സൂറത്തുൽ അഅ്റാഫ്:ചരിത്ര താളുകളിലൂടെ



കാലങ്ങൾക്കതീതമായി  അന്നും ഇന്നും എന്നും ക്രയവിക്രയങ്ങൾക്ക് വിധേയമാകാതെ നിലനിൽക്കുന്ന ദൈവികയുടെ ഉത്തമ ഉദാഹരണം വിശുദ്ധ ഖുർആനിന്റെ  വക്താവായ പ്രപഞ്ച നാഥന്റെ നാമത്തിൽ പ്രാരഭം കുറിക്കട്ടെ..



വിശുദ്ധ ഖുർആനിലെ സബ്ഉ ദിവാൻ  എന്നറിയപ്പെടുന്ന അദ്ധ്യായങ്ങളിൽ ഏഴാമത്തെ അദ്ധ്യായമായ  സൂറത്തുൽ അഅ്റാഫിൽ 206 സൂക്തങ്ങളാണ് ഉൾകൊള്ളുന്നത്. 'അഅ്റാഫ്' എന്ന വചനത്തിന്റെ പൊരുൾ പരലോകത്ത് സ്വർഗ്ഗനിവാസികളെ സ്വർഗ്ഗപ്രവേശത്തിന് മുമ്പ് അധിവസിപ്പിക്കുന്ന സ്ഥലം  എന്നതാണ്.46-48 സൂക്തങ്ങളിൽ ഇതിനെ  പറ്റി പരാമർശിക്കുന്നതിനാലാണ് ഇപ്രകാരം നാമകരണം ചെയ്യപ്പെട്ടത്.


وَبَيْنَهُمَا حِجَابٌ ۚ وَعَلَى الْأَعْرَافِ رِجَالٌ يَعْرِفُونَ كُلًّا بِسِيمَاهُمْ ۚ وَنَادَوْا أَصْحَابَ الْجَنَّةِ أَنْ سَلَامٌ عَلَيْكُمْ ۚ لَمْ يَدْخُلُوهَا وَهُمْ يَطْمَعُونَ(46)

ആ രണ്ടു വിഭാഗത്തിനുമിടയില്‍ ഒരു തടസ്സം ഉണ്ടായിരിക്കും. ഉന്നത സ്ഥലങ്ങളില്‍ ചില ആളുകളുണ്ടായിരിക്കും. ഓരോ വിഭാഗത്തെയും അവരുടെ ലക്ഷണം മുഖേന അവര്‍ തിരിച്ചറിയും. സ്വര്‍ഗാവകാശികളോട്‌ അവര്‍ വിളിച്ചുപറയും: നിങ്ങള്‍ക്കു സമാധാനമുണ്ടായിരിക്കട്ടെ. അവര്‍ ( ഉയരത്തുള്ളവര്‍ ) അതില്‍ ( സ്വര്‍ഗത്തില്‍ ) പ്രവേശിച്ചിട്ടില്ല. അവര്‍ ( അത്‌ ) ആശിച്ചുകൊണ്ടിരിക്കുകയാണ്‌.


وَإِذَا صُرِفَتْ أَبْصَارُهُمْ تِلْقَاءَ أَصْحَابِ النَّارِ قَالُوا رَبَّنَا لَا تَجْعَلْنَا مَعَ الْقَوْمِ الظَّالِمِينَ(47)

അവരുടെ ദൃഷ്ടികള്‍ നരകാവകാശികളുടെ നേരെ തിരിക്കപ്പെട്ടാല്‍ അവര്‍ പറയും: ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങളെ നീ അക്രമികളായ ജനങ്ങളുടെ കൂട്ടത്തിലാക്കരുതേ.


وَنَادَىٰ أَصْحَابُ الْأَعْرَافِ رِجَالًا يَعْرِفُونَهُمْ بِسِيمَاهُمْ قَالُوا مَا أَغْنَىٰ عَنْكُمْ جَمْعُكُمْ وَمَا كُنْتُمْ تَسْتَكْبِرُونَ(48)

ഉയര്‍ന്ന സ്ഥലങ്ങളിലുള്ളവര്‍ ലക്ഷണം മുഖേന അവര്‍ക്ക്‌ തിരിച്ചറിയാവുന്ന ചില ആളുകളെ വിളിച്ചുകൊണ്ട്‌ പറയും: നിങ്ങള്‍ ശേഖരിച്ചിരുന്നതും, നിങ്ങള്‍ അഹങ്കരിച്ചിരുന്നതും നിങ്ങള്‍ക്കെന്തൊരു പ്രയോജനമാണ്‌ ചെയ്തത്‌?


മക്കയിൽ അവതീർണമായതിനാൽ തന്നെ അല്ലാഹുവിന്റെ ദൈവികതയും രക്ഷാധികാരവും പ്രവാചകത്വ ലബ്ധിയെ യാഥാർഥ്യപ്പെടുത്തുന്നതുമാണ് ഈ അദ്ധ്യായം. ഇതിന് തൊട്ടു മുമ്പുള്ള  അദ്ധ്യായം അഥവാ സൂറത്തുൽ അൻആമിൽ പ്രവാചകന്മാരെ മൊത്തത്തിൽ പരിചയപ്പെടുത്തുന്നുണ്ടെങ്കിലും സൂറത്തുൽ അ'റാഫിൽ ആദ്യ പ്രവാചകനായ ആദം നബി(അ )മുതൽ നൂഹ്, സ്വാലിഹ്(അ )തുടങ്ങി പല പ്രവാചകന്മാരെ കുറിച്ചും വ്യക്തമായി വിശദീകരിക്കുന്നുണ്ട്.



