The Alchemist
Paulo coelho
"മനുഷ്യർക്കെന്തും നേടാനാകും,മനസ്സിൽ അത്രക്കും ഉത്കടമായ മോഹം വേണമെന്ന് മാത്രം."
ഹൃദയം കൊതിക്കുന്ന, ഹൃദയാന്തരങ്ങളെ അസ്വസ്ഥമാക്കുന്ന സ്വപ്നങ്ങളെ പിന്തുടരുക എന്നാണ് ആൽക്കെമിസ്റ്റിലുടനീളം പ്രതിപാദിക്കുന്നത്.തുടർച്ചയായി കണ്ട സ്വപ്നത്തിന്റെ പ്രേരണമൂലം സാന്റിയാഗോ എന്ന ഇടയബാലൻ നടത്തുന്ന സ്വപ്നം തേടിയുള്ള നീണ്ട യാത്രയുടെയും അനുഭവങ്ങളുടെയും കഥ പറയുകയാണ് 'ദി ആൽക്കെമിസ്റ്റ് '.
മേയാൻ വിട്ടിരുന്ന തന്റെ ആടുകളുമായി സന്ധ്യാസമയം വിശ്രമിക്കാനിരിക്കുന്ന സാന്റിയാഗോയിൽ നിന്നുമാണ് കഥ ആരംഭിക്കുന്നത്. ലോകം ചുറ്റണമെന്ന അടങ്ങാത്ത മോഹം മൂലം ഇടയ വൃത്തി തെരഞ്ഞെടുത്ത ബാലനാണ് സാന്റിയാഗോ.ആട്ടിൻപറ്റങ്ങളെ തെളിച്ചു നടക്കുന്നതിനിടയിൽ ഒരു കുട്ടി അവന്റെ കൈപിടിച്ചു കൊണ്ടുപോയി ഈജിപ്തിലെ പിരമിഡുകൾക്കിടയിലെ നിധി കാണിച്ചു കൊടുക്കുന്നതായി സാന്റിയാഗോ സ്വപ്നം കാണുന്നു. ആ സ്വപ്നം തേടിയുള്ള യാത്രയിലൂടെയാണ് പൗലോ കൊയ്ലോ നമ്മെയും കൊണ്ട് പോവുന്നത്.
ആൽക്കെമിസ്റ്റ് ഒരു യാത്രയുടെ കഥയാണ്. സ്വപ്നം തേടി യാത്ര ചെയ്യാൻ ധൈര്യം കാണിച്ച ഇടയബാലന്റെ ജീവിത യാത്ര.തന്റെ സ്വപ്നത്തിലേക്ക് നടക്കാൻ ധൈര്യം കാണിച്ച സാന്റിയാഗോക്ക് മുന്നോട്ടുള്ള യാത്രയിൽ അനുഭവിക്കേണ്ടി വന്ന പ്രയാസങ്ങൾ, തടസ്സങ്ങൾ, നേരിടേണ്ടി വന്ന ജീവിത സാഹചര്യങ്ങൾ, സ്നേഹത്തിന്റെ വിവിധ അർത്ഥതലങ്ങൾ, വഞ്ചനകൾ, പുത്തൻ അറിവുകൾ, ഭാഷകൾ, ശകുനങ്ങൾ എന്നിവ വായനക്കാരനെ കഥയുമായി കൂടുതൽ കൂട്ടിയിണക്കുന്നു.യാത്രയിൽ അവൻ കണ്ട് മുട്ടുന്ന ജിപ്സി വൃദ്ധ, വൃദ്ധനായ രാജാവ്, ബേക്കറിക്കാരൻ, സ്ഫടികക്കടക്കാരൻ, ആൽക്കെമിസ്റ്റിനെ തേടി നടക്കുന്ന ഇംഗ്ലീഷ്കാരൻ, നിഗൂഢതകളൊളിപ്പിച്ചു വെച്ച മരുഭൂമി തുടങ്ങിയവരെല്ലാം യാത്രയിൽ അവന്ന് നേരിടേണ്ടി വന്ന സാഹസികതയെയും തടസ്സങ്ങളെയും തുറന്നു കാട്ടുന്ന കഥാപത്രങ്ങളായി മാറുന്നു.
"ഒരാൾ എന്തെങ്കിലും നേടാൻ വേണ്ടി ആത്മാർഥമായി ആഗ്രഹിക്കുന്നുവെങ്കിൽ ആ ആഗ്രഹം സഫലമാകാൻ ഈ ലോകം മുഴുവൻ അവന്റെ സഹായത്തിനെത്തും."
"സഫലമാക്കാൻ തക്കവണ്ണമുള്ളൊരു സ്വപ്നം മനസ്സിലുണ്ടാവുമ്പോഴേ ജീവിതം അർത്ഥപൂർണ്ണമാവൂ.."
സ്വപ്നങ്ങളെ കേന്ദ്രീകരിച്ചു രചിക്കപ്പെട്ട ആൽക്കെമിസ്റ്റ് അവസാനിക്കുമ്പോഴേക്കും യഥാർത്ഥ നിധി സാന്റിയാഗോക്ക് കരസ്ഥമായിക്കഴിഞ്ഞിരിക്കുന്നു.ചുരുങ്ങിയ കാലയളവിൽ തന്നെ ഒത്തിരി ജീവിത സാഹചര്യങ്ങളിൽ നിന്നുമുള്ള അനുഭവങ്ങൾ നിധിയായി സാന്റിയാഗോയുടെ ജീവിതത്തിൽ എന്നുന്നേക്കുമായി അവശേഷിച്ചു കഴിഞ്ഞിരിക്കുന്നു.
