കേരള നവോത്ഥാനത്തിന്റെ നായകൻ; സി.എച്ച്



വീണ്ടും ഒരു സെപ്റ്റംബർ അടുക്കുമ്പോൾ മനസ്സിൽ നിറയുന്ന മുഖം അത് സി.എച്ചിന്റേതാണ്.. സൗഹൃദബന്ധങ്ങളെ സന്തോഷഭരിതവും അതിലേറെ സൗന്ദര്യാത്മകവുമായ മഹാവ്യക്തിത്വം;സി.എച്ച് മുഹമ്മദ്‌ കോയ. സമൂഹത്തെ സ്നേഹം പകർന്നു വളർത്തിയെടുത്ത ജനഹൃദയങ്ങളിൽ ഇന്നും മായാതെ കിടക്കുന്ന രാഷ്ട്രീയ നേതാവ്. ചരിത്രത്തിന്റെ ഏടുകളിൽ കൂട്ടിച്ചേർത്ത എക്കാലത്തെയും മികച്ച ഭരണാധികാരിലൊരാൾ.

              1928 ജൂലൈ 15ന് കോഴിക്കോട് ജില്ലയിലെ അത്തോളി എന്ന രുചിച്ചിട്ടില്ലാത്ത ഗ്രാമത്തിൽ പൂയ്യം പുനത്തിൽ ആലി മുസ്‌ല്യരുടെയും ചെറിയാരൻ കണ്ടി മറിയുമ്മയുടെയും മകനായി ജനിച്ചു. വിദ്യാർത്ഥി കാലത്ത് തന്നെ IUMLന്റെ സജീവ പ്രവർത്തകനായിരുന്നു. IUML(ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗ്)ന്റെ സ്ഥാനാർഥിയായിട്ടായിരുന്നു അദ്ദേഹം ആദ്യമായി മത്സരിച്ചത്.സി എച്ചിനെ പൊതുപ്രവർത്തകനാക്കി മാറ്റിയത് കോഴിക്കോട് മുനിസിപ്പൽ കൗൺസിലിലെ കൗൺസിലർ തെരഞ്ഞെടുപ്പായിരുന്നു.പരാജയ വീഥി ഇതുവരെ രുചിച്ചിട്ടില്ലാത്ത എതിർപക്ഷ നേതാവിനെ വൻ ഭൂരിപക്ഷത്തോടു കൂടി പരാജയപ്പെടുത്തി കൊണ്ടായിരുന്നു 1960ൽ താങ്ങോർ നിയോജക മണ്ഡലത്തിൽ നിന്നും കേരള നിയമ സഭയിലേക്കുള്ള സി.എച്ചിന്റെ കടന്നു വരവ്.

 1961 സീതിസാഹിബിന്റെ പെട്ടെന്നുള്ള മരണത്തെ തുടർന്ന് സ്പീക്കർ സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടത് ഏറ്റവും യോഗ്യനായ സി എച്ച് മുഹമ്മദ്‌ കോയയെ ആയിരുന്നു. നിയമസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ നേതാവായിരുന്നുവെങ്കിലും രാഷ്ട്രീയ നേതാക്കളുടെയും സഹപ്രവർത്തകരുടെയുമെല്ലാം സ്നേഹവും ആദരവും നേടിയെടുക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. പ്രവർത്തനരംഗത്തെ കർമധീരതയും കാര്യങ്ങളിലെ ഉൾ കാഴ്ചയും കൊണ്ട് ജനകീയനായി മാറിയിരുന്നു.

