വിശുദ്ധിയിലേക്കുള്ള ചിറകടികൾ


   


ശമീർബാബു കൊടുവള്ളിയുടെ വിശുദ്ധിയിലേക്കുള്ള ചിറകടികൾ എന്ന കൃതി വിജ്ഞാനത്തിന്റെ ഇസ്ലാമിക അടിത്തറകളിൽ നിന്നുകൊണ്ടുള്ള മികച്ച വായനാനുഭവമാണ് നൽകുന്നത് . ആധ്യാത്മിക  മൂല്യങ്ങൾ ചിന്താദ്ദീപകമായി അവതരിപ്പിക്കുന്ന ഈ കൃതിയിൽ ഇരുപതിയൊന്ന് അദ്ധ്യായങ്ങളാണ് ഉള്ളത് . ആദ്യ അദ്ധ്യായം സമർപ്പണം . അവസാനത്തെ അദ്ധ്യായം സഹോദരൃം .ഓരോ അദ്ധ്യായത്തിന്റെ യുഗം ആരംഭത്തിൽ പ്രഗല്‍ഭരായ വ്യക്തികളുടെ വിഷയാധിഷ്ഠിത ഉദ്ധരണികൾ നൽകിയത് കൃതിക്ക് സൂഫീഭാവം നൽക്കുന്നുണ്ട് .   'ഇഹ് യാ ഉലൂമുദ്ദീൻ ' എന്ന   സൂഫീകൃതിയുടെ അനുഭൂതി നൽകുന്ന രചനാ വൈഭവമാണ് എഴുതുകാരൻ കൃതിയിലൂടെ പ്രകാശിപ്പിക്കുന്നത് . മുഴുവൻ അദ്ധ്യായങ്ങളും ഇസ്ലാമിന്റെ ആത്മീയതയിലേക്കാണ് വയനക്കരെ എത്തിക്കുന്നത് .


സമർപ്പണം എന്ന അദ്ധ്യായത്തിൽ ദൈവ  സമർപ്പണത്തെ സംബന്ധിച്ച് എഴുതുക്കാരൻ വിശദമാകുന്നു . ആത്മനീർവൃദ്ധിയാണ് സമർപ്പണത്തിലൂടെ സാധ്യമാക്കുന്നത് . മനുഷ്യൻ ദൈവത്തിന് സമ്മർപ്പിച്ചാലും ഇല്ലെങ്കിലും ദൈവത്തിന് നേട്ടമോ കോട്ടമോസംഭവിക്കുകയില്ല . സമർപ്പണത്തിന്റെ ഫലം തനിക്കുതന്നെയാണ് ലഭിക്കുക . 


വിശ്വാസത്തെ സംബന്ധിച്ച വർത്തമാനങ്ങളാണ് രണ്ടാമത്തെ അദ്ധ്യായം . വിശ്വാസം നിലനിർത്താൻ നിത്യോത്സാഹം വേണം . കൂടുകയും കുറയുകയും ചെയ്യുന്ന പ്രതിഭാസമാണത് . വിശ്വാസം ദുര്‍ബലമായാല്‍ ആത്മാവ് ദുര്‍ബലമാകും . അപ്പോൾ ജീവിതം മൊത്തത്തിൽ അവതാളത്തിലാവും   എന്ന അദ്ധ്യായത്തിൽ ദൈവസ്മരണയെകുറിച്ച് വായിക്കാൻ കഴിയും .ദൈവസ്മരണവിശ്വാസികൾക്ക് പ്രയോജനപ്രദമാണ് . ആധ്യാത്മികമായും ദതികമായും ധാരാളം ഫലങ്ങൾ ദൈവസ്മരണ നൽകുന്നു .ദൈവ സ്നേഹം , കാരുണ്യം , ദൈവബോധം ,പാപമുക്തി , സ്വർഗ്ഗപ്രവേശനം പോലെയുള്ളവ ദൈവസ്മരണയുടെ ആധ്യാത്മിക ഫലങ്ങളാണ് . ഭരമേൽപ്പിച്ചുകൊണ്ടായിരിക്കണം ജീവിതമെന്ന് എഴുത്തുക്കാരൻ പറഞ്ഞുവെക്കുന്നു .ഭരമേൽപ്പിക്കലിനൊപ്പം ചില മഹത്തായ തത്വങ്ങൾകൂടി ഉണ്ടാവണം . പ്രത്യാശ , പ്രാർത്ഥന ,കർമ്മം എന്നിവയാണവ . അവകൾ തോളോട് തോൾ ചേർത്ത് കൊണ്ടാവണം ജീവിതം . അങ്ങനെയാവുന്നിലെങ്കിൽ  ജീവിതം പാഴ് വേലയായി തീരും .പ്രാർത്ഥനയെ തത്വജ്ഞാനപരമായാണ് സമീപ്പിക്കുന്നത് . പ്രാർത്ഥനക്ക് ഒരു സംസ്കരമുണ്ട് .പ്രാർത്ഥിക്കുന്ന വ്യക്തിയുടെ വിചാരം ,പ്രാർത്ഥിക്കുന്നതിന്റെ രീതി , അതിന്റെ ഉള്ളടക്കം തുടങ്ങിയവയെല്ലാം പ്രാർത്ഥനാവേളയിൽ പ്രധാനമാണ് . പ്രാർത്ഥനക്ക് ഫലം ഉണ്ടകുമെന്ന ഉറച്ച വിശ്വാസം ഉണ്ടാവണം .ര ഹസ്യസ്വഭാവത്തോടും വിനയത്തോടുമായിരിക്കണം പ്രാർത്ഥന നടത്തേണ്ടത് .


