സൂറത്തു നൂഹ്:ഇലാഹിന്റെ സന്നിധിയിലേക്ക്



 ജനങ്ങളെ സന്മാർഗത്തിലേക്ക് ക്ഷണിക്കാൻ സർവ്വശക്തനായ അള്ളാഹു നിയോഗിച്ച പ്രവാചകന്മാരിൽ മഹാനായ പ്രവാചകനാണ് നൂഹ് നബി.മനുഷ്യകുലത്തിന്റെ ധിക്കാരത്തിനും അധർമ്മതക്കും ബഹുദൈവാരാധനക്കും പ്രതിഫലം കടുത്തശിക്ഷ യാണെന്നും സന്മാർഗത്തിലേക്കുള്ള വീഥി  തൗഹീദിന്റെ ഈരടികൾ ആണെന്നും വിരചിതമാക്കി കൊണ്ട് ഇലാഹിന്റെ രിസാലത്തുമായി ഭൂമിയിലേക്ക് ആഗതനായ നൂഹ് എന്ന പ്രവാചകനെയും, ധിക്കാരികളായ അവരുടെ ജനതയെ സംബന്ധിച്ചുമാണ് ഇതിൽ പ്രതിപാദിക്കുന്നത്.


   നൂഹ് നബിയുടെ ജനത സത്യനിഷേധത്തിൽ ഉറച്ചുനിന്ന സമയങ്ങളിലും പ്രവാചകൻ സന്മാർഗത്തിലേക്ക് ക്ഷണിക്കാൻ അല്ലാഹുവിന്റെ ഒരുപാട് ദൃഷ്ടാന്തങ്ങൾ ഓരോന്നായി വെളിപ്പെടുത്തിക്കൊണ്ട് രഹസ്യമായും പരസ്യമായും പ്രബോധനം നടത്തി . പക്ഷേ ഓരോ തവണയും തന്റെ ജനത മുഖം തിരിച്ചു കളഞ്ഞപ്പോഴും അല്ലാഹുവിനോട് ഒരുപാട് കരഞ്ഞു പ്രാർത്ഥിച്ചതിനാലാണ് നൂഹ് എന്ന പേര് വരാൻ കാരണം. നൂഹ് എന്നാൽ ഒരുപാട് കരയുന്നവർ  എന്നർത്ഥം.



വിശുദ്ധ ഖുർആനിലെ എഴുപത്തിയൊന്നാം അധ്യായമായ സൂറത്തു നൂഹിൽ 28 സൂക്തങ്ങൾ ഉൾക്കൊള്ളുന്നുണ്ട്. ഹിജ്റക്ക് മുൻപായി മക്കയിൽ അവതീർണ്ണമായ ഈ സൂറത്തിൽ അല്ലാഹുവിന്റെ സന്ദേശങ്ങൾ തന്റെ ജനത സ്വീകരിക്കുന്നില്ലെന്ന് മനസ്സിലാക്കിയ പ്രവാചകൻ ഒരു നിശ്ചിത സമയത്ത്  തന്റെ സമൂഹത്തെ പ്രളയത്തിലാക്കാൻ പദ്ധതിയിട്ട് കൊണ്ട് അല്ലാഹുവിനോട് അപേക്ഷിച്ചപ്പോൾ ജനങ്ങൾക്ക് താക്കീത് നൽകാൻ നൂഹ് നബിയോട് അള്ളാഹു കല്പ്പിച്ചു കൊണ്ടാണ് ഈ സൂറത്തിന്റെ പ്രാരംഭം .



 സൂറത്ത് ഒന്നു മുതൽ നാലു വരെയുള്ള ആയത്തുകളിൽ ;അല്ലാഹു നൂഹ് നബിയെ ഒരു താക്കീതുകാരൻ ആയി ജനങ്ങളിലേക്ക് അയക്കുകയും , അല്ലാഹുവിനെ ആരാധിക്കുകയും അവനെ സൂക്ഷിക്കുകയും അവനെ അനുസരിക്കുകയും ചെയ്യാൻ കൽപിക്കുകയും അല്ലാഹുവിനെ ധിക്കരിച്ചാൽ ഉള്ള ശിക്ഷയെയുംക്കുറിച്ചുള്ള താക്കീതും നൽകുന്നു.


