ഗീബൽസിയൻ സിദ്ധാന്തത്തെ തത്വമായി സ്വീകരിച്ചുകൊണ്ട് നുണകൾ ചൊല്ലിച്ചൊല്ലി സത്യമാക്കിമാറ്റുന്ന ഇന്ദ്രജാല വിദ്യകൾ രംഗം വഷളാക്കുന്ന പ്രത്യേക സാഹചര്യത്തിലൂടെയാണ് നമ്മുടെ സമൂഹം കടന്നു പോകുന്നത്. ഇതിന്റെ തുടർച്ചയെന്നോളമാണ് ജിഹാദി പരാമർശങ്ങളും വലിയ കോളിളക്കങ്ങളും വർധിച്ചുവരുന്നത്. പ്രണയത്തെയും മദ്യത്തെയും എന്നല്ല പല കാര്യങ്ങളെയും ജിഹാദിൻ്റെ കൂടെ വലിച്ചിഴയ്ക്കുകയാണ്.
എന്നാൽ യഥാർത്ഥത്തിൽ എന്താണ് ജിഹാദ്? ഇസ്ലാം പുണ്യമെന്ന് വാഴ്ത്തിയ ജിഹാദ് അധർമ്മത്തിനെതിരെയുള്ളതാണ്. അക്രമത്തിനും അനീതിക്കും എതിരെ നീതിയിലധിഷ്ഠിതമായ വ്യവസ്ഥിതി രൂപപ്പെടുത്തുന്നതിനാണ് ഇസ്ലാമിക പ്രമാണങ്ങൾ ആഹ്വാനം ചെയ്യുന്നത്. ഇതിനെയാണ് ഇസ്ലാമിന്റെ ശത്രുക്കൾ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ വ്യാഖ്യാനിക്കുന്നത്. മുസ്ലിംങ്ങളെ ജിഹാദ് എന്ന പദത്തിന്റെ പേരിൽ നിരന്തരം വേട്ടയാടുന്നത് യുക്തിക്കു നിരക്കാത്തതാണ്. അചഞ്ചലമായ വിശ്വാസത്തോടെ പിറന്ന മണ്ണിനുവേണ്ടി സ്വജീവിതം സമർപ്പിച്ച ഒരു സമുദായത്തെയാണ് ജിഹാദി പരാമർശങ്ങളിലൂടെയും മറ്റും ഇഞ്ചിഞ്ചായി കൊല്ലാൻ ശ്രമിക്കുന്നത്.
ഏറെ വിവാദങ്ങൾക്ക് വഴിവെച്ച
പാലാ ബിഷപ്പിൻ്റെ നാർകോട്ടിക് ജിഹാദ് പരാമർശം വേദനാജനകമാണ്. അദ്ദേഹത്തെ പിന്തുണച്ചുകൊണ്ട് ചില രാഷ്ട്രീയക്കാരും മതനേതാക്കളും മാധ്യമങ്ങൾക്ക് മുന്നിൽ പ്രത്യക്ഷപ്പെടുന്നത് എരിതീയിൽ എണ്ണയൊഴിക്കുന്ന പ്രവണതയാണ്. വികലമായ മനോഭാവങ്ങളും പരിമിതമായ കാഴ്ചകളും കാഴ്ചപ്പാടുകളും വച്ച് ഇത്തരത്തിൽ ജിഹാദിനെയും ഇസ്ലാമിനെയും ദുർവ്യാഖ്യാനം ചെയ്യുന്നത് ഛിദ്രതയുടെ മൂർച്ചകൂട്ടാനല്ലാതെ മറ്റൊന്നിനും ഉപകരിക്കില്ല. പാലയിൽ നിന്നുയർന്ന നാർക്കോട്ടിക് ജിഹാദ് പരാമർശം , പതിറ്റാണ്ടുകളായി ഇവിടെ നിലനിൽക്കുന്ന സൗഹാർദ്ദകോവിലകത്തിൽ കള്ളിമുൾചെടി വേലി കെട്ടുകയാണ്. വിഷം ചീറ്റാൻ പത്തിവിടർത്തി നിൽക്കുന്ന മൂർഖൻ പാമ്പുകൾക്കും മൂർച്ചയേറിയ പല്ലു കളുമായി ഇരയെ തേടി നിൽക്കുന്ന കൊമ്പൻ സ്രാവുകൾക്കും വിത്തിട്ട് നൽകുന്ന ഇത്തരം സമീപനങ്ങൾ ഒരു സമുദായത്തിന്റെ പ്രതിനിധിയിൽ നിന്ന് അഭികാമ്യമല്ല. മനുഷ്യ സ്നേഹവും സൗഹാർദ്ദവും എന്നും നിലനിൽക്കാൻ ഏറെ ആഗ്രഹിക്കുന്നവരാണ് ദൈവത്തിന്റെ സ്വന്തം നാട്ടിലെ മുസ്ലീങ്ങൾ. അതിനുവേണ്ടിയുള്ള നമ്മുടെ വിശാല വീക്ഷണങ്ങളെ ബലഹീനമാക്കി കാണുന്ന രീതികളെ തച്ചുടക്കണം. ധാർമികവും വളരെ മൂല്യവത്തവുമായ ഒരു പ്രത്യയ ശാസ്ത്രത്തിൽ വിശ്വസിക്കുന്നവരുടെ മേൽ സർവ്വ അരാജകത്വത്തെയും വിദ്വേശങ്ങളെയും കെട്ടിവെക്കാൻ പുറപ്പെടുന്ന അന്ധതയുടെ കണ്ണട വെച്ചവരെ തടയേണ്ടതുണ്ട്. അതിനുവേണ്ടി അത്തരക്കാരെ പ്രതിനിധീകരിക്കുന്ന മത സഭകളും രാഷ്ട്രീയക്കാരും ജാഗ്രത പാലിക്കേണം. മാനുഷിക സമീപനങ്ങൾക്ക് തടസ്സമായി നിൽക്കുന്നവർ മതപുരോഹിതന്മാരാകട്ടെ രാഷ്ട്രീയക്കാരാവട്ടെ ,അവർക്കെതിരെ നടപടി സ്വീകരിക്കൽ ഭരണകൂടത്തിൻ്റെ ബാധ്യതയാണ്. കേവലം ഭരണം എന്നതിലുപരി ജനസേവനവും, മനുഷ്യ സൗഹാർദ്ദവും നിലനിർത്തലാണല്ലോ ഭരണകൂടത്തിൻ്റെ കാതലായ ധർമ്മം.
ഇതര മതസ്ഥരുടെ പലസ്ഥലങ്ങളിലും മയക്കുമരുന്നുകളുടെ താവളങ്ങൾ ഉണ്ടായിട്ടും മുസ്ലിങ്ങൾ അതിനെ ഒരു ഇതിവൃത്തമാക്കുകയോ , ക്രൈസ്തവ നാർക്കോട്ടിക്സ് എന്ന് പറയുകയോ ആരോപിക്കുകയോ അവരുടെ വിശ്വാസത്തെ വ്രണപ്പെടുത്തുന്ന രീതിയിൽ സൈറൺ മുഴക്കുകയോ ചെയ്തിട്ടില്ല. കാരണം നമ്മുടെ മതം അതിന് പ്രോത്സാഹിപ്പിക്കുന്നില്ല.ഇസ്ലാമിക പണ്ഡിതന്മാർ ഇത്തരം വിഷയങ്ങളിൽ വിശ്വാസികൾക്ക് വേണ്ട നിർദ്ദേശങ്ങൾ നൽകുകയും ധിഷണ വൈഭവത്തോടെ കാര്യങ്ങളെ കൈകാര്യം ചെയ്യുകയും ചെയ്യുന്നു.
ജിഹാദിൻ്റ പേരിൽ ഇസ്ലാമിനെതിരെ ഒളിയമ്പുകളെയ്ത് വിടുന്നവർ യഥാർത്ഥത്തിലുള്ള ഇസ്ലാമിക രീതിയെ മനസ്സിലാക്കാത്തവരാണ്. പരിശുദ്ധ ഖുർആനിലൂടെ അല്ലാഹു തആല പറയുന്നത് :
ادْعُ إِلَى سَبِيلِ رَبِّكَ بِالْحِكْمَةِ وَالْمَوْعِظَةِ الْحَسَنَةِ وَجَادِلْهُم بِالَّتِي هِيَ أَحْسَنُ إِنَّ رَبَّكَ هُوَ أَعْلَمُ بِمَن ضَلَّ عَن سَبِيلِهِ وَهُوَ أَعْلَمُ بِالْمُهْتَدِينَ
ഫലപ്രദവും പ്രായോഗികവും യുക്തിപൂർവ്വമായ വഴിയിലൂടെ വേണം മത പ്രബോധനം നടത്താൻ. പ്രതിയോഗി ആണെങ്കിൽ ഏറ്റവും നല്ലത് കൊണ്ട് അഥവാ സ്നേഹപൂര്വവും ഉദാത്തവുമായ സംവാദശൈലി കണ്ടുപിടിച്ചു പ്രയോഗിക്കണം.
