മാ നിഷാദാ...
നിലവിളികൾ ഇനിയും അവസാനിച്ചിട്ടില്ല.
1945 ! ചരിത്രത്തിൻ്റെ ചരടുവലിക്കുന്ന താളുകളിൽ കൊത്തിവെക്കപ്പെട്ടു.
പലപ്പോഴും യുദ്ധങ്ങൾ സമാധാനത്തിൻ്റെ ചിഹ്നങ്ങളായി ആവിഷ്കരിക്കപ്പെടാറുണ്ട്. എന്നാൽ ചരിത്രങ്ങൾ മറിക്കപ്പെടുമ്പോൾ സമാധാനത്തിൻ്റെ വെള്ളരിപ്രാവുകൾ ചിറകടിച്ചു പറക്കുന്നതിനു പകരമായി എന്നും നോവായി മാറിയ കാലത്തിൻ്റെ വികൃതികളെയാണ് കാണാൻ കഴിയുക.
ഹിരോഷിമയും നാഗസാകിയും അതിൽ ചിലതു മാത്രം...
യുദ്ധ കൊതിതീരാത്ത അരാജകത്വം സ്ഫുടിതമാകുന്ന ആ ഓർമകൾക്ക് ഇന്നേക്ക് 77 വർഷം തികയുന്നു. ലോകമൊട്ടാകെ രണ്ടു ചേരികളായി തിരിഞ്ഞു കൊണ്ട്,
1940 സെപ്റ്റംബർ 27-ന് ബെർലിനിൽ ഇറ്റലി, ജർമനി, ജപ്പാൻ എന്നീ രാജ്യങ്ങൾ ത്രിശക്തി ഉടമ്പടിയിൽ ഒപ്പു വച്ചു. രണ്ടാം ലോകമഹായുദ്ധത്തിലെ അച്ചുതണ്ടു ശക്തികളുടെ രൂപവത്കരണ പ്രക്രിയക്കു അതു കാരണമാവുകയും ചെയ്തു. ത്രിശക്തി ഉടമ്പടിയിൽ പിന്നീട് 1940 നവംബർ 20 നു ഹംഗറിയും നവംബർ 23നു റൊമേനിയയും 1941 മാർച്ച് 1-ന് ബൾഗേറിയയും ഒപ്പ് വച്ചു. 1940 സെപ്റ്റംബർ 7-നു ജർമനി ഇംഗ്ലണ്ട് ആക്രമിച്ചു .
രണ്ടാം ലോകമഹായുദ്ധ കാലത്ത് [pearl Harbor] യുദ്ധത്തോടെയാണ് അമേരിക്കയും ഇതിൽ പങ്കാളിയായത്.അങ്ങനെയിരിക്കെ പസഫിക് സമുദ്രം തങ്ങളുടെ കുട കീഴിലാണെന്നും അതിനെ ചോദ്യം ചെയ്യാൻ അമേരിക്ക മുതിരരുത് , എന്ന ശക്തമായ താക്കീത് ജപ്പാൻ നൽകാൻ ഇട വന്നു. ഇതോടെ , ഇരു ചേരികളും യുദ്ധം ആരംഭിച്ചു. അമേരിക്കയുടെ 12 യു ദ്ധ കപ്പലുകൾ, 3000 ത്തിൽ അധികം യുദ്ധവിമാനങ്ങൾ നശിപ്പിക്കപ്പെട്ടു.തുടർന്ന് 2000 ത്തിലേറെ സൈനികർ ദാരുണമായി കൊല്ലപ്പെടുകയുമുണ്ടായി.തെക്ക് കിഴക്കൻ ഏഷ്യ, മഞ്ചുറിയ, കൊറിയ എന്നിടങ്ങളിൽ ജപ്പാൻ തങ്ങളുടെ അധിനിവേശം തുടർന്നുകൊണ്ടിരുന്നു.
