പാങ്ങിൽ അഹ്മദ്കുട്ടി മുസ്‌ലിയാർ :ധർമ്മവിഹായുസ്സ് പടുത്തുയർത്തിയ നായകൻ
കേരളീയ മുസ്‌ലിം ചരിത്രതാളുകളിൽ ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യദശകങ്ങള്‍ നിര്‍ണായക സന്ധിയാണ്. കലാപവും അടിച്ചമര്‍ത്തലും പട്ടിണിയും പകര്‍ച്ചവ്യാധികളും മാപ്പിളസമൂഹത്തെ ഇല്ലായ്മ ചെയ്യുന്ന ദുരന്ത സംഭവങ്ങള്‍ക്ക് മലബാര്‍ സാക്ഷിയായ കാലം . കൈപ്പിടിച്ചുയര്‍ത്താന്‍ മുന്നോട്ട് വന്ന പലരെയും വിശ്വാസമലിനീകരണത്തിന്റെ ഗൂഢതാൽപര്യക്കാർ തകർത്തെറിഞ്ഞ കാലഘട്ടം..ഗുരുതരമായ ഈ സാഹചര്യത്തില്‍ വിശ്വാസത്തിന്റെ പാരമ്പര്യ നൗകയിലേക്ക് മുസ്‌ലിം സമൂഹത്തെ കരകയറ്റിയ സാമൂഹിക പരിഷ്‌ക്കര്‍ത്താവും നവോത്ഥാനനായകനുമായിരുന്നു പാങ്ങില്‍ അഹ്മദ് കുട്ടി മുസ്‌ലിയാര്‍.ഒരു പുരുഷായുസ്സു മുഴുവന്‍ ദീനീപ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി വിനിയോഗിച്ച ത്യാഗീവര്യനായിരുന്നു അവർ... ജീവിതവിശുദ്ധികൊണ്ട് തന്റെ തലമുറക്ക് പ്രകാശം ചൊരിയുകയും വരും തലമുറകള്‍ക്ക് ദീപ്തമായ പാന്ഥാവ് ഒരുക്കിക്കൊടുക്കുകയും ചെയ്തു. കേരളനാട്ടിലെ ഇസ്ലാമിക നവജാഗരണത്തിന് കളമൊരുക്കിയ പാങ്ങിൽ ഉസ്താദിന്റെ വംശാവലി ചെന്നെത്തുന്നത് ഈ തീരത്തേക്ക് പ്രബോധനത്തിന്റെ വെളിച്ചവുമായി കടന്നുവന്ന ഹബീബ് ബ്നു മാലിക്കിലേക്കാണ്. തലമുറകളിലൂടെ കൈമാറി വന്ന ആദര്‍ശധാരയില്‍ നിന്നും തെന്നിമാറാതെ കേരളീയ മുസ്‌ലിംകള്‍ നേടിയെടുത്ത അഭിമാനകരമായ അസ്തിത്വം ഈ പണ്ഡിതപ്രതിഭയുടെ ധീരമായ ഇടപെടലിന്റെ പരിണിതഫലമായിരുന്നുവെന്ന് ഒരു നൂറ്റാണ്ടിനിപ്പുറം നമുക്ക് ദര്‍ശിക്കാനാവും.
1305 ശവ്വാല്‍ 11-ന് മലപ്പുറം ജില്ലയിലെ കുറുവ പഞ്ചായത്തിലെ പാങ്ങ് പ്രദേശത്താണ് അഹ്മദ് കുട്ടി മുസ്‌ലിയാരുടെ ജനനം.
