ഇടതേടി ഉടയവനിലേക്ക്
സൃഷ്ടാവിനും സൃഷ്ടിക്കുമിടയിൽ മറ സൃഷ്ടിക്കുന്ന ഒരു വിഗ്രഹമല്ല 'വസീല'.പ്രത്യുത തന്നിലേക്ക് സൃഷ്ടാവ് തന്നെ ചൂണ്ടിക്കാണിച്ചുതന്ന വഴിയാണത്.ആ വഴിയുടെ സഹായ സഹകരണങ്ങൾ ഇല്ലാതെ സൃഷ്ടാവിലേക്ക് എത്തുക അസാധ്യമാണ്.നിർബന്ധവും ഐച്ഛികവുമായ മുഴുവൻ ആരാധനയും ആ വസീലയാണ്.
ആദം നബി(അ)ൽ നിന്ന് തുടങ്ങി അമ്പിയാമുർസലുകളിലൂടെയും സച്ചരിതരായ സ്വഹാബത്തിലൂടെയും നിലനിന്ന ഒരു ചര്യയാണ് പിൻതലമുറകളായ ഉമ്മത്തും പിൻതുടരുന്നത്.
ഇന്നും മുസ്ലിംകളുടെ ജീവിതരീതിയുമായി തവസ്സുലും ഇസ്തിഗാസയും ചേർന്നുനിൽക്കാൻ കാരണം മറ്റൊന്നുമല്ല. ഖുർആനിലും ഹദീസിലും പണ്ഡിതർ നടത്തിയ ഖനനവും പ്രോത്സാഹനവും മതഗ്രന്ഥങ്ങളിൽ നിറഞ്ഞു നിൽക്കുന്നു എന്നതുതന്നെയാണ്.
തവസ്സുല്‍' എന്നാൽ അല്ലാഹുവിനോട് ദുആ നടത്തുക. ഭാഷാർത്ഥത്തിൽ 'ഇടതേട്ടം'എന്നാണ്.അല്ലാഹുവിനോട് ദുആ നടത്തുമ്പോൾ ,അവൻ ഇഷ്ടപ്പെട്ട മഹാത്മാക്കളെ മഹത് വസ്തുക്കളെ അവൻ തൃപ്തിപ്പെട്ട കാര്യങ്ങളെ മുൻനിർത്തികൊണ്ട് അല്ലാഹുവിനോട് ചോദിക്കുക.ഉദാഹരണമായി;അല്ലാഹുവേ..നീ എന്റെ രോഗത്തെ (നബി (സ)യുടെ ഹഖ് കൊണ്ട് /മുഹ്യുദ്ധീൻ ശൈഖിന്റെ ബറകത്ത് കൊണ്ട്/ഞാൻ ചൊല്ലിയ സ്വലാത്തിന്റെ ബറകത്ത് കൊണ്ട്) ശിഫയാക്കണേ...ഇങ്ങനെ പുണ്യവ്യക്തികളാകാം കർമങ്ങളാകാം എന്തുമാകാം..മുൻനിർത്തുന്നത് അല്ലാഹുവിനെയാണ്.
'ഇസ്തിഗാസ' എന്നാൽ ചോദ്യം തന്നെ മഹാത്മാക്കളോടും മഹത്തുക്കളോടുമാണ്.'സഹായഭ്യര്‍ഥന' എന്നാണ് ഇസ്തിഗാസയുടെ ഭാഷാര്‍ഥം. അല്ലാഹു നല്‍കുന്ന അമാനുഷിക സിദ്ധികള്‍ കൊണ്ട് അമ്പിയാക്കളും ഔലിയാക്കളും സഹായിക്കുമെന്ന വിശ്വാസത്തോടെ അവരോട് നടത്തുന്ന സഹായഭ്യര്‍ഥനയാണ് ഇതുകൊണ്ടുദ്ദേശം.
മുജ്തഹിദുകളായ ഒരുകൂട്ടം ഇതിനെ പ്രസ്താവിക്കുന്നത് അഭൗതികമായ കാര്യകാരണങ്ങൾക്ക്അതീതമായ മറഞ്ഞ വഴിയിൽ മനുഷ്യകഴിവിന് അതീതമായ രൂപത്തിൽ ഒരു ശക്തിയോട് ചോദിക്കൽ എന്നൊക്കെയാണ്.
