Brain drain:Brawn drain ന്റെ അപരനോ?
ഉദാരവൽക്കരണാതീതമായ സമകാലിക ലോകത്ത് സംസ്കാരങ്ങളുടെയും ഭാഷകളുടേയും പ്രവേഗവും, ലോകപരിചയ സമ്പത്തും, അവബോധവും വിദേശകയറ്റം സംജാതമായിരിക്കുന്നു എന്നത് ശ്രദ്ധേയമാണ്.സാന്ദർഭികമായി വിഷയത്തിന്റെ സങ്കീർണ്ണത പ്രമാണിച്ച്,സമാനവിഷയത്തിന്റെ പോസിറ്റീവ് മുതൽ നെഗറ്റീവ് വരെയുള്ള നിക്ഷിപ്ത നിലപാടുകൾ വിശകലനാർഹമാണ് .വാസ്തവത്തിൽ ശക്തിയുടെ സന്തുലിതാവസ്ഥക്കും ലോകത്തിന്റെ വികസനത്തിനും നിസ്വാർത്ഥ വിദേശകയറ്റം ആവശ്യമാണ്. എന്നാൽ , നാടിന്റെ നടുവായ യുവത്വത്തിൽ നിന്നും പ്രതിവർഷം 35000 പേർ വിദേശത്തിലോട്ടൊഴുകുന്നതിലൂടെ രാജ്യം ആശ്രിതരുടെ വൃദ്ധസദനമായും ആധുനികരുടെ ആക്രിക്കടയായും മാറുന്നുവെന്നതാണ് വാസ്തവം. പതിവിലും വിപരീതമായി രാഷ്ട്രീയ-സാംസ്കാരികപരമായ അമിത ഇടപെടലുകളും അരുതായ്മകളും ഇത് മൂലം വിദ്യാർത്ഥി-ഉദ്യോഗാർഥികളുടെ ഒഴുക്കും വിദേശതൊഴിൽ , വിദേശബിരുദം എന്നിവയിലേക്ക് ആകൃഷ്ടമാകും വിധം ക്രമീകരിക്കപ്പെട്ടിട്ടുള്ള വിദേശകമ്പനികളും അതിന് വലിയ തോതിൽ സഹായം എത്തിക്കുന്ന ഇന്ത്യൻ ഏജൻസികളുമാണ് ഈ കൊടിയ കയറ്റത്തിലേക്ക് അഥവാ തിരിച്ചൊഴുക്കില്ലാത്ത കുത്തൊഴുക്കിലേക്ക് പ്രോത്സാഹിപ്പിക്കുന്നത്.
പതിനാറാം നൂറ്റാണ്ടുകളിലെ ദേശഭാഷാ വൈവിധ്യവും, സുഗന്ധ വ്യഞ്ജനങ്ങളുടെ കലവറയുമായിരുന്ന ഇന്ത്യയിൽ നിന്നും സാധന-സേവന- മനുഷ്യ ചരക്കുകളുടെ ഒഴുക്ക് രാജ്യത്തെ അതിശീഘ്രം തരിശാക്കിയിരിക്കുന്നു . ഇനിയൊരു 'തരിശാവലാണോ'ഇന്ത്യയുടെ തലയിലെഴുത്തെന്ന് കണ്ടറിയാം .
