സൂറത്തുൽ ബയ്യിന:പൂർവ്വകാല സന്ദേശങ്ങൾക്കൊരു സാരാംശം.




ഏഴാം ശതകത്തിൽ അവതരിച്ചതും മുഹമ്മദ് നബി മുഖേന സ്രഷ്ടാവായ അല്ലാഹു പ്രപഞ്ചത്തിന് മുഴുവനായും നൽകിയ സന്ദേശത്തിലെ തെളിവധിഷ്ഠിതമായ പരിശുദ്ധാധ്യായം.പ്രപഞ്ചസാരാംശം സുപ്രധാനമായി പ്രപഞ്ചസ്രഷ്ടാവായ അല്ലാഹു അന്ത്യദൂതർക്ക് നൽകിയ ധർമവ്യവസ്ഥയിലെ മുഖ്യമായ ഭാഗം കൂടി ആണിത്.

അല്ലാഹുവിന് മാത്രമായി സമർപ്പിതമായി ജീവിക്കുക എന്ന അടിസ്ഥാനതത്ത്വം എന്നും കൈകൊളളുക എന്ന് തുടങ്ങുന്ന മാർഗനിർദേശങ്ങളും തൽഫലം ലഭ്യമാകുന്ന അർഥസാധ്യതകളും  വ്യക്തമായി അല്ലാഹു സൂറത്തുൽ ബയ്യിന വഴി പ്രഖ്യാപിക്കുന്നു.

വേദക്കാരിലും ബഹു ദൈവ വിശ്വാസികളിലും പെട്ട സത്യ നിഷേധികൾ വ്യക്തമായ തെളിവ് തങ്ങൾക്ക് കിട്ടുന്നത് വരെ (ആവിശ്വാസത്തിൽ നിന്ന് ) വേറിട്ടു പോരുന്നവരായിട്ടില്ല.

അവയിൽ (ഏടുകളിൽ ) വക്രതയില്ലാത്ത രേഖകളാണുള്ളത്.

അതായത് പരിശുദ്ധി നല്കപ്പെട്ട ഏടുകൾ ഓതി കേൾപ്പിക്കുന്ന, അല്ലാഹുവിങ്കൽ നിന്നുള്ള ഒരു ദൂതൻ (വരുന്നത് വരെ )

വേദം നല്കപ്പെട്ടവർ അവർക്ക് വ്യക്തമായ തെളിവ് വന്നു കിട്ടിയതിനു ശേഷമല്ലാതെ ഭിന്നിക്കുകയില്ല.

കീഴ്‌വണക്കം അല്ലാഹുവിന് മാത്രം ആക്കിക്കൊണ്ട് ഋജു മനസ്കരായ നിലയിൽ അവനെ ആരാധിക്കുവാനും, നമസ്കാരം നില നിർത്തുവാനും സകാത്ത് നൽകുവാനും അല്ലാതെ അവരോട് കൽപ്പിക്കപ്പെട്ടിട്ടില്ല. അതെത്രെ വക്രതയില്ലാത്ത മതം.

തീർച്ചയായും വേദക്കാരിലും ബഹുദൈവ വിശ്വാസികളിലും പെട്ട സത്യ നിഷേധികൾ നരകാഗ്നിയിലാകുന്നു.. അവരതിൽ നിത്യ വാസികളായിരിക്കും. ആക്കൂട്ടർ തന്നെയാകുന്നു സൃഷ്ടികളിൽ മോശപ്പെട്ടവർ.അവർക്ക് അവരുടെ രക്ഷിതാവിങ്കലുള്ള പ്രതിഫലം താഴ്ഭാഗത്ത് കൂടി അരുവികൾ ഒഴുകുന്ന, സ്ഥിര വാസത്തിനുള്ള സ്വർഗത്തോപ്പുകളാകുന്നു. അവരതിൽ നിത്യ വാസികളായിരിക്കും. എന്നെന്നേക്കുമായിട്ട്. അള്ളാഹു അവരെ പറ്റി തൃപ്തിപ്പെട്ടിരിക്കുന്നു. അവർ അവനെ പറ്റിയും തൃപ്തിപ്പെട്ടിരിക്കുന്നു. ഏതൊരുവൻ തന്റെ രക്ഷിതാവിനെ ഭയപ്പെട്ടുവോ അവനുള്ളതാകുന്നു അത്.

തീർച്ചയായും വിശ്വസിക്കുകയും സൽകർമങ്ങൾ പ്രവർത്തിക്കുകയും ചെയ്തവരാരോ അവർ തന്നെയാകുന്നു സൃഷ്ടികളിൽ ഉത്തമർ..

ഇസ്ലാമിക നിയമപ്രകാരം സകല കാര്യങ്ങൾക്കും വസ്തുനിഷ്ഠമായി വ്യക്തമായ മാർഗനിർദേശങ്ങൾ നമുക്ക് ലഭ്യമാണ്.സത്യനിഷേധികൾക്ക് നരകശിക്ഷയാണ് പരിണിതഫലം എന്നത് പോലെ സർവ്വമനുഷ്യരും ചീർപ്പിന്റെ പല്ല് പോലെ സമന്മാരാണെന്നും ജന്മ വർണ്ണ കുല ദേശ ഭാഷാപരമായി ആർക്കും ആരെക്കാളും മേന്മ ഇല്ലെന്നും നന്മയുടെ അടിസ്ഥാനമാണ് ദൈവിക പ്രീതിക്ക് അടിസ്ഥാനമെന്നും ഇസ്ലാം പഠിപ്പിക്കുന്നു.അന്ത്യദൂതരുടെ വക്രതയില്ലാത്ത ഏടുസമർപ്പണം തന്നെ എത്ര പരിശുദ്ധം..!