മർഹൂം പി എം എസ് എ പൂക്കോയ തങ്ങൾ :വേരുറപ്പിച്ച വടവൃക്ഷം
--------------------------
മർഹൂം പൂക്കോയ തങ്ങളുടെ ഭവനം, കൊടപ്പനക്കൽ തറവാട് വല്ലാത്തൊരു അത്ഭുതം തന്നെയാണ്. അവിടേക്ക് ആശ്വാസം തേടിയെത്തുന്നവരുടെ കൂട്ടത്തിൽ വഴിവക്കിൽ കിടന്നുറങ്ങുന്ന പാവങ്ങൾ മുതൽ ഉന്നത സ്ഥാനം അലങ്കരിക്കുന്നവ൪ വരെയുണ്ടാവും. അവിടുത്തെ വിശാലമാക്കപ്പെട്ട കവാടം ഒരിക്കലും ആരുടെ മുന്നിലും അടക്കാറില്ല.അവിടുത്തേക്ക് കടന്ന് ചെല്ലാൻ മറ്റാരുടെയും ശുപാർശയും ആവശ്യമില്ല. പ്രഭാതം മുതൽ അർദ്ധ രാത്രി വരെ ആ വീട്ടു വരാന്തയിൽ ആളനക്കമുണ്ടാകും.ജാതി-മത ഭേദമന്യേ, സ൪വ്വ൪ക്കും ആഗ്രഹ പൂർത്തീകരണത്തിനുള്ള അഭയ കേന്ദ്രമാണ് കൊടപ്പനക്കൽ തറവാട്.
നല്ല കാര്യങ്ങൾക്ക് തുടക്കം കുറിക്കാനും, മാ൪ഗ്ഗ-നിർദ്ദേശങ്ങൾ തേടാൻ എത്തുന്നവരും, സങ്കീർണ്ണമായ പ്രശ്നങ്ങൾക്ക് പരിഹാരം തേടിയെത്തുന്നവരും, ഇവിടുത്തെ നിത്യ കാഴ്ചയാണ്. കെട്ടു പിണഞ്ഞു കിടക്കുന്ന അനേകം പ്രശ്നങ്ങൾക്ക് തീർപ്പ് കൽപ്പിക്കാൻ മാത്രം സ്വീകാര്യതയും വിശ്വാസവും ഒരു ജനതക്കാകമാനം ഉണ്ടായി എന്നത് പൂക്കോയ തങ്ങളുടെ സവിശേഷ ഗുണമാണ്.
ഒരേ സമയം ''സമസ്ത'' യുടെയും മുസ്ലിം ലീഗിൻ്റെയും നേതൃനിരയിൽ സജീവ സാന്നിദ്ധ്യമായിരുന്ന പൂക്കോയ തങ്ങൾ, സാമുദായിക-സൗഹാർദ്ദം കാത്തു സൂക്ഷിക്കാനും സമാധാനാന്തരീക്ഷം സൃഷ്ടിക്കാനും സദാ ജാഗരൂകനായിരുന്നു.
പാണക്കാട് സയ്യിദ് അഹമ്മദ് പൂക്കോയ തങ്ങൾ ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗിന്റെ പ്രധാന പ്രവർത്തകരിൽ ഒരാളും, സംസ്ഥാന പ്രസിഡണ്ടുമായിരുന്നു. 1913 ജനുവരി 20 ആം തീയതി സയ്യിദ് മുഹമ്മദ് കുഞ്ഞിക്കോയ തങ്ങളുടെയും ഉമ്മു ഹാനി ബീവിയുടെയും മകനായി ജനിച്ചു. പൂക്കോയ തങ്ങൾ എന്ന പേരിലറിയപ്പെട്ട മഹാനവ൪കൾ, മാ൪ഗ്ഗദ൪ശിയായ മതനേതാവും,ബഹുമാനപ്പെട്ട മുഹമ്മദലി ശിഹാബ് തങ്ങളുടെ വന്ദ്യപിതാവും,സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ഐ.യു.എം.
എൽ-ന്റെ നേതാവുമായിരുന്നു. പാണക്കാട് സ്കൂളിലെ പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം പള്ളിദർസുകളിൽ നിന്ന് മത-പഠനം പൂർത്തിയാക്കി.
