ബദ്ർ :സത്യം അസത്യത്തിനു മേൽ വിജയം നേടിയ ദിനം
ഇസ്ലാമിക ചരിത്രത്തിലെ സുപ്രധാന നാഴികക്കല്ലാണ് ഹിജ്റ രണ്ട് റമദാൻ 17 ന് ബദ്റിൽ വെച്ച് വിശ്വാസികളും അവിശ്വാസികളും തമ്മിൽ നടന്ന പോരാട്ടം. ഒരു പതിറ്റാണ്ടിലേറെ കാലം നീണ്ടു നിന്ന പീഡനത്തിനൊടുവിൽ മദീനയിലേക്ക് പലായനം ചെയ്തിട്ടും ശത്രുക്കളുടെ അക്രമങ്ങൾ തുടർന്നതോടെയാണ് ഗത്യന്തരമില്ലാതെ ബദ്ർ ഒരു സായുധ സമരത്തിന് സാക്ഷിയാവുന്നത്. എല്ലാവർഷവും റമദാൻ 17 ബദർ ദിനമായി അചരിക്കുന്നു. ചരിത്രത്തിൽ തുല്യതയില്ലാത്തവിധം ധർമ്മവും, അധർമ്മവും, നീതിയും, അനീതിയും തമ്മിലുണ്ടായ പോരാട്ടമായിരുന്നു ബദർയുദ്ധം.ഇസ്ലാമിക ചരിത്രത്തിലെ പ്രഥമയുദ്ധം എന്ന നിലയിലും ബദർ അറിയപ്പെടുന്നു. മനുഷ്യനു വേണ്ടി മലക്കുകൾ കൂട്ടായി മണ്ണിലിറങ്ങിയ ദിനം.
ആത്മ സമർപ്പണം കൊണ്ട് അധർമ്മങ്ങളെ അതിജയിച്ചവരുടെ ചരിത്രമാണ് ബദ്ർ. ആയിരത്തോളം വരുന്ന സർവ്വായുധ സജ്ജരായ ശത്രുകൾക്കെതിരേ വെറും മുന്നൂറ്റി പതിമൂന്ന് പോരാളികൾ വിജയം നേടിയത് ആയുധ ബലം കൊണ്ടോ യുദ്ധനൈപുണ്യം കൊണ്ടോ അല്ല, മറിച്ച് സത്യമാർഗത്തിൽ ജീവൻ ബലിയർപ്പിക്കാനുള്ള സന്നദ്ധതയാണ് ബദറിലെ മുസ്ലിംകൾക്ക് വിജയം നേടിക്കൊടുത്തത്.
അതുന്നെയാണ് ബദർ എക്കാലത്തും നൽകുന്ന സന്ദേശം. ബദർ യുദ്ധം നടന്ന തൊട്ടുമുമ്പത്തെ ശഅബാൻ മാസത്തിലാണ് റമദാൻ നോമ്പ് നിർബന്ധമാക്കപ്പെട്ടത്. ബദ്രീങ്ങളെ ആദരിക്കപ്പെട്ടത് പോലെ അവരുടെ നാമങ്ങളും ആദരിക്കപ്പെട്ടതാണ്. ആത്മീയ വഴിയിൽ വിശ്വാസി ഹൃദയങ്ങളുടെ അഭയമാണ് ബദ്രീങ്ങൾ. ബലം കൊണ്ടായിരുന്നില്ല ബദ്രീങ്ങൾ മക്കാ മുശിരിക്കുകളെ പരാജയപ്പെടുത്തിയത്, മറിച്ച് അജഞ്ചലമായ വിശ്വാസത്തിന്റെ കരുത്തു കൊണ്ടായിരുന്നു. യുദ്ധഫലത്തിന് മുസ്ലിം പക്ഷത്തെ മുന്നൂറ്റി പതിമൂന്ന് പേർക്ക് സഞ്ചരിക്കാൻ ആകെയുണ്ടായിരുന്നത് എഴുപത് ഒട്ടകങ്ങളും അഞ്ചു കുതിരകളും മാത്രം. ആയിരത്തോളം ആയുധങ്ങളും ശത്രുവിന്റെ അംഗബലമോ ....!. പക്ഷേ, തങ്ങളുടെ ഭൗതികവും ആത്മീയവുമായ മികവിനെ കാര്യക്ഷമമായി ഉപയോഗപ്പെടുത്തുന്നതിൽ അവർ ശരിക്കും വിജയിച്ചു എന്നു വേണം പറയാൻ.അധർമ്മത്തിന്റെ മുഴുവൻ പ്രതിനിഥാനങ്ങളും അങ്ങനെ ആ ആത്മ ധൈര്യത്തിന് മുമ്പിൽ അടിയറവ് പറഞ്ഞു. ഭൗതിക സംവിധാനങ്ങളുടെയും ഭൂരിപക്ഷ രാഷ്ട്രത്തിന്റെയും മുമ്പിൽ പണയപ്പെടുത്താനുള്ളതല്ല വിശ്വാസം.
