഹചരിത്രത്തിൽ ഒരു അനിവാര്യമായി രൂപം കൊണ്ട പ്രസ്ഥാനമാണ് സമസ്ത.
ആധുനികതയുടെയും ഉത്തരാധുനികതയുടെയും സ്വാധീനങ്ങൾ സകല സമൂഹങ്ങളുടെയും ഗതി മാറ്റുകയും,വിധി നിർണ്ണയിക്കുകയും ചെയ്ത കഴിഞ്ഞ നൂറ്റാണ്ടിൽ പാരമ്പര്യ മൂല്യങ്ങളെ മുറുകെ പിടിച്ചു കൊണ്ട് തന്നെ സമൂഹത്തെ സജ്ജമാക്കാൻ പ്രയത്നിച്ച ഈ പ്രസ്ഥാനത്തെയും അതിന്റെ നിഷ്കളങ്കരായ നേതാക്കളെയും പരിചയപ്പെടുത്തേണ്ടതില്ല എന്ന് തന്നെ ആമുഖമായി പറയേണ്ടതാണ്.
ഇന്ന് സമസ്തയെ നയിച്ച് കൊണ്ടിരിക്കുന്ന അഹ്ലുസ്സുന്നത്തിന്റെ പടനായകരുടെ കാലങ്ങളായുള്ള സമസ്തയോടുള്ള വിരാജാധിക്യത്തോടെ വിനയത്തിന്റെ ആൾരൂപമായി അറിവിന്റെ ആഴങ്ങളെ കണ്ടനുഭവിച്ചറിഞ്ഞ മഹാ പണ്ഡിതന്മാർ ഇന്നും ചരിത്രത്തിന്റെ പുതു അധ്യായങ്ങൾ രചിച്ച് സമുദായത്തിന്റെ പ്രതീക്ഷയും ആവേശവുമായി നിറഞ്ഞൊഴുകുകയാണ്.
പതിറ്റാണ്ടുകളായി കേരളീയ മുസ്ലിം ഉമ്മത്തിന് ദിശാബോധം നൽകി സത്യസാക്ഷ്യത്തിന്റെ വിളക്കുമാടമായി പ്രോജ്ജ്വലിച്ച് നിൽക്കുന്ന സമസ്തയുടെ അനുഗ്രഹീത സാന്നിധ്യമായി നിലകൊണ്ട നിസ്വാർത്ഥ സേവനം കൊണ്ട് വിനയാന്വിതമായ വൈജ്ഞാനിക ഗോപുരങ്ങൾ...
അന്ന് വരക്കൽ മുല്ലക്കോയ തങ്ങൾ മുതൽ ഇന്ന് ജിഫ്രി മുത്തുക്കോയ തങ്ങൾ വരെ.....
യമനീ പാരമ്പര്യവും പ്രവാചക പരമ്പരയും നിറഞ്ഞ മഹാത്മാക്കളുടെ നേതൃത്വത്തിൽ പിറവിയെടുത്ത പ്രസ്ഥാനം മഹത്തായ പാരമ്പര്യത്തിൻ്റെയും സംസ്കാരത്തിൻ്റെയും അതുല്യമാം വളർച്ചയാൽ ചരിത്രത്തിൽ ഇടം പിടിച്ചിരിക്കുന്നു..
വിചാരം കൊണ്ട് വിപ്ലവം സൃഷ്ടിക്കുന്ന അഗ്നിയായി ഉമ്മത്തിന്റെ അന്തരാളങ്ങളെ ജ്വലിപ്പിച്ചു നിർത്താൻ അറിവ് കൊണ്ട് കേരളത്തെ അലങ്കൃതമാക്കിയിട്ടുണ്ട് സമസ്ത.ഓത്തുപള്ളികളും പള്ളി ദർസുകളും മദ്റസ പ്രസ്ഥാനങ്ങളും ഉപരിപഠനങ്ങളും വെളിച്ചം കണ്ടതും സമസ്തയുടെ ആവിർഭാവത്തോടെ തന്നെ.
ചക്രവാളത്തിൻ്റെ കറക്കത്തിനൊപ്പം എന്തിനോ വേണ്ടി കറങ്ങിക്കൊണ്ടിരിക്കുന്ന യുവസമൂഹത്തെ "വിഖായ" ക്ക് കീഴിൽ അണിനിരത്തി സമൂഹത്തിന് വേണ്ടി രംഗത്തിറക്കിയതും ഈ പ്രസ്ഥാനം തന്നെ..!
