സൂറത്തുൽ ഖസ്വസ്വ്: വിചിന്തകർക്കൊരു വഴികാട്ടി
പരിശുദ്ധമാക്കപ്പെട്ട ഖുർആനിൽ ഇരുപതാം ജുസ്ഇലായി മക്ക ജീവിതത്തിന്റെ മധ്യകാലഘട്ടത്തിൽ അവതരണം ചെയ്യപ്പെട്ട 88 സൂക്തങ്ങൾ അടങ്ങുന്ന ഇരുപത്തിയെട്ടാം അധ്യായമാണ് സൂറത്തുൽ ഖസ്വസ്വ്.
പ്രാരംഭത്തിൽ തന്നെ നമുക്ക് ഗ്രഹിക്കാം ഈ സൂറത്തിൽ മൂസ(അ)ന്റെയും ഫിർഔനിന്റെയും വസ്തുനിഷ്ടമായ കഥകളിൽ നിന്ന് വളരെ പ്രധാനപ്പെട്ട ചില ഭാഗങ്ങളാണ് അവതരിപ്പിക്കുന്നത്. മൂസ(അ), ഫിർഔൻ, ഹാമാൻ, ഖാറൂൻ എന്നിവരുടെ ചരിത്ര ഭാഗങ്ങൾ അടങ്ങുന്നതിനാലാണ് സൂറത്തുൽ ഖസ്വസ്വ് എന്ന് നാമകരണം ചെയ്തിരിക്കുന്നത്.
25ആം സൂക്തത്തിലെ وَقَصَّ عَلَيْهِ ٱلْقَصَصَ എന്ന വാക്യത്തിൽ നിന്ന് സ്വീകരിക്കപ്പെട്ടതാണ് അധ്യായ നാമം. സംഭവങ്ങളുടെ ക്രമപ്രകാരമുള്ള വിവരണം എന്നാണ് ഭാഷാർത്ഥം. ഒരു കാരണവശാലും ഇത് അവരുടെ പൂർണ്ണ കഥയല്ല എന്ന് നാം അടിവരയിടേണ്ടതുണ്ട്. കഥ പൂർണമാകണമെങ്കിൽ (ചരിത്രം) വിശുദ്ധ ഖുർആൻ മുഴുവനായും അദ്ധ്യായങ്ങളിലൂടെ നമ്മൾ പഠിക്കേണ്ടതായുണ്ട്. കാരണം, ഖുർആൻ ഒരു കഥാപുസ്തകം അല്ല.
ഈ അധ്യായത്തിൽ മൂസാ നബി (അ) ന്റെയും ഫറോവയുടെ യും ഏതാനും ചില സംഭവങ്ങൾ മറ്റു അദ്ധ്യായങ്ങളെക്കാൾ സമൃദ്ധമായി പറയുന്നു. ഖിസ്സകൾ ആണ് പറയുന്നത്,പക്ഷേ ഖുർആൻ പറയുന്ന കഥ എന്നത് കേവലം കഥകളല്ല മറിച്ച് അടിസ്ഥാനമുള്ള പച്ച യാഥാർഥ്യങ്ങളായ ചരിത്രസത്യങ്ങളാണ്.
ഈ അധ്യായം തുടങ്ങുന്നത് വ്യക്തമായ സ്പഷ്ടമായ കിതാബിന്റെ ,വിശുദ്ധ ഖുർആനിന്റെ വചനങ്ങൾ ആണിത് എന്ന ആമുഖത്തോടെയാണ്. സുവ്യക്തമായ ഗ്രന്ഥത്തിന്റെ വചനങ്ങളാണ് ഈ അദ്ധ്യായം പറയുന്നത് എന്ന ആമുഖമാണ്.
