സൂറത്തു ഫാത്വിർ:സ്വകർമങ്ങൾ സ്വർഗ്ഗപ്രാപ്തനാക്കുമോ


റസൂൽ (സ്വ) യുടെ മക്കാജീവിതത്തിന്റെ അവസാന സന്ദർഭങ്ങളിൽ അവതരിച്ചതാണ് പരിശുദ്ധ ഖുർആനിലെ മുപ്പത്തിയഞ്ചാം അദ്ധ്യായമായ സൂറത്ത് ഫാഥ്വിർ. "ഫാഥ്വിർ "എന്നാൽ സ്രഷ്ടാവ് എന്നാണ് അർത്ഥം. ഒന്നാം ആയത്തിൽ തന്നെ "فاطر السماوات والارض"എന്ന് പരാമർശമുള്ളതിനാലാണ് ഇതിന് ഈ പേരു വന്നത് .ഈ സൂറത്തിൽ തന്നെ മലക്കുകളെ പറ്റിയും അവരുടെ സൃഷ്ടിപ്പു രീതിയെ കുറിച്ചും പറയുന്നതിനാൽ "സൂറത്തുൽ മലാഇകത്ത്" എന്നും പേരുണ്ട്. മാത്രമല്ലالحمد الله എന്ന വാക്യം കൊണ്ട് ആരംഭിച്ച അവസാന സൂറത്താണിത്.

അടിസ്ഥാന വിശ്വാസ പ്രമാണങ്ങൾ കുറേ ശക്തമായി ഇതിൽ പറയുന്നുണ്ട്. ഈ പ്രഭഞ്ചത്തിന്റെ ഔജ്ജല്യം , അതിൽ പരക്കെ വ്യന്യസിക്കപ്പെട്ടിരിക്കുന്ന അത്ഭുതപ്രതിഭാസങ്ങൾ, എങ്ങും 

സ്രഷ്ടാവിന്റെ സൃഷ്ടി വൈഭവങ്ങൾ

ദൃശ്യമാകുന്ന അനേകായിരം ദൈവികാനുഗ്രഹങ്ങൾ, ഇവയൊക്കെ ഏറെ ചർച്ചാവിഷയമാണ്. ഒരു മാതൃകയും കൂടാതെ അള്ളാഹു എല്ലാ സൃഷ്ടികളെയും സൃഷ്ടിച്ചിടുണ്ട് .എല്ലാ സഷ്ടികളുടെയും ഭൂമിയിലുള്ള അവധി നിശ്ചയിക്കുന്നതും അവനാകുന്നു. എന്നാൽ അൽപജ്ഞാനിയായ മനുഷ്യന് അതിന്റെ വിലയൊന്നും അറിയുകയില്ല.


സൂക്തം അഞ്ചിൽ അള്ളാഹുവിൻ്റെ വാഗ്ദാനത്തെ കുറിച്ച് പരാമർശിക്കുന്നുണ്ട്. മരണാനന്തര ജീവിതം, രക്ഷ, ശിക്ഷ മുതലായവയാണ് അള്ളാഹുവിൻ്റെ വാഗ്ദാനം കൊണ്ട് ഉദ്ദേശിക്കുന്നത്.ഇതിനെ കുറിച്ചുള്ള വിശ്വാസത്തിനും തയ്യാറെടുപ്പിനും മനുഷ്യന് വിഘാതമായി നിലനിൽക്കുന്ന രണ്ട് ശത്രുക്കളെ കുറിച്ച് പ്രത്യേകം താക്കീത് ചെയ്തിരിക്കുകയാണ്. ഒന്ന് ജീവിതവും മറ്റൊന്ന്  പിശാചുമാകുന്നു. ഇഹലോകജീവിതം പരലോകജീവിതത്തിലേക്കുള്ളത് സമ്പാദിക്കാനുള്ളതാണെന്ന് മനസ്സിലാക്കാതെ സുഖജീവിതം മാത്രം ലക്ഷ്യം വെച്ചാൽ അത് മനുഷ്യന്റെ ശത്രുവായിത്തീരും, പിശാച് മനുഷ്യൻ്റെ ശത്രുവുമാണ് '.

