സൂറത്തു സജദ: ദൈവികസൂക്തങ്ങൾ മനുഷ്യനിർമിതമോ?



വിശുദ്ധ ഖുർആനിലെ മുപ്പത്തിരണ്ടാം അധ്യായമായ സൂറത്ത് സജദ നബി (സ്വ)തങ്ങൾക്ക് മക്കയിൽവെച്ച് അവതരിപ്പിക്കപ്പെട്ടു .മുപ്പത് സൂക്തങ്ങളാൽ അള്ളാഹു വളരെ സരളമായ രീതിയിൽ ദൈവാരാധനയെ ഇതിലൂടെ പരാമർശിക്കുന്നു . ألم എന്നحروف مقطعات  കൊണ്ട് ആരംഭിക്കുന്ന ഈ ഹർഫുകൾ فواتح കൾ എന്നും  അറിയപ്പെടുന്നു.

ഏകദൈവത്വം ,പരലോകം, പ്രവാചകത്വം എന്നീ മൂന്ന് അടിസ്ഥാന യാദാർത്ഥ്യങ്ങളിൽ വിശ്വസിക്കാനുള്ള ഉൽബോധനവും അതിനെ തൊട്ടു ജനങ്ങൾ ഉന്നയിക്കുന്ന സന്ദേഹങ്ങളുടെ മറുപടിയുമാണ് ഇതിൽ അടങ്ങിയിരിക്കുന്നത്.

ഈ അദ്ധ്യായം  രണ്ടായി ഭാഗിക്കുകയാണെങ്കിൽ ഒന്നാം പകുതിയിൽ വെളിപ്പാട്,ദൈവം, മനുഷ്യ സൃഷ്ടി, പുനരുദ്ധാനം, ന്യായവിധി ദിവസം എന്നിവയുൾപ്പെടെ ചില ദൈവിക ആശയങ്ങളാണുള്ളത്.

രണ്ടാംപകുതിയിൽ നാം- അല്ലാഹുവിന് മുന്നിൽ  സുജൂദ് ചെയ്യുന്നവരും അല്ലാഹുവിന്റെ علم കളിൽ ( അടയാളം ) നിന്ന് തിരിയുന്നവരും തമ്മിലുള്ള വ്യത്യാസവുമാണ്.

പതിനഞ്ചാം സുക്തതത്തിലുള്ള സജദയുടെ പരാമർശമാണ് ഈ അധ്യായത്തിന്റെ നാമകരണത്തിന് കാരണമായത്.


മൂസാ നബി (അ) ന്റെ പിൻഗാമികളായ ഇസ്രായീലുകാരെയും ഈ അധ്യായത്തിൽ  ഉദ്ധരിക്കുന്നു.

"അവിശ്വാസികൾ പറഞ്ഞു: മുഹമ്മദ്  വിചിത്രമായ വാർത്തകൾ വാക്കുകൾ കൊണ്ട് മെനഞ്ഞെടുകുകയും ചിലപ്പോൾ മരണാനന്തര വാർത്തകൾ പോലും അറിയിക്കുകയും ചെയ്യുന്നു.

നമ്മൾ മണ്ണിലലിഞ്ഞു ചേർന്നാൽ പുനർജീവിക്കുകയും വിചാരണ ചെയ്യപ്പെടുകയും സ്വർഗ്ഗ നരകങ്ങൾ വിധിക്കപ്പെടുകയും ചെയ്യുമെന്നും പറയുന്നു.അല്ലാഹു അല്ലാതെ മറ്റൊരു ഇലാഹില്ല,ഒരേയൊരു ദൈവമേ ആരാധനകാർഹാനായിട്ടു ള്ളൂവെന്നും 

മറ്റു ചിലപ്പോൾ  ഞാൻ ദൈവദൂതനാണ്, എനിക്ക് ദിവ്യസന്ദേശം ലഭിക്കുന്നുണ്ട്, ഞാൻ പറയുന്ന വചനങ്ങളൊന്നും എന്റെതല്ല,അതെല്ലാം ദൈവിക  വചനങ്ങളാണ് എന്നും പറയുന്നു. എന്തൊക്കെ അത്ഭുത കൽപ്പനകൾ ആണ് ഇവൻ നമ്മോട് പറയുന്നത്".