ഖുർആൻ വിവരിക്കുന്നത് ഇപ്രകാരമാണ്... മൂസാനബിയുടെ ജനനത്തോടെ മാതാവിനോട് അള്ളാഹു നൈൽ നദിയിൽ മകനെ പെട്ടിയിലാക്കി ഒഴുക്കി വിടാൻ പറയുകയും , മാതാവ് ഒഴുക്കി വിടുകയും, കുഞ്ഞ് ഫിർഔനിന്റെ ഭാര്യയുടെ കരങ്ങളിൽ എത്തുകയും, അവർ ആ കുഞ്ഞിനെ പരിപാലിക്കാൻ ഉദ്ദേശിക്കുകയും ചെയ്തു. ശേഷം അവരുടെ പക്കൽ വെച്ച് തന്നെ വളർന്നു വലുതാകുകയും, യുവത്വത്തിലേക്ക് കടക്കുകയും ചെയ്തു. യുവാവായ മൂസാനബിക്ക് വിജ്ഞാനവും പക്വതയും അല്ലാഹു നൽകി.ശേഷം അവിടെ ഉണ്ടായ ഒരു സംഘർഷത്തിൽ ഒരു വ്യക്തിയെ മൂസാനബി അടിക്കാൻ ഇടയാവുകയും അയാൾ വീഴുകയും ചെയ്തു. ആ സമയം മൂസാനബിക്കെതിരെ നാട്ടുകാർ തിരിഞ്ഞു എന്ന വാർത്തയറിഞ്ഞ് മൂസാനബി അവിടെ നിന്ന് പാലായനം ചെയ്യുകയും ചെയ്തു. പോകുന്നതിനിടെ ഒരു പ്രദേശത്തെ കിണറിനരികിൽ എത്തുകയും ആടുകൾക്കു വെള്ളം നൽകുന്ന രണ്ടു സ്ത്രീകളെ കാണാൻ ഇടയായി.അവരോടൊപ്പം അവരുടെ പിതാവിങ്കൽ പോവുകയും ചെയ്തു.പിതാവിൽ നിന്ന് കിട്ടിയ നിർദ്ദേശം എട്ട് വർഷമോ പത്ത് വർഷമോ ആടുകളെ മേച്ചാൽ ഒരു മകളെ വിവാഹം കഴിക്കാം എന്നതായിരുന്നു , അത് മൂസ നബി (അ) അംഗീകരിക്കുകയും പത്ത് വർഷം അവിടെ ജീവിക്കുകയും ചെയ്തു. ശേഷം തിരികെ നാട്ടിലേക്ക് മടങ്ങും വഴി തൂർ പർവ്വതത്തിൽ വെച്ച് അപരിചിതമായ ഒരു അശരീരി കേൾക്കുകയും അല്ലാഹുവിന്റെ പ്രകാശമാണെന്ന് തിരിച്ചറിയുകയും ചെയ്തു. അവിടെവെച്ച് മുസാ നബിക്ക് അല്ലാഹു രണ്ടു മുഅ്ജിസത്ത് നൽകി.
1-വടി പാമ്പ് ആകുന്നതും
2-കൈകൾ പ്രകാശിക്കുന്നതും. അവിടെവെച്ച് ഫിർഔനിന്റെ ജനതയെ ഇസ്ലാമിലേക്കുള്ള പ്രബോധനം നടത്താൻ അള്ളാഹു ആവശ്യപ്പെട്ടു,ആ സാഹചര്യത്തിൽ സഹോദരൻ ഹാറൂൻ (അ)നെ സഹായിയായി ലഭിക്കണമെന്ന് അള്ളാഹുവിനോട് ആവശ്യപ്പെടുകയും ചെയ്തു. അള്ളാഹു ആ അഭ്യർത്ഥന സ്വീകരിച്ചു.അങ്ങനെ അവർ രണ്ടുപേരും ഫിർഔനിന്റെ നാട്ടിലെത്തി പ്രബോധനം നടത്തിയെങ്കിലും ഫിർഔൻ പ്രതികരിച്ചത് ഇങ്ങനെയായിരുന്നു: ഞാനൊരു ദൈവമായിരിക്കെ മറ്റൊരാളെ ഞാൻ ആരാധിക്കുകയോ എന്ന് പറഞ്ഞു ധിക്കരിച്ചു. ഇത്തരത്തിലുള്ള ഗർവ് നടിക്കലും ഇസ്ലാമിനെതിരെയുള്ള വാക്കുകളും പ്രവർത്തികളും കാരണം അല്ലാഹു അവരെ ചെങ്കടലിൽ മുക്കിക്കളയുകയും അങ്ങനെ അവരെ നശിപ്പിക്കുകയും ചെയ്തു.മാത്രമല്ല ഖാറൂൻ മൂസാനബിയുടെ ജനതയിൽ പെട്ടവനായിരുന്നു. തന്റെ ജനതയുടെ മേൽ അധികാരം കാണിച്ചു.