സൂറത്തു നംൽ : ചരിത്രങ്ങളുടെ കലവറയിലൂടെ..
മക്കീ സൂറത്തുകളിൽ പ്രധാനമായും വിശ്വാസ സംഹിതകളാണ് ഉൾക്കൊണ്ടിട്ടുള്ളത് .സത്യത്തിന്റെ ദൗത്യ സന്ദേശം ഉൽബോധനം ചെയ്യപ്പെടുകയും എന്നിട്ടത് നിഷേധിക്കുക വഴി സത്യനിഷേധികൾക്ക് അള്ളാഹു വാഗ്ദത്തം ചെയ്യപ്പെട്ടതായ ശിക്ഷക്ക് പാത്രരാവുകയും ചെയ്ത വിവിധ ജനസമൂഹങ്ങളുടെ ചരിത്രം ഈ അധ്യായത്തിലും കാണാം.അല്ലാഹുവിനെ മാത്രമേ ആരാധിക്കാവൂ അവന്റെ മഹാശക്തിയിൽ വിശ്വസിക്കുകയും അത് അംഗീകരിക്കുകയും,പരലോകം,അവിടെയുള്ള രക്ഷ ശിക്ഷകൾ, സ്വർഗ്ഗനരഗങ്ങൾ എല്ലാം വിശ്വസിക്കുകയും ഇത് നിഷേധിക്കുന്നവരുടെ ദയനീയാന്ത്യവും ഇതിൽ വ്യക്തമാക്കുന്നുണ്ട്.
'ഉറുമ്പ്' എന്ന് വാക്കർത്ഥം വരുന്ന 'ന്നംല്' എന്നാണ് ഈ സൂറത്തിന്റെ പേര് .സുലൈമാൻ നബിയുടെ കഥാകഥനത്തിനിടെ ഒരു ഉറുമ്പിൻ പറ്റത്തിന്റെയും നായകന്റെയും പരാമർശം വന്നതാണ് 'ന്നംല്' എന്ന നാമകരണത്തിന് നിദാനം . ഈ സൂറയിൽ 93 സൂക്തങ്ങളാണ് ഉള്ളത് .ദാവൂദ് നബി (അ)മകൻ സുലൈമാൻ നബിയുടെയും ചരിത്ര പരാമർശം ഈ സൂറയിൽ കാണാം .അവർക്ക് നൽകിയ ധാരാളം അനുഗ്രഹങ്ങളും ഇവിടെ എണ്ണിയിട്ടുണ്ട് . ഈ അദ്ധ്യായത്തിന്റെ അടിസ്ഥാന പ്രമേയവും മൗലികാശയവും തൗഹീദ് തന്നെയാണ് എന്ന് പറയാം .
ഈ അദ്ധ്യായത്തിന്റെ ആമുഖമായി കാണുന്ന ആദ്യത്തെ ചില സൂക്തങ്ങൾക്ക് ശേഷം മൂസ നബി (അ)യുടെ ചരിത്രം ആരംഭിക്കുന്നു.
إِذْ قَالَ مُوسَىٰ لِأَهْلِهِۦٓ إِنِّىٓ ءَانَسْتُ نَارًا سَـَٔاتِيكُم مِّنْهَا بِخَبَرٍ أَوْ ءَاتِيكُم بِشِهَابٍ قَبَسٍ لَّعَلَّكُمْ تَصْطَلُونَ (النمل:
"മൂസ നബി തന്റെ കുടുംബത്തോട് പറഞ്ഞ സന്ദർഭം (ഓർക്കുക ):ഞാൻ ഒരു തീ കാണുന്നുണ്ട് .അവിടെ നിന്ന് വല്ല വിവരവും നിങ്ങൾക്ക് ഞാൻ കൊണ്ടുവരാം .അല്ലെങ്കിൽ നിങ്ങൾക്ക് തീക്കായാൻ അതിൽനിന്നും കത്തിച്ചെടുത്ത തീപ്പന്തം എടുത്ത് കൊണ്ട് ഞാൻ എത്താം ."
