സൂറത്തു ഹൂദ്: വിവക്ഷയും വിശകലനവും
അറേബ്യയിലെ പ്രാചീന സമുദായമായ ആദ് സമൂഹത്തിലേക്ക് നിയോഗിക്കപ്പെട്ട പ്രവാചകൻ ഹൂദ് നബിയുടെ നാമത്തിലുള്ള ഖുർആനിക അദ്ധ്യായമാണ് സൂറത്തു ഹൂദ്.തൗഹീദ്, പ്രവാചകത്വം, മരണാനന്തരജീവിതം തുടങ്ങിയവയാണ് ഈ അദ്ധ്യായത്തിൻ്റെ ഉള്ളടക്കം.
അതിശക്തന്മാരും കയ്യൂക്കിനാൽ കേളി കേട്ടവരുമായ ആദ് സമുദായത്തെ കുറിച്ചുള്ള കഥകൾ അറബികളിൽ സുപരിചിതമായിരുന്നു.
അവരുടെ നാമം അറബികൾക്കിടയിൽ അങ്ങേയറ്റം വിശ്രുതമായത് കൊണ്ടാണ് അറബിയിൽ പുരാതന വസ്തുക്കൾക്ക് 'ആദിയ്യാത്ത് ' എന്ന പേര് വന്നത്.
പ്രവാചകൻമാരുടെ കൂട്ടത്തിൽ അല്ലാഹു വിശുദ്ധ ഖുർആനിൽ ഒരു അധ്യായമായി എടുത്തു പറഞ്ഞ പ്രവാചകൻ ആണ് ഹൂദ് നബി(അ).സൂറത്തു ഹൂദ് എന്ന് പറയുന്ന ഈ അധ്യായത്തിൽ അതിന്റെ അമ്പതാമത്തെ സൂക്തം മുതൽ ഏകദേശം അറുപതാമത്തെ സൂക്തം വരെ ഹൂദ് നബിയെ കുറിച്ചാണ് പരാമർശിക്കുന്നത്. അതുകൊണ്ടാണ് ഈ അധ്യായത്തിന് സൂറത്ത് ഹൂദ് എന്ന നാമം നൽകിയത് എന്ന് മുഫസ്സിറുകൾ രേഖപ്പെടുത്തുന്നു.ഈ സൂറത്തിൻ്റെ ഏറ്റവും പ്രധാനപെട്ട സവിശേഷത ഒരിക്കൽ റസൂൽ (സ്വ)യോട് സ്വഹാബത്ത് ചോദിക്കുകയുണ്ടായി: "പ്രവാചകരെ ..അങ്ങയുടെ മനോഹരമായ താടിരോമങ്ങളിൽ നര കാണുന്നുണ്ടല്ലോ? " തങ്ങൾ പറഞ്ഞ മറുപടി :*شيبتني هود* "എന്നെ സൂറത്ത് ഹൂദ് നരപ്പിച്ചു കളഞ്ഞു" എന്നതാണ്.മറ്റൊരു റിപ്പോർട്ടിൽ സൂറത്ത് ഹൂ ദും അതിൻറെ സഹോദര അധ്യായങ്ങളും എന്നെ നരപ്പിച്ചു കളഞ്ഞു എന്ന് പ്രവാചകൻ പരാമർശിച്ചിട്ടുണ്ട്.ഖിയാമത്ത് നാളിലെ സ്ഥിതികളെക്കുറിച്ചും മറ്റും ശക്തമായ താക്കീതുകളും പരാമർശങ്ങളും അടങ്ങിയിട്ടുള്ള സൂറത്തുൽ വാഖിഅ: പോലുള്ള ചില സൂറത്തുകളാണ് സഹോദര സൂറത്തുകൾ എന്നത് കൊണ്ട് വിവക്ഷിക്കപ്പെടുന്നത് എന്ന്
പ്രസ്തുത ഹദീസിൻ്റെ ചില രിവായത്തുകളിൽ നിന്ന് വ്യക്തമാകുന്നു.