ഇതിൽ ആദ്യം പ്രതിപാദിക്കുന്നത് ആദിമ മനുഷ്യനും ആദ്യ പിതാവുമായ ആദം നബി(അ)നെ കുറിച്ചാണ്.


يَٰبَنِىٓ ءَادَمَ قَدْ أَنزَلْنَا عَلَيْكُمْ لِبَاسًا يُوَٰرِى سَوْءَٰتِكُمْ وَرِيشًا ۖ وَلِبَاسُ ٱلتَّقْوَىٰ ذَٰلِكَ خَيْرٌ ۚ ذَٰلِكَ مِنْ ءَايَٰتِ ٱللَّهِ لَعَلَّهُمْ يَذَّكَّرُونَ(26)


യാ ബനീ എന്ന അഭിസംബോധനയിലൂടെ ആദം നബി(അ) പ്രഥമ മനുഷ്യനാണെന്ന് അള്ളാഹു തആല വ്യക്തമാക്കിത്തരുന്നു. ആദം നബി(അ) ന്റെ സൃഷ്ടിപ്പും അതിന്റെ പശ്ചാത്തലത്തിൽ ഉണ്ടായ അല്ലാഹുവിന്റെ സുജൂദ് കൊണ്ടുള്ള കല്പനയും, പിശാചിന്റെ വിലങ്ങിയുള്ള നിൽപ്പ് മുതൽ ആദം ഹവ്വാ ദമ്പതികളുടെ ഐഹിക ജീവിതത്തിലേക്കുള്ള പ്രവേശനവുമൊക്കെയും ഈ സൂറത്തിൽ പ്രതിപാദിക്കുന്നുണ്ട്.നൂഹ് നബി (അ),സ്വാലിഹ് നബി (അ) എന്നീ പ്രവാചകന്മാരുടെ സമുദായത്തിന് ദൈവ ധിക്കാരത്താൽ വന്നു ഭവിച്ച ശിക്ഷകളെയും നമുക്ക് കണ്ടെത്താൻ കഴിയും.ഖുർആനിലെ സജദയുടെ ആയത്ത് ആദ്യമായി വരുന്നത് പ്രസ്തുത സൂറത്തിലാണ്.

إِنَّ الَّذِينَ عِنْدَ رَبِّكَ لَا يَسْتَكْبِرُونَ عَنْ عِبَادَتِهِ وَيُسَبِّحُونَهُ وَلَهُ يَسْجُدُونَ ۩(206)


"ചരിത്രം എന്നാൽ അല്ലാഹുവിന്റെ സൈന്യങ്ങളിൽ നിന്നുള്ള ഒരു സൈന്യമാണ്" എന്ന് സുഫിയാനു സൗരി (റ )പറഞ്ഞിട്ടുണ്ട്.

മനുഷ്യന് ഏറ്റവും അത്യന്താപേക്ഷിതമായ സാംസ്‌കാരിക,സാമൂഹിക,ആത്മീയ തലങ്ങളെയും കച്ചവടം പോലോത്ത സാമ്പത്തിക ക്രയവിക്രയങ്ങളെ സംബന്ധിച്ചും ഈ സൂറത്തിൽ പരാമർശിക്കുന്നു.സത്യ വിശ്വസികൾക്കും സത്യ നിഷേധികൾക്കും ഒരുപോലെ പാഠമുൾക്കൊള്ളാൻ സഹായകമാണ്  ഈ സൂക്തം.സൂക്ഷ്മതയാണ് മനുഷ്യന്റെ ഏറ്റവും നല്ല വസ്ത്രം എന്ന് അള്ളാഹു വിശേഷിപ്പിക്കുന്നു.


إِنَّ الَّذِينَ عِنْدَ رَبِّكَ لَا يَسْتَكْبِرُونَ عَنْ عِبَادَتِهِ وَيُسَبِّحُونَهُ وَلَهُ يَسْجُدُونَ ۩(206)

തീര്‍ച്ചയായും നിന്‍റെ രക്ഷിതാവിന്‍റെ അടുക്കലുള്ളവര്‍ ( മലക്കുകള്‍ ) അവനെ ആരാധിക്കുന്നതിനെപ്പറ്റി അഹംഭാവം നടിക്കുകയില്ല. അവര്‍ അവന്‍റെ മഹത്വം പ്രകീര്‍ത്തിക്കുകയും അവനെ പ്രണമിക്കുകയും ചെയ്തുകൊണ്ടിരിക്കുന്നു.


സദാ അല്ലാഹുവിന് ആരാധന ചെയ്തിട്ടും ആരാധനയുടെ ആധിക്യം പറഞ്ഞ് മലക്കുകൾ അഹങ്കരി ക്കാതിരിക്കുമ്പോൾ എന്തിനാണ് വെറും തുച്ഛമായ പ്രവർത്തനങ്ങളെ മഹത്തരപ്പെടുത്തി പറയുന്നത്? എന്ന അള്ളാഹുതആലയുടെ ദീർഘ വീക്ഷണത്തിലുള്ള ഒരു ചോദ്യം കൊണ്ടാണ് ഈ അദ്ധ്യായം അന്ത്യം കുറിക്കുന്നത്.