ഇതുവരെയും നിയമസഭയിൽ ആർക്കും ലഭിക്കാത്തൊരു അവസരം കൂടി സി എച്ചിന് ലഭിച്ചിട്ടുണ്ട്.ഇടതുപക്ഷത്തിന്റെ ഐക്യം ലക്ഷ്യമിട്ടുകൊണ്ട് പി.കെ വാസുദേവൻ മുഖ്യമന്ത്രിപഥത്തിൽ നിന്നും പടിയിറങ്ങിയപ്പോൾ ആ സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടത് സി. എച്ച് മുഹമ്മദിനെയായിരുന്നു.ഏറ്റവും കുറഞ്ഞ കാലം കേരളം ഭരിക്കാനെത്തിയ നേതാവ്.വെറും 54 ദിനങ്ങൾ മാത്രം,ചുരുങ്ങിയ ദിനങ്ങൾ കൊണ്ട് കേരള നിയമസഭയിൽ വികസനാത്മക പദ്ധതികൾ കൊണ്ടു വരാൻ ആ വ്യക്തിത്വം ശ്രമിച്ചിരുന്നു. തുടർന്നുള്ള സി.എച്ചിന്റെ ജീവിതം ഭരണപരമായ മേഖലകളി ലധിഷ്ടിതമായിരുന്നു. മുഖ്യമന്ത്രി സ്ഥാനത്തിന് ശേഷം ഉപമുഖ്യമന്ത്രി സ്ഥാനത്തേക്കാണ് അദ്ദേഹത്തെ തെരഞ്ഞെടുക്കപ്പെട്ടത്. ഉപമുഖ്യമന്ത്രി പദ ത്തിലെത്തിയപ്പോഴാണ് കേരള ചരിത്രത്തിന് ഒരുപാട് സംഭാവനകൾ ചെയ്യാൻ അദ്ദേഹത്തിന് സാധിച്ചത്. കാലിക്കറ്റ്‌ യൂണിവേഴ്സിറ്റിയെ കേരളത്തിന് സമ്മാനിച്ചത് സി.എച്ച് ആയിരുന്നു. മാത്രമല്ല, അറബിഭാഷയുടെ പ്രാധാന്യം മനസിലാക്കി അറബിയെ കേരളത്തിൽ പഠനവിഷയമാക്കുകയും, പത്താം ക്ലാസ്സ്‌ വരെ സൗജന്യ വിദ്യാഭ്യാസം നടപ്പിലാക്കുകയയും ചെയ്തു. വിദ്യാഭ്യാസരംഗത്തെ ഒഴിച്ചുകൂടാനാവാത്ത സേവനമായിരുന്നു സി. എച്ചിന്റേത്.

   മത ജാതി വൈകാരികതകൾക്കപ്പുറം ഹിന്ദു-ക്രിസ്തു-മുസ്‌ലിം ഐക്യം നിലനിർത്തുവാനും അദ്ദേഹം ശ്രദ്ധ പുലർത്തിയിരുന്നു.അദ്ദേഹം പറഞ്ഞൊരു വാക്യമുണ്ട്:"എന്റെ സമുദായത്തിന്റെ മുടിനാരിഴ പോലും ഞാൻ മറ്റാർക്കും വിട്ടുകൊടുക്കില്ല, പക്ഷെ അന്യ സമുദായത്തിന്റെ അണുമണിതൂക്കം പോലും അപഹരിക്കുകയും ഇല്ല" എത്ര മനോഹരമാണീ വാക്യം..വാക്കുകളിൽ മാത്രമല്ല പ്രവർത്തനത്തിലും സി എച്ച് ഇത് തെളിയിച്ചിരുന്നു.സി എച്ച് എന്ന പേരിൽ നിന്നും " *C* REATING *H* ISTORY" എന്നായിരുന്നു ജനങ്ങൾ മനസ്സിലാക്കിയിരുന്നത്. ഒരുപാട് ചരിത്രങ്ങൾ തന്നോടൊപ്പം ചേർത്ത് കൊണ്ടായിരുന്നു അദ്ദേഹത്തിന്റെ ജീവിത യാത്ര. കർമം കൊണ്ട് ധീരത തീർത്ത മഹാന്മാരുടെ പാതകളായിരുന്നു സി എച്ചിന്റെ പ്രവർത്തനങ്ങളുടെ പുറകിലുള്ള ഊർജം.

