സൂറത്തുൽ കാഫിറൂൻ:ശിർക്കിനെതിരെ സന്ധിയില്ലാ സമരം



قُلْ يَا أَيُّهَا الْكَافِرُونَ...

എന്ന ആയത്തു കൊണ്ട് തുടങ്ങുന്ന വിശുദ്ധ ഖുർആനിലെ നൂറ്റി ഒമ്പതാമത്തെ

അദ്ധ്യായം ശിർക്കിനെതിരെ സന്ധിയില്ലാസമരം പ്രഖ്യാപിക്കുകയാണ്  .ഏകത്വവും ശിർക്കിൽ നിന്നുമുള്ള മോചനവും ഉൾക്കൊള്ളുന്നു ഈ അദ്ധ്യായം .ഖുർആനിൽ പ്രസ്തുത അദ്ധ്യായത്തെക്കാൾ  ശക്തമായ രീതിയിൽ ബഹുദൈവവിശ്വാസികൾക്ക് താക്കീത് നൽകുന്ന മറ്റൊന്നില്ല എന്ന് ഇബ്നു അബ്ബാസ് (റ) നിവേദനം ചെയ്യപ്പെടുകയുണ്ടായി. സൂറത്തുൽ ഇഹ്‌ലാസ് ഖുർആനിൻറെ മൂന്നിലൊന്നാണെന്ന് പ്രവാചകൻ പഠിപ്പിച്ച പോലെ 6  ആയത്തുകൾ ഉൾക്കൊള്ളുന്ന മക്കയിൽ അവതീർണ്ണമായ ഈ അദ്ധ്യായം പാരായണം ചെയ്യുന്നത് ഖുർആനിൻറെ നാലിലൊന്ന് പാരായണത്തിന് സമമാകുന്നു.ഒരിക്കൽ ഉപദേശം  ആരാഞ്ഞ സ്വഹാബിയോട് പ്രവാചകൻ (സ്വ) കാഫിറൂൻ സൂറത്ത്  പാരായണം ചെയ്യാൻ പറയുകയും അത് ശിർക്കിൽ നിന്നുള്ള മോചനം ആണെന്ന് കൂട്ടിച്ചേർക്കുകയും ചെയ്തു .മാത്രമല്ല, ഉറങ്ങുന്നതിന് വേണ്ടി പ്രവാചകൻ വിരിപ്പിലേക്ക് ഇരുന്നാൽ  ഈ അദ്ധ്യായം പാരായണം ചെയ്യുകയും കിടക്കുന്നതിനു മുമ്പ് ഇത് പാരായണം ചെയ്യാൻ അവിടുത്തെ സ്വഹാബത്തിനോട് ആഹ്വാനം ചെയ്യുകയും ചെയ്തിട്ടുണ്ട് .അതുപോലെ സുബഹിക്ക് മുൻപിലുള്ള രണ്ട് റക്അത്ത് സുന്നത്ത് നിസ്കാരത്തിൽ പ്രവാചകർ കാഫിറൂൻ സൂറത്തു ഇഹ്‌ലാസും പതിവാക്കിയിരുന്നു.

 

ധാരാളം മഹത്വങ്ങൾ അടങ്ങിയ ഈ അദ്ധ്യായം അവിശ്വാസികളായ ഒരു കൂട്ടം ആളുകൾ പ്രവാചകരെ സമീപിക്കുകയും ഒരു വർഷത്തോളം  ഞങ്ങൾ ആരാധിക്കുന്നതിനെ നിങ്ങൾ ആരാധിക്കുകയും നിങ്ങൾ ആരാധിക്കുന്നതിനെ ഞങ്ങൾ ആരാധിക്കുകയും ചെയ്യുമെന്ന കരാറിൽ ഏർപ്പെടാൻ പ്രവാചകരോട് പറയുകയുണ്ടായ അവസരത്തിലാണ് അവിശ്വാസികൾക്കെതിരെ ഈ അദ്ധ്യായം അവതീർണ്ണമാകുന്നത് .പ്രവാചകർ

അനുനയവും മൃദുല സ്വഭാവവും കൈക്കൊള്ളുമെന്ന് പ്രതീക്ഷിച്ച മക്കയിലെ അവിശ്വാസികൾക്ക് ഈ അദ്ധ്യായം കനത്ത പ്രഹരമായിരുന്നു.

