സൂറത്ത് ത്വാരിഖ്:അജ്ഞരുടെ അകക്കണ്ണ് തുറക്കുമ്പോൾ



പരിശുദ്ധ ഖുർആനിലെ 86-മത് അധ്യായമാണ് സൂറത്തു ത്വാരിഖ്.17 സൂക്തങ്ങളടങ്ങിയ ഈ സൂറത്ത് മക്കയിലാണ് അവതരിച്ചത്.الطارق  എന്ന വാക്ക് ഈ സൂറത്തിൽ പ്രയോഗിച്ചിരിക്കുന്നതിനാൽ ഈ അധ്യായത്തിന് "ഥാരിക്" എന്ന പേര് വന്നു. രാത്രിയിൽ പ്രത്യക്ഷപ്പെടുന്നത് എന്നാണ് "ഥാരിക്"  എന്ന പദത്തിനർത്ഥം.

              പ്രപഞ്ചനാഥനായ അല്ലാഹു ആകാശത്തെ കൊണ്ടും അതിൽ സ്ഥാപിച്ചിരിക്കുന്ന ശോഭയുള്ള നക്ഷത്രങ്ങളെ കൊണ്ടും സത്യം ചെയ്യുന്നതാണ് സൂറത്തിന്റെ ആരംഭത്തിൽ പരാമർശിച്ചിട്ടുള്ളത്. തുടർന്ന് എന്താണ് ഥാരിക് എന്ന് പറയുകയും ചെയ്യുന്നു. രാത്രിയിൽ വരുന്നത്  എന്ന അർത്ഥത്തിൽ  നക്ഷത്രങ്ങളെയാണ് ഥാരിക് എന്ന് വിളിച്ചിരിക്കുന്നത്.കാരണം അത് രാത്രിയിൽ മാത്രമേ കാണുകയുള്ളൂ.പകലിൽ അത് അപ്രത്യക്ഷമാകുന്നു . 

                          النَّجْمُ الثَّاقِبُ.(3)

     എന്നാണ് الطارق നെ അല്ലാഹു വിശേഷിപ്പിച്ചത്. അല്ലാഹുവിന്റെ ഈ വചനത്തെ ഇബ്നു അബ്ബാസ് പ്രകാശമാണ് എന്ന് സൂചിപ്പിച്ചു.അൽ സുദ്ധി ഇതിനെ പിശാചുകളുടെ മേൽ അയക്കപെട്ടാൽ അവരെ  തുളയ്ക്കുമെന്നും പറഞ്ഞിട്ടുണ്ട്.

         

                എല്ലാ ആത്മാവും അല്ലാഹുവിൽ നിന്നുള്ളതാണ്.കീടങ്ങളിൽ നിന്നും അതിനെ സംരക്ഷിക്കുന്ന ഒരു നോട്ടക്കാരൻ ഉണ്ടതിന്. എന്നാൽ ഏതു വസ്തുവിൽ നിന്നാണ് താൻ സൃഷ്ട്ടിക്കപ്പെട്ടിരിക്കുന്നത് എന്ന് മനുഷ്യൻ ചിന്തിച്ചു നോക്കട്ടെ എന്ന് അല്ലാഹു നമ്മോട് പറയുന്നു. അവൻ സൃഷ്ടിക്കപ്പെട്ട അവന്റെ ഉത്ഭവത്തിന്റെ ഹീനതയെ കുറിച്ചുള്ള  ഒരു മുന്നറിയിപ്പാണിത്.ഒപ്പം തിരിച്ചുവരവിനെ അംഗീകരിക്കുന്നതിനുള്ള വഴികാട്ടിയുമാണ്.കാരണം വേറൊരാൾക്കും ആരംഭിക്കാൻ കഴിയാത്തതാണിത്.അവൻ പറഞ്ഞതുപോലെ ആദ്യത്തേതിനെ ആവർത്തിക്കാൻ കഴിവുള്ളവനുമായ ഒരുവൻ പ്രപഞ്ചനാഥനായ അല്ലാഹു മാത്രമാണ്.

                

                خُلِقَ مِن مَّاء دَافِقٍ (6)

                يَخْرُجُ مِن بَيْنِ الصُّلْبِ وَالتَّرَائِبِ (7)


തെറിച്ചു വീഴുന്ന ഒരു വെള്ളത്തിൽ നിന്നാണ് മനുഷ്യനെ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. മുതുകെല്ലിനും  നെഞ്ചു കൾക്കിടയിൽ നിന്നുമാണത് പുറത്തു വരുന്നത്. അതായത് പുരുഷനിൽ നിന്നും സ്ത്രീയിൽ നിന്നും ബീജം ഒരു പ്രവാഹമായി പുറത്തുവരുന്നു.സർവ്വശക്തനായ അല്ലാഹുവിന്റെ അനുവാദത്താൽ അവരിൽ നിന്നും ഒരു കുട്ടി ജനിക്കുന്നു.


