മാറ്റത്തിലേക്കാവട്ടെ ഇനിയുള്ള കുതിപ്പ്...


"നാം ഒന്ന് നമ്മളൊന്ന്" എന്ന് പഠിപ്പിക്കുന്ന ഇന്ത്യ എന്ന മഹാരാജ്യത്തിൽ ഇന്ന് വർഗ്ഗീയതയും അസഹിഷ്ണുതയും നമ്മെ വേട്ടയാടിക്കൊണ്ടിരിക്കുകയാണ്.

കഴിഞ്ഞ നൂറ്റാണ്ടുകളിൽ മതേതരത്വത്തിനും ജനാധിപത്യത്തിനും മറ്റുള്ള ലോക രാജ്യങ്ങൾക്ക് മാതൃകയായിരുന്ന ഇന്ത്യ എന്ന മഹാരാജ്യത്തിൽ ഇന്ന് ഭരണഘടനയുടെ ശ്വാസമായ മതേതരത്വം പോലും വെല്ലുവിളിക്കപ്പെട്ട് കൊണ്ടിരിക്കുകയാണ്. ബാബരി മസ്ജിദ്, ഗുജറാത്ത്‌ കലാപവുമെല്ലാം ഇന്ത്യയുടെ ഭൂത കാലത്തിലെ ഇരുണ്ട ചരിത്രമാണെങ്കിൽ, 

മതേതരത്വവും ഏക സിവിൽ കോഡും തുടങ്ങി പുതു നിയമങ്ങളാൽ ഇന്ത്യയുടെ കറുത്ത ഭാവിയിലേക്കാണ് നാം കടന്നു ചെല്ലുന്നത്.

മനസാക്ഷിയെ പിടിച്ചു കുലുക്കുന്ന ഓരോ വാർത്തയുമായിട്ടാണ്  ഓരോ ദിവസവും കടന്ന് പോയിക്കൊണ്ടിരിക്കുന്നത്.

ബീഫ് കഴിച്ചു എന്നതിന്റെ പേരിൽ ഒരു മുസ്ലിം സഹോദരനെ രാത്രിയിൽ ഭ്രാന്തൻ കൂട്ടം അടിച്ചു കൊന്നു. വർഷങ്ങൾക്ക് മുമ്പ് ഗുജറാത്തിലെ ആയിരിക്കണക്കിന് മുസ്ലിമുകളെ വർഗ്ഗീയ കോമരങ്ങൾക്ക് മുന്നിൽ ഇട്ട് കൊടുത്തു. മുസ്ലിം സ്ത്രീകളുടെ സുരക്ഷാ കവചമായ ഹിജാബ് നിരോധനം..

അങ്ങനെ എത്രയെത്ര വാർത്തകൾ..

ഇന്ത്യൻ ഭരണകൂടം മുന്നോട്ട് വെക്കുന്ന പുതിയ നിയമങ്ങളെ ഏറെ ഭീതിയുടെയാണ് നാം നോക്കി കാണുന്നത്. സർക്കാരിന്റെ തീരുമാനങ്ങൾ മുസ്ലിമുകളെ ഉന്നം വെച്ചു കൊണ്ടാണെന്നതിന് യാതൊരു വിധ സംശയവുമില്ല.

ബാബരി മസ്ജിദിനെതിരെ കണ്ണടച്ചതും, ഇന്ത്യയെ ഹിന്ദുത്വ രാജ്യമാക്കാനുള്ള പരിശ്രമങ്ങളും അതിനുള്ള മുന്നോടിയാകുന്നു. 

പോര്‍ച്ചുഗീസുകാരുടെ നരനായട്ടിനെതിരെ ആദ്യം രംഗത്ത് വന്നതും അധിനിവേശങ്ങള്‍ക്കെതിരെ ബഹുജന പ്രസ്ഥാനം കെട്ടിപ്പടുത്തതും മുസ്ലിം പോരാളികളാണ്.

ഇംഗ്ലീഷുകാര്‍ക്കെതിരെ സ്വാതന്ത്ര്യ സമരത്തിന്‍റെ തുടക്കം മുതല്‍ അവസാനം വരെ അടരാടി അടര്‍ക്കളത്തില്‍ മരിച്ചുവീണവരാണ് മാപ്പിള സ്വാതന്ത്ര്യ സമര സേനാനികള്‍.

നിസ്ക്കാര തഴമ്പുള്ള മുസ്ലിം, നെറ്റിയിൽ പൊട്ട് തൊടുന്ന ഹിന്ദുവും, കുരിശ് വരയ്ക്കുന്ന ക്രിസ്ത്യാനിയും തോളോട് തോൾ ചേർന്നിരിക്കേണ്ട രാജ്യത്ത് അരാചകത്വത്തിന്റെ വിളവെടുപ്പ് നടത്തുകയാണ് ഇന്ത്യൻ ഭരണകൂടം.സ്വാതന്ത്ര്യത്തിനു ശേഷമുള്ള ആദ്യ വർഷങ്ങളിൽ, രാജ്യത്തിൻ്റെ ആദ്യ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവും ഭരണകക്ഷിയായ ഇന്ത്യൻ നാഷ്ണൽ കോൺഗ്രസും രാജ്യത്തെ ഭിന്ന സമൂഹങ്ങളെ ഒരു കുടക്കീഴിൽ ഒരുമിച്ച് നിർത്താൻ രൂപകൽപ്പന ചെയ്ത മതേതരത്വത്തിൻ്റെ ഒരു ഇന്ത്യൻ ബ്രാൻഡിന് വേണ്ടി വാദിച്ചിരുന്നു.പിന്നീട് ഭാരതീയ ജനതാ പാർട്ടിയെയും (ബിജെപി) അതിൻ്റെ വിവിധ പ്രത്യയശാസ്‌ത്ര അനുബന്ധ സംഘടനകളെയും ജനകീയമാക്കാൻ വന്ന ഹിന്ദു ദേശീയവാദികൾ തികച്ചും വ്യത്യസ്തമായ ഒരു വീക്ഷണം സ്ഥിരമായി നിലനിർത്തി,അവർ ഇന്ത്യയെ ഒരു ബഹുസാംസ്കാരിക രാജ്യമായിട്ടല്ല, ഒരു ഭൂരിപക്ഷ ദേശീയ രാഷ്ട്രമായാണ് വിഭാവനം ചെയ്യുന്നത്. തെരഞ്ഞെടുപ്പിൽ വിജയിച്ച രാജ്യവ്യാപകമായ ഒരു രാഷ്ട്രീയ പാർട്ടിക്ക് സ്വീകരിക്കാൻ കഴിയുന്ന ഒരേയൊരു നിയമപരമായ നിലപാടായി വീക്ഷിക്കാവുന്ന തരത്തിലേക്ക് മതേതരത്വത്തിൻ്റെ ചെലവിൽ ഹിന്ദു ദേശീയത ശക്തി പ്രാപിച്ചു എന്നതാണ് വർദ്ധിച്ചുവരുന്ന ധാരണ. ഇന്ത്യൻ മതേതരത്വം ഒരു മുഴുവൻ നാഗരികതയുടെ ഉപോൽപ്പന്നമാണ്.

രാജ്യത്ത് ഭരണകൂടങ്ങളും ഭരണ സംവിധാനങ്ങളും മാറി വരും. അത്തരമൊരു മാറ്റത്തിന് ഒരുങ്ങുകയാണ് ഇന്ത്യ. പുതിയ തിരഞ്ഞെടുപ്പിലേക്ക് കടന്നു കൊണ്ടിരിക്കുന്ന ഇന്ത്യയുടെ ഭാവി നമ്മൾ ഓരോരുത്തരുടെയും വിരൽ തുമ്പിലാകുന്നു.മുസ്ലിമുകളെ നാട് കടത്താനുള്ള പരിശ്രമങ്ങൾക്ക് വിരാമം കുറിച്ചിട്ടാകട്ടെ പുതിയൊരു മാറ്റം.



Reference:

Google

മുസ്ലിം ഇന്ത്യയുടെ ചരിത്രവായന ബുക്

Hisana Nazrin

Elite she campus