സൂറത്തു ജാസിയ: പ്രപഞ്ച സൃഷ്ടാവിന്റെ അടയാളങ്ങൾ



അൽ ജാസിയ എന്നാൽ 'മുട്ടുകുത്തൽ' എന്നാണ് അർത്ഥമാക്കുന്നത്. 37 സുക്തങ്ങളടങ്ങിയ ഖുർആനിലെ നാൽപത്തി അഞ്ചാമത്തെ അധ്യായമാണ് ഇത്. റസൂൽ (സ )യുടെ പ്രവാചകത്വത്തിന്റെ മക്കാ ഘട്ടത്തിൽ ഇസ്ലാമിക പാരമ്പര്യമനുസരിച് വെളിപ്പെട്ടതായി വിശ്വസിക്കപ്പെടുന്ന ഒരു മക്കിയ്യായ അധ്യായമാണിത്. ഖുർആനിലെ حمٓ തുടങ്ങുന്ന 7 അധ്യായങ്ങളിൽ ഒന്നാണ് ഇത്. ന്യായവിധി  ദിനത്തെക്കുറിച്ചും അല്ലാഹുവിന്റെ  അടയാളങ്ങളെ നിഷേധിക്കുന്നവരുടെ, അതായത് അവിശ്വാസികളുടെ വിധിയെക്കുറിച്ചുമുള്ള ഖുർആനിക വിവരണങ്ങൾ ഇതിൽ  വ്യക്തമുക്കുന്നു .  ന്യായവിധി ദിനത്തിൽ "എല്ലാ സമൂഹവും മുട്ടുകുത്തി നിൽക്കുന്നു" എന്ന് വിവരിക്കുന്നതിനാലാണ് ഈ  അധ്യായത്തിന് അൽ ജാസിയ  എന്ന് നാമകരണം ചെയ്യപ്പെട്ടത്.


മനുഷ്യരാശിക്ക് ചിന്തിക്കാനുള്ള "സൃഷ്ടാവിന്റെ  അടയാളങ്ങൾ"  എന്ന ചർച്ചകൾ ഇതിൽ അടങ്ങിയിരിക്കുന്നു. അടയാളങ്ങൾ ഉണ്ടായിട്ടും അല്ലാഹുവിനെ നിഷേധിക്കുന്നവർക്കുള്ള ശിക്ഷകൾ വിവരിക്കുന്നു. ഇസ്ലാമിക നിയമങ്ങളെ പരാമർശിക്കാൻ മുസ്ലിംകൾ ഉപയോഗിക്കുന്ന ശരീ'അയെ പരാമർശിക്കുന്ന ഒരേയൊരു ഖുർആൻ സുക്തവും ഇതിൽ ഉൾപ്പെട്ടിട്ടുണ്ട്.



ഖുർആനിക ആശയങ്ങൾ ഒന്നും തന്നെ ഏതെങ്കിലും ആശയങ്ങളോട് ഏറ്റുമുട്ടുന്നതല്ല എന്നത് അതിന്റെ  ദൈവികതയുടെ തെളിവാണ്  .

ഏത് കാലഘട്ടത്തിലും സ്വീകരിക്കാനുതകുന്നതാ യ രീതിയിലാണ് ഖുർആനിനെ അവതരിപ്പിച്ചുട്ടള്ളത്.

 ഇത്തരത്തിൽ 

ഈ ഗ്രന്ഥത്തിന്റെ 

അവതരണവും അതിന്റെ  കഴിവും യുക്തിയും എല്ലാം അല്ലാഹുവിൽ നിന്ന് ആകുന്നു എന്ന്  ഈ സൂറത്ത് സൂചിപ്പിക്കുന്നു. 


     ജല ദൗർബല്യം ഉള്ള ചുട്ടുപഴുത്ത മരുഭൂമിക്ക് അനുയോജ്യമായ തരത്തിൽ ഒട്ടകം എങ്ങനെ സൃഷ്ടിക്കപ്പെട്ടുവെന്നും കാണാൻ കഴിയുന്ന തരത്തിലുള്ള തൂണുകൾ ഇല്ലാതെ ആകാശം എങ്ങനെ ഉയർത്തപ്പെട്ടു എന്നും ആകാശത്തിന്റെ  അനന്തവിഹായസ്സിൽ  പാറി  പറക്കുന്ന   പക്ഷികളെ ആരാണ് താങ്ങിനിർത്തുന്നത് എന്നും അതിനെ ആരാണ് പിടിച്ചു വച്ചിരിക്കുന്നു എന്നും എല്ലാ സസ്യങ്ങൾക്കും നിങ്ങൾ നൽകുന്നത് ഒരേ ജലം തന്നെയാണോ എന്നും 

 ഇങ്ങനെ നിരന്തരം സൃഷ്ടിയെ കുറിച്ച് ചിന്തിക്കാൻ ഉൽബോധിപ്പിച്ചു കൊണ്ടാണ് ഖുർആൻ സൃഷ്ടാവായ അല്ലാഹുവിന്റെ അസ്ഥിത്വത്തെ മനസ്സിലാക്കാനും അംഗീകരിക്കാനും പറയുന്നത്.

