താലിബാൻ! വിരലുകടിച്ച് പശ്ചാതപിക്കുന്ന ദിനം നിങ്ങൾക്കുമുണ്ട്....!
"There are a lot of children in afghanistan, but little childhood"
- KHALED HOSSEINI
പ്രഹസനങ്ങൾ.....! ചെറുതല്ല....! അക്ഷന്തവ്യമായ പ്രഹസനങ്ങളാണ് അമേരിക്കയും താലിബാനും ചേർന്ന് അഫ്ഗാന്റെ മണ്ണിൽ ചേർത്തുവരച്ചു കൊണ്ടിരിക്കുന്നത്... "ദൈവം തെരുവിൽ മരിക്കുന്നു" എന്ന വയലാർ രാമവർമ്മയുടെ വരികൾ ക്ക് യാഥാർഥ്യമറിയിക്കാനുള്ള കിണഞ്ഞ പരിശ്രമത്തിന്റെ ഫലമായി അനേകായിരങ്ങൾ എരിഞ്ഞു തീർന്നു..... രണ്ടു പതിറ്റാണ്ടുകൾക്ക് ശേഷം 5000 തടവുകാരെയും യുദ്ധ കോപ്പുകളെയും ബാക്കിയാക്കികൊണ്ട് അഫ്ഗാനിസ്ഥാനിൽ നിന്നും അമേരിക്ക പിൻവാങ്ങിയിരിക്കുന്നു... രാജ്യം വെട്ടിപ്പിടിക്കാനുള്ള തകൃതിയിൽ താലിബാൻ കൈയ്യും മെയ്യും മറന്നു പോരാടുകയാണ് .... മെയ് ഒന്നിന് അഫ്ഗാനിലെ 407 ജില്ലകളിൽ 73 ജില്ലകളാണ് താലിബാൻ കൈപിടിയിൽ ഒതുക്കിയതെങ്കിൽ ജൂൺ 29 ആയപ്പോഴേക്ക് അവ 159 ലേക്കാണ് ഉയർന്നത്.അഫ്ഗാൻ പ്രസിഡന്റും വൈസ് പ്രസിഡന്റും രാജ്യം വിട്ടെന്നുള്ള റിപ്പോർട്ടുകളാണ് പുറത്തു വരുന്നത്. ഇനിയും താലിബാന്റെ അവസ്ഥാ വിശേഷണങ്ങൾ ഏറെ വ്യാഖ്യാന വിധേയമാക്കേണ്ടതില്ലല്ലോ
പഷ്തൂൺ ഭാഷയിൽ "വിദ്യാർത്ഥികൾ" എന്നാണ് താലിബാൻ എന്നതിന്റെ അർത്ഥമെങ്കിലും ആത്മാവിനുള്ള ജ്ഞാനം ലഭിക്കാത്ത... ധർമം മറന്ന.... മതത്തിന് യുദ്ധത്തിന്റെ കോപ്പുകൂട്ടലുകളുടെ വികൃത പടം നൽകിയ ഒരു വിഭാഗം എന്നേ നിർവചിക്കാൻ കഴിയൂ... 1984 ൽ സ്റ്റീവ് മക്രി തന്റെ ക്യാമറ കണ്ണുകളിൽ പകർത്തിയെടുത്ത "ശർബത് ഗുലയു"ടെ പച്ച കണ്ണുകൾ സംസാരിക്കുന്നുണ്ട് അഫ്ഗാനിസ്ഥാന്റെ രോദന ചിത്രങ്ങൾ....
15 വയസ്സിനു താഴെയുള്ള പെൺകുട്ടികളെയും 45 വയസിനു മുകളിലുള്ള വിധവകളെയും താലിബാൻ പോരാളികൾക്ക് വിവാഹം കഴിച്ചു നൽകണമെന്ന്" "കൾച്ചറൽ കമ്മീഷൻ ഓഫ് താലിബാൻ" പുറപ്പെടുവിച്ച ഉത്തരവ് ഞെട്ടലോടെ മാത്രമേ ശ്രവിക്കാനാവൂ.
