പരീക്ഷണത്തിന്റെ തീച്ചൂളയിൽ കനകപഥങ്ങൾ തീർത്ത ചരിതം.


الله اكبر... الله اكبر... الله اكبر...لا إله إلا الله الله اكبر...الله اكبر ولله الحمد

അല്ലാഹുവിന്റെ പ്രവാചകൻ ഇബ്റാഹീം നബി (അ)മകൻ ഇസ്മാഈൽ നബിയെ (അ) അറുക്കാൻ അടുത്ത സമയത്ത്,ജിബ്‌രീൽ (അ) സുന്ദരനായ ഒരു മുട്ടനാടുമായി ഇറങ്ങി വന്ന് അല്ലാഹു വലിയവനെന്ന് പറഞ്ഞ സന്ദർഭം..

ത്യാഗത്തിൻ്റെയും സഹനത്തിൻ്റെയും സ്മരണ പുതുക്കി ഏവരും വാഴ്ത്തുന്ന ബലിപെരുന്നാൾ ഒരിക്കൽ കൂടി നമ്മളിലേക്ക് സമാഗതമാവുകയാണ്.

നന്മ തിന്മകൾ വ്യക്തമായി വേർതിരിച്ചു മനസ്സിലാക്കി ജീവിതം വഴിനടത്താൻ വിയർത്തുകുളിക്കുന്ന തൻ്റെ സഹോദരന് വേണ്ടി ക്ഷമിക്കാൻ,സഹിക്കാൻ,പത്തി താഴ്ത്താൻ മടിക്കുന്ന ഈ സമൂഹം മുൻകാല പ്രവാചകന്മാരുടെയും മഹാന്മാരുടെയും വിശ്വാസത്താൽ ആണ്ടിറങ്ങിയ ത്യാഗത്തിൻ്റെയും സഹനത്തിൻ്റെയും ഇലക്കൂമ്പ് പോലും ദർശിക്കാൻ കഴിഞ്ഞിട്ടില്ല..

ഓമനത്വം ഓടിക്കളിക്കുന്ന ആ കുരുന്നുബാലൻ്റെ പക്വതയുടെ ഒരു തരി പോലും പുതുതലമുറയുടെ തൽപരവ്യക്തികളിൽ ഉണ്ടായിട്ടില്ല....

ഏത് കോണിൽ നിന്ന് നോക്കിയാലും അത്ഭുതം തന്നെയാണ് വിശ്വാസത്തിന്റെ തീവ്രതയുണർത്തുന്ന ഇബ്റാഹീം നബിയുടെയും ഹാജറ ബീവിയുടെയും മകൻ ഇസ്മാഈൽ നബിയുടെയും ചരിതം..

ഓരോ ചരിത്രങ്ങളിലും മാനവ സമൂഹത്തിന് പാഠം ഉൾക്കൊള്ളാൻ ഏറെയാണ്..

എല്ലാവർക്കും നല്ലൊരു ബലിപെരുന്നാൾ ആവട്ടെ ഇതെന്ന് ആശംസിക്കുന്നു...പ്രവാചകന്മാരെ അനുദാവനം ചെയ്ത് ജീവിക്കാൻ നാഥൻ തുണക്കട്ടെ...



Fathimathu Suhra

Algaith wafiyya college