ചുക്കാൻ പിടിച്ച തുഴ
ദൈവം ദാൽ തടാകത്തിലൊഴുക്കി വിട്ട
ശിക്കാരിയിലിരുന്ന്
ഒരു കിളി മരവിച്ചുപോയി പടിഞ്ഞാറുനിന്നടിച്ച പാക്കിസ്ഥാൻ കാറ്റും
വടക്കുനിന്ന് വീശിയ ചൈനീസ് കാറ്റും
കൂട്ടി വെച്ച കുങ്കുമപ്പൂക്കളത്രയും
ഇയാളെ വെള്ളത്തിൽ വിതറിയിട്ടു.
ഒഴുകി നടന്ന ശിക്കാരിയിൽ ഇരുന്ന്
തുഴഞ്ഞ പണ്ടിറ്റുകൾ
കാശ്മീർ കര വിട്ടതെന്തിന്?
തുഴ പിടിച്ച ചുക്കാൻ
ഇന്ത്യയുടെ പൂന്തോട്ടത്തെ
പാകിസ്ഥാനിലേക്കെത്തിക്കുമോ?
ചൈനക്ക് കൂട്ടി കൊടുക്കുമോ?
അതോ ഇന്ത്യയുടെ മാറിടത്തിലേക്ക് കരക്കടിപ്പിക്കുമോ ?
Fathimathu Suhra
Algaith, Valancheri

0 Comments