അധർമ്മം കൊടും കാറ്റ് കണക്കേ ശക്തി പ്രാപിച്ചാലും സത്യ മതത്തിന്റെ വിളക്ക് വെളിച്ചം അണയാതെ സൂക്ഷിക്കണം. ഉദാത്തമായ അത്തരം മൂല്യങ്ങളുയർത്തിപ്പിടിച്ച് ഏത് പ്രതിക്കൂല സഹചര്യത്തിലും ദീനി താല്പര്യങ്ങൾ ഉയർത്തിപ്പിടിക്കാനുള്ള ആർജവമാണ് വിശ്വസികൾക്ക് ബദർ സമ്മാനിച്ചത്.
സ്വാഹാബികളിൽ ഏറ്റവും
ഉത്കൃഷ്ടരാണ് ബദരീങ്ങൾ.
ﻋَﻦ ﺭَاﻓﻊ ﺑﻦ ﺧﺪﻳﺞ ﻗَﺎﻝَ: ﻗَﺎﻝَ ﺟِﺒْﺮِﻳﻞ ﻟﺮَﺳُﻮﻝ اﻟﻠﻪ ﺻﻠﻰ اﻟﻠﻪ ﻋَﻠَﻴْﻪِ ﻭَﺳﻠﻢ: ﻣَﺎ ﺗَﻌﺪﻭﻥَ ﻣﻦ ﺷﻬﺪ ﺑَﺪْﺭًا ﻓِﻴﻜُﻢ ﻗَﺎﻝَ: ﺧﻴﺎﺭﻧﺎ ﻗَﺎﻝَ: ﻭَﻛَﺬَﻟِﻚَ ﻧﻌﺪ ﻣﻦ ﺷﻬﺪ ﺑَﺪْﺭًا ﻣﻦ اﻟْﻤَﻼَﺋِﻜَﺔ ﻓِﻴﻨَﺎ
(الدر المنثور :2/307 )
ഒരിക്കൽ നബിﷺയോട് ജിബ്രീൽ (അ) ചോദിച്ചു : നിങ്ങളുടെ കൂട്ടത്തിൽ നിന്ന് ബദറിൽ പങ്കെടുത്തവരെ നിങ്ങൾ എങ്ങനെയാണ് കണക്കാക്കുന്നത്..?
മറുപടി: അവർ ഞങ്ങളിൽ ഏറ്റവും ഉത്തമരാണ്. അപ്പോൾ ജിബ്രീൽ (അ) പറഞ്ഞു : മലക്കുകളുടെ കൂട്ടത്തിൽ നിന്ന് ബദറിൽ പങ്കെടുത്തവരേയും ഞങ്ങൾ അങ്ങനെയാണ് കണക്കാക്കുന്നത്...
(അദ്ദുർറുൽ മൻസൂർ : 2/307) ബദ്റിൽ പങ്കെടുത്ത ഒരാളും നരകാഗ്നിന്ധിനിക്കിരയാകില്ലെന്ന പ്രവാചകവചനവും ഇതോട് കൂടെ ചേർത്തു വായിക്കാം. ബദർ സ്മരണ സ്വഹാബികൾ വിശുദ്ധ കർമ്മമായാണ് കണ്ടിരുന്നത്.
ബദർ ദിനത്തിൽ വിശ്വാസത്തിന് മൂർച്ച കൂട്ടാനും എത്ര വലിയവനേയും ആ വിശ്വാസത്തിന്റെ പിൻബലത്തിൽ ആത്മധൈര്യത്തോടെ നേരിടാനും നമുക്ക് ആവണം. അപ്പോഴേ ബദറിന്റെ ഓർമകൾ ധന്യമാവൂ...
അള്ളാഹു തആല ബദരീങ്ങളോടൊപ്പം നമ്മളെയും സ്വർഗത്തിൽ ഒരുമിച്ച് കൂട്ടട്ടെ..
امين يا رب العالمين
Shefin Harshida & Selva Shirin
MIM WOMEN'S ISLAMIC & ARTS COLLEGE

2 Comments
🥰
ReplyDeleteامين يارب العالمين
ReplyDelete