കൃതിയിൽ നന്ദി പ്രകാശനത്തെ കുറിച്ച് പറയുന്ന ഭാഗങ്ങൾ ആരെയും വിസ്മയം കൊളിക്കും . അത്രയും മനോഹരമായണ് ആ ഭാഗങ്ങളില്ലേ അവതരണം . ചുറ്റും അല്ലാഹു ഒരുക്കിയിരിക്കുന്ന അനുഗ്രഹങ്ങൾ അറിയൽ ഒരു അനുഗ്രഹമാണ് .അല്ലാഹുവിനെ തിരിച്ചറിയാനാവുക എന്നത് വെറൊരു അനുഗ്രഹമാണ് .മനസിലാക്കിയ അനുഗ്രഹങ്ങളെയും തിരിച്ചറിഞ്ഞ ഇലാഹിനെയും മുൻനിർത്തി അല്ലഹുവിനോട് നന്ദി പ്രകാശിപ്പിക്കുക എന്നത് എല്ലാത്തിനെക്കാളും മുകളിൽ നിൽക്കുന്ന സൗഭാഗ്യവും  അനുഗ്രഹവുമാണ്.ജീവിതത്തിൽ ശീലിക്കെണ്ട സ്വഭാവങ്ങളാണ് കൃതിമുഴുവനും സമ്മാനിക്കുന്നത് .വിശ്വാസത്തെ ത്രസിപ്പിക്കുകയും അതിന് തിളക്കം കൂട്ടുകയും ചെയ്യുന്ന ഉത്തമ്മായ മാർഗമാണ് പശ്ചാത്താപം .തികവുറ്റ ആദർശബോധവും അതിനനുസൃതമായ ജീവിതം ക്രമീകരണവുമാണ് ആത്മാർഥതയുടെ ആദ്യ ചുവട് .ആത്മാവ് തുടങ്ങിയവയുമയി ബന്ധമുള്ള സ്വഭാവമാണ് സൂക്ഷ്മത.


ലളിതമായിട്ടാണ്  എഴുത്തുക്കാരൻ ആശയങ്ങൾ വിശദമാക്കുന്നത് . തുടർന്നുള്ള അധ്യായങ്ങളായ സംതൃപ്തി ,വിചാരണ,കാരുണ്യംതുടങ്ങിയവയിലും ഇസ്ലാമിന്റെ പ്രതലത്തിലൂന്നികൊണ്ടുള്ള  ഉത്തമ വിഭവങ്ങളാണ്  വായനക്കാർക്ക് ഒരുക്കിയിരിക്കുന്നത് . ഓരോ അദ്ധ്യായത്തിന്റെയും അവസാനത്തിൽ ഇസ്ലാമിക ചരിത്ര ഉദാഹരണങ്ങൾ  ചേർത്തിരിക്കുന്നു എന്നത് വായനക്കാർക്ക് ആത്മിയമായസ്പർശനം നൽകാൻ  അദേഹത്തിന് സാധിച്ചു .





Shana p.k


Izzathul islam Athazhakunnu