അതുപോലെ വൈജ്ഞാനിക വികസനം പ്രാപിച്ച ജനങ്ങളോട് അതേ തലത്തിൽ തന്നെയുള്ള തെളിവുകൾ വച്ചുകൊണ്ടുള്ള ആഹ്വാനമാണ് ഖുർആൻ മുന്നോട്ട് വെക്കുന്നത്. 

ആകാശങ്ങളും ഭൂമിയും പരസ്പരം ഒട്ടി ചേർത്തായിരുന്നു എന്നിട്ട് നാമവയെ വേർപ്പെടുത്തി വെള്ളത്തിൽ നിന്ന് ജീവനുള്ള എല്ലാ വസ്തുക്കളെയും സൃഷ്ടിച്ചു .ഇത്തരത്തിൽ ആകാശഭൂമികളെ കുറിച്ച് ചിന്തിക്കുന്ന വിശ്വാസികൾക്കുള്ള പല ദൃഷ്ടാന്തങ്ങളെയും ഈ അധ്യായത്തിൽ പരാമർശിക്കുന്നു.


അവസാന സൂക്തങ്ങളിലൂടെ വ്യക്തമാക്കുന്നത് 

 സത്യനിഷേധികൾ പല വിധക്കാരാണ്  .

അല്ലാഹുവിന്റെ ആസ്തിത്വം സമ്മതിക്കുന്നതോടുകൂടി തന്നെ മരണാനന്തരം ഉയർത്തെഴുനേൽപ്പിക്കപ്പെടുന്നതിന് എതിരെ   നിഷേധിക്കുന്നവർ,  മരണാനന്തര ജീവിതത്തിൽ സംശയിക്കുന്നവർ,  അല്ലാഹുവിന്റെ അസ്തിത്വത്തെ തന്നെ നിഷേധിക്കുന്ന തനി ഭൗതികവാദികളും നിരീശ്വരവാദികളും ആയിട്ടുള്ളവർ ഇങ്ങനെ പല വിധക്കാരും  . സർവ്വ മനുഷ്യരെയും ഒന്നൊഴിയാതെ  ഒരുമിച്ചു കൂട്ടുന്ന മഹ്ശറിൽ   വെച്ച് ഉണ്ടാക്കുന്ന സംഭവം വിവരിക്കുകയാണ് ഈ സൂക്തങ്ങളിലൂടെ. നരകം കാണുമ്പോൾ സർവ്വരും  ഭയവിഹ്വലരായി മുട്ടുകുത്തും.

ഓരോരുത്തരും ചെയ്ത പ്രവർത്തനങ്ങൾ രേഖപ്പെടുത്തിയ ഗ്രന്ഥങ്ങൾ അവർക്ക് നൽകപ്പെടും. അവയിൽ യാതൊരു  ഏറ്റക്കുറവുകൾ ഉണ്ടായിരിക്കുന്നതല്ല. ആകാശ ഭൂമികളെയും  അവയിലുള്ള സർവ്വ വസ്തുക്കളെയും മനുഷ്യരോടൊപ്പം  സൃഷ്ടിച്ചതിൽ അല്ലാഹുവിന് ശരിയായ ലക്ഷ്യമുണ്ട്. ഇവിടെവെച്ച് ചെയ്യുന്ന  കർമങ്ങളുടെ ഫലം മരണാനന്തര ജീവിതത്തിൽ ഓരോരുത്തരും അനുഭവിക്കണമെന്ന് അവൻ വ്യവസ്ഥ  ചെയ്തിട്ടുള്ളത് . അത് നീതി യോടു കൂടി അവൻ നടപ്പിലാക്കും  . അല്ലാഹുവിന്റെ അനുഗ്രഹങ്ങൾ,  ദൃഷ്ടാന്തങ്ങൾ,  മനുഷ്യരുടെ ഉൽഭവം,  അവസാനം തുടങ്ങി പലതിനെക്കുറിച്ചും വിവരിച്ചശേഷം ലോകരക്ഷിതാവായ അല്ലാഹു അവനെ തന്നെ സ്തുതിച്ചുകൊണ്ട് എല്ലാവിധ പ്രതാപത്തിനും അവൻ തന്നെയാണ് അർഹൻ എന്ന് ഓർമിപ്പിച്ചു കൊണ്ടും ഈ അധ്യായം പരിസമാപ്തി കുറിക്കുന്നു .





Fathimathu Fida 

Muhsina nasri 


Khidmath women's college