സുറത്തുശ്ശംസ്:ആത്മശുദ്ധീകരണം വിജയമത്രെ
വിശുദ്ധ ഖുർആനിന്റെ
തൊന്നൂറ്റി ഒന്നാം അധ്യായമായ സൂറത്ത് ശംസ്സ് അവതീർണമായത് വിശുദ്ധ മക്കയിലാണ്.15 വചനങ്ങൾ (ആയത്തുകൾ) അടങ്ങുന്നതാണ് പ്രസ്തുത സൂറത്ത്.
പ്രപഞ്ച നാഥന്റെ അജയ്യമായ തെളിവുകളായ, മാനവലോകത്തിന്റെ അടിസ്ഥാനശിലകളിൽ പെടുന്ന സൂര്യൻ, ചന്ദ്രൻ, രാത്രി, പ്രകൽ , ആകാശം, ഭൂമി, മനുഷ്യമനസ്സ്, എന്നിവക്കൊണ്ട് സത്യം ചെയ്ത് കൊണ്ടാണ് ഈ സൂറത്ത് ആരംഭിക്കുന്നത്.
സൂര്യാസ്തമയത്തോടുകൂടി ചന്ദ്രൻ പ്രകാശിച്ചു തുടങ്ങുന്നു. സൂര്യപ്രകാശം മുഴുവൻ വെളിപ്പെടുന്നത് പകലിലാണല്ലോ , രാത്രി ചന്ദ്രൻ അതിന്റെ മൂടി മറക്കുകയും ചെയ്യുന്നു. എന്നിങ്ങനെ സൂര്യനും ചന്ദ്രനും തമ്മിലുള്ള ബന്ധത്തെ വിവരിക്കുകയാണ് സൂക്തത്തിലെ 3,4 ആയത്തുകൾ .
അല്ലാഹു മനുഷ്യന് അവന്റെ നന്മയും തിന്മയും വേർതിരിച്ച് മനസ്സിലാക്കാനുള്ള കഴിവും, നല്ലതും ചീത്തയും പ്രവർത്തിക്കാനുള്ള കഴിവും നൽകിയിരിക്കുന്നു. ഇതാണ് ശേഷമുള്ള സൂക്തങ്ങളിൽ വിവരിക്കുന്നത്.
സത്യം ചെയ്തു ദൃഢീകരിച്ചു പറയുന്ന വിഷയമാണ് 9,10 സൂക്തങ്ങളിൽ പരാമർശിക്കുന്നത്. മനുഷ്യമനസ്സ് എന്നത് അല്ലാഹു സൃഷ്ടിച്ച ഒരമൂല്യ നിധിയാണ്. എന്നാൽ അത് ശുദ്ധീകരിച്ച് സംസ്കരിച്ച് ശ്രദ്ധയോടെ സൂക്ഷിച്ചുവെങ്കിലെ അതിന്റെ തിളക്കവും മഹത്വവും നിലനിർത്താനാകൂ. മറിച്ചാണങ്കിൽ അത് ദുഷിച്ചു നശിച്ചു പോകും; സർവ തിന്മകളുടേയും സംവിധാനവും ആവിഷ്കാരവും അവിടെയാണ് നടക്കുക. മനുഷ്യന്റെ വിജയ-പരാജയ കേന്ദ്രം മനസ്സാണെന്നു വിവക്ഷ.
മനുഷ്യമനസ്സുകൾ ദുഷിച്ചാൽ സമൂഹം ഒന്നടങ്കം അതിന് ഏറ്റവും വലിയ വില നൽകേണ്ടതായി വരും. ഗുരുതര വിപത്തുകൾക്ക് അത് വഴി തെളിക്കും എന്നതിന്റെ അനുഭവമായി പിന്നീട് അടുത്ത സൂക്തത്തിൽ സമൂദ് ഗോത്രത്തിന്റെ ദുര്യോഗം സൂചിപ്പിക്കുകയാണ് ചെയ്യുന്നത്.
സ്വാലിഹ് നബിയെ സമൂദ് ഗോത്രം നിഷേധിക്കുകയും ധിക്കാരം പ്രവർത്തിക്കുകയും ചെയ്തു. അവർക്കു ദൃഷ്ടാന്തമായി ഒരു ഒട്ടകത്തെ അല്ലാഹു നിശ്ചയിച്ചിരുന്നു. ഒട്ടകത്തെ ഉപദ്രവിക്കരുതെന്നും, ഉപദ്രവിച്ചാൽ അവരിൽ പൊതു ശിക്ഷ ഇറങ്ങുമെന്നും അവർക്ക് മുന്നറിയിപ്പ് നൽകപ്പെട്ടു. എന്നാൽ അവരുടെ ധിക്കാരം മുഴുത്ത് ഒട്ടകത്തെ അറുത്തു കൊല്ലുവാൻ തന്നെ അവർ തീരുമാനിച്ചു. അതെ അവരിൽ ഏറ്റവും വലിയ ധിക്കാരി അതിനു മുന്നോട്ട് വന്നു. താമസിക്കാതെ അല്ലാഹു ഒരു ഭൂകമ്പവും ഒരു ഉഗ്രശബ്ദവും അവരിൽ ഇറക്കി. അത് അവരെ ഒന്നടങ്കം നശിപ്പിക്കുകയും ചെയ്തു. മനുഷ്യമനസ്സ് ദുശിച്ചത് മൂലമുണ്ടായ ഗുരുതര വിപത്തിന്റെ സംശയദ്ധ രൂപമാണിത്.
പ്രപഞ്ച നാഥനായ അല്ലാഹുവിന്റെ മഹത്വവും , സൃഷ്ടിപ്പും മനുഷ്യമനസ്സ് ദുഷിക്കുന്നത് മൂലമുള്ള ഗുരുതരമായ വിപത്തുകളെ സൂചിപ്പിച്ച് കൊണ്ടാണ് ഈ സൂറത്ത് അവസാനിക്കുന്നത്.പ്രപഞ്ച പ്രതിഭാസങ്ങളെ കുറിച്ച് പറഞ്ഞു കൊണ്ട് മനുഷ്യ പ്രവർത്തനങ്ങളെ ക്രമീകരിക്കുന്ന പ്രപഞ്ച നാഥന്റെ വചനങ്ങളെത്രെ സുന്ദരം...!!
Fathima hiba vp, isana nasrin
(kbb college vellarakkad)

3 Comments
✨️
ReplyDeleteMasha allah 😍very informative 😍
ReplyDeleteJazakkallah 🤲
Ma sha Allah✨️
ReplyDelete