ഒരു മാറ്റത്തിന്റെ കഥ
അഡ്വ: മുഈനുദ്ദീൻ
തിങ്ങിനിറഞ്ഞ ഓഡിറ്റോറിയത്തി
നകത്ത് പ്രൗഢഗംഭീരമായ പ്രഭാഷണം നടത്തിക്കൊണ്ടിരിക്കെ, അനീതിക്കും അധർമ്മത്തിനും അസത്യത്തിനുമെതിരെ ശക്തിയുക്തം പോരാടുന്ന ധൈര്യ ശാലിയും വിപ്ലവകാരിയുമായ പ്രൊഫ. നന്ദഗോപാലൻ കുഴഞ്ഞുവീഴുന്ന ദൃശ്യങ്ങളാണ് 'ഒരു മാറ്റത്തിന്റെ കഥ' യുടെ തുടക്കം.
'മിസ്റ്റർ വിജയ്, ആർ യു റിയലി സാറ്റിസ്ഫൈഡ് വിത്ത് യുവർ ലൈഫ് ???? '
ലോകജനതയ്ക്ക് മുഴുവനും ശാന്തിയും സൗഖ്യവും സംതൃപ്തിയും നൽകുവാൻ ഇറങ്ങിതിരിച്ച വാഗ്മി പ്രൊഫ.നന്ദഗോപാലൻ, അതേ പ്ലാറ്റ്ഫോമിൽ നിൽക്കുന്ന പ്രിയ സുഹൃത്തായ ഗ്രന്ഥകാരനോട് ചോദിക്കുന്ന ചോദ്യത്തിലൂടെയാണ് ജീവിതത്തിന്റെ പൊരുളുകളഴിയുന്നത്.
ഹൃദയാഘാതംമൂലം തീവ്രപരിചരണ യൂണിറ്റിൽ ദിവസങ്ങളോളം കഴിയേണ്ടിവന്ന നന്ദൻ, ഈ പ്രസ്ഥാനത്തെയും ജനതയേയും വിട്ട് ചാനലുകളോ പത്രപ്രവർത്തകരോ പിന്തുടരാത്ത ഏകാന്തജീവിതം നയിക്കുവാൻ പുതുതീരുമാനങ്ങളെടുക്കു കയാണ്. ജീവിത യാഥാർത്യങ്ങളെ തേടിയുള്ള യാത്രയുടെ തുടക്കമാണിവിടം.
ഒന്നരവർഷത്തിന് ശേഷം ആത്മാന്വേഷണത്തിന്റെ യും ഉത്തരങ്ങളെ തേടിയുള്ള യാത്രയുടേയും ഫലം വിജയകരമായി പൂർത്തീകരിച്ച് തന്റെ മുമ്പിൽ ഊർജ്ജസ്വലനായി തിരിച്ചെത്തിയ നന്ദനെയാണ് വിജയൻ കാണുന്നത്. അത്യത്ഭുതകരമായ മാറ്റത്തിന് വിധേയനായിരിക്കുകയാണ് നന്ദൻ. വാർദ്ധക്യത്തിൽ നിന്നും യുവത്വത്തിലേക്ക്!!! രോഗാതുരതയിൽ നിന്നും ആരോഗ്യത്തിലേക്ക് ...!!!
പിന്നീടങ്ങോട്ടുള്ള ചർച്ചകൾ മാറ്റത്തിന്റേ താണ്...... ജീവിതം പറിച്ച് നടുന്നതിനുള്ള മാർഗങ്ങളുടേതാണ്... നന്ദന് ലഭിച്ച ഓജസ്സിന്റെയും തേജസ്സിന്റേയും പുതുജീവിതത്തിന്റെയും രഹസ്യകാരണമായ 'ദ പർപസ് ഓഫ് ലൈഫ് 'പ്രഭാഷണത്തെ സംബന്ധിച്ചാണ്.നന്ദന്റെ അക കണ്ണുകൾക്കുണ്ടായിരുന്ന അന്ധതക്ക് അറുതി വരുത്തിയ പ്രഭാഷകൻ 'ആൻഡ്രൂ ന്യൂമാന്റെ 'കൂടെ സഹവസിച്ച ഒന്നരവർഷത്തെ അനുഭവങ്ങളാണ്.
ഉത്തരമില്ലാത്ത ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങളാണ്.ആ കാലയളവിൽ നടത്തിയ ആത്മാന്വേഷണത്തിന്റെ ഉത്തരങ്ങളാണ്. യഥാർത്ഥത്തിൽ മനുഷ്യൻ ജീവിക്കുന്നില്ല. കണ്ണുകളടച്ചും ചിലപ്പോൾ തുറന്നും സ്വപ്നം കാണുകയാണ്. കാറിന് പിന്നാലെ ഓടുന്ന നായകളെ പോലെ മനുഷ്യരും ലക്ഷ്യമില്ലാതെ ഓടുകയാണ്... കാണുവാനുള്ള കണ്ണുകളുണ്ട്, പക്ഷെ കാണേണ്ടത് കാണുന്നില്ല.