വേതനത്തിനുപകരം വേദനിക്കുന്നവരുടെ ചിത്രം പകർത്തിയ ഇന്ത്യയുടെ മകനെയും (ഡാനിഷ് സിദ്ദിഖി)താലിബാൻ വധിച്ചുകളഞ്ഞു. സ്ത്രീകൾക്ക് ആരോഗ്യപരിരക്ഷയോ വിദ്യാഭ്യാസമോ നൽകേണ്ടതില്ല എന്ന താലിബാൻ ഉത്തരവിനു മുന്നിൽ ഏതു മതമാണ് ഈ ശാസ്ത്രം പഠിപ്പിച്ചതെ ന്ന ചോദ്യം ഇനിയും ബാക്കിയാണ്... ഇസ്ലാമിന്റെ മറപിടിച്ചാണ് മുന്നോട്ട് ഗമിക്കുന്നത് എങ്കിൽ ഒരു നിമിഷം... ഒന്നു പറയട്ടെ.. ഇസ്ലാമിന്റെ ധീരനായ ഖലീഫ ഉമറുൽ ഫാറൂഖ്(റ )ന്റെ ഭരണ കാലത്ത് ഇസ്ലാമിക ഗവർണറായിരുന്ന അംറുബ്നുൽ ആസ് (റ) ഈജിപ്ത് ഭരിച്ചിരുന്നു. ആളുകളുടെ ആധിക്യം കാരണം പള്ളി വിപുലീകരണത്തിനായി ഗവർണർ ക്രൈസ്തവ സ്ത്രീയുടെ വീട് കൂട്ടിച്ചേർത്തത് പകരം പണം നൽകിക്കൊണ്ടായിരുന്നന്നു. സ്ത്രീയുടെ നിഷേധം കാരണം വേറെ മാർഗ്ഗം കണ്ടെത്താത്ത ഗവർണർ അതിനെ പിടിച്ചെടുത്തു.
ഇതിനെ ചൊല്ലി പരാതിയുമായെത്തിയ സ്ത്രീക്കുവേണ്ടി ഖലീഫ ചെയ്തത് ഗവർണറെ വരുത്തി കാര്യം അന്വേഷിച്ച് ഭൂമി തിരിച്ചു കൊടുപ്പിക്കു കയായിരുന്നു. മാനവികതയാണ് ഇസ്ലാം നടപ്പാക്കിയത്...
എന്നാൽ അന്യ മതസ്ഥരുടെ ആരാധനാലയങ്ങൾ തകർക്കുകയും ബുദ്ധപ്രതിമകൾ തച്ചുടക്കുകയും ചെയ്തുകൊണ്ട് വികൃതമായ രീതിശാസ്ത്രം രചിക്കുന്ന താലിബാൻ കഥകളാണ് നിരന്തരം വന്നുകൊണ്ടിരിക്കുന്നത്.
*ശീത* *യുദ്ധത്തിൽ* *വിഷം* *ചീറ്റിയവർ* ....
താലിബാന്റെ ചരിത്രം ഇന്നും ഇന്നലെയും തുടങ്ങിയതല്ല. ശീതയുദ്ധ കാലഘട്ടത്തിൽ സാമ്രാജ്യത്വവിരുദ്ധ പോരാട്ടം കൊടുമ്പിരികൊള്ളുന്ന കാലം.... 1978ലെ "പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി ഓഫ് അഫ്ഗാനിസ്ഥാൻ "എന്ന പേരിൽ കമ്മ്യൂണിസ്റ്റ് മൂല്യങ്ങളിൽ വിശ്വസിക്കുന്ന പാർട്ടി അഫ്ഗാനിസ്ഥാനിൽ "സൗർ "വിപ്ലവത്തിലൂടെ പുതിയ ഭരണരീതി രൂപീകരിക്കുകയും നിരവധി പരിഷ്കരണങ്ങൾ നടപ്പിലാക്കുകയും ചെയ്തു. ജന്മിമാരിൽ നിന്നും കൃഷിഭൂമി പിടിച്ചുവാങ്ങി പാവപ്പെട്ടവർക്ക് വീതിച്ചു നൽകി.. തങ്ങളുടെ നയങ്ങളെ അനുസരിക്കാത്തവരെ ശക്തമായി അടിച്ചമർത്തലിനു വിധേയമാക്കി.. ജനങ്ങൾ വളരെയധികം അസ്വസ്ഥരായി. ഈ അവസരത്തിലാണ് അമേരിക്ക അഫ്ഗാനിസ്ഥാനിൽ ഇടപെടൽ നടത്തുകയും ഗവൺമെന്റ് നെതിരെ അഫ്ഗാനിസ്ഥാനിലെ ജനതയെ സഹായിക്കുകയും ചെയ്തു വെള്ളപൂശിയ മാസ്ക് എടുത്തണിഞ്ഞത് . ഈ സഹായം കൃത്യമായി എത്തിക്കുന്നതിന് പാകിസ്ഥാനും പൂർണ്ണ പിന്തുണ നൽകി. 