അനർത്ഥമായ വാഗ്ദാനങ്ങളിലൂടെയും, ശൂന്യമായ ഉൾക്കാഴ്ചയുടെ വഹാബിസങ്ങളും മതിലിട്ടു നിർത്തിയ വിധം പരിണാമ രാഷ്ട്രീയങ്ങൾക്കും തുടങ്ങി ഛിദ്രതയുടെ പേക്കോലങ്ങൾക്ക് കടിഞ്ഞാണിടാൻ പ്രതിരോധ കവചമായതും ഈ സമസ്ത തന്നെ.
ആവിഷ്കാരത്തിന്റെ ഉത്തമ പ്രമാണങ്ങളിലൂടെ, സൂഫി സാഹിത്യത്തിലൂടെ,ഇടപെടലുകളിലെ കർമ്മശാസ്ത്രത്തിലൂടെ പാരമ്പര്യത്തിന്റെ കയ്യൊപ്പ് ചാർത്തിയതും പത്ര മാസിക പംക്തികളിലൂടെ സുകൃതങ്ങളുടെ വരമൊഴി തീർത്തതും സമസ്ത തന്നെ!അതായത് കേരളീയ മുസ്ലിം മത-വൈജ്ഞാനിക-സാമൂഹിക-സാംസ്‌കാരിക-സാഹിത്യ തുടങ്ങി സർവ മേഖലകളിലും സേവന സന്നദ്ധത കൊണ്ട് സമസ്ത മുദ്ര പതിപ്പിച്ചു.
ഭൗതിക പുരോഗതിയുടെ അതിശ്രീഘമായ പ്രയാണത്തിൽ ഉപസംരഭങ്ങൾ കൊണ്ട് കർമ്മ നൈരന്തര്യത്തിന്റെ സഹകരണ സാക്ഷ്യങ്ങളാകുകയാണ് സമസ്തയുടെ പോഷകഘടകങ്ങളായി വർത്തിക്കുന്ന എസ്. കെ.എസ്. എസ്. എഫ്.,എസ്. കെ.ഐ.എം.വി.ബി,എസ്. വൈ.എസ്,...തുടങ്ങിയ സംഘടനകൾ.സമസ്തയുടെ സ്പർശങ്ങളിലും സജീവ സാന്നിധ്യമായ കീഴ്ഘടകങ്ങൾ ഉമ്മത്തിന്റെ കരുത്തും കാവലുമാണ്.സാമുദായിക സേവനങ്ങൾക്കും സാംസ്‌കാരിക ഉന്നമനത്തിനും പുത്തനുണർവേകാൻ ഈ പോഷക സംഘടനകൾക്ക് സാധിച്ചു എന്നത് മഹനീയം...
1926 സമസ്ത കേരള ജംഇയ്യത്തുൽ ഉലമാ രൂപീകൃതമാകുന്നത് മുതൽ വരക്കൽ മുല്ലക്കോയ തങ്ങളും, പാങ്ങിൽ അഹ്മദ് കുട്ടി മുസ്ലിയാരും,വാളക്കുളം അബ്ദുൽ ബാരി മുസ്ലിയാരും, ശൈഖുനാ കണ്ണിയത്ത് ഉസ്താദുമൊക്കെ ഉമ്മത്തിന് ഊർജ്ജം നൽകിയ അതേ പീഠത്തിലിരുന്നു സത്യ സരണിയുടെ ഉത്തമ സാക്ഷ്യമായ എന്റെ അഭിമാനമായ ഈ പ്രസ്ഥാനത്തെ കുറിച്ച് ഇനിയും വാചാലമാകാനുണ്ട്...
ജീവിക്കുന്നിടത്തോളം ഈ പ്രസ്ഥാനത്തിന്റെ തണൽ പറ്റണം...
ഹിദായത്തും ഹിമായത്തും നൽകി കാലത്തിന്റെ കാലെത്തും മുമ്പ് കണ്ണെത്തിച്ച പക്വമായ നേതൃനിര നയിക്കുന്ന ഈ പ്രസ്ഥാനം തന്നെ എന്റെ അഭിമാനം...!!
Majida T
Ummul Qura Islamic &Arts College for Women (Wafiyya) Kaloor,Cochin

10 Comments
💚💚❤️❤️
ReplyDelete💚🤍💚
ReplyDelete💚
ReplyDelete👍👍👍
ReplyDeleteMa sha Allah 👍
ReplyDelete💚💚💚
ReplyDeleteMashaallah ❤️❤️❤️❤️❤️❤️
ReplyDeleteMashaallah 🥰🥰
ReplyDeleteMashaallah ♥️
ReplyDeleteMa sha allah ❤️
ReplyDelete