പ്രായ ഭേദമന്യേ ഓരോ മനുഷ്യനും പ്രചോദനാത്മകമാണ് ആൽക്കെമിസ്റ്റ്.തുടക്കക്കാർക്ക് കൂടുതൽ അനുയോജ്യവും വിരസതയില്ലാത്ത ലളിതമായ എന്നാൽ ഒത്തിരി സന്ദേശങ്ങൾ പകർന്നു നൽകുന്ന ശൈലിയുമാണ് ആൽക്കെമിസ്റ്റിന്റെ രീതി.
ജീവിതത്തിന്റെ എല്ലാ സാഹചര്യങ്ങളെയും തലങ്ങളെയും കൂട്ടിചേർത്തുകൊണ്ടുള്ള അവതരണ രീതിയാണ് ഉൾക്കൊള്ളിച്ചിരിക്കുന്നത്.
ജീവിത ലക്ഷ്യങ്ങളുടെ ആഴിയിലേക്കൂളിയിട്ട് എത്തിപ്പിടിക്കാനുതകുന്ന പ്രചോദനാത്മകമായ നോവലാണ് ദി ആൽക്കമിസ്റ്റ്.
Fathima mushbina
MIM VELIMUKK

47 Comments
💜💜
ReplyDelete🤍🤍🤍
ReplyDelete👍👍❤️
ReplyDelete❤
ReplyDeleteഅൽഹംദുലില്ലാഹ് അടിപൊളി ആയിട്ടുണ്ട് masha allah എനിയും ഉയരങ്ങളിലേക്ക് yatthikkette ആമീൻ 🤲🏻🤲🏻
ReplyDeleteMaa sha allah ❤❤❤superaayittund ❤❤❤
ReplyDeleteWell presented🔥🔥⚡⚡
ReplyDelete❤️❤️✨
ReplyDeleteMashallah....♥️Nalla vyakthamayi ezhthyttnd.. story vayikkatha oralk polum nthan athinte theme ennn mnslaavm. Nalla basha shailiyum ulppeduthiyitttund.... 🖤
ReplyDeleteNo wrds. Jzt awesome. 💖
ReplyDeleteما شاء الله
ReplyDeleteInteresting lines💖
💥
ReplyDelete💙💗
ReplyDelete😍maasha allah
ReplyDeleteSuper... Well explained 😍
ReplyDelete💥
ReplyDeleteماشاء الله💖
ReplyDelete👍🏻
ReplyDeleteAwesome 💖
ReplyDeleteMasha Allah🌺
ReplyDeleteഅർത്ഥവത്തായ വാക്കുകൾ 🤩
ReplyDeleteAttractive lines🔥💯💯
ReplyDeleteMa sha allaah
ReplyDeleteInteresting lines 🤩
ReplyDeleteLines👍
ReplyDelete💕
ReplyDeleteMasha Allah
ReplyDeleteGreat work🌠
ReplyDeleteLiterally meaningful .....
These lines makes everyone to catch up their dreams
വായനയും അനുഭവവും ചേർന്ന ഭംഗിയുള്ള രചനയുടെ ഒരു വായനാനുഭവമാണ് ആൾക്കെമിസ്റ്റ്...
ReplyDeleteഅതിനെ മറ്റുള്ളവർക്കുകൂടി അനുഭവിക്കാൻ പ്രേരിപ്പിക്കുന്ന വാക്കുകൾ മനോഹരം... ഇനിയും ഉയരങ്ങളിലെത്തിക്കട്ടെ.. ❤❤
ماشاء الله...مبروك...✨🥰
ReplyDelete👍👍
ReplyDeleteMa Sha Allah ❤️
ReplyDeleteAwesome work...keep going
Ma sha Allah...വളരെ ലളിതമായി മനസ്സിലാക്കാനു൦ അതിൽ കൂടുതൽ inspiration നൽകുന്നതുമായ Bookeആണ്.. പുതിയ വായനക്കാ൪ക്ക് curiosity നൽകുന്ന വിധത്തിൽ Mushbina ഇത്ത Review അവതരിപ്പിച്ചിട്ടുണ്ട്. . Ma sha Allah 💕💕💞💞
ReplyDeleteMa sha allah.. Awesome work❤
ReplyDeleteMasha Allah 🌹🌹
ReplyDelete....ماشاء الله
ReplyDeleteMashah allah
ReplyDeleteMeaningfull lines
👍❣️
ReplyDelete💥⚘⚘
ReplyDeleteMasha Allah ❤️
ReplyDelete✨💥
ReplyDeleteMa sha allah... അവതരണ ശൈലി 🔥സൂപ്പർ.. Liked it🥰
ReplyDeleteMasha Allah ❤😍❤❤
ReplyDeleteMasha allah..... usharaakki....
ReplyDelete😍❤️
ReplyDelete🤩❤️
ReplyDelete👍👍
ReplyDelete