സൂറത്തുൽ അൻആം:
അവതരണവും പശ്ചാത്തലവും
പരിശുദ്ധ ഖുർആനിലെ ആറാമത്തെ അധ്യായമാണ് സൂറത്തുല്‍ അൻആം.മനുഷ്യര്‍ക്ക് സേവനത്തിനും ആഹാരത്തിനുമായി അള്ളാഹു സൃഷ്ടിച്ച കാലികളുടെ കാര്യത്തിലെ ഇസ്ലാമിക സമീപനവും വിഗ്രഹാരാധകരുടെ നിലപാടും തമ്മില്‍ താരതമ്യം ചെയ്യുന്ന വചനങ്ങള്‍ അടങ്ങിയതിനാലാണ് ഈ അധ്യായത്തിന് അൻആം എന്ന് പേര് നല്കപ്പെട്ടത്.ബഹുദൈവത്വത്തെയും അവിശ്വാസത്തെയും നിരാകരിച്ച്, അല്ലാഹുവിന്റെ ശക്തിയുടെ വ്യക്തമായ അടയാളങ്ങൾ ഈ സൂറത്തിൽ വിശദീകരിക്കുന്നു.വിശുദ്ധ ഖുര്‍ആനിൽ അള്ളാഹുവിനോട് ഹംദ് പറഞ്ഞ് സമാനം കുറിക്കുന്ന അഞ്ച് അധ്യായങ്ങളില്‍ ഒരു അധ്യായമാണ് സൂറത്തുല്‍ അൻആം.
ഈ സൂറത്ത് ഒന്നിച്ചവതരിച്ച ഒരധ്യായമാണ്.
തസ്ബീഹ് ചൊല്ലുന്ന 70,000 മലക്കുകളുടെ അകമ്പടിയോടെ രാത്രിയാണ് ഈ സൂറത്ത് അവതരിക്കപ്പട്ടത്.അതിൽ നിന്ന് തന്നെ ഈ അധ്യായത്തിന്റെ ശ്രേഷ്ഠതയും പവിത്രതയുമൊക്കെ നമുക്ക് മനസ്സിലാക്കാന്‍ കഴിയുന്നതാണ്.
സുദീർഘമായ മക്കീ സൂറകളിലൊന്നാണിത്. വിശ്വാസകാര്യങ്ങളും അവയുടെ പ്രമാണങ്ങളും നിദാനങ്ങളുമൊക്കെയാണ് മുഖ്യമായും ഇതിന്റെ പ്രമേയം.ഇതിനു മുമ്പ് കഴിഞ്ഞ ദീർഘ സൂറത്തുകൾ ഒക്കെ മദനീ വിഭാഗത്തിൽ പെട്ടതാണ്.നോമ്പ്, ഹജ്ജ്, ശിക്ഷാനടപടികൾ, കുടുംബ വ്യവസ്ഥിതികൾ ,യുദ്ധ കാര്യങ്ങൾ തുടങ്ങി സാമൂഹ്യ പ്രധാന്യമർഹിക്കുന്ന വിഷയങ്ങളും വേദക്കാരുടെയും മറ്റും പ്രശ്നങ്ങളുമായിരുന്നു അവയിലെ മുഖ്യ ചർച്ചാവിഷയം. എന്നാൽ അവയൊക്കെ നബിയും മുസ്ലീങ്ങളും മദീനയിലെത്തിയ പശ്ചാത്തലത്തിലാണ് അവതരിച്ചത്.സമൂഹം അന്ന് വിശ്വാസത്തിലും സിദ്ധാന്തത്തിലും അടിയുറച്ചു കഴിഞ്ഞിരുന്നു. ഇതാകട്ടെ വിശ്വാസത്തിൻറെ സ്ഥിരപ്രതിഷ്ഠക്കു മുമ്പാണ് അവതരിക്കുന്നത്. മക്കയിൽവെച്ച് ഇസ്ലാമിൽ വിശ്വസിക്കുന്നവരെ ഒരു നിലയ്ക്കും വെച്ചുപൊറുപ്പിച്ചുകൂടെന്ന വാശിയുള്ള സമൂഹമായിരുന്നു മക്കക്കാരുടേത്.ഈ പശ്ചാത്തലം മുന്നിൽ കണ്ടുകൊണ്ടാണ് ദൈവവിശ്വാസം, പ്രവാചകത്വം, പുനരുദ്ധാനം എന്നീ മൂന്ന് അടിസ്ഥാന കാര്യങ്ങളിൽ ഊന്നിനിന്നുകൊണ്ട് ഈ സൂറത്ത് സംസാരിക്കുന്നത്.
