ഹിജാമഃ : പ്രവാചക ചികിത്സ 


فاذا مرضت فهو يشفين     

 എനിക്ക് രോഗം ബാധിച്ചാൽ അവനാണ് ശമനം നൽകുന്നത്.നബി (സ്വ) പറഞ്ഞു:5 കാര്യങ്ങൾ പ്രവാചകൻമാരുടെ ചര്യയിൽ പെട്ടതാണ്. ലജ്ജ, സഹനം, ഹിജാമ, സുഗന്ധമുപയോഗിക്കൽ , പല്ലു തേക്കൽ എന്നിവയാണ്

അവ.

'ഹജ്‌മ് ' എന്ന പദത്തിൽ നിന്നാണ്  ഹിജാമ എന്ന പദത്തിന്റെ ഉത്ഭവം. വലിച്ചെടുക്കുക എന്നതാണ് ഈ പദത്തിന്റെ അർത്ഥം.സാങ്കേതിക അർത്ഥത്തിൽ ശരീരത്തിൽ നിന്നും ചർമത്തിലൂടെ രക്തത്തെ പുറത്തേക്ക് വലിച്ചു  കളയുന്ന ചികിത്സ രീതിയാണ് ഹിജാമ.ബ്ലഡ് ലറ്റിങ്, കപ്പിങ് തെറാപ്പി എന്നീ പേരുകളിൽ ഇത് അറിയപ്പെടുന്നു.ഇതിന്റെ ഫലം,മേന്മ,ചെയ്യേണ്ട സമയം തുടങ്ങിയവയെ ലോകർക്ക് മുന്നിൽ എത്തിച്ചത് നബി (സ്വ) ആയതിനാൽ ഇതിനെ പ്രവാചക ചികിത്സയായി പരിഗണിക്കപ്പെടുന്നു.പുരാതന കാലങ്ങളിൽ കൊമ്പ് ഉപയോഗിച്ചായിരുന്നു ഇത് നടത്തിയിരുന്നത്. അതിനാൽ  ഇതിനെ കൊമ്പ് വെക്കൽ  എന്നും പറയുന്നു.  അധികപേരും ഉപയോഗിക്കുന്ന കപ്പിങ്ങ് എന്നത് ഹിജാമയുടെ യഥാർത്ഥ പരിഭാഷ അല്ല. കാരണം കപ്പിങ്ങ് രണ്ട് വിധം ഉണ്ട്. ഡ്രൈകപ്പിംഗ്, വെറ്റ് കപ്പിംഗ് എന്നിവയാണ് അവ. കപ്പുകൾ ഉപയോഗിച്ച് മസാജ് ചെയ്യുന്ന ഒരു രീതിയാണ് ഡ്രൈ കപ്പിങ്ങ്. ഇതിൽ ബ്ലഡ് ഒഴിവാകുകയില്ല. വാക്വം ഉപകരണം ഉപയോഗിച്ച് കപ്പുകൾ സമ്മർദ്ദം ചെലുത്തും. പിന്നെ കപ്പുകൾ എടുക്കും ഇത് റിലേ നേഷൻ തെറാപ്പിയാണ്.രക്ത ചംക്രമം സുഗമമാക്കുമെങ്കിലും ഹിജമായുടെ ഫലം ഇതിനില്ല. കപ്പ്‌ വെച്ച് സമ്മർദ്ദം ചെലുത്തി രക്തം ഒഴിവാക്കുന്ന രീതിയാണ് വെറ്റ് കപ്പിംഗ്‌. രക്തം ഒഴിവാക്കുന്ന രീതിയാണ് ഹിജാമ .അത് കൊണ്ട് ബ്ലഡ് ലേറ്റിങ്,വെറ്റ് കപ്പിംഗ്  എന്ന് പ്രയോഗങ്ങൾ ആണ് ഹിജാമയോട് കൂടുതൽ ചേർച്ച.


ഹിജാമയുടെ ഗുണം 


 രക്തത്തിന്റെയും ജീവശക്തിയുടെയും പ്രവാഹം സുഗമമാക്കുകയും ശരീരത്തിലെ ദുഷിച്ച രക്തം പുറത്തെടുക്കുകയും ചെയ്യുന്നു. തലവേദനയുള്ളവർക്ക് ഹിജാമ ചെയ്താൽ ഉടനെ സുഖമാകുന്നു. തലയിൽ നിന്നും 300ml രക്തമൂറ്റി എടുക്കുകയും അതിന് പകരമായി 300ml ശുദ്ധമായ രക്തം രൂപാന്തരപ്പെടുകയും ചെയ്യുന്നു ഹിജാമ രക്തം ഏറ്റവും നല്ലതും പരിപൂർണ്ണ ശുദ്ധിയുള്ളതും ആണ്. കേടുവന്ന ഭാഗങ്ങളിൽ ഹിജാമ ചെയ്യുന്നത് വഴി ആ ഭാഗത്തെ രോഗങ്ങൾ മാറുകയും ചെയ്യുന്നു.

നബി (സ്വ) പറയുന്നു ;നിങ്ങളുടെ ചികിത്സകളിൽ നന്മ ഉണ്ടെങ്കിൽ അത് ഹിജാമയാണ്.

ഹിജാമയിലൂടെ തലവേദന, സിഹ്റ്, വിഷം, വേദന എന്നീ രോഗങ്ങൾക്ക് പ്രത്യേക ശമനം ലഭിക്കുകയും രക്തവാദം,പിത്തം,കഫം എന്നിവയ്ക്ക് ആശ്വാസം ലഭിക്കുകയും ചെയ്യുന്നു. കൂടാതെ ബുദ്ധിശക്തി വർദ്ധിക്കുകയും, ശരീരത്തിലെ സുഗമമായ രക്തചംക്രമണത്തിന് സഹായിക്കുകയും ചെയ്യുന്നു. ലോകത്ത് പ്രവാചകനിലൂടെ പ്രചാരം ചെയ്ത ചികിത്സയാണ് ഹിജാമ.          


ശരീരത്തിൽ മൂർദ്ദാവ്, അല്ലെങ്കിൽ  രണ്ട് കണ്ഠനാഡികൾ,പിരടി, കഴുത്തിന് പിൻവശം,  കാൽപാദത്തിലെ പുറംഭാഗം, എന്നീ ഭാഗങ്ങളിൽ ചില പ്രത്യേക ദിവസങ്ങളിൽ മാത്രമാണ് ഇത് ചെയ്യുന്നത്. ഹിജാമയുടെ പ്രചരണത്തിനു വേണ്ടി പരിശ്രമിച്ച മുഹമ്മദ് നബി (സ ) തങ്ങൾ അതിനെ സ്വന്തം ശരീരത്തിലും ചെയ്തു. ഇതിന്റെ അപ്രസക്തി  കൊണ്ട് ധാരാളം രോഗങ്ങൾ തലപൊക്കുകയും അതിൽ നിന്നും പാഠം ഉൾക്കൊള്ളുകയും ചെയ്തു.


      ഫാത്തിമ എ.എസ് 

നഫീസത്തുൽ മിസ്‌രിയ ഇസ്ലാമിക്‌ &ആർട്സ് കോളേജ്  മാന്നാർ, ആലപ്പുഴ