                إِنَّهُ عَلَى رَجْعِهِ لَقَادِرٌ(8)

                ഇങ്ങനെയൊക്കെ മനുഷ്യനെ സൃഷ്ടിച്ച റബ്ബിന്, മരിച്ചതിനുശേഷം മനുഷ്യനെ പുനർജ്ജീവിപ്പിക്കാൻ ശക്തിയുണ്ട് എന്നാണ് ഈ ആയത്തിൽ പ്രതിപാദിക്കുന്നത്. അതായത് ഈ സൃഷ്ടിച്ച മനുഷ്യനെ വീണ്ടും പഴയ സ്ഥിതിയിലേക്ക് ആക്കുകയും മരിച്ചതിനുശേഷം പുനർജനിപ്പിച്ചു പരലോകത്തേക്ക് അയക്കുകയും ചെയ്യുന്നു.കാരണം ആരംഭിക്കാൻ കഴിയുന്നവന് ആവർത്തിക്കാൻ കഴിയുമെന്നാണ് ഈ ആയത്തിൽ  നമുക്ക് കാണാൻ കഴിയുന്നത്. ഇതുപോലെ ഖുർആനിൽ പല സ്ഥലങ്ങളിലും ഈ വചനത്തെ തെളിവായി പരാമർശിച്ചിട്ടുണ്ട് .

                തുടർന്ന് മഴ വർഷിക്കുന്നതായ ആകാശത്തെ കൊണ്ടും സസ്യലതാദികൾ മുളപ്പിക്കുന്ന ഭൂമിയെക്കുറിച്ചും  സർവ്വശക്തൻ  സത്യം ചെയ്യുന്നു . ആകാശത്തിൽ നിന്ന് മഴപെയ്തു കൊണ്ട് ഭൂമിയിലെ സസ്യലതാദികളിൽ നിന്നും മുളച്ചു വരുന്നതായ അള്ളാഹു അതിന്റെ സൃഷ്ടിപ്പിനെക്കുറിച്ച്  സത്യം ചെയ്യുന്നതാണ് ഇവിടെ കാണുന്നത്.

 ഇതൊരു നിർണായക പദം ആണെന്നും ഇതൊരു തമാശയല്ല എന്നും അല്ലാഹു വെളിപ്പെടുത്തുന്നു ,അതായത് ഇത് വളരെ വാസ്തവമാണെന്ന യാഥാർഥ്യം.


                        ഈ അധ്യായത്തിന്റെ അവസാനത്തോടടുക്കുമ്പോൾ  ഖുർആനിനോട് വിയോജിക്കുന്നതായ സത്യനിഷേധികൾ  അവരുടെ തന്ത്രങ്ങൾ പ്രയോഗിക്കുന്നു .അവർ ഖുർആനിനെതിരെ നിൽക്കാൻ വേണ്ടി ആളുകളെ ക്ഷണിക്കുകയും  ഗൂഢാലോചന നടത്തുകയും ചെയ്യുന്നു. അവരുടെ  ഈ തന്ത്രങ്ങൾക്കെതിരെ അല്ലാഹു വലിയൊരു തന്ത്രം പ്രയോഗിക്കുന്നു. ഇസ്ലാമിന്റെ മുന്നേറ്റം തടുത്ത് നിർത്താൻ ശത്രുക്കൾ പല കുതന്ത്രങ്ങളും പ്രയോഗിക്കുന്നുണ്ട്, അവയെ അല്ലാഹു പരാജയപ്പെടുത്തുകയും കഠിനശിക്ഷ നൽകുകയും ചെയ്യും.

 അതുവരെ കാത്തിരിക്കാൻ അള്ളാഹു ഉപദേശിച്ചിരിക്കുന്നതുമാണ്  ഈ സൂറത്തിന്റെ അവസാനത്തിൽ പ്രതിപാദിച്ചിട്ടുള്ളത്.

ചിന്തിക്കുന്നവർക്ക് ചിന്തയുണർത്താൻ സൃഷ്ടാവിന്റെ ഒരു വചനം മതി എന്നത് ശ്രദ്ധേയമാണ്. അള്ളാഹു ഖുർആൻ കൊണ്ട് മനസ്സ് തുറക്കുന്നവരിൽ നമ്മെയും ഉൾപെടുത്തട്ടെ.. ആമീൻ


Hajirath Mubeena & Ayishath Hisana

Beevi Khadeeja college, Ballakadappuram