കേരളക്കരയിലുടനീളം പാലായനം നടത്തി,പ്രഗത്ഭ പാണ്ഡിത്യതേജസ്സുറ്റ മാഹാത്മികരുടെ സാമീപ്യം തേടി സംഘ ശക്തിയുടെ അനുപേക്ഷണീയത ബോധ്യപ്പെടുത്തി, സമസ്‌തയെന്ന മഹനീയതയുടെ പിറവി സാക്ഷാത്കരിക്കുന്നതിൽ കർമ്മവീഥിയിൽ ധർമ്മം കൊണ്ട് വിളക്കുമാഠങ്ങൾ പടുത്തുയർത്തിയ മഹാനായ പാങ്ങിൽ ഉസ്താദിന്റെ പങ്ക് അപരിമേയമായിരുന്നു.
സച്ചരിതരായ മാതാപിതാക്കളുടെ ശിക്ഷണത്തില്‍ വളര്‍ന്ന അദ്ദേഹം ഏഴാം വയസ്സില്‍ ഖുര്‍ആന്‍ പഠനം പൂര്‍ത്തിയാക്കി. പണ്ഡിതമഹത്തുക്കളുടെ ശിഷ്യത്വം സ്വീകരിച്ചു പതിനാലുവയസ്സവരെ സ്വദേശമായ പാങ്ങില്‍ തന്നെ വദ്യാഭ്യാസം ചെയ്തു. തുടര്‍ന്നു പ്രമുഖ പണ്ഡിതന്മാരായിരുന്ന അലിയത്തൂരി, കരിമ്പനക്കല്‍ അഹ്മദ് മുസ്‌ലിയര്‍, പള്ളിപ്പുറം കാപ്പാട് മുഹമ്മദ് മുസ്‌ലിയാര്‍ തുടങ്ങിയ മഹാന്മാരില്‍ നിന്ന് ഉന്നത വിദ്യ കരസ്ഥമാക്കി.
പണ്ഡിതന്‍, സംഘാടകന്‍, മുഫ്തി, പരിഷ്കര്‍ത്താവ്, വിദ്യാഭ്യാസവിചക്ഷണന്‍, പ്രഭാഷകന്‍, ഗ്രന്ഥകാരന്‍, കവി തുടങ്ങി വിശേഷണങ്ങള്‍ക്കു വഴങ്ങാത്ത വിശിഷ്ട വ്യക്തിത്വത്തിനുടമയായിരുന്നു പാങ്ങില്‍ അഹ്മദ് കുട്ടി മുസ്‌ല്യാര്‍. സമസ്തയുടെ സംസ്ഥാപനത്തില്‍ ഏറെ ത്യാഗപരി...
ഇസ്ലാമിക പ്രബോധനത്തിനും സമുദായത്തിന്റെ ഏകോപനത്തിനുമായി വിളക്കുമാടങ്ങൾ കണക്കെ പ്രവർത്തിച്ച അവർ ഉമ്മത്തിന്റെ ഉന്നമനത്തിന് വേണ്ടി ചെയ്ത പ്രവർത്തികൾ ഏറെയാണ്. മതപരമായ ചിന്തകൾ വളർത്തുവാനും സാമൂഹിക ബാധ്യതകൾ മനസ്സിലാക്കുവാനും അവരുടെ ജീവിതത്തോളം വലിയ പാഠ പുസ്തകങ്ങൾ വേറെയില്ല.
ഭിന്നതയുടെ വക്കിലെത്തി നിൽക്കുമ്പോഴും ഒരാശ്രയ കേന്ദ്രമെന്നോണം അല്ലെങ്കിൽ അവസാന വാക്ക് എന്ന പോൽ നിലകൊണ്ട മഹത്തുക്കൾ എടുത്ത തീരുമാനങ്ങൾ എല്ലാം തന്നെ സമുദായത്തിന് സ്വീകാര്യമായിരുന്നു. ഇങ്ങനെ വഴികാട്ടികളായ പ്രഭകളോരോന്നായി അണഞ്ഞു പോകുമ്പോഴാണ് ആ പ്രഭാകേന്ദ്രത്തിന്റെ പ്രസക്തിയും പ്രസരിപ്പും തിരിച്ചറിയപ്പെടുന്നത്.
Najeeba. KT
WMO womens college

0 Comments