ഇരു ചേരികൾക്കും കനത്ത നാശനഷ്ട്ടം ഏൽക്കേണ്ടി വരുകയും ചെയ്തു . ജപ്പാൻ തങ്ങളുടെ അധീനതയിലാകും എന്നു വിചാരിച്ച അമേരിക്കക്കു തെറ്റി, ഇതിലൂടെ തകരാനോ തളരാനോ പരുങ്ങാനോ ജപ്പാൻ ജനത തയ്യാറായിരുന്നില്ല. സാധാരണ ജനങ്ങൾ നിത്യാവിശ്യങ്ങൾക്കായി ഉപയോഗിച്ചു പോന്നിരുന്ന ഇന്ധനം അവർ സൈന്യത്തിനു കൈമാറി. അന്നത്തെ രാജാവ് ഹിറോ ഹിത്തോയെ ദൈവത്തിൻ്റെ പ്രതിപുരുഷനായി അവർ കണ്ടു. ചക്രവർത്തിക്കു വേണ്ടി എന്തും സഹിക്കാനും ത്യജിക്കാനും തയ്യാറായി.ജപ്പാനിയൻ ജനത ഒറ്റകെട്ടായി, ഓരോ ബോബുകളെയും യഥാവിധി നേരിട്ടു..
ഈ സമയത്ത് അമേരിക്കയിൽ മറ്റൊരു ആണവായുധ ബോബിൻ്റെ പ്രൊജക്റ്റ് രഹസ്യമായി നടക്കുന്നുണ്ടായിരുന്നു. ബ്രിട്ടനും, കാനഡയും ഈ രഹസ്യത്തിനുപക്ഷം ചാരി ജർമനിക്കെതിരെയുള്ള നീക്കത്തിനു മൂർച്ച കൂട്ടി. അങ്ങനെയിരിക്കെ അന്നത്തെ അമേരിക്കൻ പ്രസിഡൻ്റ് യുദ്ധത്തിനു അനുമതി നൽകി.
അഡോൾഫ് ഹിറ്റ്ലറിന്റെ 1945 ഏപ്രിൽ 30 നുള്ള ആത്മഹത്യയോടെയും, ജർമ്മനി മെയ് 8, 1945 ന് നിരുബാധികം കീഴടങ്ങി.ഇതോടെ യൂറോപ്പിലെ യുദ്ധം അവസാനിച്ചു. എന്നാൽ ജപ്പാൻ കീഴടങ്ങാൻ വിസമ്മതിച്ചു.
താരതമ്യേന ചെറുതും എന്നാൽ മുമ്പുള്ള അക്രമണങ്ങളിൽ തകർക്കപ്പെടാത്ത തന്ത്രപരമായ കോക്കുറ, നിഗാട്ടാ, ഹിരോഷിമ ,നാഗസാകി എന്നീ സ്ഥലങ്ങളാണ് അമേരിക്ക ബോംബിൻ്റെപരീക്ഷണത്തിന് തിരഞ്ഞെടുത്തത്.
ജപ്പാനിൻ്റെ ശക്തികേന്ദ്രമായി നിലകൊള്ളുന്ന 40,000-ത്തോളം ജാപ്പനീസ് സൈനികർ ഉൾപ്പെടുന്ന സെക്കൻഡ് ജനറൽ ആർമിയുടെ ആസ്ഥാന മന്ദിരം സ്ഥിതിചെയ്യപ്പെട്ട, ജപ്പാനിലെ സമുദ്ര താഴ്വാരങ്ങളോട് ചേർന്ന് നിലയുറച്ച് കിടക്കുന്ന നഗരമായ ഹിരോഷിമയെ ആയിരുന്നു ആദ്യ പരീക്ഷണത്തിനായി തിരഞ്ഞെടുത്തത്.
