സൂറത്തുൽ കഹ്ഫ്:ഉന്നതിയിലേക്കൊരു ജൈത്രയാത്ര
പ്രവാചകൻ (സ്വ)പറഞ്ഞു :
"70000 മലക്കുകളുടെ അകമ്പടിയോടെ ഇറക്കപ്പെട്ട അധ്യായം ഞാൻ അറിയിച്ചു തരട്ടെയോ?
അതത്രെ അൽ കഹ്ഫ്"
-ഖതാദ(റ)
പ്രപഞ്ച സ്രഷ്ടാവും രാജാധിരാജനും അദൃശ്യനുമായ അല്ലാഹുവിന് സ്തുതി കീർത്തനങ്ങൾ അർപ്പിച്ചുകൊണ്ട് ആരംഭിക്കുന്ന അധ്യായമാണ് സൂറത്തുൽ കഹ്ഫ്.
തൗഹീദിന്റെ വാഹകർക്ക് ലോകത്ത് പല അവസ്ഥകളുണ്ടാവാം. വെല്ലുവിളിക്കപ്പെട്ട് ദേശത്യാഗം വരെ ചെയ്യേണ്ടുന്ന അവസ്ഥ, ജനകീയമോ തനി അദ്ധ്യാത്മികമോ ആയ അവസ്ഥ, ഭരണാധികാരത്തിൻ്റെയും ജയത്തിൻ്റെയും അവസ്ഥ, ഇതിനെല്ലാം ഉദഹരണമായുള്ള ഗുഹയിലെ കൂട്ടുകാർ , മൂസാ-ഖിളർ ജ്ഞാന യാത്ര, മഹാനായ ദുൽഖർനൈനി എന്നിവരുടെ ചരിത്രങ്ങളിലൂടെയാണ് ഈ അധ്യായം കടന്നു പോകുന്നത്.
ആരാധനയുടെ ആധിക്യത്താലും ഇഖ്ലാസിൻ്റെ കാഠിന്യത്താലും ഒരടിമ തൻ്റെ യജമാനനോടടുത്താൽ അല്ലാഹു അവൻ്റെ അടിമയോടും അടുക്കും.അവൻ്റെ ഔദാര്യവും അനുഗ്രഹവും കൊണ്ടായിരിക്കും അടുക്കുക.തദവസരത്തിലാണ് "വലായഃ" എന്ന പദവി കരസ്ഥമാക്കുന്നത്.മാത്രമല്ല, ഔലിയാക്കളിൽ നിന്നും കറാമത്തുകൾ ഉണ്ടാകുക അനുവദനീയമാണ് എന്നതിന് ഖുർആനും ഹദീസും തെളിവുമാണ്.അക്കാലത്തെ രാജാവ് നീതിമാനായിരുന്നുവെങ്കിലും പുനരുദ്ധാരണത്തെ നിഷേധിക്കുന്നതിനാലാണ് ഈ യുവാക്കളുടെ(ഗുഹയിലെ കൂട്ടുകാർ) സംഭവം അല്ലാഹു അദ്ദേഹത്തിന് ദൃഷ്ടാന്തമാക്കിയത്. സത്യം എപ്പോഴും ضعيف ആയാണ് തുടക്കം. കാലക്രമേണ قوي ലൂടെ സത്യം ഉച്ചിയിലെത്തുന്നു.
സൂക്തം28:
നിഷേധികൾ അവരുടെ പണവും ആൾബലവും കൊണ്ട് സ്വഹാബത്തിൻ്റെ മുമ്പിൽ പൊങ്ങച്ചം കാണിച്ചു. യഥാർത്ഥത്തിൽ ഇതൊന്നും വിശ്വാസത്തിൻ്റെ മാനദണ്ഡദങ്ങളല്ല.ഒരാൾ അഭിമാനം കൊള്ളേണ്ടത് അല്ലാഹുവിന് വഴിപ്പെടുന്നതിലും ഇബാദത്തുകൾ അനുഷ്ഠിക്കുന്നതിലുമാണ്. പാവപ്പെട്ടവരോടൊപ്പം ഇരിക്കേണ്ടിവരും എന്ന ഒറ്റക്കാരണത്താൽ വിശ്വസിക്കാൻ തയ്യാറാകാത്തവൻ്റെ വിശ്വാസം ഒരിക്കലും വിശ്വാസമല്ല . അത് കപടതയാണ്.
