സൂറത്തുൽ ഹജ്ജ്:വിശ്വാസികൾക്കു ള്ള മുൻകരുതൽ


പരിശുദ്ധ ഖുർആനിലെ ഇരുപത്തിരണ്ടാം അധ്യായമാണ് സൂറത്തുൽ ഹജ്ജ്.ഇസ്ലാമിന്റെ പഞ്ച സ്ത൦മ്പങ്ങളിൽ ഒന്നായ ഹജ്ജ് കർമത്തിനെ കുറിച്ച് ഇരുപത്തിയഞ്ചാം സൂക്തം മുതൽ ചില പരാമർശങ്ങൾ വരുന്നുണ്ട് എന്നതാണ് ഈ നാമകരണത്തിന്റെ നിതാനം.

  അതീവ ഗുരുതരമാം  വിധം ഭയാനകവും കഠിനകഠോരവുമായ ലോകവാസനത്തെ കുറിച്ചുളള മുന്നറിയപ്പ്  സൂറത്തുൽ ഹജ്ജ് നൽകുന്നുണ്ട്.ബുദ്ധിമാനായ മനുഷ്യരുടെ അശ്രദ്ധയെ കുറിച്ചും പറയുന്നു.സൂറത്തുൽ ഹജ്ജിലൂടെ അല്ലാഹു പറയുന്നു:


          يا ايها الناس ان كنتم في ريب من البعث فانا خلقناكم من تراب ثم من نطفة ثم من علقة ثم من مضعة مخلقة و غير مخلقة لنبين لكم. 

 മനുഷ്യരേ, പുനരുത്ഥാനത്തെക്കുറിച്ചു സംശയം ഉള്ളവരാണ് നിങ്ങളെങ്കിൽ ഒന്നോർക്കുക; മണ്ണിൽ നിന്നും പിന്നീട് ഇന്ദ്രിയ  കണത്തിൽ നിന്നും അനന്തരം രക്ത പിണ്ഡത്തിൽനിന്നും അതിന്നു ശേഷം, രൂപം നൽകപ്പെട്ടതും അല്ലാത്തതുമായ  മാംസ പിണ്ഡത്തിൽനിന്നും തന്നെയാണ് നിങ്ങളെ സൃഷ്ടിച്ചത്. (ആയത് 5)


ഹിജ്റ ആറാം വർഷം നബിയും സ്വഹാബത്തും ഉംറ നിർവാഹണമുദ്ദേശിച്ച് മദീനയിൽ നിന്ന് മക്കയിലെത്തി. എന്നാൽ മക്കാ മുശ്രിക്കുകൾ അന്യായമായി അവരെ തടഞ്ഞുവെക്കുകയും ഉംറ നിര്‍വ്വഹണം വിസമ്മതിക്കുകയും ചെയ്തു. ആ സന്ദര്‍ഭത്തിലാണ് ഈ സൂക്തം ഇറങ്ങിയത്. വിശുദ്ധ ഹറമിന്റെ സമുന്നതമായ പവിത്രതയാണ് ഇവിടെ സൂചിപ്പിച്ചത്. ഹജ്ജിനെത്തുന്ന തീര്‍ത്ഥാടകർക്ക് ഭൗതികവും പാരത്രികവുമായ നിരവധി ഗുണങ്ങളും നേട്ടങ്ങളും ലഭിക്കുന്നുണ്ട്. ഉമ്മ പെറ്റ നാളിലെപ്പോലെ വിശുദ്ധയായി പുതിയൊരു മനുഷ്യനായി മാറുകയാണ് ഹജ്ജ് നിര്‍വഹിച്ചവൻ. 

 

ബഹുദൈവാരാധനയുടെ അനന്തരഫലമായി അല്ലാഹു ഇങ്ങനെ പറയുന്നു: വളരെ ഉയരത്തിൽ നിന്നും പതിക്കുന്ന ഒരാളുടെ അവസ്ഥ എന്താകും? ശരീരം ചിന്നിച്ചിതറി പക്ഷികള്‍ റാഞ്ചിക്കൊണ്ടുപോവും, അല്ലെങ്കിൽ എവിടെയോ ചെന്ന് പതിച്ച് ആരുടെയും ശ്രദ്ധയിൽ പെടാതെ കഥാവശേഷനാകും. വിശ്വാസത്തിന്റെ കൊടുമുടിയില്‍ നിന്ന്‌ നിഷേധത്തിന്റെ അഗാധങ്ങളിലേക്ക് കൂപ്പുകുത്തി നശിക്കുകയാണവർ. ഇബ്രാഹിം നബി(അ)യുടെ കാലം മുതല്‍ക്കുള്ള എല്ലാ ശരീഅത്തുകളിലും മൃഗബലി ഒരാരാധനയായി നിലവില്‍ ഉണ്ടായിരുന്നു.  പുരാതന കാലത്തെ ആ സമൂഹങ്ങളുടെ അവിഭാജ്യ   ഘടകമായിരുന്നു കാലികള്‍. അവയെ സ്രഷ്ടാവിന്റെ പ്രീതിക്കായി ബലിയറുക്കുകയും അതുവഴി ദൈവസാമീപ്യം കരസ്ഥമാക്കുകയും ചെയ്യാനുള്ള വഴിയാണിത്. 

