ഗുരു ; ഇരുട്ടിൽ ഒരു തിരി വെട്ടം
അനിവാര്യമാറുകാര്യങ്ങളാണറിവിന്നു
അരുളിടാം എല്ലാം സമഗ്രമായി
ബുദ്ധ കഠിന പ്രയത്നം അത്യാഗ്രഹം ക്ഷുത്തടക്കാനൽപമാഹാരവും
അറിവിനും നീണ്ടകാലം കൂടിയാവണം വഴികാട്ടിടും ഗുരു കൂടി വേണം
_ഇമാം ശാഫിഈ (റ )
അറിവുകൊണ്ട് അന്നമൂട്ടിയവരാണ് ഗുരുനാഥന്മാർ. ആരവങ്ങളോ ആർപ്പുവിളികളോ ഇല്ലെങ്കിലും ആ അധരങ്ങളിൽ എപ്പോഴും വാചാലമാകുന്ന മൗനം കാണാം . അടക്കിപ്പിടിച്ച ജ്ഞാനഗിരിമ സംഗീത സാന്ദ്രമായി പുറത്തേക്ക് ഒഴുകുമ്പോൾ കാത്തിരുന്നു കിട്ടിയ കുളിർ മഴയുടെ പ്രതീതി ആയിരിക്കും അനുവാചകന്. ഗുരുക്കന്മാർ ആരാണവർ ......? അറിവിൻ്റെ വിഹായസ്സിലേക്ക് നാം ഏവരെയും കൈപിടിച്ച് ഉയർത്തുന്നവർ .... അന്ധകാരത്തിൽ നിന്ന് വെളിച്ചത്തിലേക്ക് മാർഗദർശനം നൽകുന്നവർ... ലക്ഷ്യത്തിലെത്താൻ വിദ്യാർഥിനികളെ പ്രാപ്തരാക്കുന്നവർ... അവരാണധ്യാപകർ.
വേദനകളും നൊമ്പരങ്ങളും മാറോടടുപ്പിച്ച് നിറപുഞ്ചിരിയോടെ വിദ്യാർഥിനികളുടെ മുന്നിലെത്തിയവർ..... അക്ഷരം പെറുക്കി പഠിപ്പിച്ചവർ ....തല്ലി പഠിപ്പിച്ചവർ....ശകാരിച്ചും ശിക്ഷിച്ചും സ്നേഹിച്ചും പഠിപ്പിച്ചവർ..... അവരാണല്ലോ അധ്യാപകർ!
വാക്കുകൾ കൊണ്ടോ എഴുത്തുകൾ കൊണ്ടോ വർണിക്കാനാവാത്തതിലും ഉപരിയാണ് ഓരോ അധ്യാപകരും. അവർ ഓരോരുത്തരും അവരുടെ ജീവിത കഥകളാണ് വിദ്യാർഥികൾക്ക് മുന്നിൽ വരച്ചു കാട്ടുന്നത്. അനുഭവങ്ങൾ, യാതനകൾ, നൊമ്പരങ്ങൾ തുടങ്ങിയവ കോർത്തിണക്കിയ ആത്മനൊമ്പരപരമായ കഥ.
എങ്കിലും കയ്യിൽ ചൂരൽ കഷായവുമേന്തി കയറുമ്പോഴും നിറപുഞ്ചിരിയും, തെളിമയുള്ള മുഖവും അവരിൽ കാണാൻ സാധിക്കും. അടക്കിപ്പിടിച്ച വേദനകൾ അവരുടെ അകത്തളങ്ങളിൽ കെട്ടി നിൽക്കുമ്പോഴും ഒന്നിനും വകവെക്കാതെ വിദ്യ എന്ന സാഗരത്തിന്റെ ചങ്ങല നമുക്ക് മുന്നിൽ പൊട്ടിക്കാൻ വേണ്ടി അവർ സന്നദ്ധരാകുന്നു.
പഠിപ്പിക്കുന്നു..... നേർവഴിയിലേക്ക് നയിക്കുന്നു.... ജീവിതത്തിൽ ലക്ഷ്യം നേടാൻ പ്രാപ്തരാക്കുന്നു..... വളരാനായി അവരുടെ ചിറകുകൾ താഴ്ത്തി തരുന്നു.....അവരാണ് ഗുരുനാഥൻമാർ.
വാക്കിലൂടെ വിദ്യാലയ വെളിച്ചത്തിലേക്ക് വിദ്യാർഥികളെ സ്വാധീനിക്കാൻ ഓരോ അധ്യാപകർക്കും സാധിക്കുന്നു. നിശ്ചയമായും അധ്യാപകർ അധ്യാപകർ ആകുന്നത് അവരുടെ കർമ്മങ്ങൾ കൊണ്ടാകുന്നു.