1979 കമ്മ്യൂണിസ്റ്റ് പാർട്ടിയെ സഹായിക്കാൻ സോവിയറ്റ് യൂണിയനും രംഗത്ത് എത്തി. ശീതയുദ്ധത്തിൽ സോവിയറ്റ് യൂണിയനെ പൂർണ്ണമായും ഉന്മൂലനം ചെയ്യുവാനുള്ള അവസരമായി അമേരിക്ക ഉപയോഗിച്ചത് അഫ്ഗാനിസ്ഥാനിനെയാ യിരുന്നു. വിവിധ ഗോ ത്രങ്ങളെ മതപരമായി ഏകോപിപ്പിക്കാനും മതവികാരം കുത്തിവെക്കാനും അമേരിക്ക കിണഞ്ഞ് പരിശ്രമിച്ചു. പാകിസ്ഥാനിലെ മദ്രസകൾ അഫ്ഗാനിസ്ഥാനിൽ നിന്നും എത്തിയ അഭയാർഥികൾക്കായും മറ്റും തുറന്നു നൽകി. മതത്തെ മനുഷ്യനെ മയക്കുന്ന കറുപ്പാക്കി ചിത്രീകരിച്ചുകൊണ്ട് വിദ്യാർത്ഥികളിൽ മതഭ്രാന്ത് കുത്തിവെച്ചു. അമേരിക്കയുടെ CAA നേരിട്ടാണ് സിലബസ് രൂപീകരിച്ചുകൊണ്ട് പഠിപ്പിക്കുകയും യുദ്ധപരിശീലനവും നടത്തി വിദ്യാർഥിനികളെ ബ്രെയിൻ വാഷ് ചെയ്തെടുത്തു. സോവിയറ്റ് യൂണിയന്റെ യുദ്ധവിമാനങ്ങൾ തകർക്കാൻ" സ്പിന്നർ മിസൈൽ" വരെ അമേരിക്ക അഫ്ഗാനിസ്ഥാന്ന് നൽകി.... എങ്കിലും കമ്മ്യൂണിസ്റ്റ് ആശയ ക്കാരനായ നജീബുള്ളയുടെ ഭരണം 1992വരെ നിലനിന്നു. അമേരിക്കയും പാകിസ്താനും വാഗ്ദാനം ചെയ്ത മതഭ്രാന്ത് നിറഞ്ഞ വിദ്യാഭ്യാസത്തിൽ നിന്നാണ് 1994 താലിബാൻ ഉദയം കൊള്ളുന്നത്. എല്ലാ ഗോത്രങ്ങളിൽ നിന്നും ആളുകൾ ഉണ്ടായത് താലിബാന്റെ ശക്തി വർധിപ്പിച്ചു. തങ്ങൾ ഭരണത്തിലേറിയാൽ അഴിമതി നിർത്തലാക്കുമെന്നും ആഭ്യന്തരകലഹം അവസാനിപ്പിക്കുമെന്നുമു ള്ള താലിബാന്റെ അവകാശ വാദങ്ങൾക്ക് മുന്നിൽ അഫ്ഗാൻ ജനത വീണു. പക്ഷേ ഫലം മറ്റൊന്നായിരുന്നു.. ഭരണം കയ്യേറിയതോടെ അഫ്ഗാൻ പ്രദേശത്തെ മുഴുവൻ തങ്ങളുടെ വരുതിയിൽ ആക്കുവാനും വിരുദ്ധമായ നിയമങ്ങൾ രൂപീകരിക്കുവാനും താലിബാൻ കിണഞ്ഞു പരിശ്രമിച്ചു. 1996 ൽ അഫ്ഗാൻ തലസ്ഥാനമായ കാബൂൾ വരെ പിടിച്ചടക്കി. 2001 സെപ്റ്റംബർ പതിനൊന്നിന് അമേരിക്കയിലെ WORLD TRADE ORGANISATION " തകർത്ത ഉസാമ ബില്ലാദിന് താലിബാൻ സംരക്ഷണം നൽകി. ഇതോടെ അമേരിക്കയും ശത്രു പക്ഷത്തായി.. താലിബാനിൽ നിന്നും അഫ്ഗാനിസ്ഥാനെ മോചിപ്പിക്കുക, ഉസാമ ബില്ലാദിനെ പിടികൂടുക എന്നീ ലക്ഷ്യങ്ങളോടെ അമേരിക്ക "OPERATION ENDURING FREEDOM " രൂപീകരിച്ചു. 