സാരഞ്ജനായ റൂമി (റ )
കറുത്തിരുണ്ട ചക്രവാളത്തിലേക്ക് അൽപ്പം ഭംഗി കൂട്ടാൻ ഇസ്ലാമിക സമൂഹത്തിന്റെ നാഗരികവും സാംസ്കാരികവുമായി മുഖ്യപങ്ക് വഹിക്കുന്ന തസ്വവ്വുഫ് മനുഷ്യമനസ്സിന്റെ കോവിലിനകത്തേക്ക് പ്രതിഷ്ഠിച്ച വ്യക്തിത്വമായിരുന്നു ജലാലുദ്ദീൻ റൂമി (റ ). ചരിത്രപ്രസിദ്ധമായ ഖുറാസാനിലെ ബൽഖ് നഗരിയിലായിരുന്നു അവിടുത്തെ ഉദയം. ഹിജ്‌റ 604 എ.ഡി 1207 ൽ ബൽഖ് തസ്വവ്വുഫിന്റെ പ്രധാന കേന്ദ്രമായി മാറി . റൂമി (റ ) ന് ജന്മം നൽകിയ ഈ ഭൂമി ഇബ്നു സീന പോലോത്ത ലോകോത്തര ദാർശികന്മാർ രാജാകിരീടം താഴെവെച്ച് കൊട്ടാരം വിട്ടിറങ്ങി തസ്വവ്വുഫിന് വശ്യമനോഹരമായ മാതൃക കാഴ്ച വെച്ച ഇബ്രാഹി ബ്നു അദ്ഹം , അൽ ബൽഖി മഹാരഥന്മാർക്കും ജന്മം നൽകിയിട്ടുണ്ട്.
അദ്ദേഹത്തിന്റെ പിതാവിലൂടെയുള്ള കുടുംബ പരമ്പര ഒന്നാം ഖലീഫ അബൂബക്കർ സിദ്ധീഖ് (റ )ലേക്കെത്തുന്നു. വന്ദ്യ പിതാവ് മുഹമ്മദ് ബഹാഉദ്ധീൻ ഖൽദ് സുൽത്വാനുൽ ഉലമ എന്നവർ സാത്വികനായ സൂഫിവര്യനാ
യിരുന്നു. റൂമി (റ ) പ്രാഥമിക പഠനമാരംഭിച്ചത് അഭിവന്ദ്യ പിതാവിൽ നിന്നായിരുന്നു.
പിന്നെ പിതാവ് തന്റെ ശിഷ്യനിൽ പ്രമുഖരും ഉയർന്ന പണ്ഡിതനുമായ ബുർഹാനുദ്ദീൻ മുഹഖിഖ് എന്നവരുടെ അടുത്ത് റൂമി( റ ) ന്റെ പരിരക്ഷണം ഏൽപ്പിച്ചു.
തുടർന്ന് ഹിജ്റ 628 റ :ആഖിർ 18 ന് വന്ദ്യ പിതാവ് മൃതിയടഞ്ഞു. റൂമി (റ ) വിവിധ കലകളും ജ്ഞാനകോശ ശാഖകളും അഭ്യസിച്ചത് ബുർഹാനുദ്ധീൻ എന്നവരിൽ നിന്നായിരുന്നു. പിതാവിന്റെ വേർപാടിന്റെ രണ്ടാം വർഷം മുതൽ അദ്ദേഹത്തിന്റെ 25
വയസ്സിൽ ഉപരിപഠനാർത്ഥം ശാം ലക്ഷ്യമാക്കി പുറപ്പെട്ടു. പഠനകാലത്ത് തന്നെ അറബി ഭാഷയിലും കർമ്മ ശാസ്ത്രത്തിലും ഹദീസ്, തഫ്സീർ, മറ്റു ഭൗതിക വിഷയങ്ങളിലും അവഗാഹം നേടി. അന്നുതന്നെ എവിടെ നിന്നും ഉത്തരം ലഭിക്കാത്ത കുഴഞ്ഞ മസ്അലകൾക്ക് ഫതവ തേടിക്കൊണ്ട് ജനങ്ങൾ അദ്ദേഹത്തെ സമീപിച്ചിരുന്നു.
തസ്വവ്വുഫിലേക്ക് ചേക്കേറിയ
അദ്ദേഹത്തെ ഇബ്നു ബത്തൂത്ത ഇങ്ങനെ വിവരിക്കുന്നു. ഒരു ശർക്കര വില്പനക്കാരൻ റൂമി (റ ) തന്റെ പാഠശാലയിൽ വന്നു. റൂമി (റ )
അയാളിൽ നിന്നും ഒരു ഹൽവക്കഷ്ണം വാങ്ങി തിന്നു. തദവസരം റൂമി (റ ) അവസ്ഥയാകെ മാറിമറിഞ്ഞു.
നാടും വീടും വിട്ടിറങ്ങി ഏതോ കിട്ടാത്ത കനിക്ക് വേണ്ടി ദാഹമകറ്റാൻ യാത്രയായി. കുറേ കാലം അപ്രത്യക്ഷമായി.
പിന്നെ തിരികെ വന്നു തീരെ മിണ്ടാട്ടമില്ലാതെ നിശബ്ദനായി കഴിഞ്ഞു. വല്ലപ്പോഴും ആവേശത്തിൽ വല്ലതും ഉരിയിടാൻ ആ വക്രത്തിൽ നിന്നും കവിതകൾ പ്രവഹിക്കുകയായി. ആ കവിതകളാണ് നാം ഇന്ന് കാണുന്ന മസ്നവി. ഒരു അണയാത്ത പ്രണയത്തിന്റെ അവസാനത്തെ പൊട്ടിയൊലിപ്പായിരുന്നു യഥാർത്ഥത്തിൽ മസ്നവി.