വായനകളിൽ മുഴുകി ജീവിക്കുന്ന നമുക്ക് വേണ്ടി ഒരു തിരിഞ്ഞുനോട്ടം - അടുക്കി അടുക്കി കെട്ടി പൊക്കി വെച്ചിരിക്കുന്ന പുസ്തകങ്ങളിൽ നിന്നല്ല,സംസ്കരണം പഠിക്കേണ്ടത് ഒരു ആത്മീയഗുരുവിന്റെ സൗമ്യ സാമീപ്യത്തിൽ നിന്നാണ്.
" ഓർമ്മ പോരെന്നു ഗുരുവോട് വ്യഥ ചൊല്ലവേ
ദിശ കാട്ടി അരുൾ ചെയ്തു തിന്മ വെടിയാൻ "
കൂടാതെ അധ്യാപകരെ വേദനിപ്പിക്കുന്നത് വളരെ നീചമാണ്.
كاد المعلم أن يكون رسولا
അതെ...! ഓരോ മുഅല്ലിമും പ്രവാചകൻ ആകാൻ അടുത്തിട്ടുണ്ട് എന്നാണല്ലോ നബി തങ്ങൾ പറഞ്ഞിട്ടുള്ളത്. അവരെ വേദനിപ്പിക്കൽ പ്രവാചകനെ വേദനിപ്പിക്കുന്നതിന് തുല്യമാണ്.
ഇമാം ശാഫിഈ (റ ) ഉദ്ദരിക്കുന്നു.
"ഗുരു നാഥനിൽ നിന്നുണ്ടാകുന്ന
കൈപ്പേറിയ പരുക്കൻ അനുഭവങ്ങളെ സഹിക്കുക. വിജ്ഞാനത്തിന്റെ നിലനിൽപ്പുതന്നെ അധ്യാപകന്റെ വഴി പറയലുകളിലാകുന്നു.
പഠനത്തിന്റെ പ്രയാസങ്ങൾ കുറച്ചുകാലത്തേക്കെങ്കിലും രുചിച്ചറിയാത്തവൻ ജീവിതകാലം മുഴുവൻ അജ്ഞതയുടെ അപമാനം കടിച്ചിറക്കേണ്ടിവരും.
ചെറുപ്പ കാലത്ത് വിദ്യാഭ്യാസം നഷ്ടപ്പെട്ടവന് വേണ്ടി
ശേഷക്രിയകൾക്ക് തയ്യാറായികൊള്ളുക
അല്ലാഹു സാക്ഷി....! ഒരാളുടെ വ്യക്തിത്വം
വിജ്ഞാനത്തിലും ഭക്തിയിലും അധിഷ്ഠിതമാണ്;
അത് രണ്ടും ഇല്ലെങ്കിൽ അവന്റെ അസ്ഥിത്വം പരിഗണിക്കപ്പെടുക പോലുമില്ല"
"ഗുരു നിന്ദ്യ എത്ര കഠോര പാപമാണ് എന്നുള്ള കാര്യവും നീ ഉരുവിടുക "
വിദ്യാർത്ഥികൾക്കുള്ള പാഠമാണ് ഈ വചനങ്ങൾ.
നബി(സ )പറഞ്ഞു ചെറുപ്പത്തിലുള്ള പഠനം കല്ലിൽ കൊത്തിയത് പോലെയും വയസ്സാകുമ്പോൾ ഉള്ള പഠനം വെള്ളത്തിൽ എഴുതിയത് പോലെയുമാണ്.
പഠിക്കണം അധ്യാപകരെ സ്നേഹിക്കണം... വാനോളം പറന്നുയരണം.... വിജ്ഞാനവും വിവേകവും ഒരുമിച്ചു കൂടുമ്പോൾ അവിടെ മര്യാദ കടന്നു വരാതിരിക്കില്ല, അതിനുവേണ്ടി പ്രാപ്തരാക്കുന്നത് അധ്യാപകർ തന്നെയാണല്ലോ.
العالم سراج أمته في الهداية والتبديل الظلام
ഓരോ അധ്യാപകരുടെയും വാക്ക് വിദ്യാർത്ഥികൾക്കുള്ള പാഠമാണ്. ഉൾക്കൊള്ളുക,വിശാലമായ അറിവിന്റെ നിറവാർന്ന ഓർമ്മച്ചെപ്പുകളാവണം നാളെയുടെ വക്താക്കളായ നമ്മളോരോരുത്തരും.
HAPPY TEACHERS' DAY
Muhsina Basheer
KSA EDATHALA

0 Comments