സൂറത്ത് ത്വാഹാ:സ്വർഗ്ഗാവകാശികൾ പാരായണം ചെയ്യുന്ന അമൂല്യനിധി 


 പുണ്യമാം മക്കാ മണ്ണിൽ വെച്ച്  തിരു പ്രവാചകന് അള്ളാഹു  അവതരിപ്പിച്ചു നൽകിയ ,135 സൂക്തങ്ങൾ അടങ്ങിയ വിശുദ്ധ ഖുർആനിലെ ഇരുപതാമത്തെ സൂറത്താണ് സൂറത്തു ത്വാഹ.   ط, ه എന്നീ അക്ഷരങ്ങളിൽ ആരംഭിക്കുന്നതിനാലാണ് ഈ സൂറത്തിന് ത്വാഹ എന്ന നാമം നൽകിയത്.മുഹമ്മദ്‌ നബി (സ )യുടെ സ്ഥാനപേരുകളിൽ ഒന്നാണ് ത്വാഹ.ഈ സൂറത്തിന്റെ ആദ്യത്തിൽ അള്ളാഹു പ്രവാചകനെ നേരിട്ട് അഭിസംബോധനം ചെയ്തുകൊണ്ട് "ഖുർആൻ വിഷമിപ്പിക്കാൻ വേണ്ടി ഇറക്കിയതല്ല "എന്ന് പറഞ്ഞുകൊണ്ടാണ് തുടങ്ങുന്നത്.

മറ്റെല്ലാ മക്കീയായ സൂറത്തുകൾ പോലെ ഈ സൂറത്തിലും കൂടുതലും മനുഷ്യരുടെ ഉത്ഭാവത്തെയും പുനരുതാനത്തേയും കുറിച്ചുള്ള വിഷയമാണ് പരമാർശിക്കുന്നത്.മൂസനബിയുടെ കഥ വിശദമായി പറയുന്ന ആദ്യത്തെ സൂറത്താണ് സൂറത്തു ത്വാഹ. അതായത് ഇതിലെ 80- ലധികവും സൂക്തങ്ങൾ മൂസനബിയുടെ കഥ പറയുന്നു.ഈ സൂറത്തിന്റെ ഒരുഭാഗം ഖുർആനിലെ മഹത്വത്തെയും അല്ലാഹുവിന്റെ വിശേഷണങ്ങളെയും കുറിച്ചാണ്. മാത്രമല്ല,ഈ സൂറത്തിൽ ആദമിന്റെയും ഹവ്വയുടെയും കഥയും, വിലക്കപ്പെട്ട വൃക്ഷത്തിൽ നിന്ന് ഭക്ഷിക്കാൻ ശൈത്താൻ അവരെ  പ്രലോഭിപ്പിച്ചത് എങ്ങനെ എന്നും പറയുന്നു.ഒരുപാട് ഉപദേശങ്ങൾ ഈ സൂറത്തിൽ പറയുന്നുണ്ട്.അതുപോലെ ഒരുപാട് മഹത്വങ്ങളും നിറഞ്ഞ സൂറതാണിത്.ഉമർ (റ )ഇസ്ലാമിലേക്ക് കടന്നു വരാൻ നിമിത്തമായത് ത്വാഹ സൂറത്താണ് എന്ന് ചരിത്രങ്ങളിൽ കാണാം. ആകാശ  ഭൂമികളെ സൃഷ്ടിക്കുന്നതിനു മുമ്പ് യാസീൻ സൂറത്തും ത്വാഹാ സൂറത്തും മലക്കുകളെ അള്ളാഹു അറിയിച്ചിരുന്നു, സ്വർഗാവകാശികൾ ഖുർആനിൽ നിന്ന് സൂറത്തുൽ യാസീനും സൂറത്ത് ത്വാഹയും മാത്രമാണ് പാരായണം ചെയ്യുക എന്ന് ഹദീസിൽ നമുക്ക് കാണാൻ കഴിയും.