നല്ല വാക്കുകളും പ്രവർത്തികളും തീർച്ചയായും അള്ളാഹുവിലേക്ക് എത്തി ചേരുന്നതാണ്. സൽകർമങ്ങൾ എത്ര ചെറുതായാലും വലുതായാലും രഹസ്യമായാലും പരസ്യമായാലും അത് അള്ളാഹുവിലേക്ക് എത്തി ചേരും. അള്ളാഹുവിൽ നിന്ന് അന്തസ് ലഭിക്കുവാനുള്ള ഏക മാർഗങ്ങളാണ് അവ രണ്ടും.

ولا تزرو وازرة وزر أخرى

ഒരാളുടെ കുറ്റം വേറെയൊരാൾ ഏറ്റെടുക്കുകയോ മറ്റൊരാളുടെ മേൽ ചുമക്കപ്പെടുകയോ ചെയ്യുന്നതല്ല .കുറ്റ ഭാരം വഹിക്കാൻ കഴിയാതെ മറ്റൊരാളോട് സഹായത്തിന് അപേക്ഷിച്ചാൽ അയാൾ എത്ര അടുത്ത ബന്ധുവാണെങ്കിലും അതിൽ നിന്ന് അൽപം പോലും സ്വീകരിക്കാൻ ആരും തയ്യാറാകില്ല.

"وما يستوى الأعمى والبصير"

സന്മാർഗത്തെയും ദുർമാർഗത്തെയും അള്ളാഹു ഇവിടെ അന്ധനും കാഴ്ചയുള്ളവനുമായി പരാമർശിക്കുന്നു. തീർച്ചയായും അവ രണ്ടും സമമാവുകയില്ല . അന്ധകാരത്തിന് ദൈവനിഷേധം, യുക്തിവാദം, നിരീശ്വരത്വം എന്നിങ്ങനെ പല രീതികളുണ്ട്.എന്നാൽ പ്രകാശത്തിന്റെയും സത്യത്തിൻ്റെയും മാർഗം ഒന്നു മാത്രമേ ഉള്ളൂ,അതാണ് ഇസ്‌ലാം!

                   

നബി(സ)ക്ക് മുമ്പ് തന്നെ അവതരിക്കപെട്ടിട്ടുള്ള  തൗറാത്ത്, ഇഞ്ചീൽ, സബൂർ എന്നീ ഗ്രന്ഥങ്ങൾ തീർച്ചയായും റസൂൽ(സ)യെ വാസ്തവമാക്കിയിട്ടുള്ളത് തന്നെയായിരുന്നു.പിന്നീട് അതിൽ ഒരുപാട് മാറ്റതിരുത്തലുകൾ വന്നിട്ടുണ്ട് എന്നതും വാസ്തവം തന്നെയാണ് .

الذي أحلنا دار المقامة من فضله لا يمسنا فيها نصب ولا يم سنا فيما لغوب..

സത്യവിശാസം കൈവരിച്ച് സൗഭാഗ്യവാന്മാരായിത്തീരുന്ന സ്വർഗ നിവാസികളുടെ ഈ വാക്യങ്ങളിൽ അള്ളാഹു ഞങ്ങളെ സ്വർഗത്തിൽ പ്രവേശിപ്പിച്ചിരിക്കുന്നത് അവൻ്റെ ഔദാര്യം മൂലം ആണ് എന്നാണ്. അതായത് സ്വന്തം കർമ്മങ്ങളുടെ എണ്ണവും മറ്റും പറഞ്ഞ് ആർക്കും സ്വർഗം ചോദിക്കാൻ പറ്റുകയില്ല. തീർച്ചയായും അള്ളാഹു ചെയ്ത അനുഗ്രഹങ്ങൾ നാം ചെയ്തത് ഒന്നും തന്നെ ആവുകയില്ല.

ഒരിക്കൽ റസൂൽ(സ) പറഞ്ഞു:

"നിങ്ങളിൽ ഒരാളെയും തന്റെ കർമ്മങ്ങൾ സ്വർഗ പ്രാപ്തനാക്കുകയില്ല"

സ്വഹാബികൾ ചോദിച്ചു :

"നബിയെ, അങ്ങയെയും? "

 "ഇല്ല,സ്വകർമ്മങ്ങൾ എന്നെയും സ്വർഗത്തിൽ പ്രവേശിപ്പിക്കുകയില്ല!"

ഓരോരുത്തർക്കും അർഹമായത് പരലോകത്ത് വച്ച് നൽക്കുക തന്നെ ചെയ്യും.


اللهم اجعلنا عبادك صالحين...


Afra & Haniya

MIM islamic & arts college, velimukk