2009 ആയപ്പോഴേക്കും താലിബാന്റെ ശക്തിയെ ഒരു പരിധി വരെ പിടിച്ചു കെട്ടാൻ അമേരിക്കക്ക് കഴിഞ്ഞു. പക്ഷേ പാകിസ്ഥാൻ ഗവൺമെന്റിൽ നിന്നും ലഭിച്ച പിന്തുണ കാരണം താലിബാൻ വീണ്ടും അക്രമാസക്തരായി മുന്നേറി. തങ്ങളെ ആക്രമിക്കുമെന്ന ഉൾഭയം തന്നെയായിരുന്നു പാകിസ്ഥാൻ താലിബാനെ പിന്തുണച്ചതിനു പിന്നിലെ ഒരു കാരണം. എങ്കിലും ഒരുപാട് മലാലകളെ താലി ബാൻ വകവരുത്തി. താലിബാനെ യുദ്ധംചെയ്തു തോൽപ്പിക്കുക എന്ന ശാസ്ത്രം വിലപ്പോകില്ല എന്ന് കണ്ട രാജ്യങ്ങളെല്ലാം തന്നെ താലിബാനുമായി സമാധാന ചർച്ചക്കൊരുങ്ങി. എങ്കിലും തങ്ങൾ തന്നെയാണ് മേധാവികൾ എന്ന അഹങ്കാര ബോധം താലിബാൻ ജനത വീണ്ടും യുദ്ധങ്ങൾ നിർലോഭം തുടരുവാൻ കാരണമായി. 20 വർഷക്കാലയളവിൽ അമേരിക്ക 2.26 ട്രില്യൺ ഡോളർ ഇതിനു വേണ്ടി ചിലവഴിച്ചിട്ടുണ്ട്.. ഇനിയും അഫ്ഗാനിസ്ഥാനു വേണ്ടി തങ്ങളുടെ ശക്തി ചിലവഴിക്കുന്നത് ഗുണകരമാവില്ല എന്ന ചിന്തയാണ് ജോൺ ബൈഡൻ 2021 സെപ്റ്റംബർ 11 വേൾഡ് ട്രേഡ് ഓർഗനൈസേഷൻ തകർത്തതിനെതിന്റെ ഇരുപതാം വാർഷികത്തിൽ അഫ്ഗാനിസ്ഥാനിൽ നിന്നും അമേരിക്കൻ സൈന്യത്തെ പിൻവലിക്കുമെന്ന വാദം മുന്നോട്ടുവെച്ചത്.. 2019- 21 കാലഘട്ടത്തിലെ താലിബാന്റെ ബഡ്ജറ്റ് 1.6 ബില്യൺ ഡോളറാണ് 80 ശതമാനവും കറുപ്പ് വ്യാപാരത്തിന്റെ നിയന്ത്രണവും താലിബാന്റെ കയ്യിലാണ്. 20 ആണ്ട് പിന്നിടുമ്പോഴേക്കും 47,000 സാധാരണ പൗരന്മാരും 2.7 മില്യൺ അഭയാർത്ഥികളും 7000 അഫ്ഗാൻ പട്ടാളവും 3000 അമേരിക്കൻ പട്ടാളവും എരിഞ്ഞു തീർന്നു... സാമ്രാജ്യത്വം തീർത്ഥ കൊടും ചതികൾ ഒന്നുമറിയാത്ത അനേകം പാവങ്ങളുടെ ജീവൻ കവർന്നെടുത്തു..
ഇനിയുള്ള അഫ്ഗാനിസ്ഥാന്റെ ഭാവി വാക്കുകൾക്കും പ്രവചനങ്ങൾക്കും അതീതമാണ്. ധർമം മറന്ന ത്വാലിബുകൾ ഇനിയും ഉദയം കൊള്ളാതിരിക്കട്ടെ എന്ന പ്രാർത്ഥന മാത്രം..എങ്കിലും താലിബാൻ.....! പ്രത്യാശയോടെ രണ്ട് വാക്ക് .. വിരലു കടിച്ച് പശ്ചാത്തപിക്കുന്ന ഒരു ദിനത്തെ നിങ്ങളും കാതോർക്കണേ... ശുഭം
Shaniya. P. P
Al farooq islamic women's college

9 Comments
👍👍👍
ReplyDelete👍🏻👍🏻👍🏻
ReplyDeleteGood
ReplyDelete🤝👍👍👍
ReplyDeleteMashaa allah...nalla rachana
ReplyDeleteMasha allah.👍👍👍
ReplyDeleteMasha allah
ReplyDeleteMasha Allah 👍👌
ReplyDeletesuperb ������
ReplyDelete