ഈ അധ്യായത്തിൽ പ്രവചകരോടുള്ള ഒരു കൽപ്പന നമുക്ക് കാണാം.
112 ആം ആയത്തായ
فاسْتَقِمْ كَمَا أُمِرْتَ وَمَنْ تَابَ مَعَكَ وَلا تَطْغُوا إِنّهُ بِمَا تَعْلَمُونَ بَصِير
ഈ സൂക്തത്തിൻ്റെ ഹ്രസ്വ അർത്ഥം;
നബിയെ, നിങ്ങളോട് കൽപിക്കപ്പെട്ടത് പോലെ നിങ്ങൾ ചൊവ്വായി നിലകൊള്ളണം . ഈ കല്പനയുടെ ഭീതിയിലാണ് നബിയുടെ മനോഹരമായ താടിരോമങ്ങളിൽ നര വന്നു പോയത് എന്നാണ് പറയപ്പെടുന്നത്.അല്ലാഹുവിനെ കുറിച്ചും അവന്റെ വിധിവിലക്കുകളെ കുറിച്ചും വളരെ ഗൗരവമായി ആലോചിച്ചതിന്റെ പരിണിതഫലമായി പുണ്യ നബി (സ ) തങ്ങൾക്ക് പോലും ഇതുപോലെ സംഭവിച്ചു എങ്കിൽ ഈ ആയത്തും ഇത് ഉൾക്കൊള്ളുന്ന സൂറത്ത് ഹൂദും അത്രമേൽ ഗൗരവപരമായ പരാമർശങ്ങൾ നടത്തുന്നുണ്ട് എന്ന് നമുക്ക് മനസ്സിലാക്കാൻ കഴിയും.
ഹൂദ് സൂറത്തിലെ 26-49 വരെയുള്ള ആയത്തുകളിൽ നൂഹ് നബിയുടെ ചരിത്രവും 61 -68 വരെയുള്ള ആയത്തുകളിൽ സ്വാലിഹ് നബിയുടെ ചരിത്രവും 69- 82 വരെയുള്ള ആയത്തുകളിൽ ഇബ്രാഹിം നബിയുടെ ചരിത്രവും 85-95 വരെയുള്ള ആയത്തുകളിൽ
ശുഹൈബ് നബിയുടെ ചരിത്രവും 97-110 വരെയുള്ള ആയത്തുകളിൽ മൂസ നബിയുടെ ചരിത്രവും ഉൾക്കൊണ്ടിരിക്കുന്നു.
ഒരു അദ്ധ്യായത്തിൻ്റെ പേര് തന്നെ പ്രവാചകൻ്റെ പേരിൽ കൊടുക്കുകയും ഈ അധ്യായം നബി(സ്വ) ക്കും നമുക്കും കൂടുതൽ ആലോചനയ്ക്ക് വിധേയമാവുകയും, പ്രവാചകൻ നര ബാധിക്കുന്നത് വരെയുള്ള അവസ്ഥകൾ സൃഷ്ടിക്കുകയും ചെയ്തു എന്ന് പറയുമ്പോൾ ഈ അധ്യായത്തിലെ ഉള്ളറ കളിലൂടെ വളരെ സജീവമായി നമ്മുടെ ചിന്താധാരകളെ കൊണ്ടു പോകേണ്ടതുണ്ട് .ചരിത്രം, അല്ലാഹുവിൻറെ ഏകദൈവവിശ്വാസം, അപാരതകൾ തുടങ്ങിയവയെല്ലാം ഈ സൂറത്തിൽ സവിസ്തരം പ്രതിപാതിക്കുന്നു.
Riswana Hasanath& Sajla k
Khidmath womens college Edakkulam
3 Comments
Maa shaa allah🥳
ReplyDeleteMaa shaa allah 🥰♥️
ReplyDeleteMa sha allaahh
ReplyDelete