ഡാൾട്ടന്റെ അഞ്ച് സിദ്ധാന്തങ്ങളും റഥർഫോർഡിന്റെ പഠനങ്ങളും ക്വാണ്ടം സിദ്ധാന്തവും ബോറിന്റെ ആറ്റംഘടനയുമൊക്കെ വിശദീകരിച്ച് പ്രപഞ്ചമാകുന്ന വലിയ ലോകത്ത് നടക്കുന്ന നിയമങ്ങളും കൃത്യതകളും വ്യക്തമാക്കി അത്തരം നിയമങ്ങൾ മനുഷ്യരും കൃത്യമായി പാലിക്കണമെന്ന് വിശദീകരിക്കുകയാണ് നന്ദന്റെ വാക്കുകൾ. ബീവറും തേനീച്ചകളും സൂര്യനും ചന്ദ്രനും മറ്റുഗോളങ്ങളുമെല്ലാം നിശ്ചിത നിയമങ്ങൾ പാലിക്കുന്നു. മനുഷ്യരും പാലിക്കേണ്ടിരിക്കുന്നു. എങ്കിൽ ജീവിതം കൃത്യമാവും.
ചർച്ചകൾ പരമോന്നതിയിൽ എത്തിയപ്പോൾ, കാര്യങ്ങൾ അത്ഭുതങ്ങൾക്ക് പിന്നിലെ അത്ഭുതശക്തി സ്രഷ്ടാവിനെ കുറിച്ചായി. വിശുദ്ധ ഗ്രന്ഥങ്ങളിലെ അത്ഭുത ഗ്രന്ഥം പരിശുദ്ധ ഖുർആനിന്റെ ആധികാരികതയേയും മൗലികതയേയും സംബന്ധിച്ചായി. ലോകം കണ്ട ഏറ്റവും വലിയ നേതാവ് പ്രവാചകൻ (സ്വ) യെ കുറിച്ചായി. പിന്നീട് ലോക പ്രശസ്തരായ പല ബുദ്ധിജീവികളും ശാസ്ത്ര പടുക്കളും ഇസ്ലാമിലേക്ക് വന്നതിന്റെ ഒരു വലിയ പേര് വിവരങ്ങൾ തന്നെ നന്ദൻ വിജയന് മുന്നിൽ വ്യക്തമാക്കുകയാണ്.
മുൻകാല ജീവിതത്തിൽ ഇസ്ലാമിനെ അങ്ങേയറ്റം വിമർശിച്ചിരുന്ന നന്ദൻ പിന്നീട് ഇസ്ലാമിന്റെ പോരിശകൾ എണ്ണിപ്പറയുന്ന അബ്ദുറഹീം ആയി പടിയിറങ്ങുമ്പോൾ മാറ്റത്തിന്റെ കഥ അവസാനിക്കുകയാണ് !!! കഥ കേട്ട സുഹൃത്ത് വിജയനും ഭാര്യ ജാനകിയും ഷഹാദത്തുച്ചരിക്കലോടെ കഥയും ജീവിതവും ശുഭമായി പൂർത്തിയാവുകയാണ്.
ഈ പുസ്തകം ഒരു മാർഗദർശനമാണ്. മാറ്റങ്ങളിൽ നിന്നും മാറ്റങ്ങളിലേക്കുള്ള മാർഗദർശനം !!! ഒരു മാറ്റത്തിന്റെ കഥയിലേക്കല്ല , മാറ്റത്തിലേക്കാണ് അഡ്വ: മുഈനുദ്ധീൻ നമ്മളെ സ്വാഗതം ചെയ്യുന്നത്. കഥാപാത്രങ്ങൾ സങ്കൽപമാണെങ്കിലും ഈ പുസ്തകത്തിലെ എല്ലാ സംഭവവികാസങ്ങളും പല വ്യക്തികളിൽ നടന്ന യാഥാർത്ഥ്യങ്ങളാണ്. ലളിതവും ആകർഷകവുമാണ് ഈ പുസ്തകം.
ജീവിതത്തിന്റെ എല്ലാ നിഷേധാത്മകതകളിൽ നിന്നും ഗുണാത്മകതകളിലേക്കുള്ള മാറ്റം !
ഇരുട്ടിൽ നിന്നും വെളിച്ചത്തിലേക്ക്
ഉള്ള മാറ്റം !!!
RAFIYA S
SMST WAFIYYA COLLEGE, ANCHANGADI
0 Comments