1945 ആഗസ്റ്റ് 6 തിങ്കളാഴ്ച്ച രാവിലെ 8.15ന് ജനറൽ പോൾടിബ്റ്റ്‌സ് പറപ്പിച്ച അമേരിക്കൻ വ്യോമസേനയുടെ ബി-29 ബോംബർ വിമാനമായ എനോള ഗേ (Enola Gay)യിൽ നിന്നും ലിറ്റിൽ ബോയി (Little Boy )എന്നു പേരുള്ള ബോംബ്, ഭൂ നിരപ്പിൽ നിന്നും 600 മീറ്റർ ഉയരത്തിൽ സ്ഫോടനം നടത്തി. യുറേനിയം 235 ഐസോടോപ്പിനെ ലെഡ് കൊണ്ട് ആവരണം ചെയ്തു നിർമ്മിച്ച ഈ ബോംബിന് 12,500 ടൺ ടി.എൻ.ടി.യുടെ പ്രഹരശേഷിയുണ്ടായിരുന്നു. ഓരോ സെക്കൻ്റുകളിലും എഴുപതിനായിരത്തിൽപരം ജീവനുകൾ വെന്തുരുകി ഇല്ലാതെയായി. ഗ്രൗഡ് സീറോയിൽ നിന്നും ഉയർന്ന എനോള ഗേ സഫോടനം നടക്കുമ്പോൾ 19 കിലോമീറ്റർ ദൂരം പിന്നിട്ടിരുന്നെങ്കിലും ആ നടുക്കം വിമാനത്തിലും ഉളവായിരുന്നു.
പർവതസമാനമായ പുക കൂൺ ആകൃതിയിൽ 40,000 അടി ഉയരത്തിൽവരെ ഉയർന്നു പൊങ്ങി. 1000 അടി ഉയരംവരെ പൊടിപടലങ്ങൾ ചുഴറ്റിയടിക്കപ്പെട്ടു. ഹിരോഷിമ എന്ന തുറസ്സായ നഗരത്തെ ഏതാണ്ട് പൂർണ്ണമായും നശിപ്പിച്ച തെല്ലും അനുകമ്പയില്ലായ്മ ആടിയുലഞ്ഞ ഈ സ്ഫോടനത്തിൽ 1,40,000-ത്തോളം പേർക്ക് ജീവഹാനി നേരിട്ടു.
1945 ഓഗസ്റ്റ് 9 ന് രാവിലെ 10 :55 നാണ് ജപ്പാനിലെ നാഗസാകിയിൽ അമേരിക്ക തങ്ങളുടെ രണ്ടാമത്തെ കുബുദ്ധിപരീക്ഷണത്തിനു വിധേയമാക്കുന്നത്.
ഹിരോഷിമയിൽ ഓഗസ്റ്റ് 6ന് ഉണ്ടായ അണുബോംബ് വർഷത്തിനു പിന്നാലെ, 4630 കിലോടണ്‍ ഭാരവും ഉഗ്ര സ്ഫോടക ശേഷിയുള്ള 'ഫാറ്റ് മാന്‍' എന്നറിയപ്പെട്ട പ്ലൂട്ടോണിയം ബോംബ് ആണ് നാഗസാക്കിയെ അഗ്നിക്ക് ഇരയാക്കിയത്. ബ്രിഗേഡിയര്‍ ജനറല്‍ ചാള്‍സ സ്വിനിയാണ് വിമാനം പറപ്പിച്ചിരുന്നത്. കോക്കുറ നഗരത്തിലുള്ള ജപ്പാന്റെ ആയുധസംഭരണശാലയും സാമ്പത്തിക ശ്രേണിയുമായിരുന്നു ആദ്യ ലക്ഷ്യം. വ്യവസായശാലകൂടിയായിരുന്ന കോക്കുറ നഗരത്തിലെ വ്യവസായശാലകളില്‍നിന്ന് ഉയര്‍ന്ന പുക കൊണ്ട് അന്തരീക്ഷം നിറഞ്ഞിരുന്നു. അതിനാല്‍ ലക്ഷ്യസ്ഥാനം നിര്‍ണയിക്കാന്‍ സ്വിനിയുടെ നേതൃത്വത്തിലുള്ള വൈമാനികര്‍ക്ക് കഴിഞ്ഞില്ല. തുടർന്ന് ഒരു മണിക്കൂറോളം ആകാശത്ത് ചുറ്റിയടിച്ച വിമാനങ്ങൾ,ജപ്പാന്റെ ഉഗ്ര ഗണ്ണികളായ വിമാനവേധ തോക്കുകൾ അരിശം പൂണ്ടു അന്തരീക്ഷത്തിൽ ഗര്‍ജിക്കാന്‍ തുടങ്ങിയതോടെ കോക്കുറയെ ഉപേക്ഷിച്ച് വിമാനം നാഗസാക്കിയിലേക്ക് പറന്നു.അങ്ങനെ നിമിഷ നേരം കൊണ്ട് ആ നഗരം കത്തി ചാമ്പലായി. കോക്കറയുടെ നിറമാർന്ന ഭാഗ്യം നാഗസാക്കിയുടെ അജ്ഞാതമായ നിര്‍ഭാഗ്യമായി മാറി. നാലരമൈല്‍ ചുറ്റുമുള്ള സര്‍വ്വതും തകര്‍ന്നടിഞ്ഞു. അതോടെ രണ്ടാംലോക മഹായുദ്ധത്തിന് തിരശീല വീണു. 80,000 ത്തോളം മനുഷ്യജീവനുകളാണ് നാഗസാക്കിയിലെ ദുരന്തത്തിൽ കൊല്ലപ്പെട്ടത്.