 അഞ്ചു മുതൽ 20 വരെയുള്ള ആയത്തുകളിൽ ;തന്റെ ജനത തന്റെ സന്ദേശം സ്വീകരിക്കുന്നില്ലെന്ന് അള്ളാഹുവിനെ അറിയിക്കുകയും  ,

ഭൂമിയും സൂര്യനും ചന്ദ്രനും അല്ലാഹുവിന്റെ അസ്തിത്വത്തിന്റെ അടയാളങ്ങളാണ് എന്ന് ജനങ്ങളെ അറിയിക്കാൻ നൂഹ് നബി ശ്രമിക്കുകയും ചെയ്യുകയാണ്.


قال رب انى دعوت قومي ليلاونهارا (٥)


 അദ്ദേഹം പറഞ്ഞു : എന്റെ രക്ഷിതാവേ തീർച്ചയായും എന്റെ ജനതയെ രാവും പകലും ഞാൻ വിളിച്ചു.ശേഷം ;


الم تروا كيف خلق لله سبع سماوات طباقا.(١٥)


 നിങ്ങൾ കണ്ടില്ലേ; എങ്ങനെയാണ് അള്ളാഹു അടുക്കുകളായി ഏഴ് ആകാശങ്ങൾ സൃഷ്ടിച്ചിരിക്കുന്നത് എന്ന്?


وجعل القمر فيهن نورا وجعل الشمس سراجا.(١٦)


 ചന്ദ്രനെ അവിടെ അവൻ ഒരു പ്രകാശം ആക്കിയിരിക്കുന്നു സൂര്യനെ അവൻ ഒരു വിളക്കും ആക്കിയിരിക്കുന്നു


والله انبتكم من الارض نباتا.(١٧)


 അല്ലാഹു നിങ്ങളെ ഭൂമിയിൽ നിന്ന് ഒരു മുളപ്പിക്കൽ മുളപ്പിച്ച ഇരിക്കുന്നു.


20 മുതൽ 25 വരെയുള്ള ആയത്തുകളിൽ ;ദുഷ്പ്രവർത്തകരിൽനിന്ന് ലോകത്തെ മോചിപ്പിക്കാൻ നൂഹ് നബി അല്ലാഹുവിനോട് ആവശ്യപ്പെടുന്നു. കാരണം അവർ തങ്ങളുടെ വിഗ്രഹങ്ങളെ ഉപേക്ഷിക്കാൻ വിസമ്മതിക്കുകയും അത് ചെയ്യാൻ മറ്റുള്ളവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.


وقالوا لا تذرن الهتكم ولا تذرن ودا ولا سواعاه ولا يغوث ويعوق ونسرا (٢٣).


അവർ പറഞ്ഞു ;  നിങ്ങൾ നിങ്ങളുടെ ദൈവങ്ങളേ ഉപേക്ഷിക്കരുത്. വധ്ധ് , സൂവാആ, യഗോദ, യാഊഖ്, നസ്ർ എന്നിവരെ നിങ്ങൾ ഉപേക്ഷിക്കരുത്.



 അവസാനത്തെ ആയത്തുകളിൽ അവിശ്വാസികൾ മുഴുവനും അവരുടെ പാപങ്ങൾ നിമിത്തം മുക്കി നശിപ്പിക്കപ്പെട്ടതായി പരാമർശിക്കപ്പെടുന്നു. തുടർന്നവർ നരകാഗ്നിയിൽ പ്രവേശിപ്പിക്കപ്പെട്ടതായും പറയുന്നു. വിശ്വാസികളോട് ക്ഷമിക്കാനും അവിശ്വാസികളെ നശിപ്പിക്കാനും നൂഹ്  നബി അല്ലാഹുവിനോട് ആവശ്യപ്പെടുന്നു കാരണം അവരുടെ അവിശ്വാസം പലരെയും വഴിതെറ്റിക്കും.


 ശേഷം നൂഹ് നബി അല്ലാഹുവിനോട് ഇങ്ങനെ ദുആ ചെയ്തുകൊണ്ട് സൂക്തം അവസാനിപ്പിക്കുന്നു.



رب اغفرلي ولوالدي ولمن دخل بيتي مومنا وللمومنين والمومنات ولا تزد الظالمين الا تبارا (٢٨)

എന്റെ രക്ഷിതാവേ എനിക്കും എന്റെ മാതാപിതാക്കൾക്കും എന്റെ വീട്ടിൽ വിശ്വാസിയായി കൊണ്ട് പ്രവേശിച്ചവരും സത്യവിശ്വാസികൾക്കും സത്യവിശ്വാസിനികൾക്കും നീ പൊറുത്തുതരേണമേ. അക്രമകാരികൾക്ക് നാശമല്ലാതൊന്നും  നീ വർധിപ്പിക്കരുതേ...


Fathima Ibrahim

Wadeema muhammed booti womens college