അല്ലാഹു ശിക്ഷിക്കുന്നവനും പൊറുത്തു നൽകുന്നവനുമാണ് എന്നതിനെ വാസ്തവക്കുന്നതാണ് അവസാന അധ്യായങ്ങൾ.അള്ളാഹുവിന്റെ കല്പ്പനകളിൽ വീഴ്ച വരുത്തിയവരെ അള്ളാഹു ശിക്ഷിച്ചെന്നുവരാം;മാപ്പു ചെയ്തെന്നും വരാം. അവന് കഠിനമായി ശിക്ഷിക്കുവാൻ അവകാശവും കഴിവുമുണ്ട്.എന്നാൽ അവന് വളരെ പൊറുക്കുന്നവനും കരുണ ചെയ്യുന്നവനുമാകുന്നു.അള്ളാഹുവിന്റെ കല്പനകളിൽ വീഴ്ച വരുത്തിയവരുടെ ശ്രദ്ധ തട്ടിയുണർത്തുവാനാണ് അവന് വളരെ വേഗം ശിക്ഷിക്കുന്നവനാകുന്നു (سريع العقاب) എന്ന് പറഞ്ഞത്.ദൈവീക ശാസനകളിൽ വീഴ്ച വരുത്താതെ സൂക്ഷ്മജീവിതം നയിക്കുന്നവർക്കുള്ള സുവിശേഷമത്രെ അവസാനവാക്യം- നിശ്ചയം അവന് വളരെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു
(وانہ لغفور الرحيم).
ഒരു ചിന്താശീലന്റെ ഹൃദയത്തിലേക്ക് രൂക്ഷമായി തുളച്ചുകയറുന്ന ഇതിലെ പ്രതിപാദന ശൈലിയും ശ്രദ്ധേയമാണ്. അംഗീകാര ശൈലി , ബോധന ശൈലി എന്നീ രണ്ട് ശൈലികളും ഇതിൽ സ്വീകരിക്കപ്പെട്ടിരിക്കുന്നു.”അവനാണ് നിങ്ങളെ മണ്ണിൽ നിന്ന് സൃഷ്ടിച്ചത്. അവൻ അടിമകളെ അതിജയിക്കുന്നവനാണ്. അവനാണ് സത്യസന്ധമായി ആകാശ ഭൂമിയെ സൃഷ്ടിച്ചത് .ആകാശത്തു നിന്നും മഴ വർഷിപ്പിക്കുന്നത് അവനാകുന്നു “തുടങ്ങിയവയാണ് അംഗീകാര ശൈലി. ചോദ്യ രീതിയിലുള്ളതാണ് ഉദ്ബോധന ശൈലി.പ്രമാണങ്ങളും തെളിവുകളും ഒന്നിനൊന്ന് മെച്ചപ്പെട്ട രീതിയില്‍ ചിന്തോദ്ദീപകമായി നിരത്തിവെച്ച് ബഹുദൈവവിശ്വാസികളെ വിമര്‍ശിക്കുന്നുണ്ട്.ഈ നിലക്കെല്ലാം നോക്കുമ്പോള്‍ മതവിശ്വാസത്തെ ദൃഢീകരിക്കുന്നതിൽ ഈ അധ്യായത്തിന് അദ്വിതീയമായ പങ്കാണുള്ളത്.
6 Comments
Masha allah👍🏻perfect
ReplyDeleteMaa sha allah ✨
ReplyDeleteBaarakallah 🤲
Masha allah ❣️
ReplyDeleteBarakkallah ✨
Ma sha allah... Barakkallah
ReplyDelete♥️♥️♥️
ReplyDeleteMaa shaa Allah 👍🏻
ReplyDelete