മുഅ്മിനിന് ശോഭനമായ ഭാവിയും കാഫിറിന് മോശമായ അന്ത്യവുമാണു
ള്ളത്.
സൂക്തം49ൽ
നമുക്ക് ഗ്രഹിക്കാം - രണ്ട് പ്രയാസങ്ങൾ പരസ്പരം വിരുദ്ധമാകുമ്പോൾ വലിയ വിപത്തിനെ തട്ടിമാറ്റാൻ ചെറുതിനെ സഹിക്കുക എന്നതാണ് അടിസ്ഥാനം.
ഹൃദയത്തെ സ്ഫുടം ചെയ്തും മനസ്സിനെ ഭൗതിക ചിന്തയിൽ നിന്ന് മുക്തമാക്കിയും ശാരീരിക ബന്ധനങ്ങളിൽ നിന്ന് ഹൃദയത്തെ ശുദ്ധീകരിച്ചും മാത്രമേ വസ്തുക്കളുടെ ആന്തരികജ്ഞാനം നേടാൻ സാധ്യമാകൂ.
മൂസാ (അ) അറിവും അമലും കൊണ്ട് അത്യുന്നതനാണെങ്കിലും വിനയാന്വിതനായി ഖിള്ർ എന്നവരിലേക്ക് പഠിക്കാനായി പോയി.വിനയമാണ് അഹങ്കാരത്തേക്കാൾ ഉത്തമമെന്ന ധ്വനിയാണിവിടെ ഉയരുന്നത്.വിജ്ഞാനം കൂടുന്തോറും ലഭ്യമാകുന്ന ഹിദായയും സആദയും വർധിക്കുന്നു.അത് തേടുന്നതിൽ നാം വിനയാന്വിതനായിരിക്കണം.
സൂക്തം94;
ദുൽഖർനൈൻ എന്നവർക്ക് അല്ലാഹു ആവശ്യമായ എല്ലാ വിജ്ഞാനവും നൽകി അനുഗ്രഹിച്ചു .
ബഹുഭൂരിപക്ഷം പണ്ഡിതരുടെയും അഭിപ്രായം ദുൽഖർ നൈൻ നബി ആയിരുന്നില്ല,ഒരു വലിയ്യ് ആണെന്നാണ്.അല്ലാഹുവിൽ നിന്ന് നിർദ്ദേശം ലഭിച്ചത് وحي മൂലമല്ല,ഇൽഹാം ആയിരുന്നു എന്നതാണ്.കാരണം അല്ലാഹുവിൻ്റെ ഔലിയാക്കൾക്ക് ഇൽഹാം ഉണ്ടാകുമെന്ന് സുവിതിദമാണ്.
യഅ്ജൂജ് - മഅ്ജൂജ് അനറബി പദങ്ങളാണ്.
'إنّ يأجوج ومأجوج مفسدون فى الأرض'
ഇവർ ഭൂമിയിൽ കുഴപ്പമുണ്ടാക്കുന്നതെങ്ങനെ!?
ഇവർ മനുഷ്യരെ കൊല്ലുന്നവരാണെന്നും കൊന്നു തിന്നുന്നവരാണെന്നും വസന്ത കാലത്ത് നാട്ടിലിറങ്ങി പച്ചപ്പുല്ലും ചെടികളും നശിപ്പിക്കുമെന്നും മറ്റും അഭിപ്രായങ്ങളുണ്ട്. الله اعلم
'قل لّوكان البحر مدادًا لكلمات ربّى لنفد البحر قبل أن تنفد كلمات ربّى ولو جئنا بمثله مددًا '
കടലുകൾ! അവ സൃഷ്ടിക്കപ്പെട്ടതാണ്.ആയതിനാൽ അവ എത്ര ആഴവും പരപ്പും ഉള്ളതാണെന്ന് സാങ്കൽപ്പ്യമല്ലെങ്കിലും അതിനൊരു പരിധിയുണ്ട്.എന്നാൽ അല്ലാഹുവിന്റെ ജ്ഞാനത്തിന് പരിധിയില്ല,പരിധി നിശ്ചയിക്കാനും പറ്റില്ല.അതിനാൽ നിസ്സംശയം കടലിലെ ജലമത്രയും മഷിയായാലും അല്ലാഹുവിന്റെ വചനങ്ങളെ ഉൾക്കൊള്ളാൻ മതിയാവില്ല.
