ഭങ്കറോസ്;നിഘണ്ടുവിനെ അതിജയിച്ച കാഥികൻ
തന്മാത്രമായി പടച്ചുണ്ടാക്കിയ മലയാള ഭാഷ കൊണ്ട് വിപ്ലവം തീർത്ത ബേപ്പൂർ സുൽത്താന്റെ ദിനമാണ് ജൂലൈ 5.1908 ജനുവരി 19ന് വൈക്കം താലൂക്കിൽ തലയോലപ്പറമ്പിൽ ജനിച്ചു. മലയാള സാഹിത്യത്തെ പളുങ്കൂസാക്കിയ മഹാ പ്രതിഭയാണ് വൈക്കം മുഹമ്മദ് ബഷീർ.തലയോല പറമ്പിലുള്ള മലലം സ്കൂളിലും വൈക്കം ഇംഗ്ലീഷ് സ്കൂളിലും പഠിച്ചു.ലളിത സുന്ദരമായ വാക്കുകൾ കൊണ്ട് വയനാക്കാരെ ആകർഷിച്ച ഒന്നായിരുന്നു ബഷീറിന്റെ ഇമ്മിണി ബല്യ ഒന്ന്. കായ് അബ്ദുറഹ്മാൻ -കുഞ്ഞചുമ്മ എന്നീ ദാമ്പതികളുടെ പുത്രനായി ജനിച്ച ബഷീർ കാലം മായ്ക്കാത്ത സുൽത്താനായി മാറി.
വെളിച്ചത്തിനെന്തൊരു വെളിച്ചം എന്ന് വിളിച്ചു പറഞ്ഞ കഥകളുടെ സുൽത്താനാണ് ബഷീർ. തന്റെതായ എഴുത്തു ശൈലി കൊണ്ട് ചുറ്റുമുള്ളതിന് ജീവൻ പകർന്ന മാന്ത്രിക എഴുത്തുകാരൻ.
ആധുനിക മലയാള സാഹിത്യത്തിൽ ഏറ്റവും കൂടുതൽ വായിക്കപ്പെടുന്ന എഴുത്തുകാരിൽ ഒരാളാണ് വൈക്കം മുഹമ്മദ് ബഷീർ. അപൂർവരായ എഴുത്തുകാർക്കൊപ്പം ഉന്നതമായ പ്രതിഭാപട്ടം ഉണ്ടായിരുന്നിട്ടും അതിനെ പരസ്യപ്പെടുത്തുവാനോ ആഘോഷിക്കുവാനോ അദ്ദേഹം താൽപ്പര്യപ്പെട്ടില്ല. മാത്രമല്ല ആദരിക്കുവാനും ആഘോഷിക്കുവാനും അദ്ദേഹം മരിക്കേണ്ടി വന്നു എന്നതാണ് യാഥാർഥ്യം.
എഴുത്തിന്റെ ഒഴുക്ക് കൊണ്ട് പലകുറി ജയിൽവാസം അനുഭവിക്കേണ്ടി വന്നു. സ്നേഹം, പ്രണയം, ദയ, കാരുണ്യം, ഇതൊക്കെയായിരുന്നു ബഷീറിന്റെ ജീവിത ദർശനം. ജീവിതത്തിലെ പച്ചയായ യഥാർഥ്യങ്ങളെ രസകരമായ രീതിയിൽ ബഷീർ ഓരോ കഥകളിലും വരച്ചിട്ടിരുന്നു.വീട്ടുമുറ്റത്തെ സൗഹൃദത്തിൽ രമിച്ചു ചേർന്ന് തമാശ പറഞ്ഞും ജീവിതത്തെ ആഴത്തിൽ ആസ്വദിച്ച വ്യക്തി.
പാത്തുമ്മയുടെ ആട്, ബാല്യകാല സഖി, മതിലുകൾ, പ്രേമലേഖനം, ന്റുപ്പൂപ്പാക്കൊരാനണ്ടാർന്നു, വിശ്വ വിഖ്യാതമായ മൂക്ക്, ജന്മദിനം, ശബ്ദങ്ങൾ, അനുരാഗത്തിന്റെ ദിനങ്ങൾ, കഥാബീജം, മാന്ത്രിക പൂച്ച തുടങ്ങിയവയിലൂടെ വായനക്കാരെ വ്യത്യസ്ത അനുഭവങ്ങളുടെ ലോകത്തേക്ക് തിരിച്ചു വിടുകയാണ് ബഷീർ. സകല ജീവികൾക്കും ഭൂമിയിൽ ഒരേ അവകാശമാണുള്ളതെന്ന ആശയം ഉയർത്തിപ്പിടിക്കുന്നതായിരുന്നു ഭൂമിയുടെ അവകാശികളെങ്കിൽ, അക്കാലത്തെ സ്ത്രീകളുടെ ദുരിതങ്ങളെ വരച്ചുകാട്ടുന്നതായിരുന്നു പാത്തുമ്മയുടെ ആട്.
