ആട്ക്ക് താടിയും നട്ടുക്ക് ഗവർണറും തേവയില്ലൈ.....?

 

ടി.കെ ഹംസയുടെ വിശ്വവിഖ്യാതമായ ഫത് വക്ക് ശേഷം കേരള രാഷ്ട്രീയത്തിൽ വീണ്ടുമൊരു ഫത് വകൂടി കടന്നു വരികയാണ്. പിണറായി സർക്കാർ അധികാരത്തിലേറിയതിന് ശേഷം പുതിയ വാക്കുകളുടെ രാഷ്ട്രിയ സമ്മേളനം തന്നെയായിരുന്നു മലയാളികൾ കേട്ടുകൊണ്ടിരുന്നത്. എന്നാൽ പതിവിലും വിപരീതമായി ഈയിടയായി കളിക്കളത്തിലേക്കിറങ്ങി തിരിച്ചിരിക്കുന്നത് കേരളത്തിൻ്റെ വിശിഷ്യ ഗവർണറായ  ആരിഫ് മുഹമ്മദ് ഖാൻ ആണ്.അനന്തര ഫലമായി അറിവില്ലായ്മയുടെയും അഞ്ജതയുടെയും ആൾരൂപമായി ഗവർണർ മാറിക്കൊണ്ടിരിക്കുകയാണ്.

    ലോകത്ത് തന്നെ ഏറ്റവും വലിയ എഴുതപ്പെട്ട ഭരണഘടന എന്ന ഖ്യാതി നേടിയ, ആ ഭരണഘടനയുടെ അന്തസത്ത തന്നെയായ ന്യൂനപക്ഷ അവകാശങ്ങൾ എടുത്തൊഴിവാക്കണം എന്നാണ് സംസ്കാര പൈതൃകവും സാക്ഷര തുല്യതയും നിറഞ്ഞു തുളുമ്പുന്ന ഈ ദൈവത്തിന്റെ സ്വന്തം നാടിന്റെ ഗവർണർ പറയുന്നത്.ഭരണഘടനയുടെ പ്രതിനിധിയായ ബഹുമാനപ്പെട്ട ഗവർണർ തന്നെ ഇത് പറയുമ്പോൾ തെളിയുന്നത് ഒരു ബിജെപി പ്രവർത്തകന്റെ അന്തമില്ലായ്മ കൂടിയാണ്.


  2014 ൽ പ്രധാനമന്ത്രി കസേരയിൽ ഇരിക്കുന്നതിന് തൊട്ടു മുമ്പ് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞത്  "എന്റെ സർക്കാരിന്റെ മതം അത് ഭരണഘടനയാണ്"എന്നായിരുന്നു.ഇന്ത്യയിലെ എല്ലാ മത വിഭാഗങ്ങളെയും ഭൂരിപക്ഷ ന്യൂനപക്ഷ ഭേദമില്ലാതെ സമാന മനോഭാവത്തിലായിരിക്കും പരിഗണിക്കുക എന്നും അദ്ദേഹം അന്ന് വിശദീകരിക്കുകയും ചെയ്തു. എന്നാൽ ഇവിടെ സംഭവിച്ചുകൊണ്ടിരിക്കുന്നത് അതൊക്കെയാണോ?എന്റെ സർക്കാരിന്റെ മതം ഭരണഘടനയാണെന്ന് പ്രഖ്യാപിച്ചു കൊണ്ട് ഇന്ത്യാ രാജ്യത്തിന്റെ നെറുകയിൽ അധികാരമുറപ്പിച്ച പ്രധാനമന്ത്രിയുടെ ഭരണത്തിന് കീഴിൽ ഭരിച്ച്‌കൊണ്ടിരിക്കുന്ന  പാർട്ടിക്ക് അനിഷ്ടമുള്ളവർ,പ്രത്യേകിച്ച് ഇന്ത്യൻ മുസ്ലിങ്ങൾ തൂല്യവകാശത്തോടെയും സമാധാനത്തോടെയുമാണോ ജീവിച്ചു പോരുന്നത്?തങ്ങൾക്കിഷ്ടമില്ലത്തവർ എന്ത് ധരിക്കണം, എന്ത് കഴിക്കണം,എന്ത് ആചരിക്കണം എന്ന് തീരുമാനിക്കുകയും ആ ആജ്ഞക്കെതിരെ പ്രവർത്തിക്കുന്നവരെ നിഷ്കരുണം തല്ലിക്കൊന്ന് കുഴിച്ചുമൂ ടുകയും അതിനെ ന്യായീകരിക്കുകയും ചെയ്യുന്ന പ്രവണത ഈ അടുത്തകാലങ്ങളിലായി അതിഭീകരമാം വർദ്ധിച്ചു വരുമ്പോൾ എന്റെ സർക്കാരിന്റെ മതം ഭരണഘടനയാണെന്ന്‌ പ്രഖ്യാപിച്ച പ്രധാനമന്ത്രി ഇതൊന്നും കാണുന്നും കേൾക്കുന്നുമില്ലേ?ഇമ്പമുള്ള വാക്കുകൾ എപ്പോഴും കാതിനുകുളിർമ തരുന്നുവെങ്കിലും വാക്കിന് വിപരീതമായി പ്രവർത്തി മാറുമ്പോൾ പരിഹാസ്യമായി തോന്നും.അത്തരത്തിൽ പറഞ്ഞതിന്റെയെല്ലാം നേർവിപരീതമായി പ്രവർത്തിക്കുകയാണ് മോദിയും അദ്ദേഹത്തിന്റെ പാർട്ടി നേതാക്കളും.ഇതിനുള്ള മികച്ച ഉദാഹരണമായി കേരള ഗവർണർ  മാറുന്നത് എത്ര ക്ലീഷത്തരം!

