സമർപ്പണം കൈകൊണ്ട വിജയം
സ്വഫാഇന്റെ വീഥിയിൽ സഅയിന്റെ ദിവ്യാനുഭൂതിയിൽ സ്വബ്റിന്റെ ഉൾവിളിയുമായി , ത്യാഗവും ആത്മ സമർപ്പണവും അയവിറക്കി വീണ്ടും ഒരു ബലിപെരുന്നാൾ ആഗതമായിരിക്കുകയാണ്. അതിർവരമ്പുകളില്ലാത്ത തവക്കുലിന്റെ മകുടോദാഹരണമാണ് ഇബ്റാഹീം നബിയും കുടുംബവും.ഏക ഇലാഹിനുമുന്നിൽ ആത്മസമർപ്പണം നടത്തിയ കൊച്ചുമകൻ ഇസ്മായിൽ ,
അടിമത്തത്തിന്റെ അടയാളം മായിച്ച സ്ത്രീത്ത്വത്തിന്റെ പരിശ്കാരി ഉത്തമവനിത മഹതി ഹാജർ ബീവി, ഇന്ന് നേരിട്ടു കൊണ്ടിരിക്കുന്ന മഹാമാരിയിലും ത്യാഗത്തിന്റെ അന്ത്യം വിജയമെന്ന ആത്മവിശ്വാസം ഓതുകയാണ് വീണ്ടുമെത്തിയ സുദിനം.
നാഥന്റെ പക്കൽ നിന്നുള്ള എന്തും നേരിനുള്ള തന്റേടം പ്രവാചക കുടുംബം കൈവരിച്ചത് പൂർണ അർപണ മനോഭാവം കൊണ്ടാണ്. തന്റെ കുടുംബത്തെ വിട്ട് തിരിഞ്ഞു നടക്കുന്ന പിതാമഹൻ ഇബ്റാഹീം (അ ) സമാനതകളില്ലാത്ത പ്രതിബദ്ധതയാണ് പ്രതിനിതാനം ചെയ്യുന്നത്. പിതാവിന്റെ കർമ്മത്തിൽ വീര്യം കൊണ്ട ഈമാനികാവേശമാണ് മകൻ ഇസ്മായിലിന്റെ വാക്കുകളിൽ നിന്നും ഉതിർന്നുവീണ അർപണം. പിതാവില്ലാത്ത നേരം മകനെ പഠിപ്പിച്ച ഈമാനിക പാഠങ്ങൾ..! നാഥന് വേണ്ടി എന്തിനും മുതിരിട്ടിരുന്ന അടിമയുടെ ഉൾവിളി " കൈവിടാത്ത ഉടമ " തന്നെയാണ്. ഉറവയെ തുടുത്തു വിട്ട കുഞ്ഞിക്കാലു പോലെ , വികാരവും വിജാരവും ചെയ്തിയും കർമ്മവും സ്വത്തും സ്വത്ത്വവും എല്ലാം അവിടെ സമർപ്പിതമാണ് സർവ്വോപരി സുരക്ഷിതവും.
പരീക്ഷണങ്ങളിലെ വിജയം സമ്മാനിച്ച് ആടുമായി ഇറങ്ങി വരുന്ന ജിബ്രീൽ (അ) ദൈവ പ്രീതിക്ക് മനുഷ്യബലി അരുതെന്ന വലിയ പാഠം കൂടിയാണ് പഠിപ്പിച്ചത്. അറവു മൃഗത്തെ കാണുമ്പോൾ തക്ബീറ് കൊണ്ട് നാഥനെ ഓർക്കണമെന്ന പ്രവാചക പാഠവം, ഒരേ സമയം മൃഗത്തിന്റെയും മനുഷ്യന്റെയും വില നിലവാരങ്ങൾ വരച്ചു കാണിക്കുകയാണ്.
ത്യാഗമില്ലാത്തവന് വിജയമില്ല. വിജയികളിലാരും ത്യജിക്കാത്തവരില്ല. വിജയത്തിന്റെ പാത നാഥനിലേക്കുള്ള നല്ല നിയ്യത്തായിരിക്കണം. എങ്കിൽ വിജയം നാഥനിൽ നിന്നുള്ളതായിരിക്കും.
വർണ്ണ ,വർഗ്ഗ,ഭാഷാ വ്യത്യാസങ്ങൾ പടച്ചവന്റെ കലാകാരമാണ്. 'അടിമകൾ' എന്ന സമത്വത്തിന്റെ ഐഡന്റിറ്റിയിലാണ് ഓരോ ത്വവാഫും ഓരോ അറഫയും ഓർമ്മകൾ പുതുക്കുന്നത്. ജനിച്ചു വീണിടം നാഥന്റെ തണലാണെന്ന ഉറച്ച വിശ്വാസത്തോടെ ജീവിച്ചു തീർക്കേണ്ടിടം കൃഷിയിടമാക്കി ഇലാഹീ സ്മരണയിൽ പ്രതിസന്ധികളെ പുനർജീവിക്കാൻ ഈ ബലി പെരുന്നാളും ഊർജ്ജം കൈ കൊണ്ടതാകട്ടെ!

1 Comments
عيد مبــــــــــــــــــــارك تقبل الله منا ومنكم آمين🌙
ReplyDelete