ഉൽപ്പത്തി

1.വൈറൽ


അണുബാധ 

പടർത്തിയവർ

ഇന്നും 

പിടികിട്ടാപുള്ളികളായി

വിലസുന്നു.


2.ടെലികാസ്റ്റ്


രാജ്യോൽപ്പത്തിയുടെ 

തുടക്കം മുതൽ

തിരുത്തിയെഴുതാൻ 

പുതിയ നേർച്ച!


3. മാത്രം


ഇന്നലെ തെളിഞ്ഞ 

കുറ്റത്തിന്

ഉത്തരവാദി

നിങ്ങളും കൂടിയാണ്.


4.നോവ്


നട്ടെല്ലില്ലാത്തവളുടെ

വാദങ്ങൾക്ക്

അഴിയെണ്ണിക്കാനുള്ള

തുപ്പുനീരുണ്ട്...


5.പെഗാസസ്


പത്തി വിടർത്തുന്ന

വിഷപ്പല്ലുകളെയെല്ലാം

ഒറ്റച്ചില്ലിൽ

കൊത്തിവെച്ചിടാനാണത്രെ


6.ട്രെൻഡ്ജെൻഡർ


ശസ്ത്ര ക്രിയകളുടെ

ടെസ്റ്റ് ട്യൂബിൽ നിന്നും

അണ്ഡവും ബീജവും 

വിരണ്ടോടി.


7.ഓൺലൈൻ


ഇൻസ്റ്റാളിങ് തുടങ്ങിയ

പുതിയ വിത്തും

ഇടയ്ക്ക് വെച്ച്

ഹാങ്ങായി,

H A C K E D !


8. വായ്ക്കലരി


മൈക്കിന് മുന്നിലെ

പുതിയ കപ്പിത്താന്മാർ

കേന്ദ്രത്തിലിരുന്ന്

തുഴ മിനുക്കുന്നു,

ഭരണഘടന 

നനഞ്ഞു കുതിർന്നിരുന്നു.