സൂക്തങ്ങളിലെ പ്രയോഗികത;
'الحمد للّه الّذىٓ أنزل على عبده الكتاب '
തസ്ബീഹിനു ശേഷമേ തഹ്മീദ് വരാറുള്ളൂ.നാം സാധാരണ പറയാറുള്ളത് 'സുബ്ഹാനല്ലാഹി വബിഹംദിഹി' എന്നാണ് .ഇതിനു മുമ്പുള്ള അധ്യായം അൽ ഇസ്റാഅ്'സുബ്ഹാനല്ലാഹ് 'കൊണ്ടാരംഭിച്ചു.ഈ അധ്യായത്തിൽ 'അൽഹംദുലില്ലാഹ്'കൊണ്ടാണ് ആരംഭിക്കുന്നത്. തസ്ബീഹിന്റെ സ്ഥാനം ആരംഭവും തഹ്മീദിന്റെ സ്ഥാനം അവസാനവുമാണെന്ന ധ്വനി ഇവിടെയുണ്ട്.
'وليتلطّف'
എന്ന ഖുർആനിൻ്റെ മധ്യമായി ഗണിക്കപ്പെടുന്ന പദം ഈ അധ്യായത്തിലാണുള്ളത്.
'ولا تقولنّ لشاىْءٍ إنّى فاعل ذلك غدًا.إلآ أن يشآء اللّه'
ഒരു കാര്യം നാളെ ചെയ്യാമെന്ന് പറഞ്ഞാൽ അതിൽ ഒരുറപ്പുമില്ല,ഒരു പക്ഷെ ഏതെങ്കിലും പ്രതിബന്ധം നേരിടാം. അപ്പോൾ 'ഇൻ ഷാ അല്ലാഹ്' പറയാത്ത പക്ഷം അത് കളവായി തീരും.ഇത് വെറുക്കപ്പെ ട്ടതായ കാരണത്താലാണ് 'ഇൻ ഷാ അല്ലാഹ്' എന്ന് പറയുന്നതിനെ നിർബന്ധപൂർവ്വം കൽപ്പിക്കുന്നത്. ഇ പ്രകാരം തന്നെ 'ما شآء الله' എന്ന് പറയുന്നതിനെയും സൂക്തം 39ൽ പ്രതിപാദിച്ചിട്ടുണ്ട്.
' إنّ الّذين ءامنوا وعملوا الصّالحٰت كانت لهم جنّٰت الفردوس نزلاً (١٠٧) خٰلدين فيها لا يبغون عنها حلولاً ( ١٠٨)'
"ഉദ്യാനലക്ഷ്മിയിൽ വാണിടാം നിത്യവും ,
വിട്ടുപോയീടാൻ ശ്രമിക്കില്ലൊരുത്തരും"
മനുഷ്യനീലോകത്ത് ഏതൊരനുഗ്രഹം കിട്ടിയാലും അതിനപ്പുറം ആഗ്രഹിക്കും, എന്നാൽ പരലോകത്ത് പാരിതോഷികമായി സ്വർഗം ലഭിച്ചു കഴിഞ്ഞാൽ അതിനപ്പുറം ആഗ്രഹിക്കുകയില്ല.കാരണം അതിനപ്പുറം ഒന്നുമില്ല.
നബി (സ്വ) അരുളി: സ്വർഗ്ഗത്തിൽ നൂറ് പദവികളാണ്.എല്ലാ രണ്ട് പദവികൾക്കിടയിലും നൂറ് വർഷത്തെ വഴിദൂരമുണ്ട്.നിങ്ങൾ അല്ലാഹുവിനോട് സ്വർഗം ചോദിക്കുന്ന പക്ഷം ഉന്നതമായ 'ഫിർദൗസ്' ചോദിക്കണം.അതിനുമുകളിലാണ് അല്ലാഹു വിൻ്റെ അർശ് സ്ഥിതി ചെയ്യുന്നത്.
ഉന്നതമായ സ്ഥാനം നൽകി നാഥൻ നമ്മെ അനുഗ്രഹിക്കട്ടെ......ആമീൻ
1 Comments
تقبل اللہ
ReplyDelete