ജീവനോടെ ബാക്കിയായവര്‍ അനുഭവിച്ച വേദനയും ത്യാഗവും യാതനയും വരച്ചുകാട്ടാനാകാത്തതുമാണ്. മൂന്നര ലക്ഷം പേര്‍ ഉള്ള നഗരത്തില്‍ മരിച്ചവരുടെ എണ്ണം ആ വര്‍ഷം അവസാനമായപ്പോഴേക്കും 140,000 ആയി.പിന്നീട് നാലു പതിറ്റാണ്ടിൽ ആ ഭൂമിയിൽ പിറന്നു വീണ ഓരോ ജീവനുകളും ആണവ പ്രസരം മൂലമുണ്ടായ കാന്‍സര്‍ പോലുള്ള രോഗങ്ങളാല്‍ പിന്നെയും ദശകങ്ങളോളം ആളുകള്‍ മണ്ണിലമർന്നു.
സഡാക്കോ സസാക്കി എന്ന കുഞ്ഞിന് രണ്ടു വയസ്സുള്ളപ്പോഴാണ് ഹിരോഷിമയിൽ ആറ്റം ബോംബ് പതിക്കുന്നത്. പിന്നീട് പത്ത് വർഷങ്ങൾക്ക് ശേഷം ആറ്റം ബോംബ് റേഡിയേഷൻ മൂലമുണ്ടായ ലുക്കീമിയ, സഡാക്കോയെ ഇല്ലാതെയാക്കി. ജപ്പാനിലെ പരമ്പരാഗത വിശ്വാസമനുസരിച്ച് ആയിരം പേപ്പർ കൊക്കുകളെ ഉണ്ടാക്കുന്ന കുട്ടിക്ക്, അവർ ആഗ്രഹിക്കുന്ന ഒരു വരം ദൈവങ്ങൾ പുകുത്തു നൽകും എന്നൊരു വിശ്വാസമുണ്ട്. സഡാക്കോയും കടലാസു പക്ഷികളെ ഉണ്ടാക്കാനുള്ള ശ്രമം നടത്തി. 644 പേപ്പർ പക്ഷികൾ പൂർത്തിയാവുമ്പോഴേയ്ക്കും അവൾ ലുക്കീമിയയ്ക്ക് കീഴടങ്ങി. ഇതു പോലെ എത്രയോ സ്വപ്നം പേറിയ മനുഷ്യരുണ്ടായിരുന്നു ആ ഭൂമിയിൽ.
യുദ്ധം ഒരിക്കലും സമാധാനത്തിനു ചിറകു കൊളുത്തുകയില്ല. അത് കൊണ്ട് ക്ഷമയോടെ സഹനത്തോടെ പ്രതിസന്ധികളെ, പരീക്ഷണങ്ങളെ നേരിടുക. തീർച്ചയായും വിജയം ഒരുനാൾ കാൽ കീഴിൽ വന്നു ചേരും. ഇനി ഒരു ഹിരോഷിമയും നാഗസാക്കിയും ആവർത്തികാതിരിക്കാൻ നമുക്ക് പ്രാർത്ഥിക്കാം.....
"I pray that younger generation will come together to work toward a world free of nuclear weapons"
-Yoshiro Yamawak ( Atomic Bomb Survivor)
✒️Fathima Nafia.Ak
Khadeeja Binth Bukhari wafiyya college, vellarkad

0 Comments