  ഭരണഘടനയുടെ ആറാം ഭാഗത്തിലാണ് സംസ്ഥാന ഭരണ സംവിധാനത്തേക്കുറിച്ച് പ്രതിപാദിക്കുന്നത് . ആർട്ടിക്കിൾ 153 എല്ലാ സംസ്ഥാനങ്ങൾക്കും ഓരോ governor ഉണ്ടാകുമെന്ന് പറയുന്നു.1956 ലെ ഏഴാം ഭരണഘടന ഭേദഗതി പ്രകാരം ഒരേ ആളിന് ഒന്നിലധികം സംസ്ഥാനങ്ങളിലെ ഗവർണർ പദവി  വഹിക്കവുന്നതാണ്.152മുതൽ 237 വരെയുള്ള വകുപ്പുകൾ സംസ്ഥാന ഗവൺമെന്റ് കളെ പ്രതിപാദിക്കുന്നുണ്ട്.ചുരുങ്ങിയത് 35വയസ്സ് പ്രായമുള്ള ഇന്ത്യൻ പൗരനായിരിക്കണമെന്നത് ഗവർണറുടെ യോഗ്യതയായി പറയുന്നുണ്ട്.154 വകുപ്പ് പ്രകാരം ഭരണഘടനനിർവഹണ അധികാരങ്ങൾ ലഭിക്കുന്നുണ്ട്.213വകുപ്പനുസരിച്ച് ഓർഡിനൻസുകൾ പുറപ്പെടുവിക്കാൻ അവകാശവും ഗവർണർക്ക് ലഭിക്കുന്നു.വ്യക്തമായി പറഞ്ഞാൽ ഇന്ത്യൻ ശ്രീകോവിലിന്റെ പ്രതിനിധിയാണ് ഓരോ ഗവർണർമാരും.

  ഇന്ത്യൻ ഭരണഘടന എല്ലാവർക്കും അനുവദിച്ചുതന്നതാണ്,

ഇഷ്ടമുള്ള മതം വിശ്വസിക്കാനും ആചരിക്കനും ഉള്ള അവകാശം. അത് പൗരന്റെ മൗലികാവകാശമാണ്. ന്യൂനപക്ഷ അവകാശവുമാണ്.ഇന്ത്യയിൽ മുസ്ലിം സമുദായം മാത്രമല്ല ന്യുനപക്ഷ വിഭാ ഗമായുള്ളത്.പിന്നെ എന്ത് ആധികാരികതയുടെ അടിസ്ഥാനത്തിലാണ് സർക്കാരിൻ്റെ പ്രതിനിധിയായ ഗവർണർ ന്യൂനപക്ഷാവകാശങ്ങൾ എടുത്തൊഴിവാക്കണമെന്ന് പറയുന്നത്? മുസ്ലിം വസ്ത്രധാരണത്തിൻ്റെയും മുസ്ലീം അവകാശങ്ങളുടെയും മേലിലേക്ക് കണ്ണും നട്ടിരിക്കുന്ന സംഘ്പരിവാറിൻ്റെ പിൻഗാമിയായിട്ട് ഗവർണർ അരങ്ങ് തകർക്കുമ്പോൾ ഗവർണർ ഓർക്കേണ്ട ഒരു കാര്യമുണ്ട്. ഇന്ത്യ ആരുടെയും കുത്തകയല്ല...


ഏതൊരു മനുഷ്യനെ സംബന്ധിച്ചും അവൻ്റെ വിശ്വാസം അവൻ്റെ മൗലികാവകാശമാണ്. അത്തരത്തിൽ മതപരമായ വിശ്വാസം സംരക്ഷിക്കപ്പെടുമ്പോൾ വിശ്വാസത്തിലെ വൈവിധ്യങ്ങളെ തൻ്റെ പദവി  ദുരുപയോഗപ്പെടുത്തി നിയന്ത്രിക്കുന്നത് ശരിയല്ല. ജനാധിപത്യവിരുദ്ധവുമായ പ്രവർത്തനങ്ങളാണ് ഇന്ന് കർണാടകയിൽ നടന്ന് കൊണ്ടിരിക്കുന്നത്. യാതൊരു കാരണവശാലും അത് ന്വായീകരിക്കപ്പെടെണ്ടതുമല്ല.തന്റെ പദവി മറന്നുകൊണ്ട് മതപരമായ വിഷയങ്ങളിൽ ഗവർണർ തീർപ്പ് കൽപ്പിക്കുകയുമൊക്കെ ചെയ്യുമ്പോൾ അസാധാരണ കീഴ്‌വഴക്കങ്ങളാണ് ഇവിടെ പ്രകടമാവുന്നത്.ഇക്കാര്യത്തിലുള്ള ആശങ്ക പ്രതിപക്ഷം ആവർത്തിച്ചാവർത്തിച്ച്  പറയുകയാണ്.എന്നിട്ടും സർക്കാരിന് ഇതിലൊരു അസംബന്ധവും തിരിച്ചറിയാൻ കഴിയുന്നില്ല എന്നത് മറ്റൊരു വസ്തുതയാണ്.കത്തിനി ൽക്കുന്ന പലവിവാദങ്ങളിലും ജമ്പനെപ്പോലെ പാറി വന്ന് സർക്കാരിനെ ഗവർണർ രക്ഷിക്കുമ്പോൾ പകരമായി ഗവർണറുടെ അസിസ്റ്റന്റ് സ്റ്റാഫിലേക്ക്‌ ആർ.എസ്.എസ് നേതാവിനെ നിയമിച്ച്  കൊണ്ടാണ് നമ്മുടെ സർക്കാർ പാരിതോഷികം നൽകിയത്.ഇനിയെങ്കിലും കേവല യുക്തിരഹിതമായ ഈ ജമ്പൻ തുമ്പൻ കളി  നിർത്തേണ്ടതുണ്ട്.. ഇല്ലെങ്കിൽ "ആട്ക്ക് താടിയും നട്ടുക്ക്‌ ഗവർണറും തേവയില്ലൈ"(അജള ഗസ്തനം പോലെ ഗവർണർ പദവിയും അനാവശ്യമാണ്) എന്ന സിഎൻ അണ്ണാ ദൂരയുടെ മുദ്രാവാക്യം കേരള ജനത ഏറ്റുപിടിക്കുക തന്നെ ചെയ്യും.. തീർച്ച...കാരണം ഇന്ത്യൻ ഭരണഘടനയുടെ അട്ടിപ്പേറവകാശം കേരള ഗവർണർക്കുള്ളതല്ല .. 


     Fathima shiba mp

BAFAKHY WAFIYYA COLLEGE