കാടായി തീർന്ന ഒറ്റമരത്തിന്റെ ആത്മകഥയാണ് ബഷീർ സാഹിത്യം എന്നാണ് ബഷീർ സാഹിത്യത്തെ ഒ.എം. വിജയൻ വിശേഷിപ്പിച്ചത്. എല്ലാവരെയും ഉൾകൊള്ളിക്കുക എന്ന തായിരുന്നു ബഷീർ കഥയുടെ മർമ്മം. സുഹറയും മജീദും നാരായണനും ആനവാരി രാമൻ നായരും ബഷീർ തുന്നിച്ചേർത്ത ജീവൻ പകർന്ന കഥാപാത്രങ്ങളായിരുന്നു. രണ്ടാം ലോക മഹാ യുദ്ധത്തിന്റെ ഭീകരത മലയാള സാഹിത്യത്തിൽ അവതരിപ്പിച്ച കൃതിയാണ് ശബ്ദങ്ങൾ. നീണ്ടയാത്രകളും ജീവിതാനുഭവങ്ങളും മാത്രമായിരുന്നു ബഷീറിന്റെ സമ്പാദ്യം. ജയ കേസരി എന്ന മാസികയുടെ ഓഫീസിൽ ജോലിക്കായി ചെന്ന ബഷീറിനോട് കഥയെഴുതാനറിയുമോ എന്ന് പത്രാധിപൻ ചോദിക്കുകയുണ്ടായി. അന്ന് മുതലാണ് അദ്ദേഹമൊരു കഥാകാരനായി തീർന്നത്. "എന്റെ തങ്കം "എന്നതായിരുന്നു ആദ്യ കഥ.
ബേപ്പൂർ സുൽത്താൻ, മുനി, ഗുരു, മസ്താൻ എന്നിങ്ങനെ മാറാ പേരുകളിൽ പ്രസിദ്ധനായ ബഷീർ മാങ്കോസ്റ്റിൻ ചുവട്ടിലെ സൂഫി കൂടിയായിരുന്നു. ഒരിക്കൽ തബ്‌ലീഗ് ജമാഅത്തിന്റെ ആളുകൾ അദ്ദേഹത്തിന്റെ അടുക്കൽ നിസ്കാരത്തെ പറ്റി സംസാരിച്ചു തുടങ്ങി. കുറെ നേരം കേട്ടിരുന്ന ബഷീർ അവരോട് പറഞ്ഞതിങ്ങനെ :"നിങ്ങൾ പ്രവാചകനെ വായിച്ചിട്ടുണ്ടോ? ഉണ്ടായിരുന്നുവെങ്കിൽ നിങ്ങൾ എന്നോട് ആദ്യം ചോദിക്കുക ഭക്ഷണം കഴിച്ചോ എന്നായിരിക്കും. ഈ കൂട്ടത്തിൽ പ്രവാചകനുണ്ടായിരുന്നുവെങ്കിൽ അദ്ദേഹം ഈ അടിമയോട് ആദ്യം അത് ചോദിക്കുമായിരുന്നു.
മനുഷ്യരെ പോലെ സഹഹീവികൾക്ക് മൂല്യം കല്പിച്ചിരുന്ന വ്യക്തിയായിരുന്നു ബഷീർ.നിലാവെളിച്ചം, പ്രേമലേഖനം, മതിലുകൾ എന്നീ കൃതികളിലൂടെ സിനിമ രംഗത്തും സാന്നിധ്യം അറിയിച്ചു. പ്രകൃതിയിലൂടെ മനുഷ്യനെ അറിഞ്ഞ വ്യക്തിയായിരുന്നു ബഷീർ. താൻ ജീവിക്കുന്ന കാലത്തെ കാണാനുള്ള കണ്ണായിരുന്നു അദ്ദേഹത്തിന്റെ എഴുത്ത്. തന്റേതായ പദപ്രയോഗങ്ങളിലൂടെ അദ്ദേഹം തന്റെ കൃതികളെ മികവുറ്റതാക്കി. ഡുങ്കുടുങ്കു, ഭങ്കറോസ്, ചപ്ലാച്ചി, കുൾട്ടാപ്പൻ, ഗഡാഗഡിയൻ, കള്ള ബഡ്കൂസ്, പളുങ്കൂസ്, അണ്ഡകടാഹം, മങ്കി ബ്രാൻഡ്, ലോടുക്കൂസ്, തൊലി പാണ്ടൻ എന്നിവ അദ്ദേഹത്തിന്റെ ചില രസികൻ പ്രയോഗങ്ങളാണ്. ഫ്രഞ്ച്, ചൈനീസ്, ജപ്പാനീസ്, ഇംഗ്ലീഷ് എന്നീ ഭാഷകളിലേക്ക് അദ്ദേഹത്തിന്റെ കൃതികൾ തർജമ ചെയ്യപ്പെട്ടു.
1994 ജൂലൈ 5 നായിരുന്നു ആ സാഹിത്യ സാഗരത്തിന്റെ വിയോഗം. വേർപാടിന്റെ 28-ാം വർഷം. മരണാനന്തര വർഷങ്ങളിലൂടെ ബഷീർ കൂടുതൽ സ്വീകാര്യവാനാകുന്നു. ആ സാഹിത്യങ്ങൾ കൂടുതൽ കൂടുതൽ വായിക്കപ്പെടുന്നു. ഇന്നും ജന്മനസ്സുകളിൽ ബഷീർ രചനകൾ ഉന്നത പദവി അലങ്കരിക്കുന്നു.
"പച്ചയായ ഓരോരുത്തരും ഓരോ അനാഥ ജീവിയാണ്"
എഴുത്തിലെയും വായനയിലെയും സവർണ മേൽക്കോയ്മ തച്ചുടച്ച കാഥികൻ.
Shahana KP
Fathima Hiba
Khadeeja Binth Bukhari Islamic & Arts College for Womens

0 Comments