وَلَا أَنْتُمْ عَابِدُونَ مَا أَعْبُدُ

 

എന്ന് ആവർത്തിച്ചു വരുന്ന ആയത്ത് ഒരു കാരണവശാലും ഇസ്ലാം ബഹുദൈവാരാധനയെ അംഗീകരിക്കില്ല എന്നതിനെ അടി ഉറപ്പിക്കുന്നതാണ്.

 وَأَنَّ هَٰذَا صِرَاطِي مُسْتَقِيمًا

ഇതാണ്  നേരായ പാത എന്ന് ഖുർആൻ പരിശുദ്ധ ദീനിനെ വിശേഷിപ്പിക്കുമ്പോൾ അതിനെ ഊട്ടിയുറപ്പിക്കുന്നതാണ് 

 لَكُمْ دِينُكُمْ وَلِيَ دِينِ 

എന്ന ഈ അദ്ധ്യായത്തിലെ അവസാന ആയത്ത് .ആശയപരമായി മറ്റൊരു മതത്തെയും ഇസ്ലാം ഉൾക്കൊള്ളുകയില്ലെന്ന് ഇതിലൂടെ വ്യക്തമാക്കുന്നു .

നിരന്തരം പ്രവാചകരെ

വഴികളിൽ ബുദ്ധിമുട്ടാകുന്ന  ജൂത സ്ത്രീയെ ഒരിക്കൽ കാണാതായപ്പോൾ പ്രവാചകർ അവരെ അന്വേഷിക്കുകയുണ്ടായി ,അതേസമയം  നരച്ച മുടിയിൽ മൈലാഞ്ചി പൂശാൻ നബിതങ്ങൾ സത്യവിശ്വാസികളോട് പറയുകയുണ്ടായി .കാരണം  ,അവിടെയുള്ള ജൂതർ നരച്ച മുടിയിൽ ചായംപൂശലുണ്ടായിരുന്നില്ല  .

വിശുദ്ധ ദീനിനിൻറെ ആശയപരമായ കാര്യത്തിൽ യാതൊരു യോജിപ്പും  പ്രവാചകൻ (സ്വ) കൈക്കൊള്ളുകയുണ്ടായിരുന്നില്ല എന്നത് നമുക്കിതിൽ നിന്നും വ്യക്തമാണ് .

യുദ്ധം കൊണ്ട് കൽപ്പിക്കപ്പെടുന്നത്തിനു മുമ്പുള്ള ഈ അദ്ധ്യായം വിശ്വാസികൾ വിശ്വാസകാര്യങ്ങളിൽ അവിശ്വാസികളുമായി യാതൊരു അനുനയവും ഉണ്ടാകരുതെന്ന് നമ്മെ പഠിപ്പിക്കുന്നു.


إِنَّ ٱلدِّينَ عِندَ ٱللَّهِ ٱلْإِسْلَٰمُ 


അല്ലാഹുവിങ്കൽ സ്വീകാര്യമായ പരിശുദ്ധ ഇസ്ലാമിനെ അതിന്റെ  ആശയാദർശങ്ങൾ ഉൾക്കൊണ്ട് മുന്നോട്ട് കൊണ്ടുപോകാനും വിശ്വാസ കാര്യങ്ങളിൽ പങ്ക് ചേർക്കലിനെതിരെ ശക്തമായ ശബ്ദമായി മാറിയ ഈ അദ്ധ്യായം വിശ്വാസി ഹ്യദയങ്ങളിൽ കനപ്പെട്ട് നിൽക്കട്ടെ .....ان شاء الله



Fathima Sumayya pj

Vmhm wafiyya college, mukkam