         1962ൽ കോഴിക്കോട് നിന്നും 1973ൽ മുഹമ്മദ്‌ ഇസ്മാഇൽ സാഹിബിന്റെ ഒഴിവിൽ മഞ്ചേരിയിൽ നിന്നും ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. തുടർച്ചയായി 2 തവണ കേരളത്തിൽ ഉപമുഖ്യമന്ത്രിയായി, ഇതുകൂടാതെ ആർക്കും ലഭിക്കാത്ത റെക്കോർഡ് കൂടി നേടിയായിരുന്നു സി. എച്ച് പ്രവർത്തിച്ചത്. തുടർച്ചയായി ആറു തവണ മന്ത്രിസഭയിൽ വിദ്യാഭ്യാസ വകുപ്പ് കൈകാര്യം ചെയ്ത ഏക വ്യക്തി സി. എച്ച് ആയിരുന്നു.

        നാടിന്റെ ഹൃദയ ഞരമ്പിന്റെ തുടിപ്പുകളിൽ ഓടിയെത്താനുള്ള വ്യഗ്രത..ഭരണാധികാരത്തിന്റെയും രാഷ്ട്രീയ നേതൃത്വത്തിന്റെയും പത്രമേഖലയുടെയും ഒഴിച്ചുകൂടാനാവാത്ത ഉത്തരവാദിത്വങ്ങൾ.... ഒഴിവുസമയങ്ങളിലെല്ലാം കുടുംബവുമായി സമയം ചെലവഴിക്കുമായിരുന്നു, ഒട്ടേറെ തിരക്കുകൾക്കിടയിലും അന്വേഷണങ്ങൾ ആസ്വദിച്ചുള്ള യാത്രകളും ഒപ്പം വായനകളും എഴുത്തും അദ്ദേഹത്തിന് ഒഴിവാക്കാനായില്ല. രാഷ്ട്രീയപഥത്തിലിരിക്കെ അനവധി പുസ്തകങ്ങൾ അദ്ദേഹം എഴുതിയിട്ടുണ്ട്. ഓർമകളിലെ ഉജ്ജ്വലവാഗ്മിയാണദ്ദേഹം. രാഷ്ട്രീയ വേദികളെയെല്ലാം കോരിത്തരിപ്പിക്കുന്ന പ്രഭാഷണങ്ങളാണ് സി.എച്ചിന്റേത്.

      *"സി എച്ച്"* പൂർവ്വികരിൽ നിന്നും കേൾവികൊണ്ട നാമം.രാഷ്ട്രീയ രംഗത്തെ മികവുറ്റ പ്രവർത്തനവും കർമ്മപഥത്തിലെ സാന്നിധ്യവുമായിരുന്നു അദ്ദേഹത്തെ ഇത്രയും പ്രശസ്തനാക്കിയത്.ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗിന്റെ തീരാനഷ്ടം, ചരിത്രത്തെ ഇത്രയേറെ വാർത്തെടുത്ത.. രാഷ്ട്രീയത്തെ അതിരറ്റു സ്നേഹിച്ച ജനഹൃദയങ്ങളിലെ മരണമില്ലാത്ത നായകൻ. തന്റെ രാഷ്ട്രീയ വീഥികളെ തന്നെയായിരുന്നു മകൻ എം. കെ മുനീറിനും അദ്ദേഹം പകർന്നു നൽകിയത്. പെട്ടെന്ന് തീർന്നു പോയൊരു അധ്യായമായിരുന്നു *സി എച്ച്.* 1983ൽ ഉപമുഖ്യമന്ത്രി ആയിരിക്കെ ആയിരുന്നു അദ്ദേഹത്തിന്റെ വിയോഗം.ഒരുപാട് പ്രവർത്തനങ്ങൾ കേരള മണ്ണിൽ ബാക്കി വെച്ച് സി. എച്ച് മുഹമ്മദ് കോയ യാത്രയായി......


 Sunaina T P

 Shihab Thangal Educational Academy