മൂസാനബി(അ) മിസ്റിലുള്ള തന്റെ മാതാവിനെയും സഹോദരനെയും സന്ദർശിക്കുവാൻ മദ്യനിൽ നിന്നും ഭാര്യയോടും തന്റെ സന്താനങ്ങളോടും കൂടെ വരികയായിരുന്നു. സമയം ഇരുൾ മുറ്റിയ രാത്രി!കൂടാതെ കഠിന ശൈത്യവും . 'തൂവാ' എന്ന താഴ്വരയിൽ എത്തിയപ്പോൾ ഇരുട്ട് കാരണം വഴിതെറ്റി. ഇങ്ങനെയുള്ള വിഷമങ്ങളിൽ പെട്ട് നിൽക്കുമ്പോഴാണ് അദ്ദേഹം അതിശക്തമായ തീ കാണുന്നത്. കാഴ്ചയിൽ തീയായിരുന്നുവെങ്കിലും ഉജ്ജ്വലമായ ഒരു പ്രകാശമായിരുന്നെന്ന് ഇമാം ഇബ്നു അബ്ബാസ് (റ) പ്രസ്താവിച്ചതായി തഫ്സീർ ഇബ്നു കസീറിൽ കാണാം. അദ്ദേഹം ആ തീയുടെ അടുത്ത ചെന്നു.ഈ അവസരത്തിലാണ് അല്ലാഹുവിന്റെ വിളിയും പ്രവാചകത്വവും ഉണ്ടായത്. ഇതിന് പിന്നിലാണ് ഫിർഔനും കൂട്ടരും നബിയെയും സത്യ മതത്തെയും നിഷേധിച്ചത്.ഫലമോ ശത്രുക്കളുടെ അടിവേരറുത്ത നാശവുമായിരുന്നു.
ഇത് കൂടാതെ മൂസാനബിയുടെ കൈ പ്രകാശിക്കുക,വടി പാമ്പാവുക,തുടങ്ങിയ മുഹ്ജിസത്തുകളെ കുറിച്ചും ഈ സൂറത്തിൽ പരാമർശിക്കുന്നതായി കാണാം.തുടർന്ന് ദാവൂദ് നബിയുടെയും സുലൈമാൻ നബിയുടെയും ചരിത്ര പരാമർശമാണ് ഈ സൂറത്തിൽ വിവരിക്കുന്നത്.
وَلَقَدْ ءَاتَيْنَا دَاوُۥدَوَسُلَيْمَٰنَ عِلْمًاۖ وَقَالَا ٱلْحَمْدُ لِلَّهِ ٱلَّذِى فَضَّلَنَا عَلَىٰ كَثِيرٍمِّنْ عِبَادِهِ ٱلْمُؤْمِنِينَ
"നിശ്ചയമായും ദാവൂദ് നബിക്കും സുലൈമാൻ നബിക്കും നാം വിജ്ഞാനം നൽകി. അവർ രണ്ടുപേരും പറഞ്ഞു :തന്റെ സത്യവിശ്വാസികളായ അടിമകളിൽ മിക്കവരേക്കാളും ഞങ്ങൾക്ക് ശ്രേഷ്ഠത നൽകിയ അല്ലാഹുവിന്നാണ് എല്ലാ സ്തുതിയും."
ദാവൂദ് നബിക്കും മകൻ സുലൈമാൻ നബിക്കും പ്രവാചകത്വം നൽകിയതിന് പുറമെ രാഷ്ട്രീയ തന്ത്രജ്ഞത,ഭരണാധിപത്യം,മുമ്പുണ്ടായിരുന്നവർക്ക് അജ്ഞാതമായിരുന്ന ഇരുമ്പ് കവച നിർമ്മാണം, പക്ഷികളുടെയും പർവ്വതങ്ങളുടെയും തസ്ബീഹ്,പറവകളുടെയും പക്ഷികളുടെയും ഇംഗിതം ഗ്രഹിക്കാനുള്ള കഴിവ് എന്നിങ്ങനെ പല അനുഗ്രഹങ്ങളും അള്ളാഹു നൽകി. ഈ അനുഗ്രഹങ്ങളൊക്കെ കാരണമായിരിക്കും "മിക്കവരേക്കാളും ഞങ്ങൾക്ക് ശ്രേഷ്ഠത നൽകിയ അല്ലാഹുവിന്നാണ് സർവ്വ സ്തുതിയും" എന്നവർ പറഞ്ഞത്.