മുൻകാല പ്രവാചകന്മാരുടെയും പ്രബോധകരുടെ പ്രബോധന രീതിയിൽ ഇത്തരത്തിലുള്ള സമീപനങ്ങളാണ് നമുക്ക് കാണാൻ സാധിക്കുക. കാലോചിതമായ രീതിയിൽ ഇസ്ലാമിക നിയമ സംഹിതകളിലും വിശ്വാസ ധാരയും അടിയുറച്ചു നിന്നു കൊണ്ടായിരുന്നു അവരുടെ പ്രബോധനം.
സൂറത്തുൽ ബഖറയിൽ അല്ലാഹുതആല പറയുന്നു:
لَا إِكْرَاهَ فِي الدِّين
(മതത്തിൽ അടിച്ചേൽപ്പിക്കൽ ഇല്ല)
ഇത്രയധികം സൗമ്യവും മനോഹരവുമായാണ് ഇസ്ലാം കാര്യങ്ങളെ അവതരിപ്പിക്കുന്നത്. വക്രമായ പ്രബോധന രീതികൾ അല്ല ഇസ്ലാംമുന്നോട്ടുവെക്കുന്നത്. അതുകൊണ്ടുതന്നെ ലൗജിഹാദും നാർകോട്ടിക് ജിഹാദും ലാൻഡ് ജിഹാദുമൊക്കെ ഇസ്ലാമിലേക്ക് ചേർത്തു വായിക്കുന്നവർക്ക് വ്യക്തമായ ഹിഡൻ അജണ്ടയുണ്ട് എന്നതിൽ യാതൊരു സംശയവുമില്ല. തയ്യാറാക്കപ്പെട്ട തിരക്കഥ അനുസരിച്ച് സമുദായങ്ങൾക്കിടയിൽ മുസ്ലിം വിരുദ്ധതയും ഇസ്ലാമോഫോബിയയും ഇഞ്ചക്ട് ചെയ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്.
ഈ സമൂഹത്തിൽ ജീവിക്കുന്ന മുസ്ലിങ്ങളായ നമ്മുടെ ബാധ്യത നമ്മുടെ വാക്കുകൊണ്ടും പ്രവർത്തികൊണ്ടും ജീവിതം കൊണ്ടും ഇസ്ലാം എന്താണെന്ന് വിമർശിക്കുന്നവർക്ക് കാണിച്ചുകൊടുക്കുക. എതിരാളി ചീത്തയും തെറിയും വിളിച്ചാൽ അതെ ശൈലിയിൽ നേരിടരുത്. ഖുർആൻ പറയുന്നത് നോക്കൂ..
ادفع بالتي هي أحسن السيئة
(താങ്കൾ തെറ്റിനെ ഏറ്റവും നല്ലത് കൊണ്ട് നേരിടണം )
ബഹുസ്വര സമൂഹത്തിൽ ജീവിക്കുന്ന മുസ്ലിമിന്റെ ജീവിതവും നിലപാടുകളും ദൗത്യവും എങ്ങനെയായിരിക്കണമെന്ന് പരിശുദ്ധ ദീനുൽ ഇസ്ലാം വ്യക്തമായി കാണിച്ചു തന്നിട്ടുണ്ട്. അതു പോലെ ജീവിക്കാൻ നമുക്കും സാധിക്കട്ടെ......
Zainab Abdulrahman

20 Comments
👍👍
ReplyDelete👍
ReplyDeletePerfect 🔥✨
ReplyDeleteAlluring ....💓
ReplyDeleteMa sha Allah
ReplyDeleteWorthy
ReplyDeleteCorrect 🔥🔥🔥👍👏👏👏👏👏👏👏❤❤❤❤❤
ReplyDelete👍👍
ReplyDeleteMa sha Allah♥️🔥
ReplyDelete💥👍👍
ReplyDeleteMa sha allah 🙌🏻💥
ReplyDeleteGood language and way of writing
ReplyDeleteMaa sha allah 🔥🔥🔥❤️
ReplyDelete👍👍♥️🎇
ReplyDeleteMaa shaa allaah ♥️
ReplyDeleteBarakallah 😍
Masha Allah ❤️🔥✨💫
ReplyDeleteLiked Ur Way Of Writing Deah!❤️🔥
ReplyDeleteMa shaa Allah.. great job..!!👏
ReplyDeleteSmoothyyyy
ReplyDelete❤
ReplyDelete