*ആധുനിക ജനാധിപത്യം ഭീകരപ്രവർത്തനമോ?*


"ജനാധിപത്യം ജനങ്ങളുടെ സർക്കാരാണ്, ജനങ്ങളാൽ, ജനങ്ങൾക്ക് വേണ്ടിയുള്ളതാണ്"                                    -എബ്രഹാം ലിങ്കൺ-


ഇന്ത്യ ജനാധിപത്യ രാജ്യമാണ്. വൈവിധ്യങ്ങളുടെ കലവറയാണ്.ജാതി-മത-വർഗ്ഗ-വർണ്ണ വിവേചനമില്ലാതെ എല്ലാ പൗരന്മാർക്കും തുല്ല്യമായ അവകാശങ്ങൾ, നിയമങ്ങൾ നൽകുന്നതാണ് ഭാരണഘടന. രാജ്യത്തിന്റെ ഭരണഘടന രൂപീകരണത്തിനായി 1950 ജനുവരി 26-നു  ബി.ആർ അംബേദ്കറും മറ്റു നേതാക്കളും തുടക്കം കുറിക്കുകയും സ്വപ്നംകാണുകയും ചെയ്തത് ഇത്തരത്തിലുള്ള ഒരു ഇന്ത്യയെയാണ്.


ആധുനികതയിലൂടെ:


 മാധ്യമസ്വാതന്ത്ര്യത്തിനു നേരെയുള്ള ആക്രമണം,  ജനാധിപത്യ സ്ഥാപനങ്ങൾക്ക് നേരെയുള്ള നീക്കങ്ങൾ,  തെരെഞ്ഞെടുപ്പ് ഫണ്ട് സമാഹരണത്തിലെ ദുരൂഹത എന്നിവയെല്ലാം ജനാധിപത്യത്തിന് ഭീഷണി സൃഷ്ടിക്കുന്നു.  എന്നാൽ അതിലുമെത്രയോ ആഘാതം സൃഷ്ടിക്കുന്നുണ്ട് പാർട്ടികളുടെ തകർച്ച.  ജനാധിപത്യത്തിന്റെ ആരോഗ്യം കഴിഞ്ഞ കുറച്ചു വർഷങ്ങളായി ക്ഷയിച്ചുകൊണ്ടിരിക്കുന്നുണ്ട് എന്നത് രാജ്യത്തിൻറെ അകത്തും പുറത്തുമുള്ള നേതാക്കൾ ചൂണ്ടിക്കാണിക്കുന്ന ഒന്നാണ്. ഇന്ത്യൻ ജനാധിപത്യത്തിന്റെ തകർച്ചയുടെ ഒരു പ്രത്യേക വശം അധികമായും ശ്രദ്ധിക്കപ്പെടാതിരിക്കുന്നു.  പാർട്ടി വ്യവസ്ഥയുടെ അപചയമായിട്ടാണ് ഇതിനെ മനസ്സിലാക്കാൻ സാധിക്കുക.  ഈ വിഷയത്തിൽ ബി.ജെ.പി നേതാക്കൾ മോദിയെ ന്യായീകരിക്കുന്ന പല രീതികളെയും ആധുനിക യുഗത്തിൽ നാം ശ്രവിച്ചുകൊണ്ടേയിരിക്കുന്നു. നരേദ്ര മോദിയുടെ പ്രതിച്ഛായ നിർമ്മിതി ഇന്ത്യൻ ജനാധിപത്യത്തിനുണ്ടാക്കുന്ന പരിക്കുകളും വ്യക്തമാക്കുന്നുണ്ടെന്നതുമാത്രല്ല മറ്റു പാർട്ടികളുടെ പ്രവർത്തന ശൈലിയെപ്പോലും അത് സ്വാധീനിക്കുന്നു എന്നത് ഗൗരവത്തിലെടുക്കേണ്ട കാര്യമാണ്.


ഇന്ത്യൻ പാർട്ടി  സംവിധാനങ്ങളുടെ

മൂല്യശോഷണം ഏതാണ്ട് പരിപൂർണ്ണമായിരിക്കുന്നു. ഒരു വിഭാഗം രാഷ്ട്രീയ പാർട്ടികൾ കുടുംബസംരംഭം പോലെ പ്രവർത്തിക്കുമ്പോൾ മറ്റൊരു വിഭാഗം മനുഷ്യദൈവങ്ങളെ ആരാധിക്കുന്ന അധർമ്മവിഭാഗങ്ങളെപ്പോലെ പെരുമാറുന്നു. ഇത്തരത്തിലുള്ള പ്രവണതകൾ സൃഷ്ട്ടിക്കുന്ന കെടുതികളെക്കുറിച്ച് നാം ആഴത്തിൽ പഠിക്കേണ്ടതുണ്ട്.  വിധേയത്വത്തിന്റെയും അടിച്ചേൽപ്പിച്ചതായി അനുസരണയുടെയും അടിസ്ഥാനമാണ് പാർട്ടികളെങ്കിൽ രാഷ്ട്രീയ സംഭരണിക്കു ഏത് തരത്തിലുള്ള സേവനമാണത് ചെയ്യുന്നത് ?