1937-ൽ മദ്രാസ് നിയമസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ് സ്ഥാനാർത്ഥിയായിരുന്ന മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബിനെ സഹായിക്കാൻ വേണ്ടിയാണ് ഇദ്ദേഹം ആദ്യമായി രാഷ്ട്രീയത്തിലേക്ക് മുന്നിട്ട് വന്നത്.മലബാർ മുസ്ലിം ലീഗിന്റെ പിറവിക്കു ശേഷം അതിൽ ഒരംഗമാവുകയും, തുടർന്ന് ഏറനാട് താലൂക്ക് മുസ്ലിംലീഗ് പ്രസിഡണ്ടായി മാറി. 1948 ഹൈദരാബാദ് ആക്ഷൻ കാലത്ത് രണ്ടാഴ്ച ജയിൽവാസമനുഭവിച്ചു. മലപ്പുറം ജില്ല രൂപീകൃതമായ ശേഷം രണ്ടു തവണ മലപ്പുറം ജില്ലാ മുസ്ലിം ലീഗിന്റെ അധ്യക്ഷനായി. ഒരുതവണ കോഴിക്കോട് ജില്ല മുസ്ലിം ലീഗിന്റെ ഉപാധ്യക്ഷനായ തങ്ങൾ,
1973-ൽ സയ്യിദ് അബ്ദുറഹ്മാൻ ബാഫഖി തങ്ങളുടെ വഫാത്തിനെ തുടർന്ന് കേരള സംസ്ഥാന മുസ്ലിം ലീഗിന്റെ പ്രസിഡന്റായി.ഇതേ സമയത്തു തന്നെ ചന്ദ്രിക ദിനപത്രത്തിന്റെ മാനേജിംഗ് ഡയറക്ടർ ആയും സേവനമനുഷ്ഠിച്ചു.
മഹാനവ൪കളുടെ പരമമായ ദൈവഭക്തിയും, കർമ്മാനുഷ്ഠാനങ്ങളിലെ നിഷ്ഠതയുമെല്ലാം അദ്ദേഹത്തിന്റെ സ്നേഹാദരങ്ങൾ സമാർജ്ജിച്ചിരുന്നു. കരുത്തനായ ഒരു രാഷ്ട്രീയ നേതാവും സർവ്വരായാലും അംഗീകരിക്കപ്പെട്ട നീതിമാനും, ആത്മീയ ദിശാഗ്വരനും ആയിരുന്ന പൂക്കോയ തങ്ങളെ ഹൈദരാബാദ് ആക്ഷൻ നടപടിയുടെ ഭാഗമായി അറസ്റ്റ് ചെയ്ത സംഭവം ഇന്നും മായാതെ പലരുടെയും മനോമുകുരങ്ങളിൽ തെളിയുന്നുണ്ട്.
മലബാറിലെ ഏതാനും കോൺഗ്രസ് നേതാക്കൾ വിഭജനാനന്തരം,മുസ്ലിം ലീഗിന്റെ പുരോഗതി തടയാൻ പരിശ്രമിക്കുകയും മലബാറിലെ മുസ്ലിം കേന്ദ്രങ്ങളിൽ യോഗങ്ങൾ കൂടുകയും, മുസ്ലിം ലീഗ് പിരിച്ചുവിടണമെന്ന് പ്രമേയം പാസാക്കുകയും ചെയ്തു. കേരള ഗാന്ധി എന്നറിയപ്പെടുന്ന, അന്നത്തെ കെ പി സി സി പ്രസിഡന്റ് കൂടിയായിരുന്ന കെ. കേളപ്പനായിരുന്നു അതിന് നേതൃത്വം നൽകിയത്. ഇതുകൊണ്ടൊന്നും മുസ്ലിം ലീഗിന്റെ വളർച്ചയെ തടയാനായില്ല.മലബാറിന്റെയും തെക്കന്‍ കര്‍ണാടകത്തിന്റെയും ചിലഭാഗങ്ങളില്‍, കമ്യൂണിസ്റ്റുകാര്‍ നടത്തിയ അക്രമ താണ്ഡവങ്ങൾ ചെറുക്കുന്നതിലും അട്ടിമറിപ്രവര്‍ത്തനങ്ങളില്‍ നിന്ന് മുസ്‌ലിംകളെ അകറ്റിനിര്‍ത്തുന്നതിലും മുസ്‌ലിംലീഗ് നേതാക്കള്‍ കാണിച്ച മൂല്യവത്തായതും നിര്‍ണായകവുമായ സേവനങ്ങള്‍ ജില്ലാധികൃതരുടെ ഔദ്യോഗിക രേഖകളില്‍ തെളിഞ്ഞുകിടപ്പുണ്ട്. എന്നിട്ടും മുസ്‌ലിം ലീഗിന്റെ വളര്‍ച്ചയില്‍ അസൂയ പൂണ്ടവര്‍ ഒളിഞ്ഞും തെളിഞ്ഞും അതിന്റെ നേതാക്കളോട് പക പോക്കുകയായിരുന്നു. അതിന്റെ ഭാഗമെന്നോണം സെന്‍ട്രല്‍ ഗവണ്‍മെന്റിന്റെ പോലീസ് നടപടിയായ പോലീസ് ആക്ഷന്‍, 1948-ല്‍ ഹൈദരബാദിലുണ്ടായതിനെ തുടര്‍ന്ന് മുസ്‌ലിം ലീഗിലെ പലരെയും കല്‍തുറുങ്കിലടച്ചു. പൂക്കോയ തങ്ങളെയും ഇതിൽ അറസ്റ്റ് ചെയ്തിരുന്നു.മുസ്ലിം ലീഗിൽ നിന്ന് രാജിവെക്കുകയോ തന്റെ നേതൃത്വത്തിലുള്ള പ്രാദേശിക കമ്മിറ്റി പിരിച്ചു വിടുകയോ ചെയ്താൽ മാത്രം ഒഴിവാക്കി തരുന്നതായിരുന്നു ശിക്ഷ. പൂക്കോയതങ്ങൾ പക്ഷേ അതിനൊരുക്കമായിരുന്നില്ല. സഹപ്രവർത്തകർക്കൊപ്പം ജയിൽവാസം ഏറ്റെടുത്തത് തങ്ങൾ ആദർശ പാതയിൽ ജീവിതം തന്നെ സമർപ്പിച്ചു.