'ബുദ്ൻ' എന്ന പദത്തിനാണ് ബലിയൊട്ടകം എന്ന് അര്‍ത്ഥം നല്‍കിയിരിക്കുന്നത്. അതുകൊണ്ട്‌ തന്നെ പോത്ത്-കാള വര്‍ഗ്ഗവും അതിൽ ഉള്‍പ്പെടുമെന്ന് ഇമാം അബൂഹനീഫ(റ) യും മറ്റും അഭിപ്രായപെട്ടിട്ടുണ്ട്.


അള്ളാഹു നാല്പത്തി രണ്ടാം അധ്യായത്തിൽ പറയുന്നുണ്ട്,നബിയെ ഇവർ താങ്കളെ തള്ളി പറയുന്നുണ്ടെങ്കിൽ അതിൽ ആശ്ചര്യപ്പെടാനൊന്നുമില്ല.ഇവർക്ക് മുമ്പ് നൂഹ് നബി(അ)യുടെ ജനതയും ആദും, സമൂദും അവരുടെ നബിമാരെ തള്ളി പറഞ്ഞിരുന്നു. അതുപോലെതന്നെ ഇബ്രാഹിം,  ലൂത്, നബി(അ)മാരുടെ ജനതയും അങ്ങനെ തള്ളിപ്പറഞ്ഞിട്ടുണ്ട്. അങ്ങനെ ഒരുപാട് പ്രവാചകന്മാരെ തള്ളിപ്പറഞ്ഞവർ അക്കാലത്ത് ഉണ്ടായിരുന്നു.അവർക്ക് അല്ലാഹു അവരുടെ സമയം നീട്ടി കൊടുക്കുകയും, പിന്നീട് അവരെ പിടികൂടുകയും, തക്കതായ ശിക്ഷ നൽകുകയും ചെയ്തിരുന്നു. ഇവർക്ക് പ്രത്യക്ഷമായ കണ്ണും കാതും ഉണ്ടെങ്കിലും, അതിലൂടെ കാണുന്ന കാഴ്ച്ചയും, കേൾക്കുന്ന കേൾവിയും ഉണ്ടെങ്കിൽ പോലും, നെഞ്ചകത്തുള്ള ഹൃദയങ്ങൾക്കാണ് അന്ധത ബാധിക്കുന്നത്. നബി(സ)യോട് അള്ളാഹു പറയുകയാണ്: അക്രമികൾ അവരുടെ ശിക്ഷയ്ക്ക് തിരക്കു കൂട്ടുകയാണ്.അല്ലാഹു തന്റെ വാഗ്ദാനം ഒരിക്കലും ലംഘിക്കുകയില്ല. നിശ്ചയം താങ്കളുടെ റബ്ബിന്റെ പക്കൽ ഒരു ദിവസം എന്നത് നിങ്ങൾ എണ്ണിവരുന്ന  സഹസ്ര വർഷങ്ങൾക്കു സമാനമാണ്. ഇതിനു മുമ്പ് കഴിഞ്ഞുപോയ ജനതയുടെ  ആളുകളും അവരുടെ ശിക്ഷയ്ക്ക് വേണ്ടി തിരക്ക് കൂട്ടിയിരുന്നു. അവർക്ക് അല്ലാഹു ശിക്ഷ നൽകാതിരുന്നില്ല. അവരുടെ ദിവസം എത്തുമ്പോൾ അവർക്ക് തക്കതായ ശിക്ഷ അല്ലാഹു നൽകിയിരുന്നു എന്നതാണ് 45,46,47, 48 അധ്യായങ്ങളിൽ അള്ളാഹു പ്രസ്താവിക്കുന്നത്.

അടുത്ത ആയത്തുകളിലായി അള്ളാഹു പരാമർശിക്കുന്നുണ്ട്, ഓരോ നബിമാരുടെ ഹൃദയങ്ങളിലും ശൈത്താൻ ദുർബോധനങ്ങൾ ഇട്ടുകൊടുക്കുന്നു.പിശാച് ഓതിക്കൊടുത്തതിനെ  അല്ലാഹു തുടച്ചു നീക്കിയിട്ട് തന്റെ വചനങ്ങൾ ദൃഢപ്പെടുത്തും. അല്ലാഹു സൂക്ഷ്മജ്ഞാനിയും, തന്ത്രജ്ഞനും ആകുന്നു. അല്ലാഹു പറയുന്നുണ്ട് പിശാച് ഓതി കൊടുക്കുന്ന ദുർബോധനങ്ങൾ ഹൃദയങ്ങളിൽ പതിക്കുമ്പോൾ അത് കഠിന മനസ്സുള്ളവർക്ക് അല്ലാഹു നൽകുന്ന ഒരു പരീക്ഷണമാണ്. നിശ്ചയം ആ ദ്രോഹികൾ വസ്തുതയിൽ നിന്നും വളരെ ദൂരം ഭിന്നതയിൽ ആണ്.