ഇങ്ങനെയുള്ള വിമർശനങ്ങൾക്കുള്ള കൃത്യമായ മറുപടിയാണ് ഈ അധ്യായത്തിലെ പ്രധാനപ്രമേയങ്ങളിൽ ഒന്ന് .മറുപടിയിലൂടെ അവിശ്വാസികളോട് അല്ലാഹു പറയുന്നതായി നമുക്ക് കാണാം "ഇത് ദൈവിക 

വചനമാണെന്നതിൽ ഒരു സംശയവുമില്ല.പ്രവാചകത്വ അനുഗ്രഹം വിലക്കപ്പെട്ടിരുന്ന ഒരു ജനതയെ പ്രജ്ഞശൂന്യതയിൽ നിന്ന് ഉണർത്താനാണിത് അവതീർണമായത്.അല്ലാഹുവിന്റെയടുത്തുനിന്ന് അവതരിച്ച സ്പഷ്ടമായ ഖുർആനിനെ സ്വയം നിർമ്മിച്ചതെന്ന് പറയാൻ നിങ്ങൾക്കെങ്ങനെ കഴിയുന്നു ?.പിന്നീട് അല്ലാഹു അവരോട് പറയുന്നു:ഖുർആൻ നിങ്ങളുടെ മുമ്പിൽ വെക്കുന്ന യാഥാർത്ഥ്യങ്ങളെ കുറിച്ച്  യുക്തിപൂർവ്വം ചിന്തിച്ചു നോക്കുക, അതിൽ വിചിത്രമായിട്ടുള്ളതെന്താണ് ?

സൃഷ്ടികളിലേക്ക് നിങ്ങൾ നോക്കുക, നിങ്ങൾ നിങ്ങളിലേക്ക് തന്നെ നോക്കുക ഇതെല്ലാം ഖുർആനിലെ അധ്യാപനങ്ങളെ സത്യമാക്കുന്നില്ലെ?.

 നിങ്ങളിലേക്കും പ്രപഞ്ചത്തിലേക്കും നോക്കിക്കൊണ്ട് നിങ്ങളുടെ യുക്തി നിങ്ങളോട് പറയുന്നത് നിങ്ങളെ സൃഷ്ടിച്ചവന്ന് വീണ്ടും സൃഷ്ടിക്കാനാവില്ല എന്നാണോ?

പിന്നീട് സൃഷ്ടാവ് ലോകത്തെയും അനന്തരഫലങ്ങളെയും പരാമർശിക്കുന്നു.

വിശ്വാസികളെ കുറിച്ചും അവരുടെ പ്രവർത്തനങ്ങളെയും ഫലത്തെക്കുറിച്ചും 15 മുതൽ 19 വരെയുള്ള ആയത്തുകളുടെ വിവരിക്കുന്നു.


പിന്നീടുള്ള ആയത്തുകളിൽ ഉടനീളം അവിശ്വാസികളെ കുറിച്ചും അല്ലാഹുവിന്റെ ദിവ്യതയെ ധിക്കരിച്ചവരെയും അവർ അനുഭവിക്കുന്ന അനന്തരഫലങ്ങളെയുമാണ് പറയുന്നത്.അവനെ കാത്തിരിക്കുന്ന കഠിനശിക്ഷയെയും നരകത്തെയും ഇവിടെ പറയുന്നു.

قُلْ يَوْمَ الْفَتْحِ لَا يَنفَعُ الَّذِينَ كَفَرُوا إِيمَانُهُمْ وَلَا هُمْ يُنظَرُونَ (اية ٢٩)

നബിയെ നിങ്ങൾ പറയുക:അവിശ്വസിച്ചിരുന്ന ആളുകൾക്ക് ആ തീരുമാനത്തിന്റെ ദിവസം തങ്ങൾ വിശ്വസിക്കുന്നത് കൊണ്ട് പ്രയോജനം ഉണ്ടാവുകയില്ല,അവർക്ക് അവധി നൽകപ്പെടുകയുമില്ല.

فَأَعْرِضْ عَنْهُمْ وَانتَظِرْ إِنَّهُم مُّنتَظِرُونَ (اية ٣٠)

"അതിനാൽ നീ അവരിൽ നിന്ന് തിരിഞ്ഞ് കളയുകയും കാത്തിരിക്കുകയും ചെയ്യുക തീർച്ചയായും അവർ കാത്തിരിക്കുന്നവരാണല്ലോ "എന്ന യുക്തിഭദ്രമായ വാക്യങ്ങളോടെ 374 വാക്കുകൾ കൊണ്ടും 1523 അക്ഷരങ്ങൾ കൊണ്ടും നിർമ്മിതമായ ഈ അദ്ധ്യായം അവസാനിക്കുന്നു .

 അല്ലാഹുവിന്റെ മാർഗത്തിൽ, ലോകം നിദ്രയിലായിരിക്കെ ദേഹേച്ഛകൾ മാറ്റിവെച്ച്  ആരാധനയിൽ മുഴുകുവാനും സ്വർഗ്ഗം പുൽകാനും  അല്ലാഹു തൗഫീഖ് നൽകട്ടെ ആമീൻ ....


Nihada Farwin 

V. A. M Islamic and arts college for women chapanangadi