സൂറത്തുൽ മുൽക്:ആധിപത്യമുള്ളവന്റെ വെളിപ്പെടുത്തലുകൾ
വിശുദ്ധ ഖുർആനിലെ അറുപത്തിഏഴാമത്തെ അധ്യായമായ "സൂറത്തുൽ മുൽക് "ഹിജ്റക്ക് മുമ്പ് അവതരിച്ചതാണ്. മുപ്പതു സൂക്തങ്ങളടങ്ങിയ ഈ സൂറത്തിലെ ആദ്യ വചനത്തിലെ 'മുൽക്' എന്ന പരാമർശത്തിൽ നിന്നാണ് ഈ പേര് ലഭിച്ചത്. ഖബ്റിലെ ശിക്ഷ ലഘുകരിക്കുന്നതിന് സൂറത്തുൽ മുൽക് സഹായകമാകുമെന്ന് ഇബ്നുഅബ്ബാസ് رضی الله عنهവിൽനിന്നുള്ള ഹദീസിൽ കാണാം.
ഇബ്നു അബ്ബാസ് رضی الله عنهപറയുന്നു :സ്വാഹാബികളിൽപെട്ട ഒരു സ്വഹാബി യാത്ര കഴിഞ്ഞ് ടെന്റ് കെട്ടിയത് ഒരു ഖബ്റിന്റെ മുകളിലായിരുന്നു. അത് ഒരു ഖബറാണ് എന്ന് അദ്ദേഹത്തിന് അറിയില്ല. ആ ഖബ്റിൽ നിന്ന് സൂറത്തുൽ മുൽക് മുഴുവനായി പാരായണം ചെയ്യുന്നുണ്ടായിരുന്നു. അയാൾ അത്ഭുതപ്പെട്ടു. രാവിലെ ആയപ്പോൾ നബിയുടെ അടുത്ത് അവർ പോയി ഇപ്രകാരം പറഞ്ഞു :അല്ലാഹുവിന്റെ റസൂലെصلی الله علیه سلم,ഞാൻ ഒരു ഖബർ എന്ന് മനസ്സിലാകാതെ അതിന്റെ മുകളിൽ ട്വന്റ് കെട്ടി. അങ്ങനെയിരിക്കെ അതിന്റെ അകത്തുള്ള മനുഷ്യൻ സൂറത്തുൽ മുൽക് അവസാനിക്കുന്നത് വരെ പാരായണം ചെയ്തു. നബിصلی الله علیه سلم തങ്ങൾ പറഞ്ഞു :ഈസൂറത്ത് മാനി'അ (തടയുന്നത് )യാണ്. അള്ളാഹുവിന്റെ ശിക്ഷയിൽ നിന്ന് തടയുന്നത്, ഈ സൂറത്ത് മുൻജിഅ (രക്ഷപ്പെടുത്തുന്നത് )യാണ്. ഖബ്റിന്റെ ശിക്ഷയിൽ നിന്ന് രക്ഷപ്പെടുത്തുന്നത്.
മറ്റൊരു ഹദീസിൽ കാണാം ജാബിർ رضی الله عنه പറയുന്നു : സൂറത്തുൽ الم سجدۃ,تبارك الذی بیده الملك ഓതാതെ നബി صلی الله علیه سلم ഉറങ്ങാറില്ല. ഇതിലൂടെ തന്നെ സൂറത്തിന്റെ മഹത്വരം ഏറെയാണെന്ന് മനസിലാക്കാം.
പതിവായി പാരായണം ചെയ്യേണ്ട സൂറത്തുകളുടെ കൂട്ടത്തിൽ എടുത്തു പറഞ്ഞതായ ഒരു അധ്യയമായി സൂറത്തുൽ മുൽകിനെ കാണാം.
"തബാറക,"അഥവാ "അനുഗ്രഹപൂർണനായിരിക്കുന്നു" എന്നെ ഉൽകൃഷ്ടമായ വാക്ക് കൊണ്ട് തുടങ്ങി എങ്ങനെയുള്ളവൻ? എന്ന് ചോദ്യകർത്താക്കൾ ചോദ്യം ഉന്നയിക്കുന്നതിന്ന് മുൻപേ ആധിപത്യം അധീനതയിലുള്ളവനും എല്ലാ കാര്യത്തിനും കഴിവുള്ളവനുമായ എന്ന് വെളിപ്പെടുത്തലുമായാണ് ആദ്യ സൂക്തം അവസാനിക്കുന്നത്. തുടർന്ന് വരുന്ന സൂക്തങ്ങളിൽ അള്ളാഹു ആധിപത്യം ചെലുത്തുന്നതായ സർവ്വതിനെയും ഓരോന്നായി മനസ്സിലാക്കിപ്പിക്കുകയാണ്. ശേഷം അടിമകളോട് അതിനെ വീക്ഷിക്കുവാനും വിശ്വാസം വരുന്നില്ലെങ്കിൽ വീണ്ടും ആവർത്തിച്ച് വീക്ഷിക്കുവാനും പറയുന്നു. അങ്ങനെ വീക്ഷിച്ചതിന് ശേഷം അല്ലാഹുവിനെ
അവിശ്വസിച്ചവർക്ക് നരകവും, അവനെ ഭയപ്പെട്ട് ജീവിക്കുന്ന വിശ്വാസികൾക്ക് മഹത്തരമായ പ്രതിഫലവും ആഹ്വാനം ചെയ്യുകയാണ്.