നബി(സ)   പറഞ്ഞിട്ടുണ്ട് സൂറത്ത് ത്വാഹ ഓതുന്നയാൾക്ക്  അന്ത്യനാളിൽ എല്ലാ മുഹാജിറുകളുടെയും അൻസാറുകളുടെയും പ്രതിഫലം ലഭിക്കുന്നതാണ്. അതുപോലെ അബു അബ്ദുൽ ജാഫർ ഇബ്നു മുഹമ്മദ് പറഞ്ഞു സമിതാക്കൾ ഇല്ലാത്തവരും വിവാഹാലോചന നിരസിക്കപ്പെട്ടവരും സൂറത്തു ത്വാഹ എഴുതി അത് വെള്ളത്തിൽ മുക്കി  ആ വെള്ളം മുഖത്ത് ഒഴിച്ചാൽ അങ്ങനെ അല്ലാഹു അവരുടെ ദാമ്പത്യം എളുപ്പമാക്കി കൊടുക്കുന്നതാണ്.ഓർമശക്തി ലഭിക്കാനും, മറവിയുള്ളവർക്ക്  മറവി അകറ്റാനും രോഗങ്ങൾക്ക് ഷിഫാഹും, ഒരുപാട് കാര്യങ്ങൾക്ക് വിജയവുമാണ് ത്വാഹ സൂറത്ത്.

നബി (സ)യെ ആശ്വസിപ്പിക്കാനായി അല്ലാഹു ഒരു വാക്യം ഇറക്കിയിട്ടുണ്ട്.ഒരു ദിവസം പ്രവാചകരെ തേടി ഒരു അതിഥി വന്നതായി മഹാനായ പ്രവാചകൻ അബൂറാഫിയുടെ ദാസനിൽ നിന്നും ഉദ്ധരിക്കപ്പെട്ടിരിക്കുന്നു. ഭക്ഷണമുണ്ടാക്കാൻ കടമായി ഒരു യഹൂദരിൽ നിന്ന് കുറച്ചു മാവ് വാങ്ങാൻ അവന്റെ വിരുദ്ധൻ  തന്റെ ദാസ നോട് പറഞ്ഞു റജബ് മാസത്തിൽ പണം നൽകുമെന്ന് പ്രവാചകൻ പറഞ്ഞു, എന്നിരുന്നാലും മാവ് വേണമെങ്കിൽ പണമായി എന്തെങ്കിലും നൽകണമെന്ന് ജൂതൻ പറഞ്ഞു ഇതോടെ പ്രവാചകൻ പറഞ്ഞു കുപ്പായതിനോ കവജത്തിനോ പകരം മാവ് നൽകിയിരുന്നുവെങ്കിൽ സ്വർണ നൽകുമായിരുന്നു എന്ന്,ഈ സംഭവത്തിനു ശേഷമാണ് പ്രവാചകനെ ആശ്വസിപ്പിച്ചു  കൊണ്ട് അള്ളാഹു ത്വാഹയിലെ 131 മത്തെ സൂക്തം ഇറക്കിയത് .

ولا تمدن عينيك إلى ما متعنا به أزواجا منهم زهرة الحياة الدنيا لنفتنهم فيه ورزق ربك خير وأبقى.

  (ഐഹികജീവിതത്തിന്റെ തിളക്കമായി അവരിൽ ചില വിഭാഗങ്ങൾക്ക് നാം നൽകിയിട്ടുള്ളതിലേക്ക് നിങ്ങളുടെ നോട്ടം നീട്ടരുത് നിന്റെ രക്ഷിതാവിനെ ഉപജീവനം ഉത്തമവും ശാശ്വതവും ആണ്.)

അതെ ഐഹികജീവിതത്തിൽ നമുക്ക് ഉണ്ടാവുന്ന ഓരോ കാര്യവും അത് ശാശ്വതമല്ല.അള്ളാഹുവിന്റെ ഉപജീവനവും ഉത്തമവും ശാശ്വതവുമാണ് എന്ന് ഈ ആയതിൽ നിന്ന് നമുക്ക് മനസ്സിലാക്കാൻ കഴിയുന്നു.