 പക്ഷേ ജ്ഞാനം കിട്ടിയവർ ഖുർആൻ താങ്കളുടെ റബ്ബിൽ നിന്നുള്ള സത്യസന്ദേശം ആണെന്ന് മനസ്സിലാക്കുകയും, അതിൽ വിശ്വസിക്കുകയും ചെയ്യുന്നു. അന്ത്യനാൾ അടുക്കുന്നത് വരെയും സത്യനിഷേധികൾ ഖുർആനിനെ സംശയിച്ചു കൊണ്ടേയിരിക്കും. സത്യം നിഷേധിച്ച് നമ്മുടെ ദൃഷ്ടാന്തങ്ങൾ തള്ളിപ്പറഞ്ഞവർ ആരോ അവർക്ക് തന്നെയാണ് നിന്ദ്യമായ ശിക്ഷ എന്ന് അല്ലാഹു ഓർമ്മപ്പെടുത്തുന്നുണ്ട്. അടുത്തതായി അല്ലാഹു അവന് നൽകിയ അനുഗ്രഹങ്ങളെ എണ്ണി പറഞ്ഞു കൊണ്ട് ഇതൊന്നും നിങ്ങൾ കാണുന്നില്ലേ?  ഇതിലൊന്നും നിങ്ങൾ ചിന്തിക്കുന്നില്ലേ? എന്ന ചോദ്യമാണ് നമുക്ക് മുമ്പിലിട്ട് തരുന്നത്.

 അറുപത്തിയാറാം അധ്യായത്തിൽ അല്ലാഹു പറയുന്നുണ്ട് നിങ്ങളെ ജീവിപ്പിച്ചതും, ഇനി മരിപ്പിക്കുന്നതും, ശേഷം പുനരുജ്ജീവിപ്പിക്കുന്നതും അവനാണ്. മനുഷ്യൻ തീരെ നന്ദിയില്ലാത്തവർ തന്നെയാണ്. പ്രവാചകൻ നബി (സ്വ)പറയുന്ന എല്ലാ കാര്യങ്ങൾക്കും എതിർത്തുകൊണ്ട് കാഫീരീങ്ങൾ ചോദ്യങ്ങൾ ചോദിക്കുമ്പോൾ എല്ലാം അറിയുന്നവൻ അല്ലാഹുവാണ് എന്ന് പറയാനാണ് അല്ലാഹു പ്രവാചകനോട് കൽപ്പിക്കുന്നത്. അല്ലാഹു പറയുന്നുണ്ട്: നമ്മുടെ ഖുർആനിനെ ഓതി കൊടുക്കുമ്പോൾ അവരുടെ മുഖത്ത് നീരസം ഉണ്ടാവുകയും, അത് ഓതുന്നവരെ ആക്രമിക്കുകയും ചെയ്യുമെന്ന്. അപ്പോൾ അല്ലാഹു പറയുന്നുണ്ട്,ഇത് നിഷേധിച്ചവർക്ക് നരകമാണ് അല്ലാഹു വാഗ്ദാനം ചെയ്തിരിക്കുന്നത്. മക്കയിലെ ബഹുദൈവാരാധകർക്ക് അള്ളാഹുവിൽ വിശ്വാസമുണ്ടായിരുന്നു. പക്ഷെ അല്ലാഹുവിന്റെ കഴിവുകളെയും ഗുണവിശേഷണങ്ങളെയും യഥാവിധി മനസ്സിലാക്കിയില്ല.അതുകൊണ്ടാണ് അവർ അല്ലാഹുവിന് പുറമേ മറ്റു ദൈവങ്ങളെ കൂടി പൂജിക്കുന്നത്. പിന്നെ അല്ലാഹു പറയുന്നുണ്ട് മതകാര്യത്തിൽ നിങ്ങൾക്ക് അവൻ ഒരു പ്രയാസവും ചെയ്തിട്ടില്ല. മനുഷ്യർക്ക് പ്രയാസമായ ഒരു നിയമവും ഇസ്ലാമിലില്ല.

لا اكراه فی الدين.(സൂറ :അൽ ബഖറ )


 ഏതെങ്കിലും കർമ്മത്തിൽ പ്രയാസകരമായി തീരുന്ന പക്ഷം അതിൽ ഇളവ് അനുവദിച്ചിരുന്നു.

 അവസാന ആയത്തിൽ അല്ലാഹു പറയുന്നുണ്ട്:  മുറപ്രകാരം നിസ്കരിച്ച്, സക്കാത്ത് നൽകി, അല്ലാഹുവിനെ മുറുകെപിടിച്ച് ജീവിക്കുക, കാരണം അവൻ എത്ര നല്ല സംരക്ഷകനും, എത്ര നല്ല സഹായിയുമാണ്. അല്ലാഹു അവനെ അനുസരിച്ച് ജീവിച്ചു മരിക്കാൻ തൗഫീഖ് നൽകട്ടെ... ആമീൻ



Husna. VA

Thoiba women's college, venmanad.