സാധാരണക്കാരുടെ പ്രശ്നങ്ങൾക്ക് എന്നും മുന്തിയ പരിഗണനയാണ് ബഹുമാനവ൪കൾ കൊടുത്തിരുന്നത്.
നീതി-ന്യായ കോടതിക്ക് പോലും തീർപ്പുകൽപ്പിക്കാൻ സാധിക്കാത്ത എത്രയോ കേസുകളാണ് പൂക്കോയ തങ്ങളുടെ ഉത്തമമായ സമീപനം കൊണ്ട് പരിഹാരം കണ്ടിട്ടുള്ളത്...
ഇതിനൊക്കെ കാരണം,മഹാനവ൪കളുടെ ആകർഷണീയ
വ്യക്തി പ്രഭാവമാണ്. ബൗദ്ധിക കോടതികൾ തന്നെ വിധിന്യായത്തിൽ പാണക്കാട് നിന്ന് തീർപ്പുകൽപ്പിക്കാൻ ഉത്തരവിട്ടത് ചരിത്രമാണ്. തന്നെ തേടിയെത്തുന്നവരുടെ ജാതിയോ മതമോ നോക്കാതെ ഏതു നേരത്തും ആവലാതികളും പരാതികളും പരിഭവങ്ങളും കേൾക്കുകയും അവയ്ക്ക് ന്യായവും, സംതൃപ്തവുമായ പരിഹാരങ്ങൾ പറഞ്ഞു കൊടുക്കുകയും ചെയ്ത തങ്ങളുടെ കഴിവ് അപാരം തന്നെയായിരുന്നു.
പാണക്കാട്ടെ കോടതിയിൽ വാഗ്വാദങ്ങൾ ഇല്ല. വിധിപ്രസ്താവന ത്തിൽ ശിക്ഷയുമില്ല. വാദിക്ക് എത്ര വേണമെങ്കിലും പറയാം. എതിർ ഭാഗത്തെയും ധാരാളം കേൾക്കും. തീർപ്പ് ഒരു വാക്കോ, നോട്ടമോ, അനക്കമോ, ചിലപ്പോൾ ഒരു മൂളലോ മാത്രമായിരിക്കും. അതിൽ തന്നെ എല്ലാം ഉണ്ടാവും. ആർക്കും പരാതിയില്ല. ഇരുകൂട്ടർക്കും പരിപൂർണ്ണ സംതൃപ്തി.
അതേ,മഹാനവ൪കൾ എല്ലാവരുടെയും നേതാവായിരുന്നു. ഏവർക്കും ആശ്രയമായിരുന്നു. എല്ലാവരിലേക്കും സാന്ത്വന വർഷമായിരുന്നു.
മഹാനവ൪കളുടെ പദവി റബ്ബ് ഉയ൪ത്തിക്കൊടുക്കട്ടേ....നാളെ ആ സ്വ൪ഗ്ഗീയ വല്ലരിയിൽ അവരോടൊപ്പം ഒത്തുകൂടാൻ റബ്ബ് തുണക്കട്ടേ....
ആമീൻ യാ റബ്ബൽ ആലമീൻ...

2 Comments
ما شاء الله 🤲🥰kuree karyaghal ariyanum padikkanum patti. .. 🥰swayamaya kazhchapadukallum aalakarakamaya vakkukalum ezhuthintee maattu koottunnu. ..🤩Allahu eniyum nalla nilayil uyarthattee.. .آمين يارب العالمين🤲🤲
ReplyDeleteما شاء الله
ReplyDelete..Nice Work..good Reaseach..Go on ..آمين