സൂറത്തു ത്വാഹ യിലെ പ്രസിദ്ധമായ വാക്യങ്ങൾ ആണ് 25 മുതൽ 32 വരെ..


(قال رب اشرح لي صدري ) 25 ( ويسر لي أمري ) 26 ( واحلل عقدة من لساني ) 27 ( يفقهوا قولي ) 28 ( واجعل لي وزيرا من أهلي ) 29 ( هارون أخي ) 30 ( اشدد به أزري )31(وأشركه في أمرى)32


( അദ്ദേഹം പറഞ്ഞു: എന്റെ നാഥാ എന്റെ ഹൃദയം വിശാലമാക്കുക, എന്റെ ജോലി എനിക്ക് എളുപ്പമാക്കുക, എന്റെ വാക്കുകൾ ലളിതമാക്കുക അവർ എന്റെ വാക്കുകൾ മനസ്സിലാക്കുകയും എന്റെ കുടുംബത്തിൽനിന്ന് എനിക്കൊരു പിൻഗാമിയെ നിയമിക്കുകയും ചെയ്യുക, അതായത് എന്റെ സഹോദരൻ ഹാറൂൺ അവനോടൊപ്പം എന്നെ സഹായിക്കുകയും, അവനെ എന്റ്റ പങ്കാളിയാകുകയും ചെയ്യണമേ..)

അല്ലാഹു ഫറോവയുടെ  അടുത്തേക്ക് അയക്കുന്നതിന് മുമ്പ് മൂസാനബിയുടെ പ്രാർത്ഥനയാണിത്.പ്രാർത്ഥനയ്ക്ക് അല്ലാഹു ഉത്തരം നൽകുകയും എല്ലാ അനുഗ്രഹങ്ങളും നൽകുകയും ചെയ്തു ഇതിൽ എന്റെ ഹൃദയം വിശാലമാക്കുക എന്നതുകൊണ്ട് അർത്ഥമാക്കുന്നത് കടമ നിർവഹിക്കാൻ കഴിയുന്ന അത്തരത്തിലുള്ള അനന്തമായ ക്ഷമ നൽകുക എന്നതാണ്.

ഒരുപാട് നേട്ടങ്ങൾ ഈ അയാത്തുകൾ ഓതുന്നവന് അവന്റെ ജീവിതത്തിൽ കാണാൻ കഴിയും.അങ്ങനെ ഒരുപാട് മഹത്വങ്ങൾ അടങ്ങിയ ഒത്തിരി ആയത്തുകൾ നിറഞ്ഞ സൂറത്താണ് സൂറത്തു ത്വാഹ.


ഈ സൂറത്ത് വളരെ അർത്ഥവത്തായ ഒരു ആയത്തിലാണ് അവസാനിക്കുന്നത്.

സൂക്തം 135

قل كل متربص فتربصوا فستعلمون من أصحب الصراط السوي ومن اهتدی

 (നബിയെ പറയുക എല്ലാവരും കാത്തിരിക്കുന്നവർ ആകുന്നു,നിങ്ങളും കാത്തിരിക്കുക നേരായ പാതയുടെ ഉടമകൾ  ആരെന്നും, സൻമാർഗം പ്രാപിച്ചവർ ആരെന്നും അപ്പോൾ നിങ്ങൾക്ക് അറിയാനാകും.)


അള്ളാഹുവിന്റെ അടുക്കൽ ആ വിധി പറയും ദിനത്തിൽ നേരായ മാർഗ്ഗത്തിൽ സൻമാർഗം പ്രാപിച്ചവരുടെ  കൂട്ടത്തിൽ നാഥൻ നാം എല്ലാവരെയും ഉൾപെടുത്തട്ടെ...ആമീൻ


Fathima asna. M

Al basma women's college Alathiyur