പുതിയൊരു കേരളം സാധ്യമോ ?


           പുതിയൊരു കേരളത്തെക്കുറിച്ചുള്ള ചർച്ച പല തലങ്ങളിലും സജീവമാണ് .അത് അനിവാര്യവുമാണ് .പല രീതിയിൽ ശക്തിപ്പെടുന്ന സാർവദേശീയ ദേശീയതലങ്ങളിലെ പുറം സമ്മർദങ്ങൾ ,കേരളത്തിലെ ആഭ്യന്തര ദൗർബല്യങ്ങളെ മൂർച്ചിപ്പിക്കുന്നുണ്ട്.അത് സമൂഹത്തിലെ കെട്ടുറപ്പിനെ ദൗർബല്യപ്പെടുത്തുകയും ചെയ്തേക്കാം.കേരളത്തിലെ സാധാരണക്കാരുടെ ജീവിതം ഇതര സംസ്ഥാനത്തുള്ളവരേക്കാൾ മെച്ചപ്പെട്ടതാണെങ്കിലും നിരവധി വൈരുദ്യങ്ങളും പ്രകടമാണ്.പരിഹാരമായി ജനാധിപത്യവും ജനാതിപത്യ രീതികളും  ചൊഹവ്വാക്കണം എന്നതാണ് ചുരുക്കം .ഇല്ലാത്തപക്ഷം പുതിയൊരു കേരളം അസാധ്യമായേക്കാം....


അനുകമ്പയുടെ ജനാധിപത്യ ചരിത്രമൂല്യം:


           സർവ്വചരാചരങ്ങളിലേക്കും തുറന്നിരിക്കുന്നതും എല്ലാത്തിനോടുമുള്ള സ്‌നേഹമായും വെറുപ്പില്ലായ്മയായും

നിലകൊള്ളുന്നതായ അനുഭവങ്ങളെയാണ് ജനാധിപത്യമെന്ന പേരിട്ടു  വിളിക്കാൻ സാധിക്കുക. ഇത്തരത്തിലുള്ള  ജനാധിപത്യത്തെ തുടക്കം കുറിച്ച  ബി.ആർ അംബേദ്കറുടെ വാക്കുകൾ ശ്രദ്ധേയമാണ്  "My social philosophy may be said to be enshrined in three words :Liberty, Equality, Fraternity"


ഒരു ജാതി-ഒരു മതം-ഒരു ദൈവം മനുഷ്യന് എന്ന ഉദ്ധരണി പോലെ ഓരോ വ്യക്തിക്കും അവരവരുടേതായ അവകാശം നൽകേണ്ടതും മറ്റുള്ളവർ കാരണം ആ അവകാശത്തെ ഹനിക്കപ്പെടാണ്ടിരിക്കേണ്ടതും ഈ ജനാധിപത്യ പ്രസ്ഥാനത്തിലൂടെയാണ്. എന്നാൽ ആധുനികതയിൽ ഉടലെടുക്കുന്ന പാർട്ടികൾ വർഗ്ഗീയതയുടെ വിഷവാദങ്ങളും വിഷം ചീറ്റുന്ന യുവസമൂഹവുമായി മാറുന്നു. എല്ലാ വശങ്ങളിലും പാർട്ടിയോടുള്ള അമിതമായ പിന്തുണ ജനാധിപത്യ രീതികളെ വ്യതിചലിപ്പിച്ചേക്കാം. "അമിതമായാൽ അമൃതവും വിഷം" എന്ന് പറയുന്നതുപോലെ ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ ജനാധിപത്യത്തെ വിഷയമാക്കി മാറ്റുന്നതിലേക്കു കൈചൂണ്ടിക്കാണിച്ചേക്കാം... രാജ്യത്തിലെ എല്ലാ പൗരന്മാർക്കും അവകാശങ്ങൾ നൽകുന്ന തരത്തിൽ പ്രവർത്തിക്കുന്ന നേതൃത്വങ്ങളെയാണ് നാം ആഗ്രഹിക്കുന്നത്.


 "സംതൃപ്തി പ്രയത്നത്തിലാണ്, നേട്ടത്തിലല്ല !"


ZAINAB HALEEM KS

KSA ALUVA