സൂറത്തുൽ മുംതഹിന: സത്യവിശ്വാസികൾക്കൊരു താക്കീത് 


മദീനയിൽ അവതരിച്ച പതിമൂന്നു സൂക്തങ്ങൾ അടങ്ങിയ അറുപതാം അദ്ധ്യായമാണിത്. അഭയാർഥിനികളായി വരുന്ന സ്ത്രീകളുടെ വിശ്വാസം പരീക്ഷിച്ചറിയാൻ പത്താം വചനത്തിൽ നിർദേശിച്ചിട്ടുള്ളതുമാണ്  മുംതഹിന എന്ന പേരിന്റെ നിദാനം.മുംതഹിന എന്നാൽ പരീക്ഷിക്കപ്പെടുന്നവൾ എന്നാണ് അർത്ഥം .ബദ്‌റില്‍ പങ്കെടുത്ത ശ്രേഷ്ഠ സ്വഹാബിയായ ഹാഥിബു ബ്‌നു അബീബല്‍തഅ(റ) മദീനയിലെത്തിയ മുഹാജിറാണ്. തിരുനബി(സ്വ) മക്കാഫത്ഹിനുള്ള തയ്യാറെടുപ്പുകള്‍ നടത്തിയപ്പോള്‍ അത് വേണ്ടപ്പെട്ടവരെ അറിയിക്കാനായി ഒരു യാത്രക്കാരിവശം അദ്ദേഹമൊരു എഴുത്ത് മക്കയിലേക്ക് കൊടുത്തയക്കുകയും അത് പിടിക്കപ്പെടുകയും താന്‍ പ്രതിക്കൂട്ടിലാവുകയും ചെയ്തു. തനിക്കിതില്‍ നബിക്കോ ഇസ്‌ലാമിനോ എതിരായ യാതൊരുവിധ ദുരുദ്ദേശ്യവുമില്ലെന്ന് പറഞ്ഞ് അദ്ദേഹം വിശദീകരണം നടത്തി. തല്‍സമയമാണ് ഈ സൂക്തങ്ങള്‍ അവതരിച്ചത്.അല്ലാഹുവിന്റെ ശത്രുവും നിങ്ങളുടെ ശത്രുവും ആയിട്ടുള്ളവരോട് സ്നേഹ ബന്ധം പുലർത്തിക്കൊണ്ടു മിത്രങ്ങളാക്കി വെക്കരുതെന്നാണ് ഈ സൂറത്തിൽ പ്രതിപാദിക്കുന്നത്.

 

ആ കൂട്ടർ നിങ്ങൾക്ക് നേർക്ക് ദുഷ്ടതയും കൊണ്ട് അവരുടെ കൈകളും നാവുകളും അവർ നീട്ടുകയും നിങ്ങൾ അവിശ്വസിച്ചിരുന്നുവെങ്കിൽ എന്ന് അവർ ആഗ്രഹിക്കുകയും ചെയ്യും.അവർ അല്ലാഹുവിനെയും റസൂലിനെയും വിശ്വസിച്ചത് കൊണ്ട് അവരെ നാട്ടിൽ നിന്ന് പുറത്താക്കും. ഇബ്രാഹീം നബിയും അദ്ദേഹത്തിന്റെ കൂടെ ഉള്ളവരിലും ഉത്തമമായ മാതൃക ഉണ്ട് എന്ന് ഈ സൂറത്തിൽ വ്യക്തമാകുന്നു.


അല്ലാഹുവിനെയും അന്ത്യദിനത്തെയും  പ്രതീക്ഷിക്കുന്നവർക്ക് ഉത്തമമാതൃക ഉണ്ട്. മതകാര്യങ്ങളിൽ നിങ്ങളോട് യുദ്ധം ചെയ്യാതിരിക്കുകയും നിങ്ങളുടെ വീടുകളിൽ നിന്ന് പുറത്താക്കാതിരിക്കുകയും ചെയ്യുന്നവരെ സംബന്ധിച്ചിടത്തോളം നിങ്ങൾ അവർക്ക് നന്മ ചെയ്യുന്നതും നിങ്ങൾ അവരോട് നീതി കാണിക്കുന്നതും അള്ളാഹു വിരോധിക്കുന്നില്ല തീർച്ചയായും അല്ലാഹു നീതി പാലിക്കുന്നവരെ ഇഷ്ട്ടപ്പെടന്നു.


ഹുദൈബിയ സന്ധിക്ക് ശേഷം ഉമ്മുകുല്‍സൂം ബിന്‍തു ഉഖ്ബത്തു ബ്‌നു അബീമുഐത്ത് മക്കയില്‍ നിന്ന് പലായനം ചെയ്ത് മദീനയിലെത്തി. സ്വസഹോദരങ്ങള്‍ അവരെ തിരിച്ചുനല്‍കാനാവശ്യപ്പെട്ട് നബി(സ്വ)യെ ചെന്നുകണ്ടു. തല്‍സമയമാണ് ഈ സൂക്തമിറങ്ങിയത്. അല്ലാഹുവിനെയും റസൂലിനെയും മാത്രം ലക്ഷ്യം വെച്ച് മദീനയിലെത്തിയ വനിതയെ മുശ്‌രിക്കുകള്‍ക്ക് തിരിച്ചുനല്‍കുക എന്നത് അതീവഗുരുതരമാണ്. ഉദ്ദേശ്യശുദ്ധിയെ പറ്റി പരിശോധന നടത്തി അവരെ സ്വീകരിക്കുകയാണു വേണ്ടത്.അതായത് വിശ്വസിനികളായ സ്ത്രീകൾ അഭയാർത്ഥികളായി വന്നാലുള്ള കാര്യമാണിവിടെ വ്യക്തമാക്കുന്നത്.ഇനി മുസ്‌ലിമിന്റെ സഹോദരി മക്കയിലേക്ക് തിരിച്ചുപോയി; പിന്നീട് അവരുമായി ഏറ്റുമുട്ടി ഗനീമത്ത് കിട്ടിയാല്‍, ആ ഭര്‍ത്താവ് ഈ വിനഷ്ട ഭാര്യക്കായി മഹ്‌റ് വകയിലും മറ്റും എന്തൊക്കെ ചെലവു ചെയ്തിരുന്നോ, അത് സാമ്രാജ്യത്വ സമ്പത്തില്‍ നിന്നെടുത്ത് അയാള്‍ക്ക് നല്‍കണം-ചെറിയൊരു നഷ്ടപരിഹാരം.ഇത്രയും കാര്യങ്ങളാണ് ഈ സൂറത്തിൽ വ്യക്തമാക്കുന്നത്.



Asla,raliya

Kbb wafiyya college vellarakkad