(റിഹ്ലതു ഇബ്നു ബത്തൂത്ത.)
ഉള്ളതുകൊണ്ട് തൃപ്തിപ്പെടുക എന്നത് ജീവിത വിലാസമാക്കിയ അദ്ദേഹം അങ്ങേയറ്റത്തെ ത്യാഗ വ്യക്തിത്വത്തിനുടമയായിരുന്നു. രാജാക്കന്മാരിൽ നിന്നും പ്രമുഖരിൽ നിന്നും പാരിതോഷികങ്ങളും , മാണിക്യങ്ങളും അദ്ദേഹത്തിന് മുന്നിൽ കുമിഞ്ഞ് കൂടിയിരുന്നെങ്കിലും
റൂമി (റ ) ഒന്നും തന്നെ തന്റെ കൈവശം വെച്ചിരുന്നില്ല. തലചായ്ക്കാനായി തലയിണയോ വിരിപ്പോ ഒന്നും ഉപയോഗിച്ചിരുന്നില്ല. ഉറക്കം അനിയന്ത്രിതമായാൽ ഇരുന്നു തന്നെ ഉറങ്ങുമായിരുന്നു. നമസ്കാര സമയമായാൽ ഏത് അവസ്ഥയിലാണെങ്കിലും ഖിബ്‌ലയിലേക്ക് തിരിയും. മുഖത്തിന്റെ നിറം മാറും, നിസ്കാരത്തിൽ പൂർണ്ണമായി ലയിക്കുമായിരുന്നു. ഒന്നുകിൽ ഇഷാക്ക് ശേഷം നമസ്കാരത്തിനായി കൈകെട്ടിയാൽ അതിൽ പ്രഭാതം കടന്ന് വരും. ഒരിക്കൽ ശൈത്യകാലത്ത് റൂമി (റ ) നമസ്കാരത്തിൽ കരഞ്ഞു കരഞ്ഞ് മുഖവും താടിയും നനഞ്ഞു. ശൈത്യത്തിന്റെ ശക്തി കാരണം അശ്രുകണങ്ങൾ ഉറച്ച് കട്ടിയായി പോയി. എങ്കിലും അദ്ദേഹം നമസ്കാരം തുടർന്നുകൊണ്ടേയിരുന്നു.
ഹിജ്‌റ 672 ൽ ഖൂനിയയിൽ അതിശക്തമായ ഭൂകമ്പമുണ്ടായി. 40 ദിവസം വരെ അതിന്റെ തുടർക്കമ്പനങ്ങൾ ഉണ്ടായിക്കൊണ്ടിരുന്നു. ജനം പരിഭ്രാന്തരായി അങ്ങുമിങ്ങും ഉഴലുകയായിരുന്നു. അവസാനമവർ റൂമി (റ ) ന്റെ അടുക്കൽ വന്ന് ചോദിച്ചു. ഇത് ആകാശവിനയോ? റൂമി (റ ) പറഞ്ഞു : "ഭൂമിക്ക് വിശപ്പുണ്ട് അത് ഉരുള കാംക്ഷിക്കുന്നു. ഇൻഷാ അല്ലാഹ് ഉടൻ തന്നെ അതിനു ലഭിക്കും". ഏതാനും ദിവസങ്ങൾക്ക് ശേഷം റൂമി (റ ) ന്റെ അവസ്ഥ മോശമായത്തുടങ്ങി. ഭിഷഗ്വരന്മാരുടെ കൂട്ടം തന്നെ ചികിത്സയിൽ മൂഖരിതരായി. എങ്കിലും അവർക്ക് രോഗം തിരിച്ചറിയാൻ സാധിച്ചില്ല.
അവസാനം റൂമി (റ )വിനോട് പറഞ്ഞു : നിങ്ങൾ തന്നെ ശരീരാവസ്ഥ ഞങ്ങൾക്ക് പറഞ്ഞ് തരണം. പക്ഷേ അദ്ദേഹം ഒന്നും പ്രതികരിച്ചില്ല.
അദ്ദേഹം കുറച്ചു ദിവസത്തെ അതിഥിയാണെന്ന് ലോകം മനസ്സിലാക്കി. റൂമി (റ ) ന്റെ രോഗം പുറത്തറിഞ്ഞതോടെ ലോകം ഒന്നടങ്കം ഖൂനിയയിലേക്ക് പ്രവഹിച്ചു. പണ്ഡിതരും പാമരരും അധികാര ചെങ്കോലേന്തുന്നവരും ദരിദ്രരും സർവ്വ ജാതി മതസ്ഥരും ഒന്നടങ്കം എത്തിച്ചേർന്നു. ഹിജ്‌റ 672 ജമാദുൽ ആഖിർ 5 ഞായറാഴ്ച സൂര്യാസ്തമയ നേരത്ത് റൂമി (റ ) ന്റെ ദേഹി പറന്നകന്നു. ഖൂനിയായെ 40 ദിവസമായി നടുക്കിയ ഭൂചലനം ഈ ഉരുള വിഴുങ്ങിയതോടെ നിശ്ചലമായി.
HASBEENA SHARIN PP
MIC ISLAMIC AND ARTS COLLEGE FOR WOMEN

0 Comments