മുസ്ലിം ലോകം ഇന്നും അംഗീകരിച്ചു വരുന്ന രീതിശാസ്ത്രമാണ് തവസ്സുലും ഇസ്തിഗാസയും.ഇത് സുന്നത്താണെന്ന് എല്ലാ ഇമാമുകളും രേഖപെടുത്തിയിട്ടുണ്ട്.ബഹുമാനപെട്ട ഇമാം തഖിയുദ്ധീൻ സുബുകി റഹിമഹുല്ലാഹ് തന്റെ ശിഫാഉസ്സിഖാം എന്ന ഗ്രന്ഥത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
ആദ്യപിതാവായ ആദം നബി (അ) നെ അല്ലാഹുവിന്റെ മുൻനിശ്ചയപ്രകാരം സ്വർഗത്തിൽ നിന്ന് പുറത്താക്കാൻ ഇടയായപ്പോൾ നബി (സ) യെ തവസ്സുലാക്കി പ്രാർത്ഥന നടത്തിയത്,
നബി(സ)യുടെ പിതൃ വ്യൻ അബ്ബാസ്(റ)നെ കൊണ്ട് സ്വഹാബത്ത്(റ) മഴയെ തേടിയ സംഭവം,
അല്ലാമ ബാഗിശ്നി(റ) എഴുതുന്നു: നബി(സ) അല്ലാത്തവരെകൊണ്ടും തവസ്സുൽ ചെയ്യാമെന്ന് പഠിപ്പിക്കാനാണ് ഉമർ(റ) അബ്ബാസ്(റ)നെ കൊണ്ട് തവസ്സുൽ ചെയ്തത്. കാരണം നബി(സ)യെ കൊണ്ട് തവസ്സുൽ ചെയ്യാമെന്ന കാര്യം അവർക്ക് അറിയുന്നതും ഉറപ്പുള്ളതുമാണ്. അപ്പോൾ നബി(സ)യെ കൊണ്ട് മാത്രം തവസ്സുൽ ചെയ്യുകയാണെങ്കിൽ നബി(സ) അല്ലാത്തവരെകൊണ്ട് തവസ്സുൽ പാടില്ലെന്ന് ചിലർ മനസ്സിലാക്കാനിടയുണ്ടല്ലോ. (ബിഗ്‌യത്തുൽ മുസ്തർശിദീൻ 297)
ചുരുക്കത്തില്‍ മനുഷ്യകഴിവിനപ്പുറമുള്ള കാര്യങ്ങള്‍ ചോദിക്കുന്നതിന് ഇസ്ലാമില്‍ വിരോധമില്ലെന്ന് പ്രമാണങ്ങള്‍ സ്ഥിരീകരിച്ചിരിക്കുകയാണ്.
“അബ്ദുല്ലാഹിബ്നു ഉമര്‍ (റ) ല്‍ നിന്ന് നിവേദനം: നബി (സ്വ) പറയുന്നു: അന്ത്യദിനത്തില്‍ സൂര്യന്‍ അടുത്തുവരും. (കഠിമായ ചൂടിനാല്‍) വിയര്‍പ്പ് ചെവിയുടെ പകുതിവരെ എത്തുംവിധം. ആ അവസ്ഥയില്‍ ജനങ്ങള്‍ ആദം (അ)നോട് ഇസ്തി ഗാസ നടത്തും. പിന്നീട് മൂസാ നബിയോടും തുടര്‍ന്ന് മുഹമ്മദ് നബി (സ്വ)യോടും” (ബുഖാരി 4/544)
وَمَا أَرْسَلْنَا مِن رَّسُولٍ إِلَّا لِيُطَاعَ بِإِذْنِ اللَّـهِ ۚ وَلَوْ أَنَّهُمْ إِذ ظَّلَمُوا أَنفُسَهُمْ جَاءُوكَ فَاسْتَغْفَرُوا اللَّـهَ وَاسْتَغْفَرَ لَهُمُ الرَّسُولُ لَوَجَدُوا اللَّـهَ تَوَّابًا رَّحِيمًا(64).
“നിശ്ചയം സ്വശരീരങ്ങളോട് അക്രമം കാണിച്ചവര്‍ തങ്ങളെ സമീപിച്ച് അല്ലാഹുവിനോട് പാപമോചനം തേടുകയും റസൂല്‍ അവര്‍ക്ക് വേണ്ടി പാപമോചനം തേടുകയും ചെയ്താല്‍, തൗബ സ്വീകരിക്കുന്നവനായും കരുണ ചെയ്യുന്നവനായും അല്ലാഹുവിനെ അവര്‍ എത്തിക്കും” (അന്നിസാഅ് 64).
മുസ്ലിം സംസ്കാരവുമായി അലിഞ്ഞ് ചേർന്ന ആചാരമാണ് തവസ്സുലും ഇസ്തിഗാസയും എന്നതിന് ഇനിയെന്ത് തെളിവുകൾ വേണം!
ഐഹിക ജീവിതത്തിൽ മാത്രമല്ല ബർസഖി ജീവിതത്തിലും പിന്നീട് മഹ്ശറയിലും ഇവ തുടർന്നുകൊണ്ടേയിരിക്കും.
ഏത് ഈമാനാണ് ഖൈർ എന്ന് നബി (സ)യോട് ചോദിക്കപ്പെട്ടതിന്ന്
അവിടുന്ന് പറഞ്ഞു അല്ലാഹുവിന് വേണ്ടി സ്നേഹിക്കലും അവനുവേണ്ടി കോപിക്കലുമാണ്.
എനിക്ക്
സൽക്കർമ്മങ്ങളില്ലെങ്കിലും ഞാൻ അങ്ങയെ സ്നേഹിക്കുന്നു എന്ന് പറഞ്ഞ
സ്വഹാബിയോട് നീ ആരെയാണ് സ്നേഹിക്കുന്നത്
അവരോട് കൂടെയാണ് നീ എന്നാണ് നബി (സ) മറുപടി പറഞ്ഞത്.
ചുരുക്കത്തിൽ സജജനങ്ങളോടുള്ള മഹബ്ബത്ത് ഏറ്റവും പുണ്യകരമായ
സൽക്കർമമാണ്.
അമ്പിയാക്കളെയും ഒൗലിയാക്കളേയും കൊണ്ട് തവസ്സുൽ
ചെയ്യുമ്പോൾ യഥാർഥത്തിൽ അവരോടുള്ള മഹബ്ബത്ത് എന്ന സൽകർമം
കൊണ്ട് തവസ്സുൽ ചെയ്യുകയാണ്.
തവസ്സുൽ മുഖേന അല്ലാഹു അവരോടുള്ള മഹബ്ബത്ത് വർധിപ്പിച്ചു തരികയും നമ്മുടെ ദുആക്ക് ഇജാബത്ത് നൽകുകയും ചെയ്യട്ടെ ...ആമീൻ
ASLAMA P.A
THOIBA WOMEN'S COLLEGE VENMENAD

0 Comments