ഇസ്ലാമിക ചരിത്രത്തിൽ ഒരു ചെറിയ സ്വഹാബി ഉണ്ടായിരുന്നു 'അത്വാഇബിനു അബീ റബാഹ് ' കറുത്ത രൂപമായിരുന്നു വികൃതവും വിരൂപവുമായ ചുണ്ടുകളും ചുരുളൻ മുടിയുമുള്ള ഒരു കുറിയ മനുഷ്യൻ...
അത്വാഹ് നിൽക്കുകയും ചങ്ങാതിമാർ ഇരിക്കുകയും
ചെയ്യുകയാണെങ്കിൽ
ചങ്ങാതിമാരായിരിക്കും നീളം കൂടുതൽ...
അത്രയും ചെറിയ മനുഷ്യനായിരുന്നു അത്വാ.......
"അത്വാ... ഇതെന്ത് രൂപമാടാ... കറുത്ത വികൃതമായ രൂപം..."
അത്വാ... സങ്കടപ്പെട്ട് തന്റെ ഉമ്മാക്ക് അരികെ ചെന്ന് പറഞ്ഞു... "ഉമ്മാ... കൂട്ടുകാർ കളിയാക്കുകയാണ്...? ഉമ്മ നെറ്റിയിൽ ചുംബിച്ച് തലയിൽ തലോടിക്കൊണ്ട്...പറഞ്ഞു "മോനേ... അല്ലാഹുവിന്റെ ഗ്രന്ഥം പഠിക്ക്... ഹദീസ് പഠിക്ക്... അതുകൊണ്ട് അള്ളാഹു നിന്നെ ഉയർത്തും..."
ഒരു ദിവസം കൂട്ടുകാരുമായി കളിക്കുമ്പോൾ അദ്ദേഹം പ്രാർത്ഥിച്ചു...
"എന്റെ പിരടിയെ നരകത്തിൽ നിന്നും രക്ഷിക്കേണമേ..."
ഇതു കേട്ട കൂട്ടുകാർ പൊട്ടിച്ചിരിച്ചുകൊണ്ട് ചോദിക്കുകയാണ് " അത്വാ... ഉയരം കുറഞ്ഞ നിനക്ക് എവിടെയാണെടാ കഴുത്ത്...".
സങ്കടം സഹിക്കാൻ വയ്യാതെ അത്വാ...ഹ് ഉമ്മാക്കരികെ ചെന്നു പരാതി പറഞ്ഞപ്പോൾ... ഉമ്മ പറഞ്ഞു... "മോനേ... നിനക്ക് ഉയരങ്ങളിലേക്ക് എത്തണമെങ്കിൽ ലോകത്തിന്റെ നെറുകയിൽ എഴുന്നേറ്റു നിൽക്കണമെങ്കിൽ എല്ലാവരെക്കാളും ഉയരങ്ങളിൽ എത്തണമെങ്കിൽ... അല്ലാഹുവിന്റെ ഗ്രന്ഥം പഠിക്കണം എന്റെ മകൻ.....
പിന്നീട് അത്വാ ഇൽമ് പഠിക്കാൻ വേണ്ടി ഇബ്നു അബ്ബാസ് (റ)ന്റെ അടുക്കെ ചെല്ലുകയാണ്... ഇരുപത് വർഷം ഇബ്നു അബ്ബാസ് (റ)വിൻ്റെ സദസ്സിൽ ചടഞ്ഞിരുന്ന് ദീൻ പഠിച്ചു.....
അമവിയ്യ ഭരണം നിലവിൽ വന്നപ്പോൾ കഅബയുടെ ത്വവാഫും ആയി ബന്ധപ്പെട്ട ഒരു മസ്‌അല വന്നു...
അന്ന് അവിടെയുള്ള പണ്ഡിതന്മാരെ എല്ലാം വിളിച്ചുകൂട്ടി ഖലീഫയുടെ ചോദ്യം...
"ആരു പറയും ഈ ചോദ്യത്തിനുള്ള മറുപടി...കഅബയുടെ ത്വവാഫുമായി ബന്ധപ്പെട്ട ഈ ചർച്ചക്ക് മറുപടി പറയാൻ ഈ കൂട്ടത്തിൽ ആര് തയ്യാറുണ്ട്..."
അന്നൊരുമിച്ചുകൂടിയ പണ്ഡിതന്മാരുടെ മറുപടി... "ഉത്തരം പറയുവാൻ മദീന പള്ളിയുടെ ഓരത്ത് താമസിക്കുന്ന ഒരു കുറിയ മനുഷ്യനുണ്ട് ഉയരം കുറഞ്ഞ വിരൂപിയായ ഒരു ചെറിയ മനുഷ്യൻ...അത്വാ... അദ്ദേഹത്തിന് കഴിയും ഈ ചർച്ചക്ക് മറുപടി പറയാൻ "
ഉടനെ രാജസന്നിധിയിൽ നിന്നും കൽപ്പന വന്നു...
"അത്വാഇനെ... ഉടനെ കൊട്ടാരത്തിൽ എത്തിക്കുക..." ഭടന്മാർ അത്വാഇനെ ചെന്നു വിളിച്ചു... അത്വാഇന്റെ മറുപടി... " വിജ്ഞാനം കൊട്ടാരത്തിലേക്ക് എത്തുകയില്ല വിജ്ഞാനം വേണമെങ്കിൽ എന്റെ ചെറിയ ടെൻഡിലേക്ക് കടന്നു വരാൻ ഖലീഫയോട് പറയുക... " അങ്ങനെ അന്നത്തെ ഖലീഫ അത്വാഅ (റ)ന്റെ വിജ്ഞാന സദസ്സിൽ വന്നിരുന്ന് വിജ്ഞാനം കരസ്ഥമാക്കുകയായിരുന്നുപിന്നീട്... ഖലീഫ തൻ്റെ മക്കൾക്ക് നൽകിയ ഉപദേശം ഇങ്ങനെയായിരുന്നു... "മക്കളെ നിങ്ങളാരും രാജ്യം ഭരിക്കുന്ന ഖലീഫയാകാൻ കൊതിക്കേണ്ടതില്ല... നിങ്ങളാരും ലോകം അടക്കി ഭരിക്കുന്ന കിങ്കരന്മാരാകാൻ ആഗ്രഹിക്കേണ്ടതില്ല... ദുനിയാവ് വാരിപ്പുണരാൻ നിങ്ങളാരും മത്സരിക്കേണ്ടതില്ല... ദുനിയാവിൽ നിങ്ങൾ വല്ലതും കൊതിക്കുന്നു എങ്കിൽ... മദീന പള്ളിക്കരികിൽ ഒരു ചെറിയ മനുഷ്യനുണ്ട്... നീളം കുറഞ്ഞ വിരൂപിയായ അത്വാ.... അത്വാഇനെ പോലെ കിത്താബ് പഠിച്ച ദീൻ പഠിച്ച ഒരു പണ്ഡിതനാവാൻ ആഗ്രഹിക്കുക...
Sana Fathima P
VMHM MUKKAM

0 Comments