1950 - 60 കളിൽ ഗ്രേറ്റ് ബ്രിട്ടനിൽ നിന്നും യുണൈറ്റഡ് സ്റ്റേറ്റ്സ്കളിലേക്കും ക്യാനഡയിലേക്കുമുള്ള ശാസ്ത്രജ്ഞന്മാരുടെ കുടിയേറ്റത്തിനാണ് ഈ പേര് ആദ്യമായി നൽകപ്പെട്ടത്.സമാന അവസ്ഥയിലെ സമകാലിക ഇന്ത്യൻ പശ്ചാത്തലത്തിൽ ഇത് ഏറെ അനുയോജ്യമാണ്.കുടുംബ-സാമൂഹ്യ-രാജ്യ സേവനത്തിനായുള്ള പ്രതിയോഗിയായി തീരം തൊട്ട പ്രവാസികൾ,തിരിച്ചുവരവിനെ പ്രതീക്ഷികാത്തിരുന്നതിന്നാൽ ,സമകാലിക സന്ദർഭം തീർത്തും വിപരീതയുക്തമാവുകയും,ഇന്ത്യൻ മെയ്യിൽ നിന്നും പൗരത്വം പോലും ഉപേക്ഷിച്ച് സ്ലോവാനിയ,സുഡാൻ,അമേരിക്ക,സെർബിയ,ബ്രിട്ടൺ,സ്‌ളീഷൻസ് എന്നിവയിലേക്ക് അന്നം മുട്ടാതിരിക്കാൻ കുടിതേടുകയും ചെയ്തു .വീക്ഷണങ്ങളുടെ വെളിച്ചത്തിൽ പ്രസ്താവിച്ചാൽ സംവരണ അട്ടിമറി രാജ്യ വിദ്യാഭാസത്തിലേക്കുള്ള നിക്ഷേപക്കുറവ്, അശ്രാന്ത പരിശ്രമത്തിനോടുള്ള സാധ്യതക്കുറവ്, പിൻവാതിൽ നിയമനം, ബന്ധു നിയമനം, ഉദ്യോഗസ്ഥ ദുഷ്ടപ്രഭുത്വം, തൊഴിലിടത്തിലെ പാരവായ്പ്പ എന്നിവയും പ്രത്യക്ഷത്തിൽ വിദ്യാഭാസ നയങ്ങളൊന്നും പ്രയോഗികമാക്കപ്പെടുന്നതിൽ സഹായകമാകുന്നില്ല എന്നതാണ് വാസ്തവം.തൊഴിൽ സംസ്കാര വഴക്കമുള്ളതും, വിശ്വസനീയ യോഗ്യയവുമാകണം. അല്ലെങ്കിൽ തൊഴിലാളികൾക്കിടയിൽ അസ്വാരസ്യങ്ങൾ പ്രത്യക്ഷപ്പെടും. വരുമാനകുറവും ഇന്ത്യൻ ഭരണകൂടത്തിന്റെ വംശീയപരമായ സമീപനവുമാണ് യുവജനങ്ങളെ നഷ്ട്ടത്തിലേക്ക് വലിച്ചിടുന്നതെന്ന് പറയാതെ വയ്യ. ഖേദകരം എന്നു പറയാം , വിദ്യാസമ്പന്നരെന്നു അവകാശപ്പെടുന്ന സംസ്ഥാന ഭരണ പശ്ചാത്തലമെടുത്താൽ ബ്രെയിൻ ഡ്രയിനിനു തുറക്കപ്പെട്ട വാതായനത്തിന്റെ കാരണം നികത്താതെ സംസ്ഥാനത്തെ വിദ്യാകോശമാക്കണമെന്ന പ്രത്യക്ഷത്തിലുപരി പരോക്ഷ സമീപനം ഇല്ലാത്ത കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസ മന്ത്രി കെ ആർ ബിന്ദു ബ്രെയിൻ ഡ്രൈനിനെ പ്രോത്സാഹിപ്പിക്കുകയാണ്. വാസ്തവത്തിൽ, 'വൈദ്യൻ കല്പിച്ചതും പാൽ, രോഗി ഇച്ഛിച്ചതും പാൽ 'എന്ന കണക്കെ മക്കളെ കര കയറ്റാൻ വിയർപ്പ് പൊഴിച്ച മാതാപിതാക്കളെ കാണികളാക്കുന്ന സർക്കാരിന്റെ സമീപനം തീർത്തും അപലപാനീയമാണ് .
സമാധാനപരവും സൗഹൃദപരവുമായ സാധ്യത ചലനങ്ങളോട് കൂറു പുലർത്തും വിധമുള്ള തൊഴിലവസരങ്ങളാണ് വിദ്യാർത്ഥി-ഉദ്യോഗാർത്ഥികൾ ഭരണകൂടപശ്ചാത്തലത്തിൽ നിന്നും സാമൂഹിക പശ്ചാത്തലത്തിൽ നിന്നും പ്രതീക്ഷിക്കുന്നതെന്ന് സാഹചര്യം വ്യക്തമാക്കുന്നുണ്ട് .
Sherin Farvin
Algaith islamic and arts college

0 Comments