സുലൈമാൻ നബി തന്റെ പല വിഭാഗമുൾപ്പെട്ട സൈന്യവുമൊന്നിച്ച് ഒരു യാത്ര ആരംഭിച്ചു. സൈന്യം ക്രമം തെറ്റാതെ മുന്നോട്ട് നീങ്ങുവാൻ എല്ലാ നിർദേശങ്ങളും നിയന്ത്രണങ്ങളും ചെയ്ത് കൊണ്ടാണ് മുന്നോട്ട് നീങ്ങുന്നത്. അങ്ങനെ സുലൈമാൻ നബിയും കൂട്ടരും ധാരാളം ഉറുമ്പുകൾ വസിച്ചിരുന്ന ഒരു താഴ്വാരത്തോട് അടുത്തു. വമ്പിച്ച ഈ സൈന്യത്തിന്റെ വരവ് കണ്ട അവിടുത്തെ ഉറുമ്പ് സമൂഹത്തിന്റെ റാണിയായിരുന്ന ഒരു ഉറുമ്പ് തന്റെ പ്രജകളോട് വിളിച്ചു പറഞ്ഞു ,"ഓ ഉറുമ്പുകളെ ,നിങ്ങളുടെ താമസസ്ഥലങ്ങളിൽ കടന്നുകൊള്ളുക .സുലൈമാൻ നബിയും അദ്ദേഹത്തിന്റെ സേനകളും തങ്ങളറിയാത്ത നിലയിൽ നിങ്ങളെ ചവിട്ടി തേച്ചുകളയാതിരിക്കട്ടെ "(അന്നംല് : 18 )
فَتَبَسَّمَ ضَاحِكًۭا مِّن قَوْلِهَا وَقَالَ رَبِّ أَوْزِعْنِىٓ أَنْ أَشْكُرَ نِعْمَتَكَ ٱلَّتِىٓ أَنْعَمْتَ عَلَىَّ وَعَلَىٰ وَٰلِدَىَّ وَأَنْ أَعْمَلَ صَـٰلِحًۭا تَرْضَىٰهُ وَأَدْخِلْنِى بِرَحْمَتِكَ فِى عِبَادِكَ ٱلصَّـٰلِحِينَ
"അപ്പോൾ അതിന്റെ വാക്കു നിമിത്തം അദ്ദേഹം പുഞ്ചിരി തൂകി ചിരിച്ചു ;ഇങ്ങനെ പറയുകയും ചെയ്തു:എന്റെ രക്ഷിതാവേ ,എനിക്കും എന്റെ മാതാപിതാക്കൾക്കും നീ ചെയ്തു തന്ന അനുഗ്രഹത്തിന്ന് നന്ദി കാണിക്കുവാനും നീ തൃപ്തിപ്പെടുന്ന നല്ല കാര്യം ചെയ്യുവാനും എനിക്ക് പ്രചോദനം നൽകേണമേ ! നിന്റെ കാരുണ്യം കൊണ്ട് നല്ലവരായ അടിമകളിൽ എന്നെ ഉൾപ്പെടുത്തുകയും ചെയ്യേണമേ "
ഈ ആയത്തിന്റെ ആദ്യത്തിൽ പുഞ്ചിരിക്കൽ സുന്നത്താണ് എന്ന് ഹദീസുകളിൽ കാണാം .
തുടർന്ന് ഈ അധ്യായത്തിൽ സ്വാലിഹ് നബിയുടെ ചരിത്ര വിവരണമാണ്. സമൂദ് ഗോത്രത്തിലേക്ക് പ്രവാചകനായി നിയോഗിക്കപ്പെടുകയും അവരുടെ മാർഗ ദർശിയായും നായകനായും രംഗപ്രവേശനം ചെയ്തു.ഒടുവിൽ തന്റെ ജനത വിശ്വസിക്കാൻ എന്ന വ്യാജേന അവർ ആവശ്യപ്പെട്ട മുഹജിസത്തായി പാറയിൽ നിന്ന് പുറപ്പെടുവിച്ച ഒട്ടകത്തെ അവർ വകവരുത്തുകയാണ് ചെയ്തത്.
وَمَكَرُوْا مَكْرًا وَّمَكَرْنَا مَكْرًا وَّهُمْ لَا يَشْعُرُوْنَ
"അവർ ഒരു ഗൂഢതന്ത്രം പ്രയോഗിച്ചു.അപ്പോൾ അവർ അറിയാത്ത നിലയിൽ അതിനുള്ള പ്രതിഫലം നാം അവർക്ക് കൊടുക്കുകയും ചെയ്തു."