അങ്ങനെയിരിക്കെ അവന്റെ ജനങ്ങൾ അവനോട് പറഞ്ഞു :നീ പുളകം കൊള്ളേണ്ട, നിശ്ചയമായും പുളകം കൊള്ളുന്നവരെ അല്ലാഹു ഇഷ്ടപ്പെടുകയില്ല. അല്ലാഹു നിനക്കു നല്‍കിയിട്ടുള്ളതില്‍ നീ പരലോക ഗുണത്തെ തേടിക്കൊള്ളുക, ഇഹത്തില്‍ നിന്നുമുള്ള നിന്‍റെ പങ്ക് നീ വിസ്മരിക്കുകയുംവേണ്ടാ! നിനക്ക് അല്ലാഹു നന്മ ചെയ്തുതന്ന പ്രകാരം നീയും നന്മ ചെയ്യുക; നീ നാട്ടില്‍ കുഴപ്പത്തിനു മുതിരരുത്. നിശ്ചയമായും, കുഴപ്പമു ണ്ടാക്കുന്നവരെ അല്ലാഹു ഇഷ്ടപ്പെടുകയില്ല.എന്നാൽ ഖാറൂൻ പറഞ്ഞു: "എന്‍റെ അടുക്കല്‍ അറിവുള്ളതിന്‍റെ പേരില്‍ തന്നെയാണ് എനിക്കിതു നല്‍കപ്പെട്ടിരിക്കുന്നത്". അങ്ങനെ വിഡ്ഢികളായ ജനങ്ങൾ അവന് ലഭിച്ച സൗഭാഗ്യത്തെ കുറിച്ച് പുകഴ്ത്തിയപ്പോൾ വിശ്വാസികളായ സമൂഹം അവരോട് പറഞ്ഞു തീർച്ചയായും അത് പരീക്ഷണവും, വിശ്വസിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന സഹന ശീലർക്കല്ലാതെ അല്ലാഹു പ്രതിഫലം നൽകില്ല. അങ്ങനെ, അവനെയും അവന്‍റെ ഭവനത്തെയും അള്ളാഹു ഭൂമിയില്‍ ആഴ്ത്തിക്കളഞ്ഞു. അപ്പോള്‍, അല്ലാഹുവിനെക്കൂടാതെ അവനെ സഹായിക്കുന്ന ഒരു കക്ഷിയും ഉണ്ടായില്ല; അവന്‍ സ്വയം രക്ഷാനടപടിയെടുക്കുന്നവരില്‍പെട്ടവനുമായില്ല!!!
നബി ( സ ) യുടെ ദൗത്യത്തിനെതിരെ ഉന്നീതമായ സന്ദേഹങ്ങളുടേയും വിമർശനങ്ങളുടേയും പ്രതിരോധവും സത്യവിശ്വാസം സ്വീകരിക്കാതിരിക്കാൻ മുന്നോട്ടുവച്ചിരുന്നു ഒഴികഴിവുകളുടെ ഖണ്ഡനത്തെ കുറിച്ചും ഈ സൂറത്തിൽ പരാമർശിക്കുന്നു.
إِنَّ ٱلَّذِى فَرَضَ عَلَيْكَ ٱلْقُرْءَانَ لَرَآدُّكَ إِلَىٰ مَعَادٍۢ ۚ قُل رَّبِّىٓ أَعْلَمُ مَن جَآءَ بِٱلْهُدَىٰ وَمَنْ هُوَ فِى ضَلَـٰلٍۢ مُّبِينٍ.
എന്ന 85 ആം സൂക്തത്തിലൂടെ 'സന്മാർഗവുമായി വന്നവനാരെന്നും ദുർമാർഗത്തിലകപ്പെട്ടവനാരെന്നും എന്റെ റബ്ബ് നന്നായി അറിയുന്നുണ്ട്' എന്ന് പറയാൻ അള്ളാഹു റസൂൽ(സ)യോട് അരുളുന്നതായി കാണാം."സത്യനിഷേധികളുടെ സഹായിയാകരുത് . ദൈവിക സൂക്തങ്ങൾ അവതരിച്ചു കിട്ടിയ ശേഷം,ഒരിക്കലും സത്യനിഷേധികൾ അതിൽ നിന്ന് നിന്നെ തടഞ്ഞുവെക്കാൻ ഇടയായിക്കൂടാ."എന്ന് നബി (സ) യോട് ഊന്നിപ്പറഞ്ഞുകൊണ്ടാണ് അള്ളാഹു ഈ അധ്യായം അവസാനിപ്പിക്കുന്നത്.
Fathima Sa'ada Beevi
Shahima Sharin
SUBULU RASHAD WOMEN'S COLLEGE
IRINGATTIRI
1 Comments
👍👍
ReplyDelete