പതിമൂന്ന്, പതിനാല് സൂക്തങ്ങൾ മുശ് രിക്കുകൾ സ്വകാര്യമായി നബി صلی الله علیه سلمയെ പരിഹസിക്കുകയും ജിബ്‌രീൽ علیه سلامഇക്കാര്യം നബി صلی الله علیه سلمയെ അറിയിക്കുകയും ചെയ്തിരുന്നത് മുശ് രിക്കുകൾ അറിഞ്ഞു. അതിനു ശേഷം അവർ പരസ്പരം പറയാൻ തുടങ്ങി :'ശ്! പതുക്കെ മുഹമ്മദ് ന്റെ റബ്ബ് കേൾക്കും '. എന്ന രഹസ്യ സംഭക്ഷണത്തിനുള്ള മറുപടിയായിട്ടാണ് ഉദ്ധരിക്കപ്പെട്ടത്.പതിനഞ്ചു മുതൽ അദ്യായം അവസാനിക്കുന്നത് വരെ മനുഷ്യ ബുദ്ധിയെ ഉണർത്തും വിധം ഓരോ ചോദ്യങ്ങൾ ചോദിച്ചാണ് ഓരോ സൂക്തങ്ങളും അവസാനിക്കുന്നത്. അവസാനത്തെ ചോദ്യമായ "നിങ്ങളുടെ നീരുറവകൾ വറ്റിപ്പോയാൽ ആരാണ് നിങ്ങൾക്ക് സുഖദമായ നീരുറവകൾ ഒഴുക്കി തരുക?" എന്നതിന് "والله رب العالمین" എന്നുത്തരം പറഞ്ഞു കൊണ്ടാണ് സൂക്തം അവസാനിപ്പിക്കേണ്ടത്.
സൂറത്തുൽ മുൽക് മനഃപാഠമാക്കുന്നതിനെ കുറിച്ചും അത് മറ്റുള്ളവർക്ക് പഠിപ്പിച്ചു കൊടുക്കുന്നതിനെ കുറിച്ചും ധാരാളം ശ്രേഷ്ടതകൾ കാണാം. ഇമാം സ'ലബ رضی الله عنهറിപ്പോർട്ട് ചെയ്തു :നബി صلی الله علیه سلمപറയുന്നു :സൂറത്തുൽ മുൽക് എല്ലാ വിശ്വാസിയായ മനുഷ്യന്റെയും ഖൽബിനുള്ളിൽ ഉണ്ടാകണമേ എന്നു ഞാൻ ആഗ്രഹിക്കുന്നു.എല്ലാവരും മനഃപാഠമാക്കണം എന്നതാണ് ഇതിന്റെ ഉദ്ദേശം. ഇക്-രിമ رضی الله عنهറിപ്പോർട്ട് ചെയ്തു :ഇബ്നു അബ്ബാസ് رضی الله عنهഒരാളോട് പറഞ്ഞു : "നിനക്ക് ഏറ്റവും കൂടുതൽ സന്തോഷം തരുന്നത് പഠിപ്പിച്ചു തരട്ടയോ? "അദ്ദേഹം പറഞ്ഞു :"അതെ, എനിക്ക് പഠിപ്പിച്ചു തരൂ." നീ تبارك الذی بیده الملكഎന്ന സൂറത്ത് ഓതുകയും നിന്റെ വീട്ടുകാർക്ക് അത് പഠിപ്പിച്ചു കൊടുക്കുകയും നിന്റെ എല്ലാ മക്കൾക്കും പഠിപ്പിച്ചു കൊടുക്കുകയും നിന്റെ വീട്ടിലുള്ള കുട്ടികൾക്ക് പഠിപ്പിച്ചു കൊടുക്കുകയും നിന്റെ അയൽവാസികൾക്കും ആ സൂറത്ത് പഠിപ്പിച്ചു കൊടുക്കുക കാരണം അത് രക്ഷപ്പെടുത്തും.അത് നാളെ ആഹിറത്തിൽ തർക്കിച്ചു ജയിക്കുന്നതാണ്.
അള്ളാഹു നമ്മുക്കേവർക്കും സൂറത്തുൽ മുൽക് പാരായണം ചെയ്യുവാനും നാളെ ഖബ്റിൽ ഒരു രക്ഷകനായി അത് കൂടെ നിൽക്കുവാനും അല്ലാഹുവിന്റെ മഹ്ള് ഫള്ല് കൊണ്ട് തൗഫീഖ് നൽകട്ടെ.. ആമീൻ

0 Comments