وَلَقَدْ ذَرَأْنَا لِجَهَنَّمَ كَثِيرًۭا مِّنَ ٱلْجِنِّ وَٱلْإِنسِ ۖ لَهُمْ قُلُوبٌۭ لَّا يَفْقَهُونَ بِهَا وَلَهُمْ أَعْيُنٌۭ لَّا يُبْصِرُونَ بِهَا وَلَهُمْ ءَاذَانٌۭ لَّا يَسْمَعُونَ بِهَآ ۚ أُو۟لَـٰٓئِكَ كَٱلْأَنْعَـٰمِ بَلْ هُمْ أَضَلُّ ۚ أُو۟لَـٰٓئِكَ هُمُ ٱلْغَـٰفِلُونَ ( الأعراف:١٧٩)
"ജിന്നുകളില് മനുഷ്യരിലും നിന്ന് ധാരാളം പേരെ നരകത്തിന് വേണ്ടിത്തന്നെയാണ് നാം സൃഷ്ടിച്ചിരിക്കുന്നത്.അവർക്ക് ഹൃദയങ്ങളുണ്ട്.അവകൊണ്ടവർ മനസ്സിലാക്കുന്നില്ല.അവർക്ക് കണ്ണുകളുണ്ട്,
അവകൊണ്ടവർ കാണുന്നില്ല. അവർക്ക് കാതുകളുണ്ട്, അവകൊണ്ടവർ കേൾക്കുന്നില്ല. മൃഗ തുല്യരാണവർ;അഥവാ അവയേക്കാൾ വഴിപിഴച്ചവർ .അവർ തന്നെയാണ് അശ്രദ്ധർ".
ഈയൊരു വിഭാഗത്തിൽ പെട്ടവരായിരുന്നു മക്കാ മുശ്രിക്കീങ്ങളും. അത് കൊണ്ടാണവർ സത്യത്തെ കണ്ടിട്ടും കേട്ടിട്ടും ഉൾകൊള്ളാൻ തയ്യാറാവാത്തത് .
إِنَّ ٱلَّذِينَ لَا يُؤْمِنُونَ بِٱلآخِرَةِ زَيَّنَّا لَهُمْ أَعْمَٰلَهُمْ فَهُمْ يَعْمَهُونَ
"നിശ്ചയമായും പരലോകത്ത് വിശ്വസിക്കാത്തവർ ,തങ്ങളുടെ പ്രവർത്തികൾ അവർക്ക് നാം ഭംഗിയാക്കി കാണിച്ചിരിക്കുന്നു.അതിനാൽ അവർ അതിൽ അന്തതയോടെ വിഹരിക്കുകയാണ്.
ഇമാം റാസി എഴുതുന്നു: അവർക്കവ ഭംഗിയാക്കി കാണിച്ച് കൊടുക്കുക എന്നതിൻ്റെ ഉദ്ദേശ്യം അത്തരം കാര്യങ്ങളിലുള്ള ഉപകരണങ്ങളും ആസ്വാദനങ്ങളും അവർക്ക് ഗ്രഹിച്ചു കൊടുക്കുക എന്നത്രേ. അതേ സമയം അവയിലുള്ള ദൂഷ്യങ്ങളും അപകടങ്ങളുമൊന്നും അവർക്ക് മനസിലാക്കി കൊടുക്കുകയുമില്ല. (അതഫ്സീറുൽ കബീർ 24:179)
ഇമാം അഹ്മദ് (റ) സദാസമയവും ചൊല്ലാറുണ്ടായിരുന്നു :
"വല്ലപ്പോഴും ആരുമില്ലാതെ നീ തനിച്ചായാൽ ഞാൻ തനിച്ചാണെന്ന് നീ ധരിച്ചു പോകരുത് .പക്ഷെ എന്നെ മേൽ നോട്ടം ചെയ്യുന്ന ഒരുവനുണ്ടെന്ന് നീ ഓർത്തു കൊള്ളണം .
وَلا تَحسَبَنَّ اللَهَ يُغفِلُ ما مَضى وَلا أَنَّ ما يَخفى عَلَيهِ يَغيبُ
ഒരു വിനാഴിക സമയമെങ്കിലും അള്ളാഹു അശ്രദ്ധനായി പോകുമെന്നോ മറച്ചു വെക്കുന്ന ഏതെങ്കിലും ഒരു കാര്യം അവൻ അറിയാതെ പോകുമെന്നോ നീ ധരിച്ചേക്കുകയുമരുത് ". (ഇബ്നു കസീർ)
اللهم اجعلنا ممن يهتدي إلئ صراط الحميد واجعلنا من المحسنين الفائزين برحمتك يا ارحم الراحمين
Fathima zuhra, Fathimath raheena
IMAM SHAFI SHE CAMPUS KUMBALA,
2 Comments
👍🏻👍🏻👍🏻👍